Posts

Showing posts from January, 2026

മൺപാത്ര നിർമ്മാണ വിഭാഗങ്ങളുടെ പ്രകടനം സംഘശക്തിയായികുലാല സമുദായ വിദ്യാർത്ഥികളുടെ ഒ.ഇ.സി. ആനുകൂല്യതടസ്സം നീക്കുമെന്ന് മന്ത്രി ഒ.ആർ. കേളു

Image
കണ്ണൂർ : കുലാല സമുദായ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഒ.ഇ.സി. ആനുകൂല്യത്തിലെ തടസ്സം ഇല്ലാതാക്കി വിതരണം ചെയ്യുമെന്ന് പട്ടികജാതി പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു  പറഞ്ഞു. കണ്ണൂരിൽ കേരള മൺപാത്രനിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ്.) 19-ാംസംസ്ഥാന സമ്മേളനത്തിൻ്റെ തുടക്കം കുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൺപാത്രനിർമ്മാണ കോർപ്പറേഷനിലൂടെ മൺപാത്രങ്ങൾ ശേഖരിച്ച് വിൽപ്പന നടത്താൻ തൊഴിലാളികളെ സഹായിക്കും. കുലാല ചക്രങ്ങൾ ആധുനീകരിക്കാൻ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം.എസ്. എസ്. സംസ്ഥാന പ്രസിഡന്റ് ബി. സുബാഷ് ബോസ് ആറ്റുകാൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കളിമൺ പാത്രനിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാനായി ചുമതലയേറ്റ സുബാഷ് ബോസിന് മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു. അഖില ഭാരതീയ കുംഭാര മഹാ സഭ ദേശീയ പ്രസിഡൻ്റ് ഡോ.ശിവകുമാർ ഷെട്ടി മുഖ്യാതിഥിയായിരുന്നു ബിജെപി നേതാവ് പ്രഫുൽ കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ തലത്തിൽ അംഗീകാരം നേടിയ സമുദായാംഗങ്ങളെ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. സിദ്ധാർത്ഥൻ അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ...

മുനിസിപ്പല്‍ കോര്‍പറേഷന്‍ തൊഴിലാളികളുടെ സംസ്ഥാന സമ്മേളനം കണ്ണൂരില്‍: സ്വാഗത സംഘം രൂപീകരിച്ചു.

Image
കണ്ണൂർ :കേരളാ മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ്‌ (KMCWC) ന്റെ 38-ാം സംസ്ഥാന സമ്മേളനം മാർച്ച് 7- 8 തിയതികളിൽ കണ്ണൂരിൽ വെച്ചു നടത്തുന്നതിനു് തീരുമാനിച്ചു. സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി ഡിസിസി  പ്രസിഡൻ്റ് അഡ്വ: മാർട്ടിൻ ജോർജ്ജ് ചെയർമാനും കേരളാ മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ്‌ വര്‍ക്കിംഗ് പ്രസിഡന്‍റ് ടി.എ.രാധാകൃഷ്ണൻ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെ.സുധാകരന്‍,എംപി എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും മേയര്‍ അഡ്വ.പി.ഇന്ദിര രക്ഷാധികാരിയുമാണ്.  സ്വാഗതസംഘം രൂപീകരണ യോഗത്തിൽ വർക്കിംഗ് പ്രസിഡൻ്റ് ടി.എ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സിപ്രസിഡൻ്റ് അഡ്വ: മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മുന്‍ മേയര്‍ അഡ്വ.ടി.ഓ.മോഹനന്‍, രാഹുല്‍ കായക്കല്‍, മുജേഷ് ശാസ്ത്രി, , ഇ.പി.അബ്ദുള്ള, സി.പവിത്രന്‍, കെ.എന്‍.എ.അമീര്‍, കെ.പി.മനോജ്‌, വിനോദ് നാറാത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ഇന്ന് കുമ്പളയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Image
കണ്ണൂർ :സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥകൾക്ക് ഇന്ന് തുടക്കം. മൂന്ന് മേഖലകളായി തിരിച്ച് നടത്തുന്ന പര്യടനങ്ങളിൽ ആദ്യത്തേതായ വടക്കൻ മേഖലാ ജാഥ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന്മണിക്ക് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ജാഥാ ക്യാപ്റ്റൻ. കേരളം കൈവരിച്ച വികസന കുതിപ്പും എൽഡിഎഫ് സർക്കാരിന്റെ കരുതലും ചർച്ചയാക്കി ഭരണത്തുടർച്ചയ്ക്കുള്ള ജനവിധി തേടുക എന്നതാണ് ജാഥയുടെ പ്രധാന ലക്ഷ്യം. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലൂടെയാണ് വടക്കൻ മേഖലാ ജാഥ കടന്നുപോകുന്നത്. ഫെബ്രുവരി 16-ന് പാലക്കാട് തരൂരിലാണ് പര്യടനം സമാപിക്കുക. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പി. സന്തോഷ് കുമാർ എംപി മാനേജരായ ജാഥയിൽ മുന്നണിയിലെ വിവിധ കക്ഷി നേതാക്കൾ സ്ഥിരാംഗങ്ങളായി പങ്കെടുക്കും. ആദ്യ ദിനമായ ഇന്ന് വൈകിട്ട് അഞ്ച്മണിക്ക് കാസർകോട് മണ്ഡലത്തിലെ നുള്ളിപ്പാടിയിലാണ് സമാപനം. തുടർന്നുള്ള ദിവസങ്ങളിൽ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളി...

ഫെബ്രുവരിയിൽ കറൻ്റ്ബിൽ കുറയുമോ? കാരണം ഇതാണ്

Image
' കണ്ണൂർ : കനത്ത വൈദ്യുതി ബിൽ അടക്കുന്ന ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ നേരിയ ആശ്വാസം. പ്രതിമാസ ബില്ലിങ് ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ലെന്ന് കെഎസ്ഇബി അധികൃതർ  അറിയിച്ചു. ദ്വൈമാസ ബില്ലിങ് ഉപഭോക്താക്കളില്‍ നിന്നും യൂണിറ്റിന് നാല് പൈസ മാത്രമായിരിക്കും ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക. ജനുവരിയില്‍ ഇത് യഥാക്രമം എട്ട് പൈസയും ഏഴ് പൈസയുമായിരുന്നു. ഇതോടെ ഫെബ്രുവരി മാസത്തിലെ വൈദ്യുതി ബില്ലില്‍ കുറവുണ്ടാകും.കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ താരിഫ് റെഗുലേഷന്‍(87) ചട്ടം പരിഷ്‌കരിച്ച് കൊണ്ട് 2023 മേയ് 29ന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഏപ്രില്‍ 2023 മുതല്‍, ഇന്ധനവിലയിലുണ്ടായ മാറ്റങ്ങള്‍ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇന്ധന സര്‍ചാര്‍ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ വിതരണ ലൈസന്‍സികളെ അനുവദിച്ചിരുന്നു.ഇത് പ്രകാരം ഡിസംബര്‍ മാസത്തെ വൈദ്യുതി വാങ്ങല്‍ ചെലവിലുണ്ടായ വര്‍ധന കണക്കാക്കിയാണ് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് കണക്കാക്കിയതെന്ന് കെഎസ്ഇബി വാര്‍ത്താക്കുറിപ്പില്‍ അറിയ...

പിടിച്ചു പറി കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 27വർഷം വനത്തിനുള്ളിൽ താമസം വയനാട് സ്വദേശി റിമാൻഡിൽ

Image
കണ്ണൂർ : പിടിച്ചുപറിക്കേസിൽ 27വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഉളിക്കൽ പൊലിസ് പിടികൂടി. വയനാട് കേണിച്ചിറ സ്വദേശി ഹരിലാൽ ( 51 ) നെയാണ് 27 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം രാത്രിയിൽ ഉളിക്കൽ പോലീസ് വയനാട് പ്ലാപ്ലശേരി വനത്തിനുള്ളിൽ വെച്ച് സാഹസികമായി പിടികൂടിയത് സ്ഥിരം കുറ്റവാളിയായ പ്രതിയെ പിടിച്ചുപറി കേസിൽ തലശേരി കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് മുൻപും പ്രതിയെ പിടികൂടാൻ പോലീസ് ശ്രമിച്ചിരുന്നെങ്കിലും പോലീസുകാരെ മാരകായുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ച് രക്ഷപെടുകയായിരുന്നു. ഉൾവനത്തിൽ ഷെഡ് കെട്ടിയാണ് ഇയാൾ താമസിച്ചു വന്നിരുന്നത്. ഉളിക്കൽ എസ് എച്ച് ഒ വി.വി. ഡോളിയുടെ നിർദേശത്തെ തുടർന്ന് എ എസ് ഐ രാജേഷ്, സീനിയർ സിവിൽ ഓഫീസർമാരായ പി.പി. ഷാജി, ബിജു പായം എന്നിവർ ചേർന്ന് നടത്തിയ ഓപറേഷനിലാണ് പ്രതിയെ പിടികൂടിയത്. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

പെരളശേരിയിൽ ജില്ലാ കേരളോത്സവത്തിന് വർണാഭമായ തുടക്കം: മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു

Image
പെരളശേരി :ഗ്രാമീണ മേഖലയിലെ സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനൊപ്പം മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാംസ്‌കാരിക കേരളത്തെ കൂടുതൽ കരുത്തുറ്റതാക്കാനാണ് കേരളോത്സവങ്ങൾ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പെരളശ്ശേരിയിൽ  നടക്കുന്ന ജില്ലാതല കേരളോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു മന്ത്രി. പെരളശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ അധ്യക്ഷനായി. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ വൈസ് ചെയര്‍മാന്‍ വി. കെ. സനോജ്  മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ടി. ഷബ്‌ന, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്‌ കെ. വി. ബിജു, പെരളശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി സുനീഷ്, ജില്ലാ പഞ്ചായത്ത് വിവിധ സ്ഥിര സമിതി അധ്യക്ഷരായ രജനി മോഹൻ,  എ. പ്രദീപൻ, പി. രവീന്ദ്രൻ, ബോബി എണ്ണച്ചേരിയിൽ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  എം. സജില,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ  അനുശ്...

വീണ്ടും സുരക്ഷാ വീഴ്ച്ച :കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി

Image
കണ്ണൂർ : പള്ളിക്കുന്നിലെ കണ്ണൂർസെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മദ്യവും നിരോധിത പുകയില ഉല്പ‌ന്നങ്ങളും പിടികൂടി ആശുപത്രി ബ്ലോക്കിൻ്റെ ശുചിമുറിക്ക് സമീപമാണ് രണ്ടു കുപ്പി മദ്യവും ഹാൻസ് ഉൾപ്പെടെ പുകയില വസ്‌തുക്കളും കണ്ടെത്തിയത് ഇതു സഞ്ചിയിലാക്കി പുറത്ത് നിന്ന് മതിലിന് മുകളിലൂടെ സഞ്ചിയിലാക്കിഎറിഞ്ഞ് കൊടുത്തതാണെന്ന് സംശയിക്കുന്നു ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും നേരത്തെ നടത്തിയ റെയ്ഡിൽ കഞ്ചാവും മദ്യവും ലഹരി വസ്തുക്കളും പിടികൂടിയിരുന്നു. ഇതിന് മുന്‍പും സമാനമായ സാഹചര്യം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായിരുന്നു. അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു ഫോണ്‍ അടക്കം കണ്ടെത്തിയിരുന്നു. മൂന്ന് കുപ്പി മദ്യവും മൂന്ന് പാക്കറ്റ് സിഗരറ്റും ജയില്‍ ആശുപത്രിയുടെ മതിലിന് പിറകിലുള്ള ശുചിമുറിക്ക് അടുത്തുനിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ജയില്‍ അധികൃതരുടെ തുടര്‍ച്ചയായ വീഴ്ചയാണ് വിലയിരുത്തപ്പെടുന്നത്. മാസങ്ങൾക്ക് മുൻപ് ഗോവിന്ദച്ചാമിജയിൽ ചാടിയതിനു ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയി...

സംസ്ഥാന തദ്ദേശ ദിനാഘോഷം , ഹാപ്പിനസ് ഫെസ്റ്റിവെൽ ഫെബ്രുവരി18 മുതൽ ആന്തൂരിൽ

Image
കണ്ണൂർ :സംസ്ഥാന സർക്കാർ തദ്ദേശദിനാഘോഷം "ഹാപ്പി നസ് ഫെസ്റ്റി വെൽഫെബ്രു 18, 19 തീയ്യതികളിൽ ആന്തൂർ മുനിസിപ്പൽ സ്റ്റേഡിയം, എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ട്, കെ എ പി ബറ്റാലിയൻഗ്രൗണ്ട് എന്നിവിടങ്ങളിലായി നടക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർഎം എൽ എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 18 ന് രാവിലെ ഒൻപതംമണിക്ക് മന്ത്രി എം ബി രാജേഷ് പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാവും. 19 ന് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് മികച്ച തദ്ദേശ_ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്യും.  പരിപാടിയുടെ ഭാഗമായി 13 മുതൽ ആന്തൂരിൽ കൾച്ചറൽ ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. 13 മുതൽ 19 വരെ വികസന സെമിനാറും കുടുംബശ്രീയുടെ ഇന്ത്യാ ഫുഡ് കോർട്ട് , രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുൾപ്പടെയുള്ളവൈവിധ്യമാർന്ന വിപണന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വനസുന്ദരി ഉൾപ്പെടെയുള്ള കുടുംബശ്രീ വിഭവങ്ങൾക്കൊപ്പരാജ്യത്തെവിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിഭവങ്ങളും ഇവിടെലഭ്യമാവും. 13 ന് അഞ്ച് മണിക്ക് സ്നേക്ക് പാർക്ക് പരിസരത്ത് നിന്നുമാരംഭിക്കുന്ന വിളംബര ഘോഷയാത്രയോടു കൂടിയാണ് പരിപാടികൾ...

ഇനി കലയുടെ ഉത്സവനാളുകൾ,പിണറായി പെരുമസീസൺ എട്ട്ഫെബ്രുവരി ഒന്ന് മുതൽ ഏഴുവരെ ഒന്നിന്പെരുമ ടോക്സിൽ ബഹിരാകാശ സഞ്ചാരിയായ ക്യാപ്റ്റൻ ശുഭാംഗു ശുക്ല പ്രഭാഷണം നടത്തും

Image
  കണ്ണൂർ:പിണറായി പെരു സീസൺ 8 ഫെബ്രുവരി ഒന്ന് മുതൽ ഏഴു വരെ പിണറായി എകെജി മെമ്മോറിയൽ ഗവ:ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാംസ്കാരികതയും ഭൂമിശാസ്ത്രപരമായ സാധ്യതയും കോർത്തിണക്കിയാണ് പിണറായി പെരുമ സീസൺ 8 സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകസമിതി ചെയർമാൻ കക്കോത്ത് രാജൻ പറഞ്ഞു.അയ്യായിരത്തിൽ പരം ആളുകൾക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യമൊരുക്കീട്ടുണ്ട്. ഫിബ്ര: ഒന്നിന് വൈകിട്ട് ഏഴു മണിക്ക് മെഗാ മേളയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും സമാപന സമ്മേളനം ഏഴിന് മുഖ്യമന്ത്രി പിണറായി വിജയനും നിർവ്വഹിക്കും. മന്ത്രി മുഹമ്മദ് റിയാസ്, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ എന്നിവർ മുഖ്യാതിഥികളാവും. പെരുമയുടെ ഭാഗമായി നാടകങ്ങൾ, റിവർ ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, കമ്പവലി വിവിധ മത്സരങ്ങൾ കലാപരിപാടികൾ തുടങ്ങിയ വ ഇതിനകം നടന്നു കഴിഞ്ഞു. മെഗാ. മേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.വൈകുന്നേരം അഞ്ചുമണി മുതൽ ഏഴുമണി വരെ പിണറായി ബാങ്ക് ഓഡിറ്റോറിയത്തിൽ ഫിലിം ഫെസ്റ്റും പിണറായി കൺവെൻഷൻ സെന്ററിൽ 5-30 മു പെരുമ ടോക്സും 7 മണി മുതൽ എ കെ ജി മെമ്മ...

ഒൻപതാമത് കണ്ണൂർ ബീച്ച് റൺ ഫെബ്രുവരി ഒന്നിന് നടക്കും

Image
കണ്ണൂർ:നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ഒൻപതാമത് കണ്ണൂർ ബീച്ച് റൺ  ഫെബ്രുവരി ഒന്നിന് നടക്കുമെന്ന് സംഘാടകർ കണ്ണൂർപ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞാറാഴ്‌ച്ച രാവിലെ അഞ്ചുമണിക്ക് പയ്യാമ്പലം പാർക്കിൽ നിന്ന് ആരംഭിക്കുന്ന ബീച്ച് റൺ തിരിച്ച് പാർക്കിൽ തന്നെ സമാപിക്കും. പരിപാടിയോടനുബന്ധിച്ച്   സമീർ സദേവാ, ഡൽഹി സാൽസക്ലബ് നയിക്കുന്ന സൂംബാ ഡാൻസ് രാവിലെ 5.15 ന് ഡിടിപിസി പാർക്കിൽ  ആരംഭിക്കും ഒളിമ്പ്യനും, 1500 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് ജേതാവുമായ ഇന്ത്യൻ അത്ലറ്റ് ജിൻസൺ ജോൺസനാണ് ഈ വർഷത്തെ കണ്ണൂർ ബീച്ച് റണ്ണിന്റെ ബ്രാൻഡ് അംബാസിഡർ. നാല് കാറ്റഗറിയിലായാണ് ബീച്ച് റൺ സംഘടിപ്പിക്കുന്നത്. 21 കി.മീറ്റർ വിഭാഗത്തിൽ ജേതാവാകുന്നവർക്ക് 1,30,000 രൂപ നൽകും. രണ്ടാം സ്ഥാനത്തിന് 85000 ഉം മുന്നാം സ്ഥാനത്തിന് 40000 രൂപയും നൽകും. വെറ്ററൻ വിഭാഗത്തിൽ 20,000 വും 10000 രൂപയും ആദ്യ രണ്ട് സ്ഥാനക്കാർക്ക് നൽകും. വാർത്താ സമ്മേളനത്തിൽ നോർത്ത് മലബാർ പ്രസിഡൻ്റ് സച്ചിൻ സൂര്യകാന്ത്,വൈസ് പ്രസിഡന്റ് ഹനീഷ് കെ വാണിയങ്കണ്ടി,ഓണററി സെക്രട്ടറി സി. അനിൽ കുമാർ,ജോയിന്റ് സെക്രട്ടറി എ കെ റഫീഖ് ഫീഖ്, കെ.നാരായണൻ ക...

പേരാവൂരിൽ ഒരു കോടി ഒന്നാം സമ്മാനമടിച്ച ലോട്ടറി തട്ടിയെടുത്ത സംഭവം, സമ്മാനർ ഹമായ ടിക്കറ്റ് തിരിച്ചു കേസ് ഒത്തുതീർക്കാൻ മുഖ്യപ്രതിയുടെ ബന്ധുക്കൾ നീക്കം തുടങ്ങി

Image
കണ്ണൂർ :ഒരു കോടി രൂപ സമ്മാനം ലഭിച്ച കേരള ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്ത കേസ് ഒത്തുതീർക്കാൻ മുഖ്യ  പ്രതിയുടെ ബന്ധുക്കൾ അണിയറ നീക്കം ശക്തമാക്കി. ഒന്നാം സമ്മാനം ലഭിച്ചടിക്കറ്റ് തിരിച്ചു നൽകാമെന്നും കേസ് ഒഴിവാക്കിത്തരണമെന്നുമാവശ്യപ്പെട്ട് കേസിലുൾപ്പെട്ട മുഖ്യപ്രതിയുടെ ബന്ധുക്കൾ ടിക്കറ്റിന്റെ ഉടമസ്ഥനായ എ.കെ.സാദിഖിന്റെ സുഹൃത്തുക്കളെ ബന്ധപ്പെട്ടാണ് ഒത്തുതീർപ്പു ശ്രമങ്ങൾ തുടങ്ങിയത്.ടിക്കറ്റ് തട്ടിയെടുത്ത സംഭവത്തിൽ പേരാവൂർ പോലീസ് രജിസ്ട്രർ ചെയ്‌ത ക്രിമിനൽ കേസ് റദ്ദാക്കണമെങ്കിൽ ഇരു ഭാഗവും ഒരുമിച്ച് കോടതിയിൽ ഹർജി നൽകണമെന്നതിനാൽ ഈക്കാര്യത്തിൽ ഇരു ഭാഗവും ധാരണയിലെത്തിയതായാണ് വിവരം. സമ്മാനാർഹമായ ടിക്കറ്റ് സമ്മാനം ലഭിച്ച തീയതി മുതൽ 90 ദിവസത്തിനകം ഹാജരാക്കണമെന്നാണ് പുതിയ നിയമം. മുൻപ് ഇത് ഒരു മാസമായിരുന്നു. ഡിസംബർ 30-നാണ് സാദിഖിന് സ്ത്രീശക്തി ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം ലഭിച്ചത്. ഈ ടിക്കറ്റാണ് തട്ടിയെടുത്തത്. നികുതി കിഴിച്ച് സർക്കാർ നൽകുന്ന തുകയേക്കാൾ അധികം നൽകാമെന്ന് പറഞ്ഞാണ് സംഘം സാദിഖിനെ സമീപിച്ചത്. എന്നാൽ ടിക്കറ്റ് കയ്യിൽ കിട്ടിയതോടെ പണം നൽകാതെ സംഘം രക്ഷപ്പെടുകയായിരുന്നു. കബളി...

മുക്കുപണ്ടം മോഷ്ടിച്ച് ട്രെയിനിൽ നിന്ന് ചാടി, തെങ്ങിൽനിന്ന് വീണെന്ന് ആശുപത്രിയിൽ: പറഞ്ഞിട്ടും രക്ഷയില്ല മാലകള്ളനെ കൈയ്യോടെ പൊക്കി പൊലീസ്

Image
  കോഴിക്കോട്: സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയിൽവെ പൊലീസ് പിടിക്കൂടി. ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാസ് മുഹമദ് (28) ആണ് അറസ്റ്റിലായത്. ട്രെയിനിൽ നിന്ന് ചാടി പരിക്കേറ്റ യുവാവ് അടുത്തുള്ള ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ തെങ്ങിൽനിന്ന് വീണതാണെന്നാണ് പറഞ്ഞത്.കോയമ്പത്തൂർ ഇന്റർസിറ്റി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ വിടുന്ന സമയത്താണ് മാലപൊട്ടിച്ച് പ്രതി പുറത്തേക്കുചാടിയത്. പ്രതിക്ക് പരിക്കുപറ്റാൻ സാധ്യതയുണ്ട് എന്നു മനസ്സിലാക്കിയ റെയിൽവേ പോലീസും ആർപിഎഫും സമീപത്തെ ആശുപത്രിയിൽ പരിശോധനനടത്തിയപ്പോഴാണ് പിടിയിലായത്. പൊട്ടിച്ച മാല മുക്കുപണ്ടമായിരുന്നു. പ്രതിയുടെപേരിൽ സംസ്ഥാനത്ത് വിവിധസ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

എംസി വേണോ ഹണിബീ വേണോ! ഡ്രൈ ഡേയില്‍ ജോണിച്ചേട്ടന്‍റെ കൈയിൽ സാധനം കിട്ടും; എക്‌സൈസ് അറിഞ്ഞു, പിന്നെപൊക്കി

Image
  മാനന്തവാടി: ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുന്ന ദിവസങ്ങളിലും മറ്റും അമിത വില വാങ്ങി വില്‍പ്പന നടത്താനായി ശേഖരിച്ച വിദേശ മദ്യവുമായി എഴുപത്തിയഞ്ചുകാരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വന്‍ മദ്യശേഖരവും ഇയാളുടേതായി പിടിച്ചെടുത്തിട്ടുണ്ട്. പടിഞ്ഞാറത്തറ പറശ്ശിനിമുക്ക് സ്വദേശി ചക്കിശ്ശേരി വീട്ടില്‍ സി ഡി ജോണിയാണ് പിടിയിലായത്. 81 ബോട്ടിൽ വിദേശ മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇത് 40.5 ലിറ്റര്‍ മദ്യം വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സര്‍ക്കാര്‍ നേരിട്ട് വില്‍പ്പന നടത്തുന്ന മദ്യം കിട്ടാത്ത ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അമിത വില ഈടാക്കി ബോട്ടിലുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കി വരികയായിരുന്നു ജോണി. ഇക്കാര്യം എക്‌സൈസ് അറിഞ്ഞതോടെ ഇയാളെ നിരീക്ഷിച്ചു വരികയായിരന്നു ഉദ്യോഗസ്ഥര്‍. ഇതിനിടെയാണ് പറശ്ശിനിമുക്ക് ജോണി എക്‌സൈസിന്‍റെ വാഹന പരിശോധനയില്‍ കുടുങ്ങിയത്. വിദേശ മദ്യ ബോട്ടിലുകള്‍ വലിയ തരത്തില്‍ ശേഖരിച്ചുവെച്ച ജോണി സംഭവം.കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി ആര്‍ ജിനോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഭിലാഷ്‌ ഗോപി, സജിപോള്‍, കെ കെ വിഷ്ണു, വനിതാ സിവില്‍ എക്‌സ...

തളിപ്പറമ്പ് ടൗണിലെ ഓട്ടോഡ്രൈവർ സി. കുഞ്ഞിരാമൻ നിര്യാതനായി

Image
 തളിപ്പറമ്പ്: തളിപറമ്പ് ടൗണിലെ ഓട്ടോഡ്രൈവർകുപ്പം ചാലത്തൂരിൽ താമസിക്കുന്ന സി. കുഞ്ഞിരാമൻ (58) നിര്യാതനായി. പരേതനായ രാമൻ നമ്പ്യാരുടെയും ചേണിച്ചേരി കല്യാണി അമ്മയുടെയും മകനാണ്.ഭാര്യ: പ്രിയ ( കുറ്റ്യേരി), മക്കൾ: വിഷ്ണു, വീണ. സഹോദരങ്ങൾ : ഭാസ്കരൻ, പത്മനാഭൻ, രാജൻ,കോമളവല്ലി, പരേതനായ കരുണാകരൻ. സംസ്കാരം ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുക്കോണം ശ്മശാനത്തിൽ.

സിഗരറ്റിനായി നാളെ മുതല്‍ വലിയ വിലകൊടുക്കേണ്ടി വരും; വര്‍ദ്ധിക്കുക 30 ശതമാനം വരെ വില

Image
കണ്ണൂർ: ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണം എന്നിവ വരുന്നതോടെ നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും. നീളം അനുസരിച്ച് സിഗരറ്റിന് 15 മുതല്‍ 30 ശതമാനം വരെ വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് 69mm, 74mm എന്നീ വലിപ്പത്തിലുള്ള സിഗരറ്റുകളാണ്. ഇവയ്ക്ക് 15 ശതമാനം വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ബ്രാന്‍ഡഡ്, കിങ് സൈസ് സിഗരറ്റുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബ് ബാധകമാവും. ഓരോ ആയിരം സിഗരറ്റുകള്‍ക്കും 2,050ല്‍ തുടങ്ങി 8,500 രൂപ വരെയാണ് എക്സൈസ് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളത്. 65mm വരെയുള്ള ഒരു സിഗരറ്റിന് 2 രൂപ 10 പൈസ വര്‍ധിക്കും. 65mm-70mm 3.60 മുതല്‍ നാല് രൂപ വരെ അധിക നികുതി ചുമത്തപ്പെടും. 70mm- 75mm വരെ ഓരോ സിഗരറ്റിനും 5.40 രൂപയിലധികമാണ് നികുതി. ഉപയോഗം കുറയ്ക്കാനാണ് സിഗരറ്റിന് ഉയര്‍ന്ന നികുതി നിരക്ക് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നത്. ഇന്ത്യയില്‍ ഇതുവരെ 28 ശതമാനമായിരുന്നു ജിഎസ്ടി. കൂടാതെ ജിഎസ്ടി നഷ്ടപരിഹാര സെസ്, ദേശീയ ദുരന്ത നിവാരണ സെസ്, എക്‌സൈസ് തീരുവ എന്നിവയും ചുമത്തിയിരുന്നു. ഇതില്‍ നഷ്ടപരിഹാര സെസ് ഒഴിവാക്കും. പകരമായി ജ...

പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ ടി. ഐമധുസൂദനനെതിരെ നിയമനടപടി സ്വീകരിക്കണം:സജീവ് ജോസഫ് എം.എൽ.എ .

Image
   പയ്യന്നൂർ: രക്ത സാക്ഷി ഫണ്ടുൾപ്പെടെ ധനാപഹരണം നടത്തിയെന്ന വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ പയ്യന്നൂർ എം.എൽ.എ ടി .ഐ.മധുസൂദനനെതിരെ നിയമ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് അഡ്വ.സജീവ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.സി.പി.എം അഴിമതിക്കും ഗുണ്ടായിസത്തിനും ജനാധിപത്യ ധ്വംസനത്തിനും എതിരെ ഡി സി സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടത്തിയ സത്യാഗ്രഹ സമരം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സി.പി.എമ്മിലെ ജീർണ്ണതയാണ് വി.കുഞ്ഞികൃഷ്ണൻ്റെ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നത്. ഒരു എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ തീവെട്ടിക്കൊള്ള പുറത്തു വന്നപ്പോൾ അതിനെതിരെ പ്രതികരിച്ച കോൺഗ്രസ്സ് പ്രവർത്തകരെ അക്രമിക്കാനാണ് ശ്രമിച്ചത്. മറ്റുള്ളവർക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താൻ അവസരം നൽകില്ലെന്ന പ്രഖ്യാപനം ജനാധിപത്യ സംവിധാനത്തിൽ ഭൂഷണമല്ല. ഇത് അനുവദിച്ചു കൊടുക്കാൻ കോൺഗ്രസ്സ് തയ്യാറുമല്ല. കോൺഗ്രസ്സ് പ്രവർത്തകരെ അക്രമിച്ച സംഭവം നിയമസഭയിൽ അവതരിപ്പിക്കാൻ പാടില്ലെന്നാണ് സ്പീക്കർ പറയുന്നത്.സി.പി എം പ്രതിരോധത്തിലാകുന്ന വിഷയം നിയമസഭയിൽ അവതരിപ...

ഒറ്റ വെടിയുണ്ടയിൽ തീർന്നത് ഇന്ത്യൻ ബിസിനസ് രംഗത്തെ നക്ഷത്ര തിളക്കം കോൺഫിഡൻസ് റോയിയുടെ മരണത്തിൽ നടുങ്ങി മലയാളികൾ

Image
  ബംഗ്ളൂര് :പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ്‌യുടെ ആത്മഹത്യ വ്യവസായ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടന്നുവരുന്നതിനിടെയായിരുന്നു സിജെ റോയ് സ്വയം നിറയൊഴിച്ച് മരിച്ചത്. ഓഫീസിനകത്ത് വെച്ച് സ്വന്തം തൊക്ക് ഉപയോ​ഗിച്ച് നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള ഓഫീസിലാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.ഫ്രാൻസിലും സ്വിറ്റ്സർലൻഡിലും വിദ്യാഭ്യാസം നേടിയ അദേഹം സ്വിറ്റ്സർലൻഡിലെ എസ്ബിഎസ് ബിസിനസ് സ്കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടി. സ്ലോവാക്ക് റിപ്പബ്ലിക്കിന്റെ കർണാടകയിലെയും കേരളത്തിലെയും ഓണററി കോൺസൽ ആയും സേവനമനുഷ്ഠിച്ചു.ബിസിനസ് ലോകത്ത് വിപ്ലവകരമായ വളർച്ചയായിരുന്നു സിജെ റോയിയുടേത്. കമ്പനിയുടെ പ്രത്യേകതകളിൽ ഒന്ന് ‘സീറോ ഡെബ്റ്റ്’ മോഡൽ ആയിരുന്നു – കടമെടുക്കാതെ പ്രോജക്ടുകൾ പൂർത്തിയാക്കുന്നത്. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, എന്റർടെയിൻമെന്റ്, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ ​കോൺഫിഡന്റ് വ്യാപ...

മാതൃഭാഷയ്ക്ക് മസ്തിഷ്ക്ക മരണം വിധിക്കരുത്: മലയാള ഭാഷാപോഷണവേദി

Image
  കണ്ണൂർ:മാതൃഭാഷയുടെ എരിവും പുളിയും മധുരവും ചവർപ്പും നുണഞ്ഞു വളരേണ്ടുന്ന കൊച്ചു കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിന്റെ ഇരുട്ടറയിൽ തപ്പിത്തടയാൻ വിധിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസരീതി അടിയന്തിരമായി തിരുത്തണമെന്ന് മലയാള ഭാഷാപോഷണവേദി കണ്ണൂർ ജില്ലാ കൺവെൻഷൻ അധികാരികളോട് ആവശ്യപ്പെട്ടു. കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങളിൽ, പ്രത്യേകിച്ചും സ്വകാര്യ മാനേജ്മെന്റിന്റെ കച്ചവടവാശിയിൽ ഇംഗ്ലീഷ് മീഡിയ ക്ലാസ്സുകളുടെ പേരിൽ നടക്കുന്ന മാതൃഭാഷാ വധം അതിഭീഷണമാണെന്ന് യോഗം വിലയിരുത്തി.രവി നമ്പ്രത്തിന്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത സാഹിത്യകാരൻ ടി.കെ. ഡി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. ജനു ആയിച്ചാൻകണ്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സത്യൻ എടക്കാട്, പി.കെ.രതീഷ് കുമാർ , പ്രസീത പറശ്ശിനിക്കടവ്, ടി.വി. ഹമീദ എന്നിവർ സംസാരിച്ചു.രാജൻ വി. കണ്ണപുരം സ്വാഗതവും, ഇ.കെ. സിറാജ് നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി രവി നമ്പ്രം (പ്രസിഡണ്ട് ), രാജൻ വി കണ്ണപുരം (വൈസ് പ്രസിഡണ്ട് ) ജനു ആയിച്ചാൻകണ്ടി (ജന. സിക്രട്ടറി), ഇ കെ സിറാജ് (ജോ. സിക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

കീരിയാട് തീപ്പിടിത്തത്തിൽ കത്തി നശിച്ച പ്ളെ വുഡ് കമ്പിനി അബ്ദുൽ കരീം ചേലേരി സന്ദർശിച്ചു

Image
കണ്ണൂർ:അഴീക്കോട് മണ്ഡലത്തിലെ വളപട്ടണത്ത്  ഫയർ സ്റ്റേഷൻ അനിവാര്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി പറഞ്ഞു. വളപട്ടണം കീരിയാട്ടുള്ള കെ.എസ്. അബ്ദുൽ സത്താർ ഹാജി സാഹിബിൻ്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി പ്ലൈവുഡ്സിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപ്പിടുത്തത്തിൽ കോടി കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്. തൊഴിലാളികൾ രാത്രി ഷിഫ്റ്റ് എട്ട് മണിയോടെ അവസാനിപ്പിച്ച് പോയതിനുശേഷമാണ് ഈ അനിഷ്ട സംഭവം. നടന്നത് തീപ്പിടിച്ച് നശിച്ച ഫാക്ടറിയും പരിസരവും അഡ്വ. അബ്ദുൽ കരീം ചേലേരി സന്ദർശിച്ചു. വളപട്ടണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.സി. ജംഷീറ, മെമ്പർ എ.ടി. ഷഹീർ എന്നിവർ കൂടെയുണ്ടായിരുന്നു. കണ്ണൂർ ജില്ലയിലെ തന്നെ പ്രമുഖ വ്യവസായ കേന്ദ്രമാണ് വളപട്ടണം. നിരവധി പ്ലൈവുഡ്സ് ഫാക്റ്ററികളും കിടക്ക നിർമ്മാണ ഫാക്റ്ററികളും സ്ഥിതി ചെയ്യുന്ന ഇവിടെ ഒരു ഫയർ സ്റ്റേഷൻ യൂണിറ്റ് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജീവകാരുണ്യ പ്രവർത്തകൻ പി.കെ സ ത്താർ നിര്യാതനായി

Image
പാപ്പിനിശ്ശേരി :- കണ്ണൂരിലെ ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്ന പാപ്പിനിശ്ശേരിയിലെ പി.കെ സത്താർ നിര്യാതനായി. കൊയിലി ആശുപത്രിയിൽ നിന്നും നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാപ്പിനിശ്ശേരിയിലെ വസതിയിലേക്ക് കൊണ്ടുപോകും. നാളെ ജനുവരി 31 ശനിയാഴ്‌ച രാവിലെ കടലായി അമ്പലത്തിന് സമീപത്തെ വസതിയിൽ എത്തിക്കും. തുടർന്ന് സിറ്റി ജുമാ മസ്ജിദിൽ ളുഹ്ർ നമസ്‌കാരത്തിന് മുൻപായി മയ്യിത്ത് നമസ്‌കാരവും ഖബറടക്കവും നടക്കും.

എൽ.ഡിഎഫ് സർക്കാരിൻ്റെത് ഓട്ടോറിക്ഷ തൊഴിലാളികളെ വഞ്ചിക്കുന്ന ബജറ്റ് - A KSATU - H MS

Image
കണ്ണൂർ :കേരളത്തിലെ എട്ടുലക്ഷത്തോളം വരുന്ന ഓട്ടോറിക്ഷ തൊഴിലാളികളേയും അവരെ ആശ്രയിച്ച്‌ ജീവിക്കുന്ന 35 ലക്ഷത്തോളം വരുന്ന കുടുംബങ്ങളേയും പാടേ അവഗണിച്ച ബജറ്റാണിതെന്ന് ഓൾ കേരള സ്വതന്ത്രഓട്ടോറിക്ഷ തൊഴിലാളിയൂണിയൻ (Ak SATU - H MS) സംസ്ഥാന ജന: സെക്രട്ടറി എൻ .ലക്ഷ്മണൻ പ്രസ്താവനയിൽ ആരോപിച്ചു. ഓട്ടോറിക്ഷ തൊഴിൽ മേഖലയിൽ നിന്നും കോടിക്കണക്കിന് രൂപ വിവിധ ഇനങ്ങളിൽ നിന്നായി വർഷംതോറും സർക്കാർ പിരിച്ചെടുക്കുമ്പോഴും അവരുടെ ജീവിത പ്രയാസങ്ങൾ പരിഹരിക്കാനായി യാതൊരു പദ്ധതിയും, നടപടിയും സർക്കാർ സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് യൂണിയൻ കുറ്റപ്പെടുത്തി. മോട്ടോർ തൊഴിലാളികൾക്കായിക്ഷേമ നിധിയുണ്ടെങ്കിലും, ഈ ക്ഷേമനിധിയിൽ സർക്കാറിന്റെ വകയായി ഒരു രൂപ പോലും നൽകുന്നില്ല.!  അതേ സമയം തന്നെ മോട്ടോർതൊഴിലാളി ക്ഷേമനിധിയിൽ നിന്നും പെൻഷൻ വാങ്ങുന്നു എന്ന കാരണം പറഞ്ഞ് ഓട്ടോ റിക്ഷ തൊഴിലാളികൾക്ക് വാർദ്ധക്യകാല പെൻഷൻ പൂർണമായും നൽകാതെ കേവലം 600 രൂപ മാത്രമാണ് നൽകുന്നത്.! ഇത് എല്ലാവർക്കും  നൽകുന്നതുപോലെ 2000രൂപയാക്കി മാറ്റാനുള്ള യാതൊരു നിർദ്ദേശവും ഈബജറ്റിലും പ്രഖ്യാപിച്ചിട്ടില്ല. ലക്ഷക്കണക്കിന്  ഓട്ടോറിക്ഷകൾക്ക് പാർക്കിങ്ങ്...

മൺപാത്രനിർമ്മാണ സമുദായ സഭ സംസ്ഥാന സമ്മേളനം കണ്ണൂരിൽ

Image
കണ്ണൂർ : കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെ. എം. എസ്.എസ്.) 19-ാം സംസ്ഥാന സമ്മേളനം  ജനുവരി 31 ന് കണ്ണൂരിൽ തുടങ്ങും. വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രകടനംകണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും.  പൊതുസമ്മേളനം പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് ബി .സുബാഷ് ബോസ് ആറ്റുകാൽ അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും.  ബിജെപി നേതാവ് സന്ദീപ് വചാസ്പതി മുഖ്യപ്രഭാഷണം നടത്തും. ശ്രീ.പി.സി. വിഷ്ണുനാഥ് എം.എൽ.എ, അഖില ഭാരതീയ കുംഭാര മഹാ സഭ ദേശീയ പ്രസിഡൻ്റ് ഡോ. ശിവകുമാർ ചൗഡ ഷെട്ടി, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ജി. സിദ്ധാർത്ഥൻ തുടങ്ങി വിവിധ രാഷ്ട്രീയ സാമുദായിക സംഘടനാ നേതാക്കൾ പ്രസംഗിക്കും.  ഫെബ്രുവരി ഒന്നിന് ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് പ്രതിനിധി സമ്മേളനം തളിപ്പറമ്പിൽ വെച്ച് നടക്കും. രജിസ്ട്രേഷൻ പുരാവസ്തു രേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് പ്രവർ...

നാടുകാണിയിലെ സഫാരി പാർക്ക് കാസിയ ഇറക്കുമതി ലോബിയെ സഹായിക്കാൻ :ലിയാനാർഡ് ജോൺ

Image
കണ്ണൂർ : തളിപ്പറമ്പ് നാടുകാണിയിലെ 250 ഏക്കർ സ്ഥലത്ത് നിർദ്ദിഷ്ട സഫാരി പാർക്ക് യാഥാർത്ഥ്യമാക്കാൻ സർക്കാരിന് കഴിയില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനും കറുവ പട്ട കർഷകനുമായ ലിയാ നാർഡ് ജോൺ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്ളാൻ്റേഷൻ ഭൂമിയിൽ സഫാരി പാർക്ക് വരുന്നതിനെതിരെ എ.ഐ.ടി.യുസി ഉൾപ്പെടെയുള്ള സംഘടനകൾ എതിർത്തു വരികയാണ്. ഇതുകൂടാതെ സർക്കാർ മിച്ചഭൂമിയായി പിടിച്ചെടുത്ത ഇവിടെയുള്ള 750 ഏക്കർ സ്ഥലം ഏഴു വർഷം മുൻപ് ആലക്കോട് തമ്പുരാൻ്റെ അവകാശികൾക്ക് തിരിച്ചു കൊടുക്കാൻ കോടതി വിധിയുണ്ട്. ഇതൊന്നും അറിയാത്തവരല്ല നമ്മുടെ ഭരണാധികാരികൾ കോടികൾ തട്ടിയെടുക്കുന്നതിനാണ് ഇവർ പദ്ധതിയുമായി മുൻപോട്ടു പോകുന്നത്. ഇതു പോലുള്ള ഒരു സഫാരി പാർക്ക് നമ്മുടെ ജില്ലയുടെ തൊട്ടടുത്തായ മംഗ്ളൂരിലുണ്ട്. ഇവിടെ കഴിഞ്ഞ ഒക്ടോബർ 25 ന് ലോകായുക്ത റെയ്ഡ് നടത്തിയിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ റെയ്ഡിൽ പുറത്തുവന്നത്. അഞ്ച് ദിവസമായിട്ട് അവിടെയുള്ള 1200 മൃഗങ്ങൾക്ക് ഭക്ഷണം കൊടുത്തിരുന്നില്ല. നേരത്തെ കൊടുത്ത ഭക്ഷണത്തിൽ വിഷാംശം കലർന്നതായും കണ്ടിരുന്നു. കൂട്ടിലിട്ട മൃഗങ്ങൾ പാർത്തിരുന്ന കൂട് വർഷങ്ങളായി തുരുമ്പെടുത്തിരുന്നു. അവിട...

കേരള മദ്യനിരോധനസമിതി മഹാത്മാഗാന്ധി അനുസമരണം നടത്തി

Image
കണ്ണൂർ :കേരള മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽസംസ്ഥാന വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികല അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എ. രഘുമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ.ജി വർഗ്ഗീസ്, സംസ്ഥാന സിക്രട്ടറിമാരായ ഐ.സി മേരി, ടി.ചന്ദ്രൻ, ശ്രീജിത്ത് വെങ്കിലോട്ട് എന്നിവർ സംസാരിച്ചു.

എം.എസ്.എഫ് സംസ്ഥാന സമ്മേളന തീം സോങ്ങിൽ ഇമ്രാൻ ഖാനും: വിമർശനവുമായി എസ്.എഫ്. ഐ

Image
' കണ്ണൂർ :എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെ രൂക്ഷമായ വിമർശനവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ്. എം.എസ്.എഫിന്റെ പൂർവ്വകാല നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം ഔദ്യോഗികമായി ഇമ്രാൻ ഖാന്റെ ചിത്രം പ്രസിദ്ധീകരിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തു.മതരാഷ്ട്രവാദം ഉയർത്തുകയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുകയും ചെയ്യുന്ന ഒരു പാക്കിസ്ഥാൻ നേതാവിനോട് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനും സംഘത്തിനും എന്ത് പ്രതിബദ്ധതയാണുള്ളതെന്ന് സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഇമ്രാൻ ഖാന്റെ നിലപാടുകൾ ഇന്ത്യയിലെ ആർ.എസ്.എസിന്റെ തീവ്ര ദേശീയതയ്ക്ക് വളരാൻ സഹായകരമാകുന്നതാണെന്നും, നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ ബോധത്തെ ഇത് നിരന്തരം അക്രമിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അണികൾ നേതൃത്വത്തെ തിരുത്തണം വികുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശനത്തിന് പൊലിസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

Image
കണ്ണൂര്‍: സിപിഎം അച്ചടക്കനടപടി സ്വീകരിച്ചു ജില്ലാ കമ്മിറ്റിയിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ മുൻ പയ്യന്നൂർ ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകി. വി. കുഞ്ഞികൃഷ്ണന്റെ ഹര്‍ജിയിലാണ് കോടതി നടപടി. ഹര്‍ജിയില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, മധുസൂദനന്‍ എംഎല്‍എ, സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പി സന്തോഷ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്നാണ് പുസ്തകത്തിന്റെ പേര്.' രക്തസാക്ഷിഫണ്ട് തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തതോടെ കുഞ്ഞികൃഷ്ണനെതിരെ പ്രതിഷേധം ശക്തമാണ്. എന്നാല്‍ ഫെബ്രുവരി നാലിന് ' പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിന് മാത്രമാണ് താന്‍ സുരക്ഷ ആവശ്യപ്പെട്ടതെന്ന് കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചിരുന്നു. പയ്യന്നൂരില്‍ കോണ്‍ഗ്രസ് - ബിജെപി പ്രകടനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുമെന്ന് ആശങ്ക. എസ് പിക...

സ്മൈല്‍ പഠനസഹായി പ്രകാശനം ചെയ്തു

Image
കണ്ണൂർ :കണ്ണൂര്‍ ജില്ലാപഞ്ചായത്ത് സ്മൈല്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ക്കായി തയ്യാറാക്കിയ പഠന പിന്തുണാസഹായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ പ്രകാശനം ചെയ്തു.ഡയറ്റിന്റെയും സമഗ്ര ശിക്ഷാ കേരളത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ ശില്‍പശാലകളുടെ സഹായത്തോടെയാണ് പഠനസഹായി തയ്യാറാക്കിയത്. വിവിധ വിഷയങ്ങളിലായി നൂറോളം പേരടങ്ങുന്ന സ്മൈല്‍ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുത്തത്. എസ്.എസ്.എല്‍.സി പരീക്ഷ വിജയശതമാനത്തില്‍ കണ്ണൂര്‍ ജില്ല സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം  നേടുന്നത് ജില്ലാപഞ്ചായത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായിക്കൂടിയാണ്. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയതലത്തില്‍ പ്രത്യേക ക്ലാസുകള്‍, പഠനക്യാമ്പുകള്‍, രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍, കൗണ്‍സിലിംഗ്, മാതൃകാപരീക്ഷകള്‍ എന്നിവയും നടന്നുവരുന്നുണ്ട്. ഈ വര്‍ഷം മുതല്‍ എല്‍.പി, യു.പി വിഭാഗങ്ങളിലേക്കും സ്മൈല്‍ പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്.  ജില്ലാപഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് ...

സ്വർണ വിലയിൽ വീണ്ടും ഇടിവ്

Image
കണ്ണൂർ : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷവും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 130 രൂപ കുറഞ്ഞ് 15,510 രൂപയും പവന് 1,040 രൂപ കുറഞ്ഞ് 1,24,080 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 105 രൂപ കുറഞ്ഞ് 12,740 രൂപയും പവന് 1,01,920 രൂപയുമായി കുറഞ്ഞു. ഇന്ന് രാവിലെ പവന് 5,240 രൂപ രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയാണ് വില. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് വില ഇടിഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലും ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. 4.2 ശതമാനം ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 5,172.80 ഡോളറായാണ് വില കുറഞ്ഞത്.

തീര ദർശൻ : ബ്ലൂ എഡ്ജ് വാക്ക് സംഘടിപ്പിക്കുന്നു.

Image
കണ്ണൂർ: ശാസ്ത്രവേദി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 3 ന് വൈകുന്നേരം 4.30 ന് തീര ദർശൻ എന്ന പേരിൽ പയ്യാമ്പലം ബീച്ചിലൂടെ യാത്ര സംഘടിപ്പിക്കുന്നു. കടൽ തീരത്തെയും ബീച്ചുകളെയും കുറിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്യാനുള്ള ഒരു പരീക്ഷണ നടത്തമാണ്.  തീരത്തെ പരുവപ്പെടുത്തുന്ന നിരന്തരമായ തീരപ്രക്രിയകളുടെ നേർചിത്രമറിയാനുള്ള ശ്രമം. ബീച്ചുകളുടെയും, തീരത്തിന്റെയും രൂപീകരണത്തിനും, സ്ഥിരതയ്ക്കും പിന്നിലെ ശാസ്ത്രം അറിയുക എന്ന ഉദ്ദേശത്തോടുകൂടിയാണ്  ഈ സായാഹ്ന നടത്തം സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുള്ളത്. പരിപാടിയിൽ ശാസ്ത്രവേദിയുടെ സംസ്ഥാന പ്രസിഡണ്ട് ഫ്രൊഫ. ( ഡോ.) അച്ചുത് ശങ്കർ എസ് നായർ കൂടാതെ തിരുവനന്തപുരം ആസ്ഥാനമായിട്ടുള്ള ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. കെ.കെ. രാമചന്ദ്രൻ വിഷയത്തെ കുറിച്ച് സംസാരിക്കും. പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ 9447484615, 94002 44378 ഏതെങ്കിലും ഒന്നിൽ ബന്ധപ്പെടേണ്ടതാണ്.

നേതൃത്വത്തെ അണികൾതിരുത്തണം: വി.കുഞ്ഞികൃഷ്ണൻ്റെ പുസ്തകത്തിലെ ചില ഭാഗങ്ങൾ ചോർന്നു

Image
പയ്യന്നൂർ :പയ്യന്നൂരിൽ സിപിഎം നിയന്ത്ര ണത്തിലുള്ള പയ്യന്നൂർ കോ ഓപ്പറേറ്റി വ് റൂറൽ ബാങ്കിനുവേണ്ടി ഒരേക്കർ ഭൂ മി വാങ്ങിയത് മതിപ്പ് വിലയേക്കാൾ നാ ലിരട്ടി വിലയ്ക്കെന്ന് വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകത്തിൽ വെളിപ്പെടുത്തൽ. അണികൾ നേതൃത്വത്തെ തിരുത്തണമെ ന്ന പുസ്തകത്തിൽ ചാനൽ അഭിമുഖത്തിൽ നടത്തിയതിനെക്കാൾ അതീവ ഗുരുതരമായ വെളിപ്പെടുത്തലാണ് വി. കുഞ്ഞികൃഷ്ണൻ നടത്തുന്നത്.  20 കോടിയോളം രൂപ ചെലവിട്ട് ഭൂമി വാങ്ങിയതിൽ വൻ ക്രമ ക്കേടുണ്ടെന്നാണ് ആരോപണം. ഈ ഇ ടപാടിൽ ടി.ഐ. മധുസൂദനൻ എംഎൽ എയ്ക്കും ഇടനിലക്കാർക്കും പങ്കുള്ളതാ യാണ് വി. കുഞ്ഞികൃഷ്‌ണൻ ആരോപിക്കുന്നത്.രണ്ട് ഉടമസ്ഥരിൽ നിന്നാണ് പയ്യന്നൂർ ടൗണിനോട് ചേർന്നുള്ള ഒരേക്കർ ചതുപ്പ് ഭൂമി ഭൂമി ബാങ്കിന് വേണ്ടി വാങ്ങിയത്. വെള്ളൂർ സ്വദേശിയായ പൂളക്കൂൽ സുധാകര നിൽ നിന്ന് 35 സെൻ്റ് സ്ഥലം വാങ്ങിയ ത് ഏഴേകാൽ കോടിയിലധികം രൂപയ് ക്കാണ്. 2018 മാർച്ചിലാണ് ഈ ഭൂമി ബാ ങ്കിന്റെ പേരിൽ രജിസ്റ്റർ ചെയ്‌തത്. പി ന്നീട് ഡോ. റയാൻ പൈയിൽ നിന്നും കു . ടുംബത്തിൽ നിന്നും 2018 ജൂലൈയിൽ 68 സെന്റ് സ്ഥലം വാങ്ങിയത് 14 കോടി രൂപയ്ക്കാണ്. ഈ ഭൂമിയുടെ മുൻ അ വകാശികൾ 2011ലും 2015ലും വാങ്ങിയത് സെന്റിന് നാല് ലക്...

ശബരിമല സ്വർണക്കൊള്ളക്കേസ്: നടൻ ജയറാമിനെ എസ്.ഐ. ടി ചോദ്യം ചെയ്തു

Image
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം. തെന്നിന്ത്യൻ നടന്‍ ജയറാമിനെ ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ചാണ് എസ്ഐടി വിശദമായി ചോദിച്ചത്. ശബരിമലയില്‍ നിന്നാണ് ബന്ധം തുടങ്ങിയതെന്ന് ജയറാം എസ്ഐടിക്ക് മുന്നിൽ മൊഴി നല്‍കിയെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും പലതവണ വീട്ടില്‍ പൂജകള്‍ ചെയ്തിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കി. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ല, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം എസ്‌ഐടിയോട് പറഞ്ഞു. പാളികൾ വീട്ടിലെത്തി പൂജിക്കാൻ പോറ്റി തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും ജയറാം പറഞ്ഞു. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്‌തേക്കും

അന്താരാഷ്ട്ര ഖുറാൻ പഠന പദ്ധതി വെളിച്ചം സംസ്ഥാന സംഗമം ഫെബ്രുവരി ഒന്നിന് കണ്ണൂരിൽ

Image
 ' 'കണ്ണൂർ: അന്താരാഷ്ട്ര ഖുറാൻ പഠന പദ്ധതിയായ വെളിച്ചം ഇരുപത്തിയൊന്നാമത് സംസ്ഥാന സംഗമം ഫെബ്രുവരി ഒന്നിന് കണ്ണൂരിൽ നടത്തുമെന്ന് ഐഎസ്.എം ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയായ വെളിച്ചം സംസ്ഥാന സംഗമത്തിൽ കേരളത്തിൻ്റെവിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം പ്രതി നിധികൾ പങ്കെടുക്കും. ഒന്നിന് രാവിലെ 10 ന് താണ ദിനേശ് ഓഡിറ്റോറിയത്തിൽ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഡോ.ജമാലുദ്ദീൻ ഫാറൂഖി ഉദ്‌ഘാടനം ചെയ്യും. വെളിച്ചം സംസ്ഥാന സമിതി ചെയർമാൻ അബ്ദുൽ കരീം സുല്ലമി അദ്ധ്യക്ഷത വഹിക്കും.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. വെളിച്ചം പരീക്ഷ കൺട്രോളർ ടി.പി ഹുസൈൻകോയ മുഖ്യ പ്രഭാഷണം നടത്തും.കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ട്രഷറർ കെ.എൽ.പി യൂസുഫ് പുസ്‌തക പ്രകാശനം നടത്തും. പഠന സെഷനിൽ സമ്പാദനത്തിലെ നൈതികത, സാമ്പത്തിക വിന് യോഗത്തിലെ മതദർശനം, സ്ത്രീയും ഇസ്ലാമിക സാമ്പത്തിക ദർശനവാ തുടങ്ങിയ വിഷയങ്ങളിൽ യഥാക്രമം അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ, ഡേ ഇസ്‌മയിൽ കരിയാട്, സി ടി ആയിഷ ടീച്ചർ എന്നിവർ വിഷയാവതരണം നടത്ത റാഫി പേരാമ്പ്ര കോർഡിനേറ്ററായിരിക്കും. അഖില...

തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടിന് മുൻപിൽ റീത്ത് വെച്ചു

Image
തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി വി.രാഹുലിന്റെ വീട്ടില്‍ അജ്ഞാതർ റീത്ത് വെച്ചു.തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിന് സമീപത്തെ വീടിന് മുന്നില്‍ വരാന്തയിലാണ്  ഇന്ന് രാവിലെ റീത്ത് കണ്ടെത്തിയത്.ആര്‍.ഐ.പി രാഹുല്‍ എന്ന് റീത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്നലെ വൈകിട്ട് കണ്ണൂർ കാൽടെക്സിൽ യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ ഭാഗമായിട്ടാണ് റീത്ത് വെച്ചതെന്ന് പൊലിസ്  സംശയിക്കുന്നു. തളിപ്പറമ്പ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

Image
ചിറക്കൽ : കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഒരാഴ്ച്ചനീളുന്ന വാർഷികോത്സവത്തിന് തന്ത്രി കാട്ടുമാടം ഇളയിടത്ത് ഈശാ നൻ നമ്പൂതിരിപ്പാട് കൊടിയേ റ്റി. ഉത്സവം ഫെബ്രുവരി അഞ്ചുവരെ നീളും. ആനപ്പുറത്ത് ശീവേലി, ഓട്ടൻതുള്ളൽ, കൂത്ത്, തിരു നൃത്തം, കഥകളി, നാടകം, ഗാ നമേള എന്നിവ ഒരുക്കിയിട്ടു ണ്ട്. എല്ലാ ദിവസവും വൈകീട്ട് നാലിന് ഓട്ടൻ തുള്ളൽ, രാത്രി 8.30-ന് കൂത്ത്.30-നും 31-നും രാത്രി 12-ന് കഥകളി, ഫെബ്രുവരി ഒന്നിനും നാലിനും രാത്രി 9.30-ന് ഗാന മേള, രണ്ടിനും, മുന്നിനും സാ മൂഹിക നാടകം, നാലിന് രാത്രി 8.30-ന് നാട് വലം എഴുന്നള്ളി പ്പ്, അഞ്ചിന് വൈകീട്ട് 5.30-ന് ചിറക്കൽ ചിറയിൽ ആറാട്ട്. തുടർന്ന് കൊടിയിറക്കം. കരിമ രുന്ന് പ്രയോഗത്തോടെ ഉത്സവം സമാപിക്കും.

മധ്യവയസ്ക്കൻ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണു മരിച്ചു

Image
മട്ടന്നൂർ :നിസ്കരിക്കാനൊരുങ്ങുന്നതിനിടെ വീട്ടുമുറ്റത്ത് മധ്യവയസ്ക്കൻകുഴഞ്ഞു വീണ് മരിച്ചു. ഉരുവച്ചാൽ പഴശ്ശി പള്ളി ക്ക് സമീപം കൊളോളം വീ ട്ടിൽ ഇസ്മായിൽ മൻസിൽ ടി പി ഇസ്മായിലാ (50) ണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 8.30 നാണ് സംഭവം. ഉടൻ ഉരുവ ച്ചാൽ ഐഎംസി ആശുപ ത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം വെള്ളിയാഴ്ച്ച രാവിലെ 10ന് പഴശ്ശി ജുമാ മസ്ജിദിൽ. ഉപ്പ: പരേത നായ ടി പി മമ്മൂട്ടി ഹാജി. ഉമ്മ: നബീസു. ഭാര്യ: ഹസീന (എടയന്നൂർ). മക്കൾ: തമന്ന, മിൻഹാജ്,തയ്യിബ്, അംജദ്, പരേത നായ ഇസ്ഹാക്ക്. സഹോ ദരങ്ങൾ: ഖാലിദ് (ദുബായ്), ലത്തീഫ്, സിറാജ് (സൗദി), സൈനബ, പാത്തൂട്ടി (ഇരു വരും കിണവക്കൽ), പരേത നായ യൂസഫ്.

കുറ്റിക്കോലിൽ വീടിന് മുൻപിൽ സ്വകാര്യ ബസിടിച്ച് പരുക്കേറ്റ വിമുക്തഭടൻ മരണമടഞ്ഞു

Image
തളിപറമ്പ് : കുറ്റിക്കോലിൽവീടിന് മുൻപിൽ നിന്നും സ്വകാര്യ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു കുറ്റിക്കോലിലെ കുന്നുംപുറത്ത് വീട്ടിൽ (അമ്മിണി നിവാസ്) റിട്ട. ഓണററി സുബേദാർ മേജർ കെ ദാമോദരനാ(പപ്പൻ- 82)ണ് മരിച്ച ത്. കഴിഞ്ഞ വ്യാഴാഴ്ച രാ വിലെ വീട്ടിന് മുന്നിലെ ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കു ന്നതിനിടെ കണ്ണൂരിൽനി ന്നും പയ്യന്നൂരിലേക്ക് പോ കുന്ന കൃതിക ബസ്സിടിക്കു കയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദാമോദരനെ കണ്ണൂർ മിംസ് ആശുപത്രി യിലും തുടർന്ന് മംഗളൂരു ഇന്ത്യാന ആശുപത്രിയി ലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാവിലെയാണ് മരിച്ചത്. ഭാര്യ: കെ കെ രോഹിണി. മക്കൾ: ആശാ വിജ യൻ (മഹിളാ അസോസി യേഷൻ തളിപ്പറമ്പ് സൗ ത്ത് വില്ലേജ് കമ്മിറ്റിയം ഗം), പരേതയായ ഷീജ മരുമകൻ: വി .വിജയൻ (മുൻ കൗൺസിലർ, തളിപ്പ റമ്പ് നഗരസഭ, സിപിഐ എം തളിപ്പറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റിയംഗം). സഹോദരങ്ങൾ: അന ന്തൻ (റിട്ട. എയർഫോഴ്  സ്, കടമ്പേരി), പരേത രായ ദേവിയമ്മ, കുഞ്ഞിരാമൻ, നാരായണൻ (നാണു), ബാലൻ

കണ്ണൂർ നഗരത്തിലെ സംഘർഷം:ഗതാഗത തടസ്സം സൃഷ്ടിച്ച 61 എസ്.എഫ്.ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

Image
കണ്ണൂർ: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി മാർഗ്ഗതടസ്സം സൃഷ്ടിച്ച് പോലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്തതിന് 61 എസ്.എഫ്.ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. എസ്. എഫ്. ഐ. പ്രവർത്തകരായ ശരത്, ആഷിഷ് പയ്യന്നൂർ, ജോയൽ, ആഷിഷ് മയ്യിൽ, വൈഷ്ണവ് എടക്കാട് എന്നിവർക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റോബർട്ട് വെള്ളാർ വള്ളി, വരുൺ, ഫർഖാൻ മുണ്ടേരി, മഹിത മോഹൻ, രാഹുൽ കായക്കൽ, അശ്വിൻ സുധാകർ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 50ഓളം പേർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. അനുമതിയില്ലാതെ പ്രകടനം, റോഡ് കയ്യേറി മാർഗ്ഗതടസ്സം, പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും പോലീസിനെതിരെ ഭീഷണി മുഴക്കുകയും ചെയ്തതിനാണ് കേസെടുത്തത്.

ടയർ പൊട്ടിയ കാർ നിയന്ത്രണം വിട്ട് ഡി വൈഡറിലിടിച്ച് മൂന്ന് അധ്യാപകർക്ക് പരുക്കേറ്റു

Image
തൃക്കരിപ്പൂർ :പി​ലി​ക്കോ​ട്മ​ട്ട​ലാ​യി ദേ​ശീ​യ​പാ​ത​യി​ൽ ട​യ​ർ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പാ​ത​യോ​ര​ത്തെ കോ​ൺ​ക്രീ​റ്റ് ഡി​വൈ​ഡ​റി​ലി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.കാ​ഞ്ഞ​ങ്ങാ​ട് അ​ര​യി ഗ​വ. യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ പി​ലി​ക്കോ​ട് മാ​ണി​യാ​ട്ടെ പി. ​ജി​ഷ (37), കാ​ലി​ക്ക​ട​വ് ആ​ണൂ​രി​ലെ വി.​എം. ര​മി​ത്ത് (46), പി​ലി​ക്കോ​ട് ക​ര​പ്പാ​ത്ത് റോ​ഡി​ലെ എം.​വി. സി​ഞ്ജു (36) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച​തു മൂ​ല​മാ​ണ് തൊ​ട്ട​ടു​ത്തു​ള്ള വ​ലി​യ താ​ഴ്ച​യി​ലേ​ക്ക് മ​റി​യാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. ര​മി​ത്താ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

പി.ടി ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ നിര്യാതനായി

Image
കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായപി ടി ഉഷയുടെ ഭര്‍ത്താവ് വി. ശ്രീനിവാസന്‍ (64)നിര്യാതനായി. കോഴിക്കോട് പയ്യോളിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.പെരുമാള്‍പുരത്തെ ഉഷസ് വീട്ടില്‍വെച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊന്നാനി സ്വദേശിയായ വി ശ്രീനിവാസന്‍ മുന്‍ കബഡി താരമാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു. പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണന്‍ സരോജനി ദമ്പതികളുടെ മകനാണ് ശ്രീനിവാസന്‍. 1991ലായിരുന്നു അകന്ന ബന്ധുവായിരുന്ന പി ടി ഉഷയുമായുള്ള വിവാഹം. മകന്‍. ഡോ. ഉജജ്വല്‍ വിഗ്‌നേഷ്. വിവരമറിഞ്ഞ് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷം പിടി ഉഷ എംപി നാട്ടിലേക്ക് എത്തി.

പൂച്ച പെറ്റു കിടക്കുന്ന ഖജനാവ് : ആളെ പറ്റിക്കുന്ന ബജറ്റെന്ന് പ്രതിപക്ഷ നേതാവ്

Image
തിരുവനന്തപുരം:പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തില്‍ അവതരിപ്പിച്ച സര്‍ക്കാരിന്റെ ബജറ്റില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.അനാവശ്യ അവകാശ വാദം കൊണ്ട് ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ് മാത്രമാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.പദ്ധതി ചെലവ് പരിതാപകരമായ അവസ്ഥയിലാണ്. 10 ലക്ഷം രൂപയില്‍ കൂടുതല്‍ ട്രഷറിയില്‍ നിന്ന് മാറിയെടുക്കാന്‍ കഴിയില്ല. ഇത്തരം ഒരു ഖജനാവ് വെച്ചാണ് ഗീര്‍വാണ പ്രസംഗം നടത്തിയിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പ് ആളുകളെ പറ്റിക്കാനുള്ള പരിപാടിയാണ് ധനമന്ത്രി ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ തന്നെ ഏറ്റവും മോശം പ്ലാന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ നടത്തിയ വര്‍ഷമാണ് ഇതെന്നും ആരും വിശ്വസിക്കത്ത ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 10 വര്‍ഷം ചെയ്യാതിരുന്നത് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നു. പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിലെ സാമ്പത്തിക രംഗം. ന്യൂ നോര്‍മല്‍ എന്നാല്‍ തോന്നിയതു പോലെ ബജറ്റില്‍ പറയുക അത് ന...

കെ. സുധാകരൻ എംപിയുടെ ഇടപെടൽ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ 122 കോടിയുടെ മൂന്നു റോഡുകൾക്ക് അനുമതി

Image
   കണ്ണൂർ: കെ സുധാകരൻ എംപിയുടെ ശക്തമായ ഇടപെടലിന്റെയും നിരന്തരമായ സമ്മർദ്ദങ്ങളുടെയും ഫലമായി സെൻട്രൽ റോഡ് ഫണ്ട് (സിആർഎഫ്) പദ്ധതിപ്രകാരം കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ മൂന്ന്   പ്രധാന റോഡ് വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. മൊത്തം 122 കോടി രൂപയാണ്  റോഡ് നവീകരണം.  ഏഴാംമൈൽ - വടക്കാഞ്ചേരി കടമ്പേരി കൂളിച്ചാൽ വെള്ളിക്കീൽ റോഡ് (24 കോടി), പയ്യാവൂർ കുന്നത്തൂർ കാഞ്ഞിരക്കൊല്ലി മണിക്കടവ് , ന്യൂച്ചാട് റോഡ് (60 കോടി), ആലാച്ചി , മച്ചൂർ മല , മാലൂർ,തില്ലങ്കേരി റോഡ് (38 കോടി) പദ്ധതികൾക്കാണ്  നവീകരണത്തിനു, വികസനത്തിനും തുക  അനുവദിച്ചത്. കണ്ണൂർ ജില്ലയുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും യാത്രാ സമയം കുറയ്ക്കുകയും ചെയ്യുന്ന പദ്ധതികളാണ് അംഗീകാരം ലഭിച്ച റോഡുകളെന്ന് കെ. സുധാകരൻ എം പി പറഞ്ഞു. ഏറെക്കാലമായി നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ റോഡുകൾ സി ആർ എഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതെന്ന്  കെ സുധാകരൻ എംപി വ്യക്തമാക്കി. കേന്ദ്ര മന്ത്രാലയങ്ങളുമായി നടത്തിയ തുടർച്ചയായ ചർച്ചകൾ കൂടാതെ ആവശ്യമായ രേഖകളും സാങ്കേതിക വിശദാംശങ്ങളും സമയബന്ധിതമായി സമർപ്പിച്ചത...

രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് പോക്സോ കോടതിജാമ്യം നൽകി

Image
തലശേരി :ഏഴ് വയസ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വന്തം ജാമ്യം അനുവദിച്ച് കോടതി. ഓട്ടോ ഡ്രൈവറായ കതിരൂര്‍ സ്വദേശി കെ മില്‍ജാദിനെയാണ് തലശ്ശേരി പോക്‌സോ കോടതി ജാമ്യത്തില്‍ വിട്ടത്.  വിവാഹ ചടങ്ങിന് എത്തിയ പെണ്‍കുട്ടികളെയായിരുന്നു പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. മിഠായി നല്‍കി പ്രതി കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നാലെ മറ്റൊരിടത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. കുട്ടികളുടെ കുടുംബം നൽകിയ പരാതിയിൽ പ്രതിക്കെതിരെ പോലീസ് കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു കോടതി ഇയാളെ സ്വന്തം ജാമ്യത്തിന് വിട്ടത്. പോലീസ് മര്‍ദ്ദിച്ചയാതി പ്രതി കോടതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ പ്രതിയെ മർദ്ദിച്ചിട്ടില്ലെന്ന് പൊലിസ് കോടതിയി ബോധിപ്പിച്ചു. നേരത്തെ ലഹരി കേസുകളിലും പ്രതിയാണ് അറസ്റ്റിലായ യുവാവ്.

നേതൃത്വത്തെ അണികൾതിരുത്തണം:വി. കുഞ്ഞികൃഷ്ണൻ്റെപുസ്തക പ്രകാശനം ഫെബ്രവരി നാലിന് .പയ്യന്നൂരിൽ

Image
പയ്യന്നൂർ : രക്തസാക്ഷി ഫണ്ട് വിവാദത്തെ തുടർന്ന് സി പി എമ്മിൽ നിന്നും പുറത്താക്കപ്പെട്ട ജില്ലാ കമ്മിറ്റി അംഗം വെള്ളൂരിലെവി. കുഞ്ഞികൃഷ്ണൻ എഴുതിയ " നേതൃത്വത്തെ അണികൾതിരുത്തണമെന്നപുസ്തക പ്രകാശനം ഫെബ്രവരി നാലിന് പയ്യന്നൂരിൽ നടക്കും. ബുധനാഴ്ച വൈകുന്നേരം 4.30 ന് ഗാന്ധി പാർക്കിൽ  ജോസഫ് സി. മാത്യു പുസ്തകംപ്രകാശനം ചെയ്യും. വി.എസ്. അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങും. വി. കുഞ്ഞികൃഷ്ണൻ പുസ്തകത്തെ കുറിച്ച് വിശദീകരിക്കും. ജാഗ്രത പയ്യന്നൂരാണ്സംഘാടകർ. നേരത്തെ 29 ന് നിശ്ചയിച്ചിരുന്ന പുസ്തക പ്രകാശനം പയ്യന്നൂരിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ ഭാഗമായി മാറ്റുകയായിരുന്നു.

ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ ഇനി ഡിജിറ്റൽ ഇടപാടുകൾ മാത്രം

Image
കണ്ണൂർ : ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ പണമിടപാടുകൾ പൂർണമായും ഡിജിറ്റലാകുന്നു. കറൻസി ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കും. യുപിഐ, കാർഡ് എന്നിവ വഴി മാത്രമാകും ഇനി ഇടപാടുകൾ നടത്താനാകുക. ഫെബ്രുവരി 15 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ബെവ്‌കോ എംഡി അർഷിത അട്ടല്ലൂരി ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. തിരക്ക് ഒഴിവാക്കാനും ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനുമാണ് ഈ നീക്കമെന്നാണ് ബെവ്‌കോ നൽകുന്ന വിശദീകരണം.

കണ്ണൂർ അണ്ടർ ബ്രിഡ്ജിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മേയർ നേരിട്ടിറങ്ങി

Image
 ' കണ്ണൂർ: കണ്ണൂർ നഗരത്തിലെറെയിൽവേ അണ്ടർബഡ്ജിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന തടയാൻ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പ്രവൃത്തി വ്യാഴാഴ്ച്ച രാവിലെആരംഭിച്ചു. കോർപ്പറേഷൻ മേയർ പി ഇന്ദിര പ്രവൃത്തി വിലയിരുത്തി. മഴപെയ്താൽ വെള്ളക്കെട്ടുണ്ടാകുകയും കാൽനട- വാഹന യാത്രക്കാർക്കും ദുരിതമാവുകയും ചെയ്തിരുന്നു. റോഡിലെ വെള്ളം റെയിൽവേ ഭൂമിയിലൂടെയാണ് ഒഴുകി സമീപത്തെ തോട്ടിലൂടെ പുറത്തേക്ക് പോകേണ്ടത്. എന്നാൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം റോഡിന് ഇരുവശവുമുള്ളഓവു ചാലിലെ മണ്ണ് മണ്ണ് നീക്കിയാലുംറോഡിന് പിൻ വശ ത്തെ റെയിൽവേയുടെ ഭാഗത്തെ മണ്ണ് നീക്കാത്തതിനാൽ വെള്ളക്കെട്ട് ഇവിടെ തന്നെ തുടരുകയാണ് പതിവ്. റെയിൽവേയുടെ അനുമതി തേടി  റെയിൽവേയുടെ ഭാഗത്തെ മണ്ണ്   കോർപ്പറേഷൻ ആരോഗ്യ വിഭാഗം നേരിട്ട് തൊഴിലാളികളെ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടത്തുന്നതിനെക്കുറിച്ച് അടിയന്തര നടപടിക്ക് ശ്രമിച്ചു വരികയാണെന്ന് മേയർ പറഞ്ഞു. കൌൺസിലർ പി. അജിത്ത്, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി. ആർ സന്തോഷ്‌ കുമാർ എന്നിവരും മേയർക്കൊപ്പം ഉണ്ടായിരുന്നു

തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി, ആശാ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചു

Image
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിൻ്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. ഒമ്പത് മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത്.കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റം വരുത്തിയെങ്കിലും കേരളം പദ്ധതി മുന്നോട്ട് കൊണ്ടു പോകുമെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാനത്തിൻ്റെ അധിക വിഹിതമായി 1000 കോടി രൂപ കൂടി നീക്കി വെയ്ക്കുന്നതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. ആശ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും 1000 രൂപ വീതം പ്രതിമാസംഓണറോറിയം വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും ധനകാര്യ മന്ത്രി കുറ്റപ്പെടുത്തി. വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും നടക്കുന്നുണ്ടെന്ന് ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് 50 ശതമാനം നൽകുമ്പോൾ കേന്ദ്രം നികുതി വിഹിതമായി കേരളത്തിന് 25 ശതമാനം മാത്രമാണ് നൽകുന്നതെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു.

തിരുവനന്തപുരത്ത് വി എസിന്റെ ഓർമയ്ക്കായി ‘വി എസ് സെന്റർ’; 20 കോടി ബജറ്റിൽ വകയിരുത്തി

Image
തിരുവനന്തപുരം:കേരള രാഷ്ട്രീയത്തിലെ അതികായന്‍ വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ വർഷമാണ് നമ്മളെ വിട്ടു പിരിഞ്ഞത്. അദ്ദേഹത്തിന്റെ വിയിഗം നികത്താനാവാത്ത വിടവ് തന്നെ ആണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി എന്നും നിലകൊണ്ട കേരളത്തിൻ്റെസമര നായകന്റെ ഓർമയ്ക്കായി ‘വി എസ് സെന്റർ’ പണിക്കഴപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ബജറ്റിൽ 20 കോടി രൂപ മാറ്റി വച്ചു. കെ എൻ ബാലഗോപാൽ ആണ് ബജറ്റ് അവതരണത്തിൽ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം വി എസിനു മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകാൻ തീരുമാനിച്ചിരുന്നു.

പച്ച പ്രഭാകരൻ നിര്യാതനായി

Image
തളിപ്പറമ്പ് :പൂക്കോത്ത്‌തെരു സ്വദേശി തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന പച്ച പ്രഭാകരന്‍(78)നിര്യാതനായി.ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിന്നും വിരമിച്ച ജൂനിയര്‍ വര്‍ക്‌സ് മാനേജരാണ്.ഭാര്യ: നന്ദിനി. (റിട്ട: പ്രിന്‍സിപ്പാള്‍, ആര്‍മി സ്‌കൂള്‍, കണ്ണൂര്‍).മക്കള്‍: നീന, നിമ്മി(ഇരുവരും ബംഗളൂരു).സഹോദരങ്ങള്‍: പരേതരായ പി.ബാലകൃഷ്ണന്‍(റിട്ട:സ്റ്റേഷന്‍ മാസ്റ്റര്‍, ഇന്ത്യന്‍ റെയില്‍വേ), ഭാസ്‌ക്കരന്‍(റിട്ട: അഡ്മിന്‍ ഓഫീസര്‍, കണ്‍ട്രോളറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ്,മിനിസ്ട്രി ഓഫ് ഡിഫന്‍സ്), പി.ഗംഗാധരന്‍ തൃച്ചംബരം (റിട്ട: ഇന്ത്യന്‍ ആര്‍മി), കാര്‍ത്ത്യായനി (നാഗ്പൂര്‍), നാരായണി(പൂക്കോത്ത് തെരു).മൃതദേഹം ഇന്ന് (വ്യാഴാഴ്ച)ഉച്ചക്ക് 2 മണി മുതല്‍ തൃച്ചംബരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും .സംസ്‌ക്കാരം വൈകുന്നേരം 4 മണിക്ക് പുക്കോത്ത്‌തെരുവിലെ സമുദായ ശ്മശാനത്തില്‍.

ഓലയമ്പാടിയിൽ ഹോമിയോ ഡോക്ടറുടെ വീട്ടിൽ കവർച്ച : സ്വർണാഭരണങ്ങളും പണവും നഷ്ടമായി

Image
പെരിങ്ങോം : ഓലയമ്പാടിയിൽ ഹോമിയോ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് രണ്ട് പവന്റെ ഒരു സ്വര്‍ണ കൈവളയും 55,000 രൂപയും കവര്‍ച്ച ചെയ്തു.ഓലയമ്പാടി ചട്യോള്‍ ബസ്‌റ്റോപ്പിന് സമീപത്തെ ഡോ.ഇ.പി.രാജന്റെ ദീപം ഹൗസിലാണ് മോഷണം നടന്നത്.ഇന്നലെ (ജനുവരി 28)രാത്രി 7 നും 9.35 നും ഇടയിലായിരുന്നു കവര്‍ച്ച. ഡോ.രാജനും കുടുംബവും വിളയാങ്കോട് മകളുടെ വീട്ടില്‍ പോയതായിരുന്നു.മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് ഡൈനിംഗ് ഹാളിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവളയും കിടപ്പ് മുറിയിലെ അലമാരയിലും പരിശോധന മുറിയിലുമായി സൂക്ഷിച്ച 55,000 രൂപയുമാണ് കവര്‍ന്നത്.മൊത്തം 2,75,000 രൂപ നഷ്ടം കണക്കാക്കുന്നു.എല്ലാ മുറികളുടെയും വാതിലുകള്‍ കുത്തിത്തുറന്നിട്ടുണ്ട്.പെരിങ്ങോം എസ്.ഐ കെ.ഖദീജയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലിസ ഡോഗ് സക്വാഡും ഫോറൻസിക് വിദഗ്ദരും പരിശോധന നടത്തും.

വിവാഹത്തിന് 70 പേരെ ഓഫീസിൽ നിന്ന് ക്ഷണിച്ചപ്പോൾ എത്തിയത് ഒരാൾ മാത്രം : 5 വർഷമായുള്ള ജോലി രാജിവെച്ച് യുവതി

Image
ബീജിങ്:അടുത്ത ബന്ധുക്കളേയും ഓഫീസിലെ സഹപ്രവർത്തകരേയും വിവാഹത്തിന് ക്ഷണിച്ച്‌ യുവതി. ഓഫീസില്‍ നിന്ന് എത്തിയത് ഒരാള്‍ മാത്രം.ജോലി രാജി വച്ച്‌ യുവതി. ചൈനയിലാണ് സംഭവം. സഹപ്രവർത്തകരുടെ സൌകര്യം കൂടി നോക്കി അവധി ദിവസത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഓഫീസില്‍ നിന്ന് കുറച്ച്‌ പേരെ മാത്രം ക്ഷണിക്കുന്നതിലെ മര്യാദ കേട് ഓർത്താണ് യുവതി സഹപ്രവർത്തകരായ 70 പേരെയും വിവാഹത്തിന് ക്ഷണിച്ചത്. എല്ലാവരേയും നേരിട്ട് വിളിക്കുകയും വിവാഹം ദിനം അടുത്തുവെന്ന് സന്ദേശം നല്‍കി ഓർമ്മപ്പെടുത്താനും യുവതി മറന്നിരുന്നില്ല. അഞ്ച് വർഷമായി യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തരാണ് യുവതിയുടെ വിവാഹത്തോട് മുഖം തിരിച്ചത്. ഒരു പൊതു അവധി ദിവസമായിരുന്നു കല്യാണം നിശ്ചയിച്ചിരുന്നത്. അതുകൊണ്ട് തന്നെ കല്യാണത്തില്‍ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് മിക്ക സഹപ്രവർത്തകരും വിവാഹം ക്ഷണിക്കുന്ന സമയത്ത് പറഞ്ഞിരുന്നത്. കല്യാണ തീയതി അടുത്തപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും ഓർമ്മിപ്പിക്കുകയു ഓഫീസ് വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിലും മെസേജ് അയയ്ക്കുകയും യുവതി ചെയ്തിരുന്നു. ബന്ധുക്കളുടെ തിരക്കിനിടയില്‍ സഹപ്രവർത്തകർക്ക് ബുദ്ധിമുട്ട് ഉണ്ടാവാത...