വിവാഹം ക്ഷണിക്കാനെത്തിയ 60 വയസുകാരൻ വീട്ടു കിണറ്റിൽ വീണു




പയ്യാവൂർ: വിവാഹം ക്ഷണിക്കാനായി പോയ അറുപതു വയസുകാരന്  കിണറ്റില്‍ വീണ് പരുക്കേറ്റു. വെമ്പുവയലിലെ കോയാടന്‍ രാജനാണ് തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പയ്യാവൂരിലെ വീട്ടു കിണറ്റില്‍ വീണത്. ഇയാളുടെ കൈക്ക് പരിക്കേറ്റു. വിവാഹം ക്ഷണിക്കാന്‍ ബന്ധു വീട്ടിൽ പോയ രാജനെ വീട്ടിലെ നായ കുരച്ചുചാടിയപ്പോള്‍ പേടിച്ച് ഓടിയപ്പോഴി കാല്‍വഴുതി അടുത്തുള്ള  കിണറ്റിലേക്ക് വീഴുകയായിരുന്നു. ആള്‍മറയുള്ള കിണറായിരുന്നുവെങ്കിലും നായ കുരച്ച് ചാടിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു.

കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നു. പയ്യാവൂര്‍ പൊലീസും സ്ഥലത്തുണ്ടായിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊലിസ് വിവരമറിയിച്ചതിനെ തുടർന്ന് പിന്നീട് ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥരാണ് കയര്‍ കിണറ്റിലിറക്കി രാജനെ പുറത്തെത്തിച്ചത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം രാജനെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം