ഉളിയിൽ വാഹനാപകടത്തിൽ മരിച്ച യൂനുസിന് നാടിൻ്റെ യാത്രാമൊഴി




ചാല : ഉളിയിൽ പാലത്തിൽ ടൂറിസ്റ്റ് ബസിടിച്ചു മരിച്ച വാൻ ഡ്രൈവർ ചാല കോയ്യോട് സ്വദേശി ബിസ്മില്ല ആലക്കണ്ടി ഹൗസിലെ യൂനുസിന് (38) നാടിൻ്റെ യാത്രാമൊഴി. ശനിയാഴ്ച്ച വൈകിട്ട് ചക്കരക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പരേതനായ അബ്ദുൾ അസീസിൻ്റെയും സഫിയയുടെയും മകനാണ്. ഭാര്യ : നജ്മ . മക്കൾ : മുഹമ്മദ്, നഹ് ല , സിദ്ദിഖ്, ആയിഷ . സഹോദരങ്ങൾ: നൗഷാദ്, മൻസൂർ,നിയാസ്, അനസ് . വെള്ളിയാഴ്ച്ച രാത്രി 11.50ന് ഉളിയിൽ പാലത്തിന് അടുത്ത് വെച്ചായിരുന്നു അപകടം. ഉളിയിൽ ഭാഗത്ത് നിന്നും കോയ്യോട്ടെ വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ യൂനുസ് ഓടിച്ചിരുന്ന പിക്കപ്പ് വാനും എതിർ ദിശയിൽ വരികയായിരുന്ന കർണാടക രജിസ്‌ട്രേഷനിലുള്ള കോൺട്രാക്റ്റ് ക്യാരേജ് ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം. മട്ടന്നൂരിൽ നിന്നും ബംഗ്ളൂരിലേക്ക് പോവുകയായിരുന്നു ബസ്. വാനിൽ കുടുങ്ങിപ്പോയ യൂനുസിനെ ഡോർ വെട്ടിപ്പൊളിച്ചാണ് ഫയർ ഫോഴ്സും നാട്ടുകാരും പുറത്തെടുത്തത്. ഇതിനു ശേഷം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ വാൻ പൂർണമായും തകർന്നു അപകടത്തി ത ബസ് ജീവനക്കാരനും പരുക്കേറ്റു.. ഇയാൾ ആ ശുപത്രിയിൽ ചികിത്സയിലാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം