ബിജെപി പഞ്ചായത്ത് അംഗത്തിൻ്റെ വീടിന് നേരെ ബോംബെറ്: 4 സി പി എം പ്രവർത്തകർ അറസ്റ്റിൽ




പാട്യം: പാട്യം പഞ്ചായത്ത് ബി ജെ പി വനിതാ അംഗം പി മജിഷയുടെ പത്തായക്കുന്ന് കൊങ്കച്ചിയിലെ വീടിന് നേരെ സ്ഫോടക വസ്തു‌ എറിഞ്ഞ കേസിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിലായി.

കിഴക്കെ കതിരൂർ സ്വദേശികളായ കെ ആദർശ്, വി ജിനീഷ്, അജേഷ്, കെ അക്ഷയ് എന്നിവരെയാണ് കതിരൂർ പോലീസ് അറസ്റ്റ് ചെയ്‌തത് ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് അക്രമം. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം 2ബോംബുകളാണ് എറിഞ്ഞത് വീട്ടു വരാന്തയിൽ ഇരിക്കുകയായിരുന്ന മജിഷയെ ലക്ഷ്യമാക്കിയായിരുന്നു ബോംബേറ്.ഇതിൽ ഒന്ന് മുറ്റത്തും മറ്റേത് റോഡിൽ വീണും പൊട്ടി. എന്നാൽ ആളപായമോ വീടിന് കേടുപാടുകളോ പറ്റിയിട്ടില്ല. ബിജെപി കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റ് കൂടിയാണ് മജിഷ. രാഷ്ട്രീയ വൈരാഗ്യമാ ണ് അക്രമത്തിന് കാരണമെന്ന് പൊലിസ് സംശയിക്കുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം