Posts

Showing posts from September, 2026

കൊളച്ചേരിയിൽ അറ്റകുറ്റപണിക്കിടെ കെഎസ്ഇബി ജീവനക്കാരനെ അക്രമിച്ച യുവാവിനെതിരെ കേസെടുത്തു

Image
മയ്യിൽ:കൊളച്ചേരി ട്രാൻസ്ഫോമർ ഓഫ് ചെയ്ത് അറ്റകുറ്റ പണികൾ നടത്തവേ കെ എസ് ഇ ബി ജീവനക്കാരന് നേരെ അക്രമം നടത്തിയ സംഭവത്തിൽ യുവാവിനെതിരെ പൊലിസ് കേസെടുത്തു. കൊളച്ചേരി കായച്ചിറ ബ്രിഡ് ട്രാൻസ്ഫോമറിൽ അറ്റകുറ്റ പണി ചെയ്യുന്നതിനിടെയാണ് ലൈൻമാൻ കെ പി അബ്ദുൾ മുനീറാണ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ആക്രമിക്കപ്പെട്ടത്. മറ്റ് പ്രവൃത്തി പൂർത്തിയാക്കിയ ശേഷം ട്രാൻസ്ഫോമറിന്റെ അടിഭാഗത്തെ കാടുകൾ നീക്കം ചെയ്യുന്നതിനായി ലൈൻ ഓഫ് ചെയ്തപ്പോഴാണ് അക്രമം. ലൈൻമാനായ എം വി ബിജുവും സ്‌ഥലത്തുണ്ടായിരുന്നു. പ്രദേശവാസിയായ ഹംദാനെതിരെയാ (35 ) കേസെടുത്തത്. ട്രാൻസ്ഫോമർ ഓഫ് ചെയ്തു നടത്തേണ്ട പണിയാണെന്നും അൽപ സമയത്തിനകം തീരുമെന്നും അറിയിച്ചെങ്കിലും തടഞ്ഞുവച്ച് മർദിക്കുകയായിരുന്നു. കൊളച്ചേരി അസിസ്റ്റൻ്റ് എൻജിനിയർ മയ്യിൽ പൊലീസിൽ പരാതി നൽകി. അക്രമത്തിൽ പ്രതിഷേധിച്ച് കമ്പിൽ ടൗണിൽ ഇന്ന് വ്യാഴം രാവിലെ 9.30ന് കെഎസ്ഇബി സംയുക്ത തൊഴിലാളി യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തും.

മുതിർന്ന കോൺഗ്രസ് നേതാവ് മാടത്താങ്കണ്ടി വത്സലൻ നിര്യാതനായി

Image
എടക്കാട് :എടക്കാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ടും  മുതിർന്ന കോൺഗ്രസ് നേതാവുമായ ആദി കടലായി വട്ടക്കുളത്തെ  മാടത്താങ്കണ്ടി  വത്സലൻ (83 ) നിര്യാതനായി.  പരേതരായ അച്ചുതന്റെയും യശോദയുടെയും  മകനാണ്. ഭാര്യ എ വിമല, മക്കൾ എം കെ സുധീഷ്, (ഗൾഫ്) എം കെ സുനിഷ, മരുമക്കൾ പരേതനായ പ്രകാശൻ, കെ ബിന്ദു ( സെക്രട്ടറി കൗസല്യ വിവേഴ്സ്  തോട്ടട) സഹോദരങ്ങൾ:  എം. കെ രവീന്ദ്രൻ ( കടലായി), എം. കെ രമാവതി, പരേതയായ എം. കെ ഗൗരി  സംസ്കാരം ഇന്ന് പകൽ  12 മണിക്ക് പയ്യാമ്പലം

ഗുണ്ടാ പ്രവർത്തനം തൊഴിലാക്കിയ ചാവശേരി നൗഷാദിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

Image
കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും അറിയപ്പെടുന്ന ഗുണ്ടയുമായ ചാവശ്ശേരി സ്വദേശി കെ.കെ. നൗഷാദിനെ (46) കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശപ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. മട്ടന്നൂർ, ഇരിക്കൂർ, തലശ്ശേരി, ചക്കരക്കൽ, ബാലുശ്ശേരി, പാനൂർ, മയ്യിൽ തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന്, മാലപൊട്ടിക്കൽ, കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ 19 കേസുകളിൽ പ്രതിയാണ് ഇയാൾ. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം മട്ടന്നൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. പ്രകാശൻ വി.കെ.യുടെ നേതൃത്വത്തിലാണ് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

നിരവധി കേസുകളിൽ പ്രതിയായ ഷാലിനെ കാപ്പ ചുമത്തി ജയിലിലടച്ചു

Image
കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും അറിയപ്പെടുന്ന ഗുണ്ടയുമായ പാനൂർ പൊയിലൂർ സ്വദേശി ഷാലിനെ (34) കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശപ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. കൊളവല്ലൂർ, കതിരൂർ, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനുകളിലായി അടിപിടി, വധശ്രമം, മയക്കുമരുന്ന് തുടങ്ങി 16 കേസുകളിൽ പ്രതിയാണ് ഇയാൾ.കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രുതി സി. ബാലന്റെ നേതൃത്വത്തിലാണ് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

ഓപ്പറേഷൻ കണ്ണൂർ മഖ്‌ന: ആദ്യ ശ്രമം പരാജയം10 മണിക്കൂർ നിരീക്ഷിച്ചിട്ടും മോഴയാനയെ മയക്കുവെടിവയ്ക്കാനായില്ല

Image
ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീതി പരത്തിയ മോഴയാനയായ കണ്ണൂർ മഖ്‌ന–1നെ മയക്കുവെടിവച്ച് പിടികൂടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ആരംഭിച്ച ദൗത്യം 10 മണിക്കൂറോളം നീണ്ട നിരീക്ഷണത്തിനൊടുവിലും മയക്കുവെടിവയ്ക്കാൻ അനുയോജ്യമായ സാഹചര്യം ലഭിക്കാത്തതിനെ തുടർന്ന് അവസാനിപ്പിച്ചു. ചൊവ്വാഴ്ച്ചപുലർച്ചെ അഞ്ചോടെ മോഴ ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയതോടെയാണ് ദൗത്യസംഘം രംഗത്തെത്തിയത്. പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും പ്രദേശവാസികളും ഉൾപ്പെടെയുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. തുടർന്ന് വനപാലകർ വിവിധ സംഘങ്ങളായി തിരിഞ്ഞ് ആനയെ നിരീക്ഷിച്ചു. മോഴയ്ക്കൊപ്പം കല്ലേരിക്കൊമ്പൻ, സുന്ദരി എന്നീ ആനകളും ഉണ്ടായിരുന്നത് ദൗത്യത്തിന് തിരിച്ചടിയായി. മോഴയെ ആനക്കൂട്ടത്തിൽനിന്ന് മാറ്റാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും മറ്റ് ആനകളും മോഴയ്ക്കൊപ്പം നീങ്ങി. ഓടച്ചാൽ ഭാഗത്ത് നിലയുറപ്പിച്ച മോഴയ്ക്ക് സമീപത്തേക്ക് ഇടതൂർന്ന ഇഞ്ചക്കാട് കാരണം ദൗത്യസംഘത്തിന് നേരിട്ട് എത്താനായില്ല. മയക്കുവെടിവയ്ക്കാൻ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് ആന മാറാതിരുന്നതും പ്രതിസന്ധിയായി. കനത്ത ചൂടിനെ തുടർന്ന് ആനക്കൂട്ടം പൊന്തക...

തെക്കെ പുരയിൽ ദാമോദരൻ നിര്യാതനായി

Image
കരിവെള്ളൂർ: പെരളത്ത്  തെക്കെ പുരയിൽ  ദാമോദരൻ  .(75)  നിര്യാതനായി. ഭാര്യ : .സരോജനി. മക്കൾ:ധനേഷ്   (ക്യാമറമാൻ, (ജയ്‌ഹിന്ദ് ടിവി ,ദുബായ്),ധന്യ  മരുമക്കൾ: ശിൽപ (കോഴിക്കോട്), അഭിലാഷ്  (വില്ലേജ് ഓഫീസ് മലപ്പുറം), സംസ്‌കാരം പെരളം സമുദായ ശ്മശാനത്തിൽ നടന്നു.

മട്ടന്നൂരിൽ എംഡി എം എയുമായി യുവ ഡോക്ടർമാർ എക്സൈസ് പിടിയിൽ

Image
മട്ടന്നൂർ:മട്ടന്നൂരിലെ സ്കൈ പാലസ് ബാറിലെ മുറിയിലും ആഡംബര ജീപ്പിലുമായി സൂക്ഷിച്ച എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടർമാർ എക്സൈസ് പിടിയിൽ. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവ ഡോക്ടർമാരായ മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ എച്ച്.എ. ഇർഷാദ് (33), തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിൽ സദ്‌മം വീട്ടിൽ സി.പി, സിദ്ധാർഥ് (31) എന്നിവർ അറസ്റ്റിലായത്. ഇവരിൽ നിന്ന് 2.809 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു. എക്സൈസ് കമ്മിഷണർ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു റെയ്‌ഡ്. ഒരാൾ ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജിലെ പിജി മെഡിക്കൽ വിദ്യാർത്ഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടറുമാണ്. എംഡിഎംഎ വാങ്ങിയത് ബെംഗളൂരുവിൽ നിന്നാണെന്നാണ് ഇവരുടെ മൊഴി. ഡോക്ടർമാർ ലഹരി പാർട്ടി നടത്താനാണോ മട്ടന്നൂരിലെത്തിയതെന്ന് എക് സൈസ് സംശയിക്കുന്നുണ്ട്.

13 വർഷമായി ഒളിവിൽ കഴിഞ്ഞത് കൊറ ജോഷ് ബാബു' വെന്ന കള്ള പേരിൽ, ഒടുവിൽ ജോസേട്ടനെ പൊക്കി

Image
'  കണ്ണൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂർ സിറ്റി ഡിവിഷൻ പോലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിൽ, സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കടത്ത് കേസുകളിൽ പ്രതിയായി 13 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന ഇരിട്ടി മട്ടിണി സ്വദേശി കിഴക്കുമ്പുറം കെ.ടി. ജോസ് (56) പിടിയിലായി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ആന്ധ്രാപ്രദേശിൽ നടത്തിയ സമർത്ഥമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടിയത്. ആന്ധ്രാപ്രദേശിൽ 'കൊറ ജോഷ് ബാബു' എന്ന പേരിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ. മുൻകാലങ്ങളിൽ കേരളത്തിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ ലഹരി വസ്തുക്കൾ കടത്തിയിരുന്നവരെ കണ്ടെത്തുന്നതിനായി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് കെ.ടി. ജോസിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. കണ്ണൂർ ടൗൺ, തലശ്ശേരി, ഇരിട്ടി, ഉളിക്കൽ, പാലക്കാട് ടൗൺ സൗത്ത് എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കടത്ത് കേസുകളിൽ ഇയാൾ പ്രതിയാണ്. 2012ൽ ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മട്ടിണിയിലുള്ള ജോസ് താമസിച്...

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തി

Image
കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച കേസിന് പിന്നാലെ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ ഗണ്‍ കണ്ടെത്തി. എയര്‍ ഗണ്ണും പെല്ലറ്റും ആണ് കണ്ടെത്തിയത്. മദ്യക്കുപ്പികളും കോക്കിന്റെ ഥാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നടക്കാവ് പൊലീസാണ് കേസെടുത്തത്. മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്ത് കോക്കിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ എരഞ്ഞിപ്പാലത്തുവെച്ചായിരുന്നു അപകടമുണ്ടായത്. അശ്വന്ത് ഓടിച്ച ഥാര്‍ ജീപ്പ് നിര്‍ത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ഇരുചക്രവാഹനങ്ങളിലും ഥാര്‍ ഇടിച്ചു. അപടകമുണ്ടാക്കിയ ശേഷം വാഹനം ഓടിച്ചുപോകുകയാണ് അശ്വന്ത് കോക്ക് ചെയ്തത്. ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. സംഭവത്തിന് പിന്നാലെ അപകടമുണ്ടായ വാഹ...

പഹൽഗാം കൂട്ടക്കൊല നടത്തിയ കൊടും ഭീകരൻ മൂസയെ സൈന്യം വധിച്ചു

Image
ശ്രീനഗർ: പഹൽ​ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ബദ്​ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ കൊടുംഭീകരൻ മൂസയെയാണ് സൈന്യം വധിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ബദ്​ഗാം ജില്ലയിൽ ഉൾപ്പെടുന്ന സ്ഥലത്തായിരുന്നു ഓപ്പറേഷൻ ആരംഭിച്ചതെന്ന് സുരക്ഷാസേന വ്യക്തമാക്കുന്നു. പുലർച്ചെയോട് കൂടിയാണ് ഒരു ഭീകരനെ വധിച്ചതെന്ന് സുരക്ഷാസേന സ്ഥിരീകരിക്കുന്നു ണ്ട്.പഹൽ​ഗാം ഭീകരാക്രമണത്തിലെ നാല് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവന്നിരുന്നത്. അവരിൽ ആദ്യ രണ്ട് ഭീകരരെ ഓപ്പറേഷൻ മഹാദേവയിലൂടെ സുരക്ഷാ സേന വധിച്ചിരുന്നു. പിന്നീട് ബദ്​ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാളെക്കൂടി വധിച്ചിരുന്നു. നാലാമനെ മാത്രം സുരക്ഷാസേനയക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ നടന്ന ഏറ്റുമുട്ടലിൽ ലഷ്കര്‍ കൊടുംഭീകരൻ മൂസയെ സുരക്ഷാസൈന്യം വധിച്ചത്

എടിഎം ഇടപാടുകള്‍ മുതല്‍ പാചകവാതക സബ്‌സിഡി വരെ മാറും; ഓരോ വ്യക്തിയുടെയും ജീവിതത്തിൽനാളെ മുതല്‍ നിർണായക മാറ്റങ്ങൾ. അതെന്താണെന്ന് അറിയേണ്ടേ?

Image
കണ്ണൂർ:രാജ്യത്തെ ബാങ്കിംഗ്, വ്യക്തിഗത സാമ്പത്തിക രംഗത്ത് നിർണായകമായ നിരവധി മാറ്റങ്ങളാണ് നാളെ (ഒക്ടോബർ 01) മുതൽ നിലവിൽ വരുന്നത്. എൽപിജി സബ്സിഡിക്കായി ആധാർ നിർബന്ധമാക്കുന്നത് മുതൽ എൻപിഎസ് ചാർജുകൾ, ബൾക്ക് ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കിലെ മാറ്റം, യുപിഐ ഇടപാടുകളിലെ പുതിയ പരിഷ്കരണങ്ങൾ എന്നിവക്കൊപ്പം എസ്ബിഐയുടെ സാലറി അക്കൗണ്ട് ഉടമകളെ ബാധിക്കുന്ന എടിഎം ഇടപാട് നിയമങ്ങളും ഇതിൽ ഉൾപ്പെടുന്നു. സാധാരണക്കാരുടെ ദൈനംദിന സാമ്പത്തിക ഇടപാടുകളെ നേരിട്ട് സ്വാധീനിക്കുന്നതാണ് ഈ പുതിയ മാറ്റങ്ങൾ. *എസ്ബിഐ എടിഎം പരിധി കുറയും* ഒക്ടോബർ ഒന്നുമുതൽ എസ്ബിഐ സാലറി പാക്കേജ് അക്കൗണ്ടുകാർക്ക് മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ ലഭിക്കുന്ന സൗജന്യ പ്രതിമാസ ഇടപാടുകൾ പത്തിൽ നിന്ന് അഞ്ചാകും. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ ഇതിൽ ഉൾപ്പെടും. ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളിൽ നാല് സൗജന്യ പണം പിൻവലിക്കലുകൾ തുടരും. തുടർന്നുള്ള ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ഈടാക്കും. *എൽപിജിക്ക് ആധാർ പരിശോധന* സബ്സിഡിയോടെ പാചകവാതകം ലഭിക്കാൻ ഒക്ടോബർ ഒന്നുമുതൽ ബയോമെട്രിക് ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കണം. പരിശോധന നടത്താത...

മയക്ക്മരുന്ന് കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി 13 വർഷത്തിന് ശേഷം അറസ്റ്റിൽ

Image
കണ്ണൂർ:ആൾമാറാട്ടം നടത്തി ഒളിച്ച് താമസിച്ച മയക്ക് മരുന്ന് കേസിലെ പ്രതിയെ 13 വർഷത്തിന് ശേഷം കണ്ണൂർ സിറ്റി പൊലിസ് നടത്തിയ അന്വേഷണത്തിൽ പിടികൂടി. ഇരിട്ടി കോളിത്തട്ട് സ്വദേശി ജോസിനെയാണ് ആന്ധ്രയിലെ ഒളിത്താവളത്തിൽ നിന്നും പിടികൂടിയത് കണ്ണൂർ ടൗൺ, തലശേരി, ഉളിക്കൽ, ഇരിട്ടി, പാലക്കാട് എന്നിവിടങ്ങളിലെ കേസുകളിൽ പ്രതിയാണ് ഇയാൾ. കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം കണ്ണൂർ എസിപി എം പി ആസാദിൻ്റെയും നർക്കോട്ടിക് എസിപി വി വി മനോജിൻ്റെയും നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്

ആശുപത്രിയിൽ അമ്മയെ കണ്ട് മടങ്ങിയ യുവാവിന് ദാരുണാന്ത്യം : നാടിനെ നടുക്കി വാഹനാപകടത്തിൽ അഭിനവിൻ്റെ മരണം

Image
പരിയാരം: യുവാവിൻ്റെ മരണം നാടിനെ നടുക്കി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിച്ചു മടങ്ങുന്നതിനിടെയാണ് 19 വയസുകാരനായയുവാവിനെ വാഹനാപകടത്തിൻ്റെ രൂപത്തിൽ മരണം തട്ടിയെടുത്തത്.. പരിയാരംഅമ്മാനപ്പാറയിൽ ചുടല-മാതമംഗലം റോഡിലാണ് ബൈക്കപകടത്തിൽ യുവാവ് ദാരുണമായി മരിച്ചത് വായാട്ടുപറമ്പ് ജങ്ഷനിലെ സുരേഷ്-സ്മ‌ിത ദമ്പതികളുടെ മകൻ അഭിനവ് സുരേഷാ (19) ണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കഴിയുന്ന രോഗിയായ അമ്മയെ കണ്ട് വായാട്ടുപറമ്പിലെ വീട്ടിലേക്ക്. ബൈക്കിൽ മടങ്ങുകയായിരുന്നു. മുടിക്കാനം ജംഗ്ഷനിൽ വെച്ച് അഭിനവ് ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മുന്നിൽ പോവുകയായിരുന്ന കെ.എൽ-59 എഫ് 9727 ചെങ്കൽ ലോറിയിൽ ഇടിച്ച് നിയന്ത്രണംവിട്ട് എതിരെ മണൽകയറ്റി മാതമംഗലം ഭാഗത്തുനിന്ന് വരികയായിരുന്ന ടോറസ് ലോറി ക്കടിയിലേക്ക് വീഴുകയായിരുന്നു. റോഡിൽ തെറിച്ചുവീണഅഭിനവിന്റെ ശരീരത്തിലുടെ ലോറി കയറിയിറങ്ങി. തല ഉടലിൽ നിന്ന് വേർപെട്ട നിലയിലാണ്. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്ക്കരിക്കും.

സ്വർണ വിലയിൽ തിരിച്ചു കയറ്റം; ഇന്ന് പവന് കൂടിയത് 560 രൂപ

Image
കണ്ണൂർ: സംസ്ഥാനത്ത് സ്വർണ വിലയിൽ തിരിച്ചു കയറ്റം. ഇന്ന് ഗ്രാമിന് 70 രൂപ വർധിച്ച് 13,710 രൂപയും പവന് 560 രൂപ ഉയർന്ന് 1,09,680 രൂപയുമായി. ഇതോടെ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന വിലയിടിവിന് വിരാമമായി. കഴിഞ്ഞ നാല് നാലു ദിവസം കൊണ്ട് പവൻ വിലയിൽ 2,960 രൂപയുടെ കുറവു രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റിന് ഗ്രാമിന് 60 രൂപയാണ് വർധിച്ചത്. വില 11,265 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 45 രൂപ വർധിച്ച് 8,775 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 30 രൂപ വർധിച്ച് 5,660 രൂപയുമായി. വെള്ളി വിലയിലും ഇടിവുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 240 രൂപയിലെത്തി.

പാർട്ടിയിൽ പി ജയരാജൻ മാത്രമല്ല കരുത്തൻ, അങ്ങനെ പറയുന്നത് സദുദ്ദേശപരമല്ലെന്ന് ഇപി ജയരാജൻ

Image
കണ്ണൂർ: പാർട്ടി തെറ്റു തിരുത്തി മുന്നോട്ട് വരുന്നതിലുള്ള ജനങ്ങളുടെ പ്രതികരണമാണ് തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ.കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് പാർട്ടി നേതൃത്വം തുറന്നു പറഞ്ഞ കാര്യങ്ങൾ ജനങ്ങൾക്ക് സ്വീകാര്യമായെന്ന് വേണം മനസിലാക്കാനെന്ന് ഇ.പി ചാനൽ അഭിമുഖത്തിൽ പറഞ്ഞു. സിപിഎം മാത്രേമേ സത്യ സന്ധമായി കാര്യങ്ങൾ പറയുന്നുള്ളു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ഇടത് പക്ഷത്തിനു അനുകൂലമാണ്. പാർട്ടിയുടെ നയത്തെ അനുകൂലിക്കുന്നവർക്ക് പാർട്ടിയിലേക്ക് വരാമെന്നും പാർട്ടി വിട്ടു പോയവരുടെ പിന്നാലെ നടക്കുന്നവരല്ല സിപിഎമ്മെന്നും ജയരാജൻ പറഞ്ഞു. പാർട്ടി വിട്ടു പോയവരുടെ വഴി അവർ തന്നെ തീരുമാനിക്കട്ടെ. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പ്രശ്നങ്ങൾ പ്രാദേശിക പ്രശ്നങ്ങളാണ്, അതൊന്നും ദേശീയ പ്രശ്നമല്ലെന്നും ഇപി ജയരാജൻ പറഞ്ഞു. പി ജയരാജൻ നേതൃത്വത്തിൽ ശക്തമാകണമെന്ന പ്രചരണം സംബന്ധിച്ചും ജയരാജൻ പ്രതികരിച്ചു. പി ജയരാജൻ മാത്രമല്ല, പാർട്ടിയിലെ നേതാക്കളെല്ലാം കരുത്തരാണ്. ഒരാൾ മാത്രം കരുത്തൻ എന്നൊക്ക പറയുന്നത് സദുദ്ദേശപരമല്ല...

കേരളത്തില്‍ പുതിയ വോട്ടിന് ഇനി 'ഫോം 6' മാത്രം; ഡിക്ലറേഷന്‍ ഫോം നീക്കി

Image
ന്യൂഡൽഹി : കേരളമടക്കം എസ്ഐആർ കഴിഞ്ഞ സംസ്ഥാനങ്ങളിൽ പുതിയ വോട്ടറാകാൻ അപേക്ഷിക്കുന്നവർക്ക് ഇനി അപേക്ഷയ്ക്കൊപ്പം 'അധിക സത്യവാങ്മൂലം' (ഡിക്ലറേഷൻ ഫോം) നൽകേണ്ട. ഇന്നലെ രാത്രിയോടെ വോട്ടേഴ്സ‌് പോർട്ടലിൽ നിന്ന് ഡിക്ലറേഷൻ ഫോം ഒഴിവാക്കി. 'ഫോം 6' ചട്ടപ്രകാരം ഭേദഗതി ചെയ്യാതെ കമ്മിഷൻ സ്വന്തം നിലയ്ക്ക് അതിനൊപ്പം ഡിക്ലറേഷൻ ഫോം കൂടി ഉൾപ്പെടുത്തിയതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ വിയോജനക്കുറിപ്പെഴുതിയത് എസ്ഐആർ അവസാനിച്ചശേഷവും പുതിയ വോട്ടറാകാൻ അപേക്ഷ നൽകുന്നവർ എസ്ഐആർ നടപടികൾക്ക് വിധേയമാകേണ്ട സ്‌ഥിതിയാണ് ഇതോടെ ഒഴിവായത്. എസ്ഐആർ നടക്കാത്ത സമയത്ത് 'ഫോം 6' മാത്രം മതിയെന്നാണ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കമ്മിഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഫലത്തിൽ കേരളത്തിൽ പുതിയ വോട്ടറായി അപേക്ഷിക്കുന്നവർ ഇനി 'ഫോം 6' മാത്രം നൽകിയാൽ മതി. അതേസമയം, എസ്ഐആർ പുരോഗമിക്കുന്ന ഡൽഹിയടക്കമുള്ള 13 സംസ്ഥാനങ്ങളിൽ ഡിക്ലറേഷൻ ഫോം നിലവിൽ നൽകണം

അൽഫിയ ജോസ് നിര്യാതയായി

Image
ഇരിട്ടി: സിപിഐ കണ്ണൂർ ജില്ലാ അസി. സെക്രട്ടറി കെ ടി ജോസിൻ്റെ മകൾ അൽഫിയ ജോസ് (30) നിര്യാതയായി അമ്മ: ബ്രിജിതാമ്മ. ഭർത്താവ് : മനു. സഹോദരൻ: ആൽബിൻ കെ ജോസ്. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് 4 മണിക്ക് കീഴ്പളി മാങ്ങോട് പള്ളി സെമിത്തേരിയിൽ.

തപാൽ ജീവനക്കാർ കരിദിനം ആചരിച്ചു

Image
കണ്ണൂർ: പോസ്റ്റൽ ഡിവിഷനുകൾ ലയിപ്പിച്ച് ഇല്ലാതാക്കാനുള നടപടി പിൻവലിക്കുക, പോസ്റ്റൽ സബ് ഡിവിഷനുകൾ നിർത്തലാക്കാനുള്ള നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കിൾതല പ്രക്ഷോഭത്തിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ് എൻ.പി.ഒ.) കണ്ണൂർ ഡിവിഷന്റെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കരിദിനം ആചരിച്ചു. ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരായി. കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് പ്രതിഷേധ ധർണ്ണ നടത്തി. ഡിവിഷണൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്,കെ.വി.വേണുഗോപാലൻ,ദിനു മൊട്ടമ്മൽ എന്നിവർ പ്രസംഗിച്ചു.

.കെ.വി ലക്ഷ്മിക്കുട്ടി നിര്യാതയായി

Image
ഏഴോം . കുറുവാട് താഴത്തുവീട്ടിൽ കെ. വി. ലക്ഷ്മിക്കുട്ടി (76) അന്തരിച്ചു. പരേതരായ ടി.വി. കൃഷ്ണൻ നായരുടെയും കെ.വി. കാർത്ത്യായനി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ : കെ. ജയപ്രകാശ് ബാബു (സ്പെഷൽ കറസ്പോണ്ടൻ്റ്, മലയാള മനോരമ, കോഴിക്കോട് ), പരേതനായ കെ.വി. കിഷോർ കുമാർ. സംസ്കാരം നാളെ  (30- ബുധൻ)) 10.30ന് നെരുവമ്പ്രം ശ്മശാനത്തിൽ. മൃതദേഹം രാവിലെ 9 ന് വീട്ടിൽ പൊതുദർശനത്തിനെത്തിക്കും.

ഏഷ്യൻ ഗെയിംസിൽ വനിതാ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം

Image
നഗോയ: ഏഷ്യന്‍ ഗെയിംസ് റിലേയില്‍ മിന്നിച്ച് ഇന്ത്യ. വനിതകളുടെ 4ഃ400 മീറ്റര്‍ റിലേയില്‍ ഇന്ത്യ സ്വര്‍ണം നേടി. ഈ ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. കിരണ്‍, പൂവമ്മ, പ്രാചി, വിത്യാ രാംരാജ് എന്നിവരാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. മൂന്ന് മിനിറ്റ് 29.69 സെക്കന്റില്‍ ഇന്ത്യ ഓടിയെത്തി. ബഹ്റെയ്ന്‍ വെള്ളിയും ചൈന വെങ്കലവും നേടി. അതേസമയം പുരുഷന്‍മാരുടെ 4ഃ400 മീറ്റര്‍ റിലേയില്‍ മലയാളി താരം മനു ഉള്‍പ്പെട്ട ടീം വെങ്കലം നേടി. മനുവിനെക്കൂടാതെ ധരംവീര്‍ ചൗധരി, വിശാല്‍, ജയ് കുമാര്‍ എന്നിവരാണ് റിലേയില്‍ മല്‍സരിച്ചത്.മൂന്ന് മിനിറ്റ് 01.61 സെക്കന്റിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ജപ്പാന്‍ സ്വര്‍ണവും ഖത്തര്‍ വെള്ളിയും നേടി.

സർ സയ്യിദ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗിങ്ങി നിരയാക്കിയ അഞ്ച് സീനിയേഴ്‌സിനെതിരെ കേസെടുത്തു

Image
തളിപ്പറമ്പ്: സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ ടെക്‌നിക്കല്‍ സ്റ്റഡീസില്‍ ക്രൂരമായ റാഗിംഗ്, ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു.  ഏച്ചൂര്‍ മുണ്ടേരിയിലെ കാനച്ചേരി ഹഫ്‌സ മന്‍സിലില്‍  എന്‍.പി.ആര്‍.മുഹമ്മദ് റിസില്‍(19)നാണ് രണ്ടാം വര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങില്‍ പരിക്കേറ്റത്.  ഒന്നാംവര്‍ഷം ബി.സി.എ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് റിസില്‍.  അഞ്ചരക്കണ്ടി വെണ്‍മണലില്‍  ലിംറ ഹൗസില്‍ മുഹമ്മദ് ഹനാന്‍ ഹബീബ്(18),  തളിപ്പറമ്പ് കുറുമാത്തൂര്‍ ചൊറുക്കളയിലെ  അഫ്രാസില്‍ അഫാന്‍ അമീര്‍അലി (18) ചൊറുക്കള റൈഹാനാസില്‍  കെ.പി.മുഹമ്മദ് ഫഹീം റഹ്‌മാന്‍ (19) കല്യാശേരി മാങ്ങാട്ടെ  മീത്തലേപാത്ത് വീട്ടില്‍ കുട്ടിപ്പള്ളീരകത്ത് കെ.പി.യാസിര്‍ ഫയാസ് (18) തളിപ്പറമ്പ് മന്ന ബദരിയ നഗറിലെ  എ.മുജീബ്‌റഹ്‌മാന്‍ (18) എന്നിവരുടെ പേരിലാണ് കേസ്.  സപ്തംബര്‍ 14 ന് വൈകുന്നേരം മൂന്നരക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഹമ്മദ് റിസിലിനെ അഞ്ചുപേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി തടഞ്ഞുനിര്‍ത്തി കണ്ണൂരിലെ ചെക്കനല്ലേ സ്‌ട്രോങ്ങല്ലേ എന്ന് ചോദിച്ച് മുഖത്ത് കൈകൊണ്ട്...

ചന്തപ്പുര തെയ്യം മ്യൂസിയം പ്രവൃത്തി പുരോഗതി വിലയിരുത്തി

Image
പരിയാരം :ചന്തപ്പുര തെയ്യം മ്യൂസിയത്തിന്റെ പ്രവൃത്തി പുരോഗതി എം വിജിന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വിലയിരുത്തി. തികച്ചും ആചാരാനുഷ്ഠിതമായ ഒരു കലാരൂപം എന്ന നിലയില്‍ അതിന്റെ വിശ്വാസങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കുമൊന്നും ഒരു കോട്ടവും വരാതെ തന്നെ തെയ്യമെന്ന അനുഷ്ഠാനകലയുടെ കഥ പറയുന്ന മ്യൂസിയമാണ് കടന്നപ്പള്ളി പാണപുഴ പഞ്ചായത്തില്‍ വണ്ണാത്തി പുഴയോരത്ത് ഒരുങ്ങുന്നതെന്ന് എംഎല്‍എ പറഞ്ഞു. മ്യൂസിയത്തിന്റെ രൂപരേഖയുടെ ഓരോ ഘട്ടത്തിലും ഈ രംഗത്തുള്ള ആചാര സ്ഥാനീയരുമായും കോലധാരികളുമായും മറ്റും ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഡീറ്റെയില്‍ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ട് (ഡി പി ആര്‍)  ഉള്‍പ്പടെ തയ്യാറാക്കിയത്.  തെയ്യം മ്യൂസിയത്തിനായി 90 സെന്റ് സ്ഥലം മുന്‍സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ്  വിട്ടു നല്‍കിയിരുന്നു. സ്ഥലം ഏറ്റെടുത്ത്  മ്യൂസിയത്തിനുള്ള രൂപരേഖയും മറ്റും തയ്യാറാക്കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍  കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പിന്നീട്  7.96 കോടി രൂപയുടെ പുതിയ ഭരണാനുമതി നല്‍കുകയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പ...

ചന്തപ്പുര തെയ്യം മ്യൂസിയം പ്രവൃത്തി പുരോഗതി വിലയിരുത്തി

Image
പരിയാരം :ചന്തപ്പുര തെയ്യം മ്യൂസിയത്തിന്റെ പ്രവൃത്തി പുരോഗതി എം വിജിന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വിലയിരുത്തി. തികച്ചും ആചാരാനുഷ്ഠിതമായ ഒരു കലാരൂപം എന്ന നിലയില്‍ അതിന്റെ വിശ്വാസങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കുമൊന്നും ഒരു കോട്ടവും വരാതെ തന്നെ തെയ്യമെന്ന അനുഷ്ഠാനകലയുടെ കഥ പറയുന്ന മ്യൂസിയമാണ് കടന്നപ്പള്ളി പാണപുഴ പഞ്ചായത്തില്‍ വണ്ണാത്തി പുഴയോരത്ത് ഒരുങ്ങുന്നതെന്ന് എംഎല്‍എ പറഞ്ഞു. മ്യൂസിയത്തിന്റെ രൂപരേഖയുടെ ഓരോ ഘട്ടത്തിലും ഈ രംഗത്തുള്ള ആചാര സ്ഥാനീയരുമായും കോലധാരികളുമായും മറ്റും ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഡീറ്റെയില്‍ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ട് (ഡി പി ആര്‍)  ഉള്‍പ്പടെ തയ്യാറാക്കിയത്.  തെയ്യം മ്യൂസിയത്തിനായി 90 സെന്റ് സ്ഥലം മുന്‍സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ്  വിട്ടു നല്‍കിയിരുന്നു. സ്ഥലം ഏറ്റെടുത്ത്  മ്യൂസിയത്തിനുള്ള രൂപരേഖയും മറ്റും തയ്യാറാക്കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍  കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പിന്നീട്  7.96 കോടി രൂപയുടെ പുതിയ ഭരണാനുമതി നല്‍കുകയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പ...

തിരുവപ്പന, മുത്തപ്പൻ വിസ്മയശില്പം വള്ളുവൻ കടവിൽ ഒരുങ്ങുന്നു രാജ്യത്തിന് അത്ഭുതമേകാൻ ഏറ്റവും വലിയ തിരുവപ്പന -മുത്തപ്പൻ ശില്പം

Image
കണ്ണാടിപറമ്പ്: വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന സാധാരണക്കാരന്റെ ഇഷ്‌ടദൈവമായ മുത്തപ്പൻ ദൈവത്തിന്റെ വിസ്മയശില്പമൊരുക്കുകയാണ് കണ്ണാടിപ്പറമ്പ് വള്ളുവൻകടവ് മുത്തപ്പൻ മടപ്പുര സന്നിധിയിൽ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തിരുവപ്പന -മുത്തപ്പൻ ശില്പ നിർമ്മാണത്തിന്റെ പൈലിംഗ് പൂർത്തിയായി കഴിഞ്ഞു.ഭാരതത്തിൽ ദേവ ശില്പങ്ങളിൽ വലുതുണ്ടെങ്കിലും അനുഷ്‌ഠാന കലാരൂപങ്ങളിൽ ഒന്നായ തിരുപ്പന - മുത്തപ്പന്റെ പ്രതിമ ആദ്യമായാണ് 35 അടി ഉയരത്തിൽ നിർമ്മിക്കുന്നത്.പ്രശസ്ത ശില്പി കെകെ ആർ വെങ്ങരയാണ് തിരുവപ്പന -മുത്തപ്പൻ ശില്പ നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്. ആറ് അടി ഉയരമുള്ള തിരുവപ്പന -മുത്തപ്പൻ ശില്പത്തിന്റെ മിനിയേച്ചർ ശില്പി നിർമ്മിച്ചു കഴിഞ്ഞു.ഒന്നര വർഷം കൊണ്ട് ശില്പ നിർമ്മാണം പൂർത്തീകരിക്കും.വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുര മനേജിംഗ് ട്രസ്റ്റി എമുകുന്ദന്റെ മനസ്സിൽ ഉടലെടുത്ത ഒരാശയമാണ് ശില്പ നിർമ്മാണത്തിന് തുടക്കംകുറിച്ചത്.  വളപട്ടണം പുഴയോട് ചേർന്ന കാട്ടാമ്പള്ളി വള്ളുവൻ കടവ് പുഴയുടെ ഓരത്താണ് മൂന്ന് നില കെട്ടിടത്തിന് സമാനമായി മുപ്പത്തിയഞ്ച് അടി ഉയരത്തിൽ ശില്പം ഒരുങ്ങുന്നത് സിമന്റ് കോൺക്രീറ്റ്, ലോഹങ്ങൾ, തമിഴ്...

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം; ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്ന് സംസ്ഥാന തല വിദഗ്ധ സമിതി റിപ്പോർട്ട്

Image
പയ്യന്നൂർ:പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തിൽ ചികിത്സാ പിഴവുണ്ടായെന്ന് സംസ്ഥാന തല വിദഗ്ധ സമിതി റിപ്പോർട്ട്. ഇതു പ്രകാരം കേസിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരെ പ്രതി ചേർക്കും. സംസ്ഥാന തല വിദഗ്ധ സമിതി റിപ്പോർട്ട് പയ്യന്നൂർ പൊലീസിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 11നാണ് ഒന്നരവയസുകാരൻ ദേവാൻഷ് ശൗര്യ അനസ്തീഷ്യ നൽകുന്നതിനിടെ മരിച്ചത്. നിലവിൽ പ്രതി ചേർത്തതിട്ടുള്ളത് അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് സംസ്ഥാന തല റിപ്പോർട്ട് തയ്യാറാക്കിയത്.ഒന്നര വയസുകാരന്റെ മരണത്തിൽ ഡോക്ടർമാർക്ക് ഗുരുതര പിഴവെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ഡോക്ടർമാരുടെ ഭാഗത്തു നിന്ന് ഉണ്ടായത് കുറ്റകരമായ അനാസ്ഥയെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു. വീട്ടിൽ കളിച്ചുകൊണ്ടിരിക്കവേ മുറ്റത്ത് വീണ് പരുക്കേറ്റ ഒന്നര വയസുകാരന്റെ മുഖത്തെയും ചുണ്ടിലെയും മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ നിസാര പരുക്ക് മാത്രമുള്ള കുഞ്ഞിന് ഡോക്ടർ അനസ്‌ത്യേഷ്യ നൽകുകയായിരുന്നു. നിസാര പരുക്കു മാത്രം ഉണ്ട...

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ചെങ്കൊടിക്കുതിപ്പ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

Image
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ചെങ്കൊടിക്കുതിപ്പ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിനോട് ജനങ്ങൾക്കുള്ള കടുത്ത അമർഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും യുഡിഎഫ് സർക്കാരിന്റെ നയ വൈകല്യങ്ങളോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും പിണറായി വിജയൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. വിസ്മയമല്ല വികസനത്തിന്റെ വിനാശമാണ് യുഡിഎഫ് സർക്കാർ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞെന്നും ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ സ്പോൺസർ പ്രത്യേക വിമാനയാത്ര അഴിമതിയുടെ വിത്ത് പാകൽ : അഡ്വ. കെ ശ്രീകാന്ത്.

Image
കണ്ണൂർ: വി ഡി സതീശൻ സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കാനും അഴിമതി നടത്താനുമുള്ള ഭരണമാണെന്ന് തെളിഞ്ഞതായി ബിജെപി കണ്ണൂർ മേഖലാ പ്രസിഡണ്ട് കെ ശ്രീകാന്ത് ആരോപിച്ചു. പിണറായി വിജയനും മകളും മരുമകനും സമ്പാദിച്ച അഴിമതി പ്പണത്തിന് മുഖ്യമന്ത്രി വി ഡി സതീശൻ  സംരക്ഷണം നൽകുന്നതിൽ പ്രതിഷേധിച്ച് ഇല്ല വെച്ചിട്ടില്ല വെച്ചിട്ടില്ല ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽടെക്സിൽ നടന്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ വ്യക്തമായ തെളിവ് ഈ ഡി നൽകിയിട്ടും പിണറായി കുടുംബത്തിനെതിരെ  എഫ്ഐആർ  രജിസ്റ്റർ ചെയ്യാൻ സതീശൻ സർക്കാർ തയ്യാറാവാത്തത് അഴിമതിക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്. സ്പോൺസർ വഴി പ്രത്യേക വിമാനത്തിൽ യാത്ര ചെയ്യുന്നത് അഴിമതിഭരണത്തിന്റെ വിത്ത് പാകലാണ്.  മന്ത്രിസഭയിലെ അംഗം സ്വകാര്യ ആഡംബര കാറിൽ യാത്ര ചെയ്യുന്നതും അതിനു ഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അജികുമാർ കരിയിൽ സ്വാഗതവും ടി സി മ...

കണ്ണൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി

Image
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസിന്റെ സോഷ്യൽ പോലീസിങ് വിഭാഗവും വനിതാ സെല്ലും സംയുക്തമായി സ്ത്രീകൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പോലീസ് സഭാഹാളിൽ നടന്ന പരിപാടിയിൽ "ഗാർഹിക പീഡനങ്ങളെ സംബന്ധിച്ച നിയമങ്ങളും പരിരക്ഷയും" എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഏകദിന ക്ലാസ് നടത്തിയത്. നാർക്കോട്ടിക് ആൻഡ് ജെൻഡർ ജസ്റ്റിസ്  അസിസ്റ്റന്റ് കമ്മീഷണർ വി.വി. മനോജ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജനമൈത്രി എ.ഡി.എൻ.ഒ. വിജേഷ് സി. അധ്യക്ഷത വഹിച്ചു. സിവിൽ പോലീസ് ഓഫീസർ ഷിജി സ്വാഗതവും വനിതാ സെൽ എ.എസ്.ഐ. പുഷ്പജ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നടന്ന വിവിധ വിഷയങ്ങളിലെ സെഷനുകളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. ഗാർഹിക പീഡന നിയമത്തെക്കുറിച്ചും സ്ത്രീകൾക്കുള്ള നിയമ പരിരക്ഷകളെക്കുറിച്ചും അഡ്വ. ഫാത്തിമ വിശദീകരിച്ചു. "ഗാർഹിക പീഡനം: മനഃശാസ്ത്ര അവലോകനം" എന്ന വിഷയത്തിൽ തലശ്ശേരി ചിൽഡ്രൻസ് ഹോമിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നീതു മഹേഷ് ക്ലാസെടുത്തു. സമകാലിക സാഹചര്യത്തിൽ അതീവ പ്രാധാന്യമുള്ള സൈബർ സുരക്ഷയെക്കുറിച്ച് സൈബർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ജിതിൻ വിശദമായ ബോധവൽക്കരണം നൽകി. ജില്ലയുടെ വിവ...

ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നാലാമത് കോട്ടയത്ത് തമ്പുരാൻ കഥകളിമഹോത്സവം ഒക്ടോബർ 2 മുതൽ

Image
കണ്ണൂർ: സൗത്ത് സോൺ കൾച്ചറൽ സെൻറർ, തഞ്ചാവൂർ (ഭാരത സർക്കാർ സാംസ്കാരിക മന്ത്രാലയം) മുഴക്കുന്ന് ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രവുമായി (മലബാർ ദേവസ്വം ബോർഡ്) സഹകരിച്ച് കൊണ്ട് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നാലാമത് കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവം അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയാമു.  ഒക്ടോബർ 2 മുതൽ 9 വരെ എട്ട് ദിവസമാണ്, വൈകിട്ട് 4 മണി മുതൽ രാത്രി 9.30 മണിവരെയായി. കഥകളി മഹോത്സവം. കഥകളി ആചാര്യൻ സദനം ബാലകൃഷ്‌ണൻ ആശാൻ (പത്മശ്രി) നേത്യത്വം നൽകി യുവ തലമുറയിലെ പ്രമുഖ കലാകാരരും പങ്കെടുക്കുന്ന കളിയരങ്ങിൽ കോട്ടം തീർന്ന കോട്ടയം കഥകൾ" എന്ന ഖ്യാതിയേറിയ കോട്ടയത്ത് തമ്പുരാൻറെ നാലു കഥകളും സമ്പൂർണ്ണമായി ഓരോ കഥകളും രണ്ട് ദിവസങ്ങളിലായിട്ടാണ് അവതരിപ്പിക്കുക. അരങ്ങേറിയ ഉദ്ദേശം പതിനാറാം നൂറ്റാണ്ടിൽ ഉടലെടുത്ത രാമനാട്ടം കഥകളിയായി രൂപാന്തരപ്പെടുന്നത് കണ്ണൂർ ജില്ലയിൽ മട്ടന്നൂരിനടുത്തുള്ള കോട്ടയം കോവില കത്തെ വിര കേരള വർമ്മ (കോട്ടയം തമ്പുരാൻ) മഹാഭാരത കഥകളെഅടിസ്ഥാനമാക്കി ആട്ടക്കഥകൾ രചിച്ച് തോടെയാണ്. കഥകളി അഭ്യാസക്ക ളരിയിൽ വളരെയധികം പ്രാധാന്യമുള്ള കോട്ടയം കഥകൾ അരങ്ങിൽ വളരെ ചുരുക്കിയും വല്ലപ്പോഴു...

ജില്ലാ തല കളരിപയറ്റ് ചാംപ്യൻഷിപ്പ് നവം. ഒന്നിന് ചാലയിൽ മുഖ്യമന്ത്രി പോസ്റ്റർ പ്രകാശനം ചെയ്തു

Image
കണ്ണൂർ: കണ്ണൂർ ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലാതല കളരിപ്പയറ്റ് ചാംപ്യൻഷിപ്പ് നവംബർ ഒന്നിന് ചാലഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. കിഡ്സ്, സൂപ്പർ കിഡ്സ്, സബ് ജൂനിയർ, സീനിയർ,  സൂപ്പർ സീനിയർ, എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അഞ്ഞൂറോളം പേർ മത്സരങ്ങളിൽ പങ്കെടുക്കും. മത്സരത്തിൻ്റെ പോസ്റ്റർ പ്രകാശനം മുഖ്യമന്ത്രി വി.ഡി സതീശൻ കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് അങ്കണത്തിൽ നിർവഹിച്ചു. കോട്ടൂർ പ്രകാശൻ ഗുരുക്കൾ, പ്രസാദ് ഗുരുക്കൾ അഭയസുരേന്ദ്രൻ , മനോഹരൻ ഗുരുക്കൾ, കെ ബേബി ടീച്ചർ, റീന ഗുരുക്കൾ, കുന്നിരു ഗംഗാധരൻ ഗുരുക്കൾ എന്നിവർ പങ്കെടുത്തു.

കണ്ണൂർ ലിറ്റററി ഫെസ്റ്റ് മൂന്നാം പതിപ്പിന് ഒക്ടോബർ രണ്ടിന് തുടക്കമാവും. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

Image
കണ്ണൂർ : കണ്ണൂർജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെൻറർ  ആഭിമുഖ്യത്തിൽ  നടക്കുന്ന കണ്ണൂർ ലിറ്റററി ഫെസ്റ്റ് മൂന്നാം പതിപ്പിന് ഒക്ടോബർ രണ്ടിന് തുടക്കമാവും. പുതുകാലം പുതുജീവിതം എന്നതാണ് ഫെസ്റ്റിവലിന്റെ പ്രമേയം.  വൈകിട്ട് അഞ്ച്മണിക്ക് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ  ലിറ്റററി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. കെ സുധാകരൻ എം.പി. വിശിഷ്ടാതിഥിയാവും സംഘാടകസമിതി ചെയർമാൻ അഡ്വ: ടി.ഒ.മോഹനൻ എംഎൽഎ അധ്യക്ഷത വഹിക്കും.  കലക്ടർ  പി. വിഷ്ണുരാജ്  മുഖ്യാതിഥിയെ ആദരിക്കും. ഫെസ്റ്റിവൽ ഡയറക്ടർ സി.വി.ബാലകൃഷ്ണൻ ആമുഖ ഭാഷണം നടത്തും. രണ്ടിന് രാവിലെ 10 മണിക്ക്  ആദ്യ സെഷനിൽ ഗാന്ധിജിയുടെ സമകാലിക പ്രസക്തി വിഷയത്തിൽ എം. എൻ. കാരശ്ശേരി സംസാരിക്കും.  11 .30ന് ജെൻസി -കാലം കലാപം വിഷയത്തിൽ എൻ. പി. സജീഷും  2 മണിക്ക് എഴുത്തും ജീവിതവും വിഷയത്തിൽ ഡോ: സോണിയാ ചെറിയാൻ, ഡോ:എ.കെ. ജയശ്രീ  എന്നിവരും  3.30ന്  നിർമ്മിത ബുദ്ധി വിഷയത്തിൽ ജെ. പ്രഭാഷും  സംസാരിക്കും.  മൂന്നാം തീയതി രാവിലെ 10 മണിക്ക്  മുഖാമുഖം പരിപാടിയിൽ  ഫെസ്റ്റിവൽ ഡയറക്ടർ കൂ...

അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആഡൂർ സ്വദേശി ജിതിൻ പ്രകാശിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം

Image
കാടാച്ചിറ : അഹമ്മദാബാദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2026-ൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം കണ്ണൂർ കാടാച്ചിറ ആഡൂർ സ്വദേശി ജിതിൻ പ്രകാശിന് ലഭിച്ചു. ജിതിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'കരിന്തിരി' എന്ന ഹ്രസ്വചിത്രത്തിനാണ് പുരസ്കാരം. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ അഹമ്മദാബാദിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള ഓം ഗുരു ഫിലിംസ്, റെംമ്ബോ ഇവൻ്റ്സ്  എന്നിവയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. ശോഭനം ഫിലിംസിന്റെ ബാനറിൽ സുകേഷ് വടവിൽ നിർമ്മിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും സുകേഷ് തന്നെയാണ്. മനുഷ്യന്റെ മനസ്സിൽ വിശ്വാസങ്ങൾ എത്രത്തോളം ആഴത്തിൽ വേരൂന്നുന്നുവെന്നും ലോകത്തിന്റെ ഏത് കോണിലെത്തിയാലും സ്വന്തം സംസ്കാരവും വിശ്വാസങ്ങളും മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നുമാണ് ചിത്രത്തിന്റെ പ്രമേയം. നിലവിൽ കണ്ണൂർ ജി-ടെക് എഡ്യൂക്കേഷനിലെ ക്രിയേറ്റീവ് ഹെഡായി പ്രവർത്തിക്കുന്ന ജിതിൻ, കാടാച്ചിറ ആഡൂരിലെ ജയപ്രകാശന്റെയും പ്രീതയുടെയും മകനാണ്. ഭാര്യ നയന ബാബു. സഹോദരി ജിൻസി,

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്ആർഎംഎസ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി

Image
കണ്ണൂർ:ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്  കുമാറിനെ പുറത്താക്കുക, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ നിഷ്പക്ഷമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ആർഎംഎസ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.  കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ശ്രീ രാജ് മോഹനൻ ഉണ്ണിത്താൻ എംപി മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ വി എ നാരായണൻ, പിടി മാത്യു, സജീവ് മാറോളി,വി വി പുരുഷോത്തമൻ,   കെ സി മുഹമ്മദ് ഫൈസൽ, രാജീവൻ എളയവൂർ , റിജിൽ മാക്കുറ്റി,അഡ്വ.റഷീദ് കവ്വായി , ജോഷി കണ്ടത്തിൽ ,വി രാധാകൃഷ്ണൻ മാസ്റ്റർ,അഡ്വ.പി ഇന്ദിര ,രജനി രമാനന്ദ്, മുഹമ്മദ് ബ്ലാത്തൂർ, കെ പ്രമോദ്,അമൃത രാമകൃഷ്ണൻ,വി സുരേന്ദ്രൻ മാസ്റ്റർ ,കട്ടേരി നാരായണൻ , കെ പി സാജു ,എം കെ മോഹനൻ, കെസി ഗണേശൻ,പി കെ ജനാർദ്ദനൻ ,ശ്രീജ മഠത്തിൽ ,വിജിൽ മോഹനൻ ,ബിജു ഉമ്മർ , ടി ജനാർദ്ദനൻ ,പി മാധവൻ മാസ്റ്റർ ,ഹരിദാസ് മൊകേരി ,സന്തോഷ് കണ്ണംപള്ളി ,എ ഡി സാബൂസ് ,നൗഷാദ് ബ്ലാത്തൂർ ,മുണ്ടേരി ഗംഗാധരൻ , കെ കെ ...

അടിയന്തിരാവസ്ഥ വിരുദ്ധ സമര പോരാളി കെ. ദാമോദരൻ നിര്യാതനായി

Image
തളിപ്പറമ്പ് : കണ്ണൂർ ജില്ലയിലെ പ്രമുഖ സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളിയും ആർ. ജെ. ഡി. നേതാവുമായിരുന്ന കെ. ദാമോദരൻ (80) നിര്യാതനായി.  ഭാര്യ : ഭാരതി . മക്കൾ : രമേശൻ (ഇലക്ട്രീഷ്യൻ), ബാബുരാജ് (കെൽട്രോൺ), ബിന്ദു. മരുമക്കൾ: സുരേഖ, രമ (ആലക്കോട്), പുഷ്പരാജ് (മാങ്ങാട്).  സംസ്കാരം  പൂക്കോത്ത് തെരു സമുദായ ശ്മശാനത്തിൽ നടത്തി. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട ദാമോദരൻ ക്രൂരമായ പോലീസ് പീഡനങ്ങൾക്ക് ഇരയാവുകയും മിസ ചട്ടപ്രകാരം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.

പിലാത്തറയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

Image
 പിലാത്തറ:എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍.  പരിയാരം പോലീസും ഡാന്‍സാഫ്ടീമും സംയുക്തമായ നടത്തിയ നീക്കത്തിലാണ് ഇവര്‍ വലയിലായത്.  മണ്ടൂര്‍ ചുമടുതാങ്ങിയിലെ കമലാക്ഷന്റെ മകന്‍ പുതിയപുരയില്‍ വീട്ടില്‍ പി.പി.അബിന്‍(24), പിലാത്തറ സി.എം.നഗര്‍ ഹനീഫയുടെ മകന്‍ വെങ്ങാടന്‍ വീട്ടില്‍ എം.എസ്.അജ്മല്‍(27) എന്നിവരെയാണ്  ഇന്ന് പുലര്‍ച്ചെ പിടികൂടിയത്. അജ്മലിനെ പുലര്‍ച്ചെ 1.145 ന് അലക്യംപാലത്ത് വെച്ച് കെ.എല്‍-59 എ.സി. 6750 നമ്പര്‍ ടൊയോട്ടകാര്‍ കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 260 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.  പുലര്‍ച്ചെ 3.15 ന് വിളയാങ്കോട് ശിവക്ഷേത്രത്തിന് സമീപത്തുവെച്ചാണ് അബിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് 250 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. എസ്.ഐ പി.യദുകൃഷ്ണന്‍, ഗ്രേഡ് എസ്.ഐഇ.വി.വിനോദ്, സി.പി.ഒ ദിലീപ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു

ഷുഹൈബ് വധക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന ആകാശ് തില്ലങ്കേരിയടക്കമുള്ള പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി

Image
തലശേരി: മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. ആകാശ് തില്ലങ്കേരി അടക്കം മൂന്ന് പ്രതികൾ നൽകിയ ഹ‍ർജിയാണ് തള്ളിയത്.  നിലവിൽ വിചാരണ നടക്കുന്ന തലശ്ശേരി മൂന്നാം അഡിഷണൽ സെഷൻസ് കോടതിയിൽ വിചാരണ നീതിപൂർവം നടക്കില്ലെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ ജ‍ഡ്ജിക്ക് എതിരായ ആരോപണം നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സാക്ഷികളെ പൂർണമായി വിസ്തരിക്കാൻ പ്രതിഭാഗത്തിന് അവസരം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തലശ്ശേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതിയോട് തന്നെ വിചാരണ പൂർത്തിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടു. 2018 ഫെബ്രവരിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് കൊല്ലപ്പെട്ടത്. 8 വർഷത്തിന് ശേഷം കഴിഞ്ഞ മെയ് മാസമാണ് വിചാരണ ആരംഭിച്ചത്.  ഇതുവരെ മൂന്ന് സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ച് കേസിൽ ഹാജരാകാതിരുന്ന പ്രതികളുടെ ജാമ്യം നേരത്തെ വിചാരണ കോടതി റദ്ദാക്കിയെങ്കിലും ഹൈൈക്കോടതി വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയിരുന്നു.

കട്ടിലിൽ നിന്നും വീണു പരുക്കേറ്റ വയോധിക മരണമടഞ്ഞു

Image
തളിപ്പറമ്പ് : കട്ടിലിൽ നിന്ന് വീണ് പരിക്കറ്റ വയോധിക ചികിത്സയ്ക്കിടെ മരണമടഞ്ഞു. തളിപ്പറമ്പ് മുയ്യം വരഡൂലിലെ പാറമ്മല്‍ പുതിയപുരയില്‍ വീട്ടില്‍ സി.മാധവി(80) യാണ് മരിച്ചത്.  ചൊവ്വാഴ്ച്ച രാവിലെ 7.10 നാണ് കട്ടിലില്‍ നിന്ന് വീണത്. ഉടന്‍ ബന്ധുങ്ങൾതളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടഞ്ഞു.  കാപ്പാടന്‍ ഗോവിന്ദൻ്റെ ഭാര്യയാണ്. മക്കള്‍: രാമകൃഷ്ണന്‍, ശിവന്‍, സതി, പരേതനായ ജനാര്‍ദ്ദനന്‍. മരുമക്കള്‍: ലളിത(ഏഴിലോട്), വല്‍സല(മാതമംഗലം), സുരേശന്‍(മയ്യില്‍). സംസ്‌ക്കാരം ഇന്ന് വൈകുന്നേരം അഞ്ച്  മണിക്ക് വരഡൂല്‍ പൊതുശ്മശാനത്തില്‍ നടത്തി.

സുജാതയാണ് താരം, വിവാഹ വീട്ടിൽ നിന്നും മിഠായി തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ചു

Image
മയ്യിൽ:കുറ്റ്യാട്ടൂരിൽ തൊണ്ടയിൽ മിഠായി കുരുങ്ങി ശ്വാസതടസ്സം നേരിട്ട കുട്ടിയുടെ ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് ആശാവർക്കർ. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡായ കോയ്യോട്ടു മൂലയിലെ ആശവർക്കർ ഇവി സുജാതയാണ് ണ് തൻ്റെ പ്രഥമ ശുശ്രൂഷാ മികവിലൂടെ ഒരു ദുരന്തം ഒഴിവാക്കിയത് കഴിഞ്ഞ ദിവസംചെറുപഴശ്ശിയിൽ നടന്ന ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സുജാത. ഇതിനിടെയാണ് 11 വയസ്സുള്ള കുട്ടിയുടെ തൊണ്ടയിൽ മിഠായി കുരുങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ടത്. പെട്ടെന്നുണ്ടായ സംഭവത്തിൽ ആളുകൾ പരിഭ്രാന്തരായെങ്കിലും, ഒട്ടും സമയം പാഴാക്കാതെ സുജാത കുട്ടിക്ക് ശാസ്ത്രീയമായി പ്രഥമ ശുശ്രൂഷ നൽകുകയും തൊണ്ടയിൽ കുടുങ്ങിയ മിഠായി സുരക്ഷിതമായി പുറത്തെടുക്കുകയുമായിരുന്നു. മാതൃകാപരമായ സേവനം കാഴ്ചവെച്ച് കുട്ടിയുടെ ജീവൻ രക്ഷിച്ച ആശവർക്കർ സുജാത ഇ.വിയെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എം.വി സുശീല, ടി. രാജൻ, പി.വി കോമള, ഇന്ദിര എം, കെ.പി നാരായണൻ, കെ. അച്ചുതൻ, കെ. പ്രദീപൻ, ഷീബ ഇ.കെ, ശൈലജ എം.പി, ജുവൈരിയ കെ.വി, ഹെൽത്ത് ഇൻസ്പെക്ടർ (H I) പ്രകാശൻ കെ.എൻ ...

സോമൻ പന്തക്കലിൻ്റെ അമ്മ എം.കെ. ജാനു നിര്യാതയായി

Image
ന്യൂമാഹി :പന്തക്കൽ വള്ളിൽ സിന്ധൂരം വീട്ടിൽ എം.കെ ജാനു (82) നിര്യാതനായി. ഭർത്താവ് : പരേതനായ വള്ളിൽ ദാമു ( മുൻ മാതൃഭൂമി ഏജൻ്റ്) മക്കൾ : സോമൻ പന്തക്കൽ ( റിപ്പോർട്ടർ മലയാള മനോരമ മാഹി സബ് ബ്യൂറോ  എം.എം സി മാഹി ), സജിത (റിട്ട മാഹി ഡൻ്റൽ കോളജ് ), സലീന (അധ്യാപിക, പന്തക്കൽ ഗവ. എൽ പി സ്‌കൂൾ), സഹിമ  മരുമക്കൾ: സി.കെ സിന്ധു  (എക്സൽ പബ്ലിക് സ്‌കൂൾ ചാലക്കര ) മനോഹരൻ ( ശങ്കർ ഏജൻസി തലശ്ശേരി ) അനിൽ കുമാർ ( റിട്ട: ജെ.ടി എസ് തോട്ടട ) അനൂപ് കുമാർ ( സഹകർ ഫാർമസി കതിരൂർ)  സഹോദരങ്ങൾ: കെ.എം വാസൂ (മൂഴിക്കര ) പരേതനായ വിജയൻ  സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്  2 ന് മാഹി വാതക ശ്മശാനത്തിൽ നടന്നു.

ദേശീയപാതയിൽ ബൈക്കിടിച്ച് വഴി യാത്രക്കാരനായ മത്സ്യ തൊഴിലാളി മരിച്ചു

Image
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ശ്രീനാരായണമഠത്തിന് സമീപം ദേശീയ പാത മുറിച്ചു കടക്കവെ ബൈക്കിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. ദീപ്തി സാംസ്കാരികകേന്ദ്ര ത്തിന് സമീപം വടക്കെ തയ്യിൽ വീട്ടിൽ പറമ്പത്ത് വിജയ നാ (77)ണ് മരിച്ചത്. നടന്നുപോകുമ്പോഴാ ണ് ബൈക്കിടിച്ചത്. സം സ്കാരം ചൊവ്വാഴ്ച്ച പകൽ രണ്ടി ന് മുഴപ്പിലങ്ങാട് പഞ്ചായ ത്ത് ശ്മശാനത്തിൽ. ഭാര്യ: പ്രേമിനി. മക്കൾ: വിനീഷ്. വിജേഷ്, വിറ്റ്ന. മരുമ ക്കൾ: രേഖ, ലജിത്ത്. ബൈക്ക് ഓടിച്ചയാളെ പരിക്കുകളോടെ കണ്ണൂരി ലെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചു.

എക്കാലിൽ ഹരീന്ദ്രൻ മഹാരാഷ്ട്രയിൽ നിര്യാതനായി

Image
കാടാച്ചിറ :കടമ്പൂർനിത്യാനന്ദ വായനശാലയ്ക്ക് സമീപം എക്കാലിൽ ഹരീന്ദ്രൻ (64) മഹാരാഷ്ട്രയിൽ നിര്യാതനായി. പരേതരായ എൻ.കെ അമ്പുവിൻ്റെയും മുല്ലപ്പള്ളി കല്യാണിയുടെയും മകനാണ്. ഭാര്യ:പ്രമീള. മക്കൾ:മിഥുന വിപിൻ, അമൽ ഹരി. മരുമക്കൾ:വിപിൻ (ഏച്ചൂർ). സഹോദരങ്ങൾ: ഓമന എക്കാലിൽ, ജയചന്ദ്രൻ,സുരേന്ദ്രൻ (ഇരുവരും മഹാരാഷ്ട്ര). ശവസംസ്കാരം ഇന്ന്(ചൊവ്വ) രാവിലെ 11മണിക്ക് മാളികപ്പറമ്പ്  പൊതുശ്മശാനത്തിൽ.

ഇനി എല്ലായിടത്തും പ്രതികരണമില്ല; മാധ്യമങ്ങളെ മുഖ്യമന്ത്രി ബുധനാഴ്ച കാണും; ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിക്കും

Image
തിരുവനന്തപുരം: മാധ്യമങ്ങളോടു മുഖ്യമന്ത്രി പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ്. മുഖ്യമന്ത്രി വി.ഡി.സതീശൻ എത്തുന്നിടത്തെല്ലാം വാർത്താചാനലുകൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യത്തിലാണിത്. എല്ലാ ബുധനാഴ്ച‌യും മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഇതിനുപുറമേ, അടിയന്തരഘട്ടങ്ങളിൽ മുൻകൂട്ടി അറിയിച്ചും പ്രതികരണങ്ങൾ നൽകും. മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം ചാനൽ പ്രവർത്തകർ എത്തുകയും അദ്ദേഹം പ്രതികരിക്കാത്തത് വാർത്തയാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം

ദമാമിൽ വധശിക്ഷയ്ക്ക് വിധേയനായഅബൂട്ടി മയക്കുമരുന്ന് മാഫിയയുടെ ചതിയിൽപ്പെട്ടോ? ഞെട്ടലോടെ ബന്ധുക്കളും പ്രവാസ ലോകവും

Image
തലശേരി: മയക്കുമരുന്ന് കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടഅബൂട്ടി വള്ളിയിലിൻ്റെ (41) പ്രവാസ ജീവിത ദുരന്തം ബന്ധുക്കൾക്കും നാട്ടുകാർക്കും തീരാനോവായി മാറി. ന്യൂമാഹി പെരിങ്ങാടി സ്വദേശിയായ അബൂട്ടിയെ മയക്കുമരുന്ന് മാഫിയ ചതിയിൽപ്പെടുത്തിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. ദമാമിലെ അൽ അഹ്സജയിലിൽ കഴിയവെയാണ് അബൂട്ടിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.  മാരക ലഹരിമരുന്ന് കടത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് അബൂട്ടിക്ക് ദമാമിൽ വധശിക്ഷ നടപ്പാക്കിയത്.നാട്ടിലേക്ക് മടങ്ങിവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് അബൂട്ടിയുടെ ജീവിതം അപ്രതീക്ഷിതമായി മാറിയത്. 2023 ഡിസംബർ രണ്ടിന് രാത്രി 11.45നുള്ള എയർ ഇന്ത്യ വിമാനത്തിൽ റിയാദിൽ നിന്ന് പുറപ്പെടുമെന്നും പിറ്റേന്ന് രാവിലെ ഏഴിന് കരിപ്പൂരിലെത്തുമെന്നും അബൂട്ടി തൻ്റെ വീട്ടുകാരെ അറിയിച്ചിരുന്നു. യുവാവിനെ വരവേൽക്കാൻ കുടുംബം വിമാനത്താവളത്തിൽ കാത്തുനിന്നെങ്കിലും അബൂട്ടി എത്തിയില്ല. തുടർന്ന് കുടുംബാംഗങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിയെ വിവരമറിയിച്ചു. എംബസി അധികൃതർ എയർ ഇന്ത്യ ഓഫിസുമായും റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗവുമായും ബന്ധപ്പെട്ടപ്പോഴാണ് അങ്ങനെയൊരു യാത്രക്കാരൻ ...

മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ദാറ്റ്സ് കേരള പൊലീസ് എന്ന് മറുപടി’; അശ്വന്ത് കോക്കിന്റെ മെഡിക്കൽ പരിശോധന പൂർത്തിയായി, വാഹനത്തിൽ മദ്യക്കുപ്പി കണ്ടെത്തി

Image
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്കിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി പൊലീസ്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ചാണ് കോക്കിനെ വൈദ്യപരിശോധന നടത്തിയത്. തുടർന്ന് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. മദ്യപിച്ചോ എന്ന ചോദ്യത്തിന് “അതിപ്പോൾ പറയാൻ ആകില്ല” എന്ന് മറുപടി. മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ദാറ്റ്സ് കേരള പൊലീസ് എന്നും മറുപടി നൽകി. കോക്കിന്റെ വാഹനത്തിൽ മദ്യക്കുപ്പി കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപത്തായി കൊട്ടാരം റോഡില്‍ വെച്ച് ഇന്നലെ രാത്രിഏഴ് മണിയോടെയാണ് കോക്കിന്റെ വാഹനം അപകടം ഉണ്ടാക്കിയത്.ഥാറിലാണ് അശ്വന്ത് കോക്ക് സഞ്ചരിച്ചിരുന്നത്. ഇത് കൊട്ടാരം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. അശ്വന്ത് കോക്ക് മദ്യലഹരിയിലായിരുന്നുവെന്നും ഇരുചക്രവാഹനത്തിലും ഥാര്‍ ഇടിച്ചിരുന്നുവെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. നടക്കാവ് പൊലീസിലാണ് പരാതി നല്‍കിയത്. അപകടത്തല്‍ ആര്‍ക്കും വലിയ പരിക്കേറ്റിട്ടില്ല.അപകടം ഉണ്ടാക്കിയതോടെ വാഹനം നിര്‍ത്താതെ പോകാന...

സുരേഷ് ബാബു നിര്യാതനായി

Image
എടക്കാട്: എടക്കാട് ഒ.കെ യു.പി സ്കൂളിന് സമീപം പരേതരായ കുനിമ്മൽ വിജയൻ വയക്കാടി മൈഥിലി എന്നിവരുടെ മകൻ സുരേഷ് ബാബു (64) നിര്യാതനായി. എടക്കാട് ബസാറിലെ ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ:സുനിത.  മക്കൾ:അക്ഷയ, അനാമിക,ആദിത്യൻസഹോദരങ്ങൾ:ശശികല, അനിത(ചൊവ്വ ബാങ്ക് എടക്കാട്),ബിന്ദു, ബീന,ബിജു,ബിജനി. സംസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 11മണിക്ക് പയ്യാമ്പലത്ത്.

ഓപ്പറേഷൻ തൂഫാൻ : രണ്ടാം ഘട്ട പദ്ധതി എടക്കാട് ബ്ളോക്ക് . പഞ്ചായത്തിൽ തുടങ്ങി

Image
ചാല : എടക്കാട് ബ്ളോക്ക് പഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻ (2 .0) രണ്ടാം ഘട്ട പദ്ധതി തുടങ്ങി. ബ്ളോക്ക് പഞ്ചായത്ത് പ്രസി. കെ വി ബിജു പതാക ഉയർത്തി യതിനു ശേഷം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസി. ഇ. ബിന്ദു അദ്ധ്യക്ഷയായി. എടക്കാട് എ. എസ് ഐ കെ റിയേഷ് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ഹാരിസ് പടന്നോട്ട്, പി.കെ പത്മജ , ശ്രീധരൻ സംഘമിത്ര, ജനമൈത്രി ബീറ്റ് ഓഫീസർ പി.വി റിജിൻ , എടക്കാട് പഞ്ചായത്ത് ജോ. ബിഡി ഒ ടി.രഘുവരൻ എന്നിവർ സംസാരിച്ചു. ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി എം ബിന്ദു സ്വാഗതവും ഇ. പ്രശാന്ത് നന്ദിയും പറഞ്ഞു.

എം വി ഭാസ്ക്കരൻ നിര്യാതനായി

Image
ബക്കളം : കാനൂലിലെ പുതിയപുരയില്‍ വീട്ടില്‍ എം.വി.ഭാസ്‌ക്കരന്‍(72) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി.  മക്കള്‍:വാര്‍ജിത്, ബൈജു, കാവ്യ. മരുമകന്‍:അനുരാഗ്.  സഹോദരങ്ങള്‍: പരേതനായ കുഞ്ഞിരാമന്‍, കൗസല്യ കൈവേലി. സംസ്‌കാരം  മടയിച്ചാല്‍ ശ്മശാനത്തില്‍ നടത്തി.

അശാസ്ത്രീയ മാലിന്യ സംസ്കരണം : മടമ്പം മേരിലാൻഡ് ഹൈസ്കൂളിന് പിഴ ചുമത്തി

Image
ശ്രീകണ്ഠാപുരം: മാലിന്യ സംസ്കരണ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിന് മടമ്പം മേരി ലാൻഡ് സ്‌കൂളിനെതിരെയാണ്എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നടപടി സ്വീകരിച്ചു. മടമ്പം മേരിലാൻഡ് ഹൈസ്‌കൂളിൽ തിങ്കളാഴ്ച്ച രാവിലെ നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തുകയായിരുന്നു. സ്‌കൂൾ പരിസരത്ത് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും പ്ലാസ്റ്റിക് അടക്കമുള്ള ജൈവ അജൈവ മാലിന്യങ്ങൾ കോമ്പൗണ്ടിലിട്ട് കത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ, വാഷ് ബേസിനുകളിൽ നിന്നുള്ള മലിനജലം അടുത്തുള്ള ഓടയിലേക്ക് ഒഴുക്കി വിടുന്നതായും കണ്ടെത്തി. നിയമലംഘനങ്ങൾ നടത്തിയതിന് സ്‌കൂളിന് 15,000 രൂപ പിഴ ചുമത്തുകയും. മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിനായി വ്യത്യസ്ത ബിന്നുകൾ സ്ഥാപിക്കുവാനും മാലിന്യപ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുവാനും സ്‌കൂൾ ഹെഡ്‌മാസ്റ്റർക്ക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കർശന നിർദ്ദേശം നൽകി. വിദ്യാലയങ്ങളിൽ ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾ ഗുരുതരമായി കാണേണ്ടതാണെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും നിയമലംഘ നങ്ങൾക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്നും സ്‌ക്വാഡ് അറിയിച്ചു. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്‌...

കാട് തെളിയണം, പ്രതിസന്ധികള്‍ മാറണം; ആറളം ഫാമിനെ തൊട്ടറിഞ്ഞ് മന്ത്രി തുളസിയുടെ സന്ദര്‍ശനം

Image
ഇരിട്ടി:ആറളം ഫാമിന്റെ പ്രതിസഡികളും പരാതികളും നേരട്ടറിഞ്ഞ് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ എ തുളസി നടത്തിയ സന്ദര്‍ശനം തൊഴിലാളികള്‍ക്കും പ്രതീക്ഷയായി. ആറളം ഫാമില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കഷ്ടതകള്‍ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞതോടെ തൊഴിലാളികളെല്ലാം മന്ത്രിയുടെ വാക്കുകളെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. കാടുമൂടിയ കൃഷിയിടങ്ങള്‍ വെട്ടിത്തെളിച്ച് ഫാമുകളില്‍ കൃഷി പുനരുജ്ജീവിപ്പിക്കാനും വേതനം കുടിശ്ശിക തീര്‍ത്തും പരിഷ്‌കരിച്ചും വിതരണം ചെയ്യാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഫാം കാലങ്ങളായി നഷ്ടത്തിലായതാണ് തൊഴിലാളികള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടാത്തതെന്ന ന്യായീകരണം അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.  ആറളത്തെ തൊഴിലാളികള്‍ക്ക് മികച്ച പരിഗണന ലഭിക്കണമെന്ന് മന്ത്രി പറഞ്ഞു. വരുമാനദായകമായ കൃഷി ചെയ്യാനും ഫാമിന് മുന്നോട്ടു പോകാനും കഴിയണം. തൊഴിലാളികളുടെയും വിരമിച്ച ജീവനക്കാരുടെയും പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കപ്പെടണം. ഇതിന്റെ മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കണക്കുകളും അടിയന്ത...

മേയര്‍ പ്രഖ്യാപിച്ച സര്‍പ്രൈസ് വെളിപ്പെടുത്തി മുഖ്യമന്ത്രി,കണ്ണൂര്‍ ദസറ പ്രോഗ്രാം റിലീസ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

Image
കണ്ണൂര്‍: കണ്ണൂർ കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ ദസറ 2026 ന്‍റെ പരിപാടികളുടെ റിലീസ് മേയര്‍ പി ഇന്ദിരയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വ്വഹിച്ചു. ഇത്തവണത്തെ കണ്ണൂര്‍ ദസറയില്‍ ഒരു സര്‍പ്രൈസ് ഉണ്ടാകുമെന്ന് നേരത്തെ മേയര്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ സര്‍പ്രൈസ് എന്താകുമെന്ന ആകാംഷയിലായിരുന്നു കണ്ണൂരിലെ കലാസ്വാദകര്‍. ദസറയുടെ പത്ത് ദിവസത്തെ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് മാനത്ത് ഡ്രോണുകള്‍ വിസ്മയം തീര്‍ക്കുന്ന മെഗാഡ്രോണ്‍ ഷോയുടെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി. കണ്ണൂര്‍ ദസറ ഒക്ടോബര്‍ 12 മുതല്‍ 21 വരെ കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ വെച്ച് നടക്കും. ഒന്നാം ദിനമായ ഒക്ടോബര്‍ 12 ന് പ്രശസ്ത ഗായകന്‍ കെ എസ് ഹരിശങ്കര്‍ നയിക്കുന്ന സംഗീത പരിപാടിയോടെ തുടക്കമാകും. രണ്ടാ ദിനം ഫെജോ ലൈവ് റാപ് ഷോ, മൂന്നാം ദിനം തൃസന്ധ്യ മ്യൂസിക് ഫ്യൂഷന്‍ ബാന്‍ഡിന്‍റെ സംഗീത പരിപാടി, നാലാം ദിനം ഗസല്‍ നിശയുമായി ബിന്‍സിയും ഇമാമും നയിക്കുന്ന  സോംഗ് ഓഫ് സോള്‍ ആന്‍ഡ് സോയില്‍, അഞ്ചാം ദിനമായ ഒക്ടോബര്‍ 16 ന് പ്രശസ്ത സിനിമാതാരം നവ്യാനായര്‍ നയിക്കുന്ന നൃത്തപരിപാടി,  ആറാം ദിനം മസാല കോഫി മ്യൂ...