ഏളന്നൂരിൽ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 4 പേരെ മർദ്ദിച്ചതായി പരാതി



മട്ടന്നൂർ: മട്ടന്നൂർ മണ്ഡലത്തിലെഏളന്നൂരിൽ സി.പി എം പ്രവർത്തകരെ ആക്രമിച്ചതായി പരാതി. വോട്ടെടുപ്പ് കഴിയാനിരിക്കെ ആറുമണിയോടെ ഏളന്നൂരിലെ 49ാം ബൂത്തിനടുത്തായിരുന്നു  അക്രമം. 

സിപിഎം മരുതായി ലോക്കൽ സെക്രട്ടറി കെ വി ശ്രീജേഷ് (42), ഏളന്നൂർ ബ്രാഞ്ച് സെക്രട്ടറി ഇ കെ ധനേഷ് (35), ബ്രാഞ്ച് അംഗങ്ങളായ ഇ ഷൈജു (42), ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ഇവരെ  കണ്ണൂർ എ.കെ ജി സഹകരണ ആശുപത്രിയിൽ പ്രവേശിച്ചിച്ചു. 

സിപിഎമ്മിന്‍റെ ഒരു വനിതാ വോട്ടറെ സമുഹമാധ്യമങ്ങളിൽ മോശമായി അപമാനിച്ചുവെന്ന 

പരാതിയാണ് അക്രമത്തിനിടയാക്കിയത്.  ഇത് ചോദ്യം ചെയ്ത വനിതാ വോട്ടറുടെ അമ്മാവനെയും ഒപ്പമുണ്ടായിരുന്ന ബ്രാഞ്ച് സെക്രട്ടറി ഇ കെ ധനേഷിനെയും കോൺഗ്രസ് പ്രവർത്തകർ 

മർദ്ദിച്ചുവെന്നാണ് ആരോപണം.

ഈ സംഭവമറിഞ്ഞ് സ്ഥാലത്തെത്തിയ ലോക്കൽ സെക്രട്ടറി കെ വി ശ്രീജേഷിനെയും  കൈയ്യേറ്റം ചെയ്തു.   സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സിപി എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പുരുഷോത്തമൻ,  നേതാക്കളായ എൻ ഷാജിത്ത്, എം വിനോദ് എന്നിവർ ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ, ടി വി രാജേഷ്, ബിജു കണ്ടക്കൈ, തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമള എന്നിവർ ആശുപത്രിയിൽ കഴിയുന്നവരെ  സന്ദർശിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം