റോഡ് മുറിച്ചു കടക്കവെ ഓട്ടോറിക്ഷയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു



ചെറുവത്തൂര്‍: റോഡ് മുറിച്ചുകടക്കവെ ഓട്ടോറിക്ഷ ഇടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു.ചെറുവത്തൂരിലെ പരേതനായ കൃഷ്ണന്‍നായര്‍-മാധവി ദമ്പതികളുടെ മകന്‍ ടി.മണികണ്ഠനാണ്(50 )മരിച്ചത്.ഇന്നലെ വൈകുന്നേരം 6.45 ന് ചെറുവത്തൂര്‍ ടൗണിലെ മില്‍മ ഷോപ്പിന് മുന്നിലായിരുന്നു അപകടം.മണികണ്ഠന്‍ റോഡ് മുറിച്ചു കടക്കവെ കെ.എല്‍ 60 ബി-9971 നമ്പര്‍ ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു വെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.സഹോദരങ്ങള്‍: രഘുനാഥന്‍, പുഷ്പ, അനിത, പരേതയായ സാവിത്രി.മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടംചെയ്തശേഷം ഇന്ന് വൈകുന്നേരം സംസ്‌ക്കരിക്കും

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം