കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം




കണ്ണൂർ:കേരളത്തിൽ എല്ലാ ജില്ലകളിലും ഫോൺ ആപ്പ് മുഖാന്തരം വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ഓട്ടോറിക്ഷ സർവ്വീസ് നടത്താൻ അനുമതി നൽകുന്നതിലൂടെ ലക്ഷ കണക്കിന് വരുന്ന ഓട്ടോറിക്ഷ തൊഴിലാളികളെ സർക്കാർ തെരുവാധാരമാക്കുമെന്ന് ഓൾ കേരള സ്വതന്ത ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ (AKSATU_HMS) സംസ്ഥാന സമിതി യോഗം ആരോപിച്ചു.  ട്രേഡ് യൂണിയൻ സംഘടനകളുമായി യാതൊരുവിധ കൂടിയാലോചനയും നടത്താതെ കോർപ്പറേറ്റ് കമ്പനികളുടെ ഇലക്‌ട്രിക് ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് ഇല്ലാതെ കേരളം മുഴുവൻ സർവ്വീസ് നടത്താൻ അനുമതി നൽകുന്നതിലൂടെ ഈ തൊഴിൽ മേഖലയെ  സർക്കാർ പൂർണമായും തകർക്കുകയാണെന്നും  യോഗം കുറ്റപ്പെടുത്തി.

രണ്ട് വിഭാഗം ഓട്ടോ റിക്ഷകളെ(പെർമിറ്റുള്ള ഓട്ടോ കൾ , പെർമിറ്റ് വേണ്ടാത്ത ഓട്ടോകൾ ) സൃഷ്ടിച്ച് തൊഴിൽ മേഖലയിൽ അരാജകത്വം സൃഷ്ടിച്ച് തൊഴിലാളികളുടെ നിലവിലുള്ള തൊഴിലും കൂലിയും  തന്നെ ഇല്ലാതാക്കുന്ന ഇത്തരംതീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നു AK SATU (HM S ) സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡണ്ട് അഡ്വ. കസ്തൂരി ദേവൻ്റെ അദ്ധ്യക്ഷതയിൽ തൃശ്ശൂരിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ എൻ ലക്ഷ്മണൻ, കെ എസ് ജോഷി, ഐഡി മനോജ്,അബ്ദുറഹിമാൻ ചിറയിൽ മനോജ് സാരംഗ് എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.