Posts

Showing posts from December, 2025

വി.വി.രാജേഷ് കണ്ണൂരിലെത്തും: രാജരാജേശ്വര ക്ഷേത്രത്തില്‍ ദർശനം നടത്തും

Image
കണ്ണൂർ : തിരുവനന്തപുരം കോര്‍പ്പേറേഷന്‍ മേയര്‍ വി.വി രാജേഷ് ജനുവരി 3-ന് ശനിയാഴ്ച രാവിലെ 9 ന് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്ര ദര്‍ശനം നടത്തുന്നു. രാവിലെ കണ്ണൂര്‍ 7.30 ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകരുടെ സ്വികരണത്തിന് ശേഷം ജില്ല ഓഫിസായ മാരാര്‍ജി മന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും കഴിഞ്ഞാണ് തളിപ്പറമ്പിലെത്തുന്നത്.

കുപ്പിക്ക് ഇനി ഇരുപത് : കണ്ണൂരിലെ പദ്ധതി വിജയത്തിന് ശേഷം ഇന്ന് മുതൽ എല്ലാ ബവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലും നടപ്പിലാക്കുന്നു: ഏറ്റവും കൂടുതൽ കളക്ഷൻ പയ്യന്നൂരിൽ

Image
പയ്യന്നൂർ :സംസ്ഥാനത്തെ എല്ലാ ബവ്കോ (BEVCO), കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡിപ്പോസിറ്റ് സ്കീം നടപ്പിലാക്കുന്നത് കണ്ണൂരിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വിജയകരമായ തിനെ തുടർന്ന്. ഇതനുസരിച്ച് പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ ഉപഭോക്താക്കൾ 20 രൂപ ഡിപ്പോസിറ്റായി നൽകിയിരുന്നു. ഉപയോഗത്തിന് ശേഷം ഈ കാലിക്കുപ്പികൾ സംസ്ഥാനത്തെ ഏതൊരു മദ്യശാലയിലും തിരികെ ഏൽപ്പിക്കാവുന്നതും, നൽകിയ 20 രൂപ തിരികെ വാങ്ങാമെന്നായിരുന്നു പദ്ധതി '  കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ പത്ത് വീതം ബവ്കോ ഔട്ട്‌ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വിജയിച്ച ഈ പദ്ധതിയാണ് ഇപ്പോൾ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്.  കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ പത്ത് ഔട്ട്ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ പദ്ധതിയിലൂടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ (സെപ്റ്റംബർ 15 – ഡിസംബർ 10) 33,17,228 കുപ്പികളാണ് തിരികെ ലഭിച്ചത്. ഏകദേശം 80 ടണ്ണിലധികം തൂക്കം വരുന്ന ഈ കുപ്പികൾ പുനർസംസ്കരണത്തിനായി ക്ലീൻ കേരള കമ്പനി ശേഖരിച്ചു കഴിഞ്ഞു. കണ്ണൂരിലെ പയ്യന്നൂർ ഔട്ട്ലെറ്റിലും (5585.8 കിലോ), തിരുവനന്തപുരത്തെ മുക്കോല ഔട്ട...

ഏവർക്കും പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

Image
കണ്ണൂർ :ഏവർക്കും പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തിൽ പറഞ്ഞു. കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരുമെന്ന പ്രത്യാശയുടെ കിരണങ്ങളാണ് പുതുവത്സരാഘോഷങ്ങൾക്ക് നിറവേകുന്നത്. പരസ്പര സ്നേഹത്തിന്റെയും മൈത്രിയുടെയും ഉദാത്ത മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് കരുതലോടെ നമുക്കും ഈ ആഘോഷങ്ങളിൽ പങ്കുചേരാമെന്നും മുഖ്യമന്ത്രി ആശംസയിൽ അറിയിച്ചു.

ഹാപ്പി ന്യൂ ഇയർ, 2026 പിറന്നു; ലോകത്തില്‍ പുതുവത്സരം ആദ്യം ആഘോഷിച്ച് കിരി ബാട്ടി ദ്വീപ്

Image
അറ്റ്ലാൻ്റിക് :പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാട്ടിയിൽ പുതുവത്സരം പിറന്നു. ലോകത്തിലെ ആദ്യ പുതുവത്സരം കാണാൻ കഴിയുന്ന ഭൂഭാഗങ്ങളിലൊന്നാണ് കിരിബാട്ടി. ഹവായിയുടെ തെക്കും ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കുമായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. നിരവധി അറ്റോളുകൾ വളയത്തിന്റെ ആകൃതിയിലുള്ള പവിഴപ്പുറ്റുകൾ ചേർന്നതാണ് ഈ ദ്വീപ്. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഏകദേശം 4,000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു. കിരിബാസ് എന്ന് വിളിക്കപ്പെടുന്ന കിരിബതി 1979-ൽ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് സ്വതന്ത്രമായി. ദക്ഷിണ പസഫിക്കിലെ ഏറ്റവും വലിയ സമുദ്ര സംരക്ഷണ കേന്ദ്രമായതിനാൽ, പല അറ്റോളുകളിലും ജനവാസമുണ്ട്. അവയിൽ ഭൂരിഭാഗവും വളരെ താഴ്ന്ന പ്രദേശങ്ങളാണ്. ആഗോളതാപനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നതിനാൽ അവ അപകടത്തിലാണ്. 116,000 പേരാണ് ദ്വീപ സമൂഹത്തിൽ ജീവിക്കുന്നത്.

മീഡിയാ വൺസീനിയർ ക്യാമറാമാൻ സി.പി അനൂപ് നിര്യാതനായി

Image
  കോഴിക്കോട്: മീഡിയവൺ സീനിയർ ക്യാമറാമാൻ സി .പി അനൂപ് ( 45) നിര്യാതനായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11.30 ഓടെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. കോഴിക്കോട് പാലത്ത് ഊട്ടുകുളം സ്വദേശിയാണ്. മീഡിയവൺ ഡൽഹി, കോഴിക്കോട് ബ്യൂറോകളിൽ പ്രവർത്തിച്ചിരുന്ന അനൂപ് മീഡിയവൺ ന്യൂസ് ഫ്ലോറിലെ ക്യാമറാമാനായി സേവനം അനുഷ്‌ടിക്കുകയായിരുന്നു. റഷിലയാണ് ഭാര്യ. ആദി ദേവ് ഏക മകനാണ്. മീഡിയവൺ ഹെഡ്‌ക്വാർടേഴിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6.30 ന് വെസ്റ്റ് ഹിൽ ശ്‌മശാനത്തിൽ നടത്തി.

ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം: ഭർത്താവ് റിമാൻഡിൽ

Image
കാഞ്ഞങ്ങാട്: ബേഡകത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവ് ആസിഡ് ഒഴിച്ച ഭർത്താവ് റിമാൻഡിൽ ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് (54) നേരെയാണ് ആക്രമണം നടത്തിയത്. ഭർത്താവ് രവീന്ദ്രനെ (59) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. മദ്യലഹരിയിലാണ് ഇയാൾ ആക്രമണം നടത്തിയത്. പിടിച്ചുമാറ്റാനെത്തിയ ഒരു ബന്ധുവിനെയും ഇയാൾ ആക്രമിച്ചു. പരുക്കേറ്റ ജാനകിയെയും ബന്ധുവിനെയും ഇ കെ നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല

കുരുക്ക് മുറുക്കി ഇ ഡി; സേവ് ബോക്സ് ആപ്പ് തട്ടിപ്പിൽ ജയസൂര്യയ്ക്ക് മൂന്നാമതും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

Image
കൊച്ചി:സേവ് ബോക്സ് ഓൺലൈൻ ലേല ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി നോട്ടീസ്. ജനുവരി ഏഴിന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ആണ് നിർദ്ദേശം.കേസിൽ കഴിഞ്ഞ ദിവസം നടനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ്ചോദ്യം ചെയ്തത്. രണ്ടു ഘട്ടങ്ങളിലായി പത്ത് മണിക്കൂറിലേറെ ജയസൂര്യയെ ഇ.ഡി ഇതുവരെ ചോദ്യം ചെയ്തുകഴിഞ്ഞു. ഇതിലെ മൊഴികൾ പരിശോധിച്ച ശേഷമാണ് അടുത്തഘട്ടത്തിലെ ചോദ്യം ചെയ്യല്‍.ഓൺലൈൻ ലേല ആപ്പായസേവ് ബോക്സിന്റെ പേരിൽ വൻ തട്ടിപ്പ് നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. പിന്നാലെ സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചു. ഈ സാഹചര്യത്തിലാണ് നടനെ ചോദ്യം ചെയ്യുന്നത്. ജയസൂര്യയെയും ഭാര്യ സരിത ജയസൂര്യയെയും ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. രണ്ട് കോടിയോളം രൂപ ജയസൂര്യക്ക് നൽകിയെന്നാണ് പറയുന്നത്. തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ വിഹിതമാണ് ജയസൂര്യക്കടക്കം നല്‍കിയതെന്നാണ് ഇ.ഡിയുടെ നിഗമനം

മമ്മാക്കുന്ന് സുരേന്ദ്രൻഅനുസ്മരണവും പുഷ്പർച്ചനയും നടത്തി:

Image
കാടാച്ചിറ: മമ്മാക്കുന്ന് ടി. സുരേന്ദ്രൻ്റെ 8 ആമത് ചരമവാർഷികം ഇന്ദിരാഭവൻ മമ്മാക്കുന്നിൻ്റെ ആഭിമുഖ്യത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർചനയും അനുസ്മരണ യോഗവും ചേർന്നു ചടങ്ങിൽ കെ.വി. ജയരാജൻ ധർമ്മടം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്, സി.ഒ രാജേഷ് കടമ്പൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്, ചന്ദ്രദാസ് മുഴപ്പിലങ്ങാട്,ചാലിൽ പ്രകാശൻ, സി. രജേന്ദ്രൻ, സുരേഷ് കടമ്പൂർ ,പി.ആർ പ്രകാശൻ, പി.കെ.വിജയൻ, പ്രസാദ് ചിറമ്മൽ, ഗിതേഷ്, അഭിലാഷ് എന്നിവർ സംസാരിച്ചു

കാർ ഇടിച്ച് വഴി യാത്രക്കാരിയായ വീട്ടമ്മമരിച്ചു

Image
കുടിയാന്മല. കാർ ഇടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. നടുവിൽ പുറഞ്ഞാണിലെ കളത്തിക്കണ്ടിപ്പൊയിൽ ഹൗസിൽ ലീല (62) യാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം 4.40 ന്  പുറഞ്ഞാണിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സക്കിടെ മരണമടഞ്ഞു. മകൾ : അമ്പിളി (മുൻ പഞ്ചായത്തംഗം, ശ്രീകണ്ഠാപുരം ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക) .മരുമകൻ: സുരേന്ദ്രൻ (കെ എസ്.ആർ.ടി.സി) . സഹോദരങ്ങൾ: നാരായണി, വത്സമ്മ , സിന്ധു, റെജി കുമാർ, പരേതരായ ദേവി, വിലാസിനി. കൂടിയാന്മല പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. അപകടം വരുത്തിയ കെ. എൽ. 59. പി.8064 നമ്പർ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു ഓടിച്ചയാൾക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

ഗൈനക്കോളജിസ്റ്റ് ഡോ.കെ പത്മാക്ഷൻ നിര്യാതനായി

Image
തലശേരി:തലശേരിയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ: കെ പത്മാക്ഷൻ (68) നിര്യാതനായി.മാങ്ങാട്ട്പറമ്പ് ഗവ: വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റലിലെ ഗൈനോകോളജിസ്റ യിരുന്നു.ഭാര്യ: ഡോ: ഷീല( ഇ എൻ ടി, സർജൻ, ഇന്ദിരാഗാന്ധി കോ: ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, തലശ്ശേരി)മക്കൾ: ഷിഖ പത്മാക്ഷൻ( എഞ്ചിനീയർ, കാലിഫോർണിയ)ഡോ: ശ്രേഖ പത്മാക്ഷൻ(ഇഎൻടി സർജൻ, ഫോർട്ടീസ് ഹോസ്പിറ്റൽ, മുംബൈ)മരുമക്കൾ: ജയേഷ്( കാലിഫോർണിയ, യു.എസ്.എ)ഡോ: രുഷാൻ(മുംബൈ)സഹോദരങ്ങൾ: പവിത്രൻ( ബാംഗ്ലൂർ)പ്രഭാകരൻ ( റിട്ട: ഓഫീസർ, കാനറ ബാങ്ക്)ശാന്ത (കോഴിക്കോട്)പങ്കജാക്ഷി ( റിട്ട: ജൂനിയർ സൂപ്രണ്ട്, ഗവ: കോളേജ്, മടപ്പള്ളി)പരേതരായ പുരുഷോത്തമൻ,ലീല, സരോജിനി. ശവസംസ്കാരം ഇന്ന് (31:12:2025) രാവിലെ11 മണിക്ക്, കണ്ടിക്കൽ നിദ്രാതീരത്ത്.

മുൻ എം.എൽ.എ കെ.കെ നാരായണന് ഇന്ന് നാട് വിടയേകും

Image
പെരളശേരി: അന്തരിച്ച ധർമടം മണ്ഡലം മുൻ എംഎൽഎയും സിപിഎം മുൻ ജില്ലാ സെക്രട്ടറിയറ്റംഗവുമായ കെ കെ നാരായണൻ്റെ (77) സംസ്കാരം ഇന്ന് പയ്യാമ്പലത്ത് നടക്കും. മൃതദേഹം ഇന്നലെ രാത്രി എട്ടുമണിയോപെരളശ്ശേരി എടക്കടവിലെ വീട്ടിൽ എത്തിച്ചു. ഇന്ന് രാവിലെ 10.30 മുതൽ 12.30 വരെ പെരളശ്ശേരി സ്കൂളിൽ പൊതുദർശനം. തുടർന്ന് 1 മണിമുതൽ 2 മണിവരെ താഴെ ചൊവ്വയിലെ സി.പി.എം എടക്കാട് ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. 2.30 മുതൽ 4 വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെയും പൊതുദർശനത്തിനു ശേഷം പയ്യാമ്പലത്ത് സംസ്കാരം നടക്കും. സ്വന്തം നാടായ എടക്കടവ് മുണ്ടലൂർ എൽ പി സ്കൂളിൽ ചൊവ്വാഴ്ച വൈകിട്ട് എൻ എസ് എസ് ക്യാമ്പിലെ കുട്ടികളുമായി സംസാരിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്സ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെരളശ്ശേരി  എകെജി സ്മാരക ആസ്പത്രിയിലും തുടർന്ന് ചാലയിലെ മിംസ് ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   ഇന്നലെ രാവിലെ കൂത്തുപറമ്പിൽ നടന്ന കൂത്തുപറമ്പ് സഹകരണ യൂണിയന്റെ സഹകരണ വാരാഘോഷത്തിൽ സമ്മാനവിതരണവും നിർവഹിച്ചിരുന്നു.  അവിടെ നിന്ന് ഉച്ച ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. ഇതിന് തൊട്ടുതലേ ദിവസംതൃശൂരിൽ നടന്ന '...

കണ്ണൂരിൽ മൂന്നര വയസുകാരി മകളോടൊപ്പം എം.ഡി.എം എ കടത്തിയ ദമ്പതികൾ റിമാൻഡിൽ

Image
കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്നുമായി പിടിയിലായ ദമ്പതികൾ റിമാൻഡിൽ അറസ്റ്റു രേഖപ്പെടുത്തിയ ഇവരെ കണ്ണൂർ കോടതിയിൽ ഹാജരാക്കിയാണ് പൊലിസ് റിമാൻഡ് ചെയ്തത്. ഇവരുടെ കേസിൻ്റെ തുടർ നടപടികൾ വടകര ആൻ്റി നർക്കോട്ടിക്ക് കോടതിയിൽ നടക്കും.  ബംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസിലെത്തിയ ദമ്പതികളിൽ നിന്നാണ് ചൊവ്വാഴ്ച്ച പുലർച്ചെ ഒരുമണിയോടെ 70.66 ഗ്രാം എം ഡി എം എ പിടികൂടിയത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം രഹസ്യവിവരം കിട്ടിയതു പ്രകാരം വലവിരിച്ചിരുന്ന പൊലിസിൻ്റെ മുൻപിൽ ഓട്ടോറിക്ഷയിൽ മൂന്നര വയസുള്ള പെൺകുട്ടിയുമായെത്തിയ ദമ്പതികൾ കുടുങ്ങുകയായിരുന്നു.  ബാംഗ്ലൂരിൽ താമസക്കാരായ തയ്യിൽ സ്വദേശി ഷാഹുൽ ഹമീദ്, ഭാര്യ നജീമ എന്നിവരാണ് പിടിയിലായത്. ആരും സംശയിക്കാതിരിക്കാൻ മറുനാടൻ മലയാളികളെന്ന വ്യാജേനെ മൂന്നര വയസുള്ള മകളുമായാണ് പ്രതികൾ മയക്കുമരുന്ന് കടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ നജീമയുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ എം ഡി എം എ കണ്ടെത്തിയത്.  മയക്ക്മരുന്ന് വിൽപനക്കായി എത്തിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഷാഹുൽ ഹമീദും നജീമയും മയക്കുമരുന്നുമായി ബംഗളുരുവിൽ ന...

കെ.കെ. നാരായണൻ്റെ വിയോഗത്തിൽകെ സുധാകരൻ എംപിയും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫും അനുശോചിച്ചു

Image
കണ്ണൂർ :മുന്‍ എംഎല്‍എ കെ കെ നാരായണന്റെ നിര്യാണത്തില്‍ കെ സുധാകരൻ എംപി അനുശോചിച്ചു.   നിയമസഭാ സാമാജികന്‍ എന്ന നിലയിലും ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ മാതൃകാപരമായി നിർവഹിച്ചിരുന്ന കെ കെ നാരായണൻ രാഷ്ട്രീയത്തിന് അതീതമായ വ്യക്തി ബന്ധം എക്കാലവും സൂക്ഷിച്ചിരുന്ന നേതാവായിരുന്നു. സജീവ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം സഹകാരി എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു കെ കെ നാരായണനെന്നും കെ സുധാകരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുന്‍ എംഎല്‍എ കെ കെ നാരായണന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചനം രേഖപ്പെടുത്തി. നിയമസഭാ സാമാജികന്‍, സഹകാരി എന്നി നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന കെകെ നാരായണന്‍ സൗമ്യനായ പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്നുംസണ്ണി ജോസഫ് പറഞ്ഞു. മുൻ  എംഎൽഎ കെ കെ നാരായണൻ്റെ നിര്യാണത്തിൽ ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അനുശോചിച്ചു. പക്വമതിയും രാഷ്ട്രീയത്തിന തീതമായ വ്യക്തിബന്ധങ്ങൾ കെട്ടിപ്പടുത്ത നിസ്വാർത്ഥനായ പൊതു പ്രവർത്തകനു...

കണ്ണൂരിൽ വൻ എം.ഡി.എം.എ വേട്ട: നഗരത്തിൽ വിൽപ്പനയ്ക്കിടെ ദമ്പതികൾ അറസ്റ്റിൽ

Image
  കണ്ണൂർ: കണ്ണൂർ നഗരത്തിൽ വൻ എം.ഡി.എം.എ വേട്ട ദമ്പതികൾ അറസ്റ്റിൽ ' തയ്യിൽ സ്വദേശി രാഹുലെന്ന ഷാഹുൽ ഹമീദ് ഭാര്യ കുറ്റ്യാടി സ്വദേശിനി നജ്മ എന്നിവരിൽ നിന്നാണ് 70 ഗ്രാമിൽ അധികം എം.ഡി.എം.എ പിടികൂടിയത്. കണ്ണൂർജില്ലാ ആശുപത്രി പരിസരത്ത് കണ്ണൂർ സിറ്റി പൊലിസും പൊലിസ് കമ്മിഷണറുടെ കീഴിലുള്ള ഡാൻസാഫ് ടീമും നടത്തിയ റെയ്ഡിലാണ് എം.ഡി.എം.എ പിടികൂടിയത്. പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി ലഹരി വിൽപന തടയുന്നതിനാണ്  റെയ്ഡ് നടത്തിയത്.

ജവാന്‍' പോലൊരു പേര് തേടി ബെവ്കോ; ന്യൂ ബ്രാന്‍ഡ് മദ്യത്തിന് പുതിയ പേരുണ്ടോ കയ്യില്‍? 10,000 രൂപ നേടാം

Image
 ' ചിറ്റൂർ : പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറിസ് ലിമിറ്റഡില്‍ നിന്നും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് പേര് നല്‍കാം. മദ്യത്തിന്റെ ലോഗോയും പേരും നിര്‍ദേശിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. മികച്ച പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കും.malabardistilleries@gmail.com എന്ന മെയില്‍ ഐഡിയിലേക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. ജനുവരി ഏഴുവരെയാണ് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള സമയപരിധി. ജവാന്‍ ഡീലക്‌സ് ത്രീഎക്‌സ് റമ്മിന്റെ വന്‍ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യമായി സ്വന്തമായി ബ്രാന്‍ഡി ഉല്‍പ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഉല്‍പ്പാദനം ആരംഭിക്കുക.

വള്ളുവൻകടവ് മുത്തപ്പൻ മഠപ്പുര തിരുവപ്പന മഹോത്സവത്തിന് 31ന് കൊടിയേറും.

Image
കണ്ണൂർ:കണ്ണാടിപ്പാമ്പ് വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മഠപ്പുരപ്പുരയിലെ ഈ വർഷത്തെ തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 31 ന് കൊടിയേറുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കാട്ടുമാടം എളേടത്ത് ഈശാനൻനമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രാവിലെ കൊടിയേറ്റം നടത്തുന്നതോടെ ജനുവരി ഏഴു വരെ എട്ടു ദിവസങ്ങളിലായുള്ള ആഘോഷങ്ങൾക്ക് തുടക്കമാവും. രാവിലെഎട്ടു മണിക്ക് പാരമ്പര്യ വൈദ്യന്മാരുടെ സൗജന്യ നടുവേദന ചികിത്സയും തുടർന്ന് നാട്ടുവൈദ്യ സെമിനാറും വൈകിട്ട്മണിക്ക് കലവറ നിറക്കൽ ഘോഷയാത്രയും നടക്കും.രാത്രി മണിക്ക് തിരുവപ്പന മഹോത്സവ പരിപാടികളുടെ ഉദ്ഘാടനം ശബരിമല മുൻ മേൽശാന്തി കൊട്ടാരം ജയരാമൻനമ്പൂതിരി നിർവ്വഹിക്കും.  എല്ലാ ദിവസവും വ്യത്യസ്തമായ കലാപരിപാടികൾ  നടക്കും. ഉത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും മൂന്നുനേരവുംപ്രസാദഭക്ഷണവുമുണ്ടാവു മെന്നും ഭാരവാഹികൾ പറഞ്ഞു.  വാർത്താ സമ്മേളനത്തിൽഡോ: മുരളി മോഹനൻ , കെ. വി ഗംഗാധരൻ മാസ്റ്റർ, എം കെ രമേശൻ , ചോറൻ, ഗോപാലൻ എന്നിവർ പങ്കെടുത്തു.

വിശാൽ വധക്കേസിൽ പ്രതികളെ വെറുതെ വിട്ടു

Image
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവര്‍ത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് വിധി. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്ന 20 പേരാണ് കേസിലെ പ്രതികള്‍. കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകും. കോന്നി എന്‍എസ്എസ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ജൂലൈ 17 ന് മരിച്ചു

മൂന്ന് ഗ്രാം എം.ഡി.എം.എയുമായി പരിയാരത്ത് യുവാവ് അറസ്റ്റിൽ

Image
തളിപ്പറമ്പ്: പരിയാരത്ത് മൂന്ന് ഗ്രാം എം.ഡി.എം.എയുമായി ഓണപ്പറമ്പ് സ്വദേശിയായ യുവാവ് അറസ്റ്റിൽ 'പരിയാരം ഓണപ്പറമ്പിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ മുജിതാബി(21)നെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനൂജ്പരിവാളിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ് ടീമും പരിയാരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി ലഹരി ഉപയോഗിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് റെയ്ഡ് നടത്തിയത്.പ്രതിയെ തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്. ഐ.ടി ചോദ്യം ചെയ്തു

Image
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിർണ്ണായക ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യൽ നടന്നത്.

വേടന്റെ പരിപാടിക്കായി പാളം മുറിച്ച് കടക്കാൻ ശ്രമിച്ചു, ട്രെയിൻ തട്ടി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Image
  ബേക്കൽ: റാപ്പര്‍ വേടന്റെ പരിപാടിയിലേക്ക് പങ്കെടുക്കാന്‍ വേണ്ടി പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ചപ്പോൾ ട്രെയിന്‍ തട്ടിയ യുവാവ് മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദ(19)ാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കയാണ് ശിവാനന്ദ മരിച്ചത്. ട്രെയിന്‍ ഇടിച്ച മറ്റൊരു യുവാവ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെയാണ് അപകടം. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വരാന്‍ വേണ്ടി പാളം മുറിച്ച് മതില്‍ച്ചാടി കടക്കാന്‍ ശ്രമിക്കവേയാണ് ദാരുണ സംഭവമുണ്ടായത്. അതേസമയം പരിപാടിയില്‍ തിക്കിലും തിരക്കിലുംപെട്ട് കുട്ടികള്‍ അടക്കം 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആശുപത്രി വിട്ടു. ടിക്കറ്റുള്ള പരിപാടിയായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പരിപാടിക്കെത്തുകയായിരുന്നു. ഒന്നര മണിക്കൂർ വൈകിയാണ് വേടൻ വേദിയിലെത്തിയത്.

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച്സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ സമരം നടത്തി

Image
കണ്ണൂർ : തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ (എസ്.സി. എഫ് ഡബ്ള്യൂ. എ ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ സത്യാഗ്രഹ സമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊഫ . കെ. എസരള സമരം ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി കെ. നാരായണൻ അദ്ധ്യക്ഷനായി. എ. ഒ പ്രസന്നൻ, കെ.ലീല , കെ. വി. അശോകൻ, വി.എം. സുകുമാരൻ, സി.പി ചാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.സെക്രട്ടറി എൻ. ബാലകൃഷ്ണൻ സ്വാഗതവും കെ.വിനോദ് നന്ദിയും പറഞ്ഞു.

ഫോട്ടോഗ്രാഫർമന്ദോട്ടി ബാലകൃഷ്ണന്‍ നിര്യാതനായി

Image
തളിപ്പറമ്പ്: പൂക്കോത്ത്‌തെരു മുണ്ട്യക്കാവിന് സമീപത്തെ ഫോട്ടോഗ്രാഫര്‍ മന്ദോട്ടി ബാലകൃഷ്ണന്‍(74)നിര്യാതനായി.പൂക്കോത്ത് കൊട്ടാരം ദേവസ്വം മുന്‍ ഭരണസമിതി അംഗമായിരുന്നു.പരേതരായ മന്ദോട്ടി കൃഷ്ണന്റെയും-ഗുരുക്കള്‍ നാരായണിയുടെയും മകനാണ്.ഭാര്യ: വടക്കന്‍ കാര്‍ത്ത്യായനി.മക്കള്‍: നിരുപ്, (മുംബൈ), നിജേഷ്.മരുമക്കള്‍: അര്‍ച്ചന(പി.എഫ്.ഡിപ്പാര്‍ട്ട്‌മെന്റ്, മുംബൈ), സന്ധ്യ മോറാഴ (നേഴ്‌സ്, ജില്ലാ ആശുപത്രി, കണ്ണൂര്‍).സഹോദരി: എം.കാര്‍ത്ത്യായനി (ചുടല, പരിയാരം).മൃതദേഹം ഇന്ന് ഉച്ചക്ക് ഒരുമണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.സംസ്‌ക്കാരം വൈകുന്നേരം നാല് മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തില്‍.

മുൻ എം.എൽ.എ പി.എം മാത്യു നിര്യാതനായി

Image
കോട്ടയം: മുന്‍ എംഎല്‍എ പി എം മാത്യു (75) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലായില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം.1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. ഒടുവിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് കടുത്തുരുത്തി സെന്റ് മേരീസ് ചര്‍ച്ചില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തും.നിയമസഭയിലെ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍, കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി, കെഎസ്എഫ്ഇ വൈസ് ചെയര്‍മാന്‍, റബ്ബര്‍ മാര്‍ക്ക് വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ്, യൂത്ത് ഫ്രണ്ട് സംഘടനകളുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ കുസുമം മാത്യൂ മൂന്ന് മക്കളുണ്ട്.

ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

Image
  ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ (80) അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.  ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർപേഴ്‌സണായിരുന്നു. ബംഗ്ലാദേശിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇവർ ലിവർ സിറോസിസ്, ആർത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങി പല ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നുണ്ടായിരുന്നു.ആദ്യം 1991 ലാണ് ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. 1996 വരെ സ്ഥാനത്ത് തുടർന്ന അവർ, വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കാലാവധി പൂർത്തിയാക്കാനായില്ല. പിന്നീട് 2001-2006 കാലത്തും ഇവർ പ്രധാനമന്ത്രി പദത്തിലെത്തി. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി സിയ റഹ്മാൻ്റെ ഭാര്യയായ ഖാലിദ സിയ, ഭർത്താവ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് 1981 ൽ ഭരണനേതൃത്വത്തിലേക്ക് എത്തിയത്. ഈ കാലത്ത് ബംഗ്ലാദേശിൽ പട്ടാള ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾക്ക് അവർ നേതൃത്വം നൽകി. എന്നാൽ 2018 ൽ അഴിമതി കേസിൽ തടവിലാക്കപ്പെട്ടു. പിന്നീട് ആരോഗ്യപരമായ കാരണം ചൂണ്ടിക്കാട്ടി ശിക്ഷ മരവിപ്പിച്ചു. ഷെയ്‌ഖ് ഹസീന സർക്കാർ രാജിവെച്ചതോടെ 2024 ഓഗസ്റ്റിലാണ് ...

റാപ്പർ വേടൻ്റെ പരിപാടിക്കിടെ തിക്കും തിരക്കും കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേർക്ക് പരുക്കേറ്റു

Image
ബേക്കൽ : ബേക്കലിൽറാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും കാരണം കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേർക്ക് പരുക്കേറ്റു. ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെ ഇന്നലെ രാത്രിയാണ് സംഭവം. കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നിശ്ചയിച്ചതില്‍ നിന്നും ഏറെ വൈകിയായിരുന്നു വേടന്‍ പരിപാടിക്ക് എത്തിയത്. ഇതിനികം നിരവധി പേര്‍ പരിപാടി കാണുന്നതിനായി സ്ഥലത്ത് എത്തിയിരുന്നു. ആദ്യം കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മുതിര്‍ന്ന ആളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തൊട്ടുപിന്നാലെ പലരും കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ പരിപാടി കാണാന്‍ എത്തിയ യുവാവിനെ ട്രെയിന്‍ തട്ടി. പൊയിനാച്ചി സ്വദേശി ശിവാനന്ദനെയാണ് ട്രെയിന്‍ തട്ടിയത്. പരിപാടി സംഘടിപ്പിച്ചതിന് തൊട്ടടുത്തായിരുന്നു സംഭവം. റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലു...

രണ്ടെണ്ണം വിട്ടാൽ പിന്നെ കമിഴ്ത്തൽ: കണ്ണൂരിലെ ബാറുകളിൽ വിജിലൻസ് പരിശോധന: കാൽ ലക്ഷം രൂപ പിഴയിട്ടു

Image
കണ്ണൂര്‍: മദ്യപരെ പറ്റിച്ചു പണം പിടുങ്ങുന്നകണ്ണൂരിലെ ബാറുകളില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ് പിഴയിട്ടു. ' പരിശോധനയില്‍ മദ്യം നല്‍കുന്നതില്‍ വൻ ക്രമക്കേട് കണ്ടെത്തി. പഴയങ്ങാടിയിലെ ബാറില്‍ കസ്റ്റമർക്ക് കൊടുക്കുന്ന മദ്യത്തിന്റെ അളവില്‍ കൃത്രിമം നടത്തുന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. രണ്ടെണ്ണം കഴിച്ചു കസ്റ്റമര്‍ ഫിറ്റായിയെന്ന് അളവില്‍ കുറവ് വരുത്തി തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. ഈ ബാറിന് വിജിലന്‍സ് 25,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ മദ്യത്തിന്റെ ബ്രാന്‍ഡിലും വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.ഓപ്പറേഷന്‍ ബാര്‍കോഡ്' എന്ന പേരിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ, പഴയങ്ങാടി, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ നാല് ബാറുകളിലാണ് പരിശോധന നടന്നത്. പഴയങ്ങാടി പ്രതീക്ഷാ ബാറില്‍ 60 എം.എൽപെഗ് മെഷര്‍ പാത്രത്തിന് പകരം 48 എം.എൽ പാത്രമാണുണ്ടായിരുന്നത്. 30 എംഎൽപാത്രത്തിന് പകരം 24 എം.എൽ പാത്രവും ഉപയോഗിക്കുന്നതായി കണ്ടെത്തി. രണ്ടോ മൂന്നോ പെഗ് കഴിച്ചതിന് ശേഷം തലയ്ക്ക് പിടിച്ച കസ്റ്റമര്‍ക്ക് മദ്യം കൊടുക്കുന്നത് അളവ് കുറച്ചാണ് എന്നാണ് വിജി...

ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാൾ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വോട്ട് കൂടിയെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ

Image
തിരു:കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പാർട്ടി വിശദമായി വിലയിരുത്തുകയും ചർച്ച ചെയ്യുകയും ചെയ്തുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിന്മേൽ കൃത്യമായ പരിശോധനയും നടന്നുവെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. അപ്രതീക്ഷിത പരാജയം ശരിയായ ദിശയിൽ വിലയിരുത്തി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കണമെന്ന് തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനം എൽഡിഎഫിനു ഉയർന്നിട്ടുണ്ട്. യുഡിഎഫിൻ്റേയും ബിജെപിയുടെയും വോട്ട് ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു കുറഞ്ഞിട്ടുണ്ട്. സർക്കാരിനെ സംബന്ധിച്ച് മികച്ച അഭിപ്രായമാണ് നിലനിൽക്കുന്നത്. എന്നാൽ ബിജെപിയും കോൺ​ഗ്രസും സർക്കാരിനെതിരെ കള്ള പ്രചാരണങ്ങൾ നടത്തുന്നു.മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫിന് തിരിച്ചുവരാൻ കഴിയുമെന്നാണ് സംസ്ഥാന സമിതി വിലയിരുത്തുന്നത് സർക്കാരിനെതിരെ എന്തെങ്കിലും ചൂണ്ടിക്കാട്ടി വോട്ട് നേടാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. വിശ്വാസികളെ കബളിപ്പിച്ച് വോട്ട് നേടാനാണ് അവർ ശ്രമിച്ചത്. ഇടതുപക്ഷത്തെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള പ്രചാരവേലകളാണ് നടത്തിയത്. എൽഡിഎഫ...

കിണറ്റിൽ വീണു രണ്ടു വയസുകാരൻ മരിച്ചു

Image
  കാഞ്ഞങ്ങാട് :കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ രണ്ട് വയസുകാരൻ മരിച്ചു.എരിയാൽ ബ്ലാർകോട് സ്വദേശികളായ ഇക്ബാൽ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹാ(2) ണ് മരിച്ചത്. ശനിയാഴ്‌ചയാണ് സംഭവം.വീടിന് സമീപത്തെ കിണറ്റിലാണ് കുട്ടി  വീണത്. ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും വീട്ടുകാരും ചേർന്ന് ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് കാസർഗോഡ്സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മ,രണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ തളിപ്പറമ്പ് എക്സൈസ് റെയ്ഡിൽ പിടികൂടി

Image
തളിപ്പറമ്പ്: എം.ഡി.എം.എയുമായി മൂന്നു യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ചുടല, ചിതപ്പിലെ പൊയില്‍ എന്ന സ്ഥലത്ത് വെച്ച് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായാണ മൂന്നു യുവാക്കള്‍ പിടിയിലായത്.അഫ്രീദി(26), കെ.ജുനൈദ്(22), സിഫ് അഷ്‌റഫ് (26)എന്നിവരാണ് പിടിയിലായത്.അഫ്രിദിക്ക് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കണ്ണൂരിലും, എക്‌സൈസ് റേഞ്ച് ഓഫീസ് തളിപ്പറമ്പിലും, പയ്യന്നൂര്‍ പോലീസിലും മറ്റുമായി നിലവില്‍ മയക്കുമരുന്ന് കേസുകളുണ്ട്.ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എ.അസീസ്, എം.വി.അഷറഫ്, ഗ്രേഡ് പ്രിവന്റ്‌റീവ് ഓഫീസര്‍മാരായ കെ.മുഹമ്മദ് ഹാരിസ്, ഉല്ലാസ് ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.വി.വിജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.പി.അനു എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഉന്നാവ് ബലാത്സംഗക്കേസില്‍ കുൽദീപ് സിങ് സെൻഗാറിന് തിരിച്ചടി; ജയിലിൽ തുടരണമെന്ന് സുപ്രീം കോടതി

Image
  ന്യൂ ഡൽഹി: ഉന്നാവ് ബലാത്സംഗകേസില്‍ കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെന്‍ഗാറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. സിബിഐ നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി. കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ പൊതുപ്രവര്‍ത്തകന്‍ അല്ലാത്തതിനാല്‍ ഇടക്കാല സംരക്ഷണം നല്‍കാനാവില്ല എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.ഡിസംബർ 23നാണ് ഡൽഹി ഹൈക്കോടതി കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്‍ഗാർ ശിക്ഷ ഇളവിന് ഹര്‍ജി നല്‍കിയത്. ഡല്‍ഹിയില്‍ തന്നെ തുടരണമെന്നതുള്‍പ്പെടെ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അതിജീവിതയെ കാണരുത്, അവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുത്, എല്ലാ തിങ്കളാഴ്ച്ചയും അടുത്തുളള സ്റ്റേഷനിലെത്തി ഒപ്പുവെക്കണം എന്നിവയായിരുന്നു മറ്റ് ഉപാധികള്‍.2017ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോ മേഖലയില്‍ അന്ന് ബിജെപി നേതാവും എംഎല്‍എയുമായിരുന്ന കുല്‍ദീപ് സിംഗ് സെന്‍ഗര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന...

തളിപ്പറമ്പിൽമുഅദ്ദീനെ പള്ളിയില്‍ മരിച്ചനിലയിൽ കണ്ടെത്തി

Image
കണ്ണൂർ :തളിപ്പറമ്പിൽ മുഅദ്ദീനെ പള്ളിയില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.തളിപ്പറമ്പ് സി.എച്ച്.റോഡിലെ ഇമാന്‍ പള്ളിയിലെ മുഅദ്ദീന്‍ ആയ ജാര്‍ഖണ്ഡ് ഗോഡ്ഡ സ്വദേശി വസീം അക്രമാ(25ണ്‌ഇന്ന് പുലർച്ചെ 5.30 ന് മരിച്ച നിലയിൽ കണ്ടെത്തിയത്.പള്ളിയിലെ രണ്ടാം നിലയിലെ മേല്‍ക്കൂരയിലെ ഇരുമ്പ് കമ്പിയില്‍ പ്ലാസ്റ്റിക്ക് കയറില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തി.മൃതദേഹം തളിപറമ്പ് പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ആയില്യത്ത് ലീലാവതി അമ്മ നിര്യാതയായി

Image
വെള്ളച്ചാൽ: പരേതനായ  ഹോണററി റിട്ട. ക്യാപ്റ്റൻ പൊന്മലേരി കോറോത്ത് മാധവൻ നമ്പ്യാരുടെ ഭാര്യ ലീലാവതി അമ്മ (95)  ഇരിവേരി ലീലാലയത്തിൽ  നിര്യാതയായി. മക്കൾ' ശോഭന (റിട്ട. മാനേജർ ഗ്രാമീൺ ബാങ്ക്), സുജന, സുമന , പരേതനായ രാമകൃഷ്ണൻ ( മുൻ ഡെപ്യൂട്ടി കമ്മീഷണർ, സെയിൽസ് ടാക്സ്). മരുമക്കൾ: കെ.ടി. സതീശൻ (റിട്ട. പള്ളിക്കുന്ന്), രാജീവൻ നമ്പ്യാർ ( മുംബൈ), സുകുമാരൻ(കണ്ണൂർ) ഉമ രാമകൃഷ്ണൻ(തലശരി). സംസ്കാരം തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും.

കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരൻ മരിച്ചു

Image
  മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്‍റെ മകൻ അസ്‌ലം നൂഹാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി കല്ലും മണ്ണും വായിൽ ഇടുകയായിരുന്നു. പെട്ടെന്ന് തന്നെ വീട്ടുകാർ വായിൽ നിന്ന് കല്ല് എടുത്തു പുറത്തുകളയാൻ ശ്രമിച്ചെങ്കിലും ഒരു കല്ല് തൊണ്ടയിൽ കുടുങ്ങിപ്പോയിരുന്നു. സമീപത്തെ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്‍റെ മരണം ആ നാടിനെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

ഹുൻ സൂരിലെ സ്കൈ ഗോൾഡ് ജ്വല്ലറി കവർച്ച :പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

Image
ഇരിട്ടി :കർണാടക ഹുൻസൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച നടത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. ജ്വല്ലറിയിൽ നിന്നും ലഭിച്ച മോഷ്ടാക്കളുടെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നു വരുന്നത്. കണ്ണൂർ,വയനാട് സ്വദേശികളുടെ ഉടമസ്ഥതയിലുളള സ്‌കൈ ഗോൾഡിലാണ് കവർച്ച നടന്നത്. തോക്ക് ചുണ്ടിയെത്തിയ അഞ്ചംഗ സംഘം ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം കവർച്ചാ സംഘം തട്ടിയതായി ജ്വല്ലറി അധികൃതർ പറഞ്ഞു. സംഭവത്തിന് പിന്നാലെയാണ് പൊലി സിൽ പരാതി നൽകിയത്. പ്രദർശിപ്പിക്കാൻ വെച്ച സ്വർണാഭരണങ്ങളാണ് വാരിപ്പെറുക്കി കൊണ്ടുപോയത്. മോഷ്ടാക്കൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

മുഴപ്പിലങ്ങാട് പാച്ചാക്കരയിൽ മധ്യവയസ്കന് തെരുവ് നായയുടെ കടിയേറ്റു

Image
എടക്കാട്: മുഴപ്പിലങ്ങാട് പാച്ചക്കര ഹുസ്സൻമുക്കിൽ വച്ച് മധ്യവയസ്കന് തെരുവ് നായയുടെ കടിയേറ്റു. പൊന്മാണിച്ചി റഫീഖി (63 )നാണ് നായയുടെ കടിയേറ്റത്. തിങ്കളാഴ്ച്ച പുലർച്ചെ ആറു മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് പ്രഭാത നമസ്കാരത്തിനായി തൊട്ടടുത്തെ മണൽപ്പള്ളിയിലേക്ക് പോയതായിരുന്നു. പാഞ്ഞടുത്ത നായയുടെ ആക്രണത്തിനിടെ നിലത്ത് വീണ റഫീഖിൻ്റെ ഇരു കാലിലും തുടയിലും വിരലിനുമാണ് കടിയേറ്റത്. പരിക്കേറ്റ റഫീഖിനെ കണ്ണൂർജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിയ്യൂർ ജയിൽ ചാടിയ കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിൽ പിടിയിൽ*

Image
തൃശൂര്‍: വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിൽ പിടിയില്‍. തെങ്കാശി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തമിഴ്നാട്ടിലെ ട്രിച്ചിക്ക് സമീപം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ബാലമുരുകനെ തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം പിടികൂടുന്നത്. തുടർന്ന് ഊട്ടുമല പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. രാത്രിയോടെ മധുര പാളയം കോട്ടയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. പ്രതിയെ തൃശ്ശൂർ വിയ്യൂർ പൊലീസിനെ കൈമാറുന്ന അടക്കമുള്ള നടപടികൾ ഉടനെ ഉണ്ടാകും. കൊലപാതകം അടക്കം 53 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. ഇക്കഴിഞ്ഞ നവംബർ മൂന്നിനാണ് വിയ്യൂർ ജയിൽ പരിസരത്ത് വച്ച് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. തമിഴ്നാട് പൊലീസ് സംഘം ബാലമുരുകനെ വിയ്യൂരിലെത്തിച്ച സമയത്താണ് രക്ഷപ്പെട്ടത്. ജയിൽ പരിസരത്ത് വെച്ച് പ്രതി രക്ഷപ്പെട്ടത് വിവാദമായിരുന്നു. പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിലുണ്ടെന്ന വിവരം നവംബറിൽ തന്നെ പൊലീസിന് ലഭിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. കോയമ്പത്തൂരിൽ നിന്ന് ബാലമുരുക...

വിദ്യാർത്ഥികൾക്ക് വിമാനയാത്ര ഒരുക്കി എളയാവൂർ സി .എച്ച് .എം ഹയർ സെക്കൻഡറി സ്കൂൾ

Image
വാരം: ഹരിതവിദ്യാലയം 4.0 റിയാലിറ്റി ഷോയിൽ സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 85 സ്കൂളിൽ ഒന്നായ സി എച്ച് എം ഹയർ സെക്കൻഡറി സ്കൂൾ  വിദ്യാർത്ഥികൾക്ക് തിരുവനന്തപുരത്തേക്ക് കൈറ്റ് വിക്ടേർസ് ചാനൽ സ്റ്റുഡിയോയിലേക്കുള്ള  യാത്ര ഫ്ലൈറ്റിൽ ലഭ്യമാക്കി സ്കൂൾ പി ടി എ യും മാനേജ്മെൻ്റും. സ്കൂൾ യൂണിഫോമിലത്തിയവിദ്യാർത്ഥികൾ എയർപോർട്ടിൽ എത്തിയത് ആദ്യ സ്വപ്ന യാത്രയ്ക്കായാണ് എയർ പോർട്ടിലെത്തിയ വിദ്യാർത്ഥികളെ എയർ ഇന്ത്യ എക്സ്പ്രസ് ഒഫിഷ്യൽസ്  സ്വീകരിച്ചു. ഇവരുടെ ഫോട്ടോ വെബ്സൈറ്റിൽ  അപ് ലോഡ് ചെയ്തു . ഫൈറ്റിലെത്തിയപ്പോൾ എയർ ഹോസ്റ്റസ്സ് , പൈലറ്റ് എന്നിവർ പ്രത്യേക പരിഗണന നൽകി. പറക്കലിനിടയിൽ ഗാലറി ലഭ്യമാക്കി. സ്പെഷൽ പാനീയങ്ങൾ നൽകി ആതിഥേയത്വം നൽകി. ഇതിനുശേഷം ഇറങ്ങുമ്പോൾ കാസർഗോഡുകാരനായ പൈലറ്റ് കോക്പിറ്റിൽ പ്രവേശിപ്പിച്ച് പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ടാണ് യാത്ര പറഞ്ഞത്: ജീവിതത്തിലെ എന്നും ഓർക്കുന്ന അനുഭവം ലഭ്യമായതിൻ്റെ ത്രില്ലിലാണ് എട്ടു വിദ്യാർത്ഥികളും മദർ പിടിഎ പ്രസിഡൻ്റ് സഹീറ ടി, ഹെഡ്മാസ്റ്റർ സുബെർ പി.പി. അധ്യാപകരായ ഷംസീർ, സുമയ്യ എന്നീ അദ്ധ്യാപകരും : തലസ്ഥാന നഗരിയിലെത്തിയ വിദ്യാർത്ഥികൾക്ക് കൈറ്...

അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ ദശദിന എൻ.സി.സി ക്യാംപ് തുടങ്ങി

Image
അഞ്ചരക്കണ്ടി :കണ്ണൂർ 31 കേരള ബറ്റാലിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന ദശദിന എൻ.സി.സി ക്യാമ്പ്  അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിൽ  തുടങ്ങി. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ കോളേജ്,  സ്കൂളുകളിൽ നിന്നായി   500 ഓളം കാഡറ്റുകളും ആർമി ഉദ്യോഗസ്ഥരും എൻ.സി സി ഓഫീസർമാരുമായി 600 ഓളം പേർ  ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട് വിവിധ വിഷയങ്ങളിൽ വിദഗ്ദരുടെ ക്ലാസുകൾ, ഫയറിംഗ് പരിശീലനം, മേപ്പ് റീഡിംഗ്, കായിക പരിശീലനം ,ഡിസാസ്റ്റർ മാനേജ്മെന്റ്, കലാപരിപാടികൾ തുടങ്ങിയവയാണ് പത്തു ദിവസങ്ങളിലായി നടക്കുന്നത്.  കമാൻഡിങ് ഓഫീസർ  കേണൽ വിനോദ് ശിവ് റാൻ ക്യാംപ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ ആശിശ്  കുമാർ, സുബേദാർ മേജർ നാരായൺ തിമ്മ നായ്ക് , ക്യാമ്പ് അഡ്ജറ്റൻ്റ് ലെഫ്റ്റനൻ്റ് അനിൽ പി വി , സെക്കന്റ് ഓഫീസർ സജികുമാർ കൊട്ടോടി ,സെക്കന്റ് ഓഫീസർ ഡോ. ഉണ്ണി ബി , തേർഡ് ഓഫീസർ മിഥുൻ പി, തേർഡ് ഓഫീസർ രജിനകൃഷ്ണൻ ,തേർഡ് ഓഫീസർ രശ്മി കെ എം ,തേർഡ് ഓഫീസർ വീണ എം വി, ജി.സി. ഐ അശ്വതി തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന് തലശേരിയിൽ തുടക്കമായിചരിത്രത്തിന് വേണ്ടിയുള്ള പ്രതിരോധങ്ങൾ ജനാധിപത്യപരമായ ഉത്തരവാദിത്തം: മുഖ്യമന്ത്രി

Image
തലശേരി:ചരിത്രത്തിന് വേണ്ടിയുള്ള പ്രതിരോധങ്ങൾ ജനാധിപത്യപരമായ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ 84ാമത് ത്രിദിന ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചരിത്രം ആർക്കും കീഴടങ്ങുകയില്ലെന്നും സത്യത്തെ മിത്തുകൾ കൊണ്ട് പകരം വെക്കാൻ കഴിയില്ലെന്നും പാണ്ഡിത്യം അധികാരത്തിന് തല കുനിക്കുകയില്ലെന്നുമുള്ള സന്ദേശമാണ് ഇന്ത്യൻ ചരിത്ര കോൺഗ്രസ് നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  രാജ്യവും അതിന്റെ രാഷ്ട്രീയവും ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് നടക്കുന്നത്. ചരിത്രം വളച്ചൊടിക്കപ്പെടുമ്പോൾ, തുടച്ചുനീക്കപ്പെടുമ്പോൾ, കേവലം പ്രൊപ്പഗാൻഡയായി ചുരുക്കപ്പെടുമ്പോൾ ജനാധിപത്യം ദുർബലമാവുകയാണ്. അതിനാലാണ് ഹിസ്റ്ററി കോൺഗ്രസ് ദേശീയ ശ്രദ്ധ നേടുന്നത്. ഇത്തരം സമ്മർദ്ദങ്ങളെ ചെറുത്തതിന്റെ അഭിമാനകരമായ പാരമ്പര്യം ഈ സംഘടനയ്ക്കുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് ചരിത്രത്തെ മാറ്റിയെഴുതുക എന്നത് ഒറ്റപ്പെട്ട, ആശയപരമായ തർക്കത്തിനപ്പുറം സുസ്ഥിര രാഷ്ട്രീയ പദ്ധതിയായി മാറി. ഈ ഇടപെടലിന്റെ ഏറ്റവും പ്രകടമായ ഒരു ഉദാഹരണം ...

ഇതൊക്കെ എന്തിന്? വെറുതെ കാഷ് കളയുന്നു: ബ്യൂട്ടിയാവാൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി യാമി ഗൗതം.

Image
മുംബൈ:ബോളിവുഡ് താരമാണ് യാമി ഗൗതം. തന്റെ സുന്ദരമായ ചർമ്മത്തിന്റെ രഹസ്യം വിലകൂടിയ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളല്ല, മറിച്ച് വളരെ ലളിതമായ ഒരു പൊടിക്കൈയാണെന്ന് നടി പറയുന്നു. അടുത്തിടെ നടന്ന ഒരു പോഡ്‌കാസ്റ്റിൽ തന്റെ ചർമ്മസംരക്ഷണ രഹസ്യത്തെക്കുറിച്ച് യാമി വെളിപ്പെടുത്തി. യാമിയുടെ അഭിപ്രായത്തിൽ തിളങ്ങുന്ന തന്റെ ചർമ്മത്തിന്റെ രഹസ്യം മഞ്ഞളാണ്.തന്റെ ചർമ്മം വളരെ സെൻസിറ്റീവ് ആണെന്നും, അതുകൊണ്ട് മുഖത്ത് എന്തെങ്കിലും പുരട്ടുന്നതിനുമുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കാറുണ്ടെന്നും യാമി പറയുന്നു. എന്നാൽ ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ മഞ്ഞളും മുൾട്ടാനി മിട്ടിയും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടിയപ്പോൾ നല്ല വ്യത്യാസം ഉണ്ടായതായി ശ്രദ്ധിച്ചു. അതൊരു മാജിക്ക് പോലെയായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.ഇംഗ്ലീഷ് പത്രമായ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മുൻനിരബോളിവുഡ് നടി തൻ്റെ വീക്ഷണം അവതരിപ്പിച്ചത്.

രാഹുൽ ഗാന്ധിയെ തീവ്രവാദികളായ ഇന്ത്യാ വിരുദ്ധരുമായി ചേർത്ത് പോസ്റ്റ്: അബ്ദുള്ള കുട്ടിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ഡി.ജി.പിക്ക് പരാതി നൽകി

Image
കണ്ണൂര്‍: ബി.ജെ.പി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ഡി.ജി.പിക്ക് പരാതി നൽകി. രാഹുൽ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്ന് കാണിച്ചാണ് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുള്ളത്. അബ്ദുല്ലക്കുട്ടിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജാണ് പരാതി നൽകിയത്. മത തീ വ്രവാദ ഭീകര സംഘടനാ നേതാക്കളായഹാഫീസ് സഈദിന്റെയും മസൂദ് അസ്ഹറിന്റെയും ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന തീവ്രഇന്ത്യാ വിരുദ്ധനായ മുഹമ്മദ് യൂനുസിന്റെയും ചിത്രത്തിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രവും വെച്ച് ഇതിൽ ആരാണ് ഇന്ന് ഇന്ത്യക്ക് ഏറ്റവും അപകടകാരിയായ വ്യക്തിയെന്ന് ചോദിക്കുന്നതായിരുന്നു അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഭരണഘടനാപരമായ പദവിയിലുള്ള പ്രതിപക്ഷ നേതാവിനെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്തുന്ന ഇത്തരം പ്രചാരണങ്ങൾ ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള ഗുരുതരമായ ആക്രമണമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് പരാതിയിൽ പറയുന്നു. ഇതിലൂടെ സാമൂഹിക സൗഹാർദ്ദം തകർക്ക...

മണത്തണയിൽ വനത്തിനുള്ളിലേക്ക് ഓടിപ്പോയ യുവാവിനായി തെരച്ചിൽ ഊർജ്ജിതമാക്കി

Image
  കൊട്ടിയൂർ : കൊട്ടിയൂർ മണത്തണയിലെ വനത്തിനുള്ളിലേക്ക് ഓടിപ്പോയ യുവാവിനായി വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തെരച്ചിൽ ഊർജ്ജിതമാക്കി.കൊട്ടിയൂർഅമ്പായത്തോടിലെ അച്ചേരിക്കുഴി രാജേഷാണ് അമ്പായത്തോട് മണത്തണ സെക്ഷൻ പരിധിയിലെ തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്ക് ഓടിക്കയറിയത്. ഞായറാഴ്‌ച ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം. പോലീസ്, വനംവകുപ്പ്,നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ വനത്തിനുള്ളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

ക്രിസ്തുമസ് -പുതുവത്സര ആഘോഷവുമായിപേസസ് വെൽനെസ് ഇൻഡ്യ എൽ.എൽ.പി

Image
കണ്ണൂർ : ഇന്ത്യയിലെ പ്രമുഖ ന്യൂട്രീഷ്യൻ കമ്പി നിയായ പേസസ് വെൽനെസ് ഇന്ത്യ എൽ.എൽ.പി യുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ശ്രദ്ധേയമായി. കണ്ണൂർ പാർക്കിൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പേസസ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.പി താഹിർ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പേസസ് വെൽനസ് റീജ്യ നൽ ഹെഡ് സി.എം അനീഷ് അദ്ധ്യക്ഷനായി. പേസ സ് വെൽനെസ് ചെയർമാൻ കെ.പി ശശിധരൻ, എം.ഡി പി. പി അബ്ദുൽ സലാം, ഡയറക്ടർമാരായ നൂറുദ്ദീൻ, അബൂബക്കർ, മുൻ മേയർ മുസ്ലീഹ് മഠത്തിൽ, മെഡിക്കൽ ഓഫീസർ ഡോ. എം.പി അജന്യ എന്നിവർ സംസാരിച്ചു. തുടർന്ന് പേസ സ് അംഗങ്ങളുടെയും കുടുബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും സമ്മാനദാനവും നടത്തി.ഏരിയാ മാനേജർ ഇ.പി മേഴ്സി സ്വാഗതം പറഞ്ഞു.

കുടിയേറ്റ കർഷകൻ ചെറുകരയിലെ ഉലഹന്നാൻ നിര്യാതനായി

Image
പന്നിയൂര്‍: ചെറുകരയിലെ കുടിയേറ്റ കര്‍ഷകന്‍ പാറത്താനത്ത് ഉലഹന്നാന്‍(അപ്പച്ചന്‍-88)നിര്യാതനായി.സംസ്‌കാരം നാളെ(തിങ്കളാഴ്ച)വൈകുന്നേരം 4-ന് ബാലേശുഗിരി ഇന്‍ഫന്റ് ജീസസ് പള്ളിയില്‍.ഭാര്യ: കാപ്പിമല നരിവേലില്‍ കുടുംബാംഗം ത്രേസ്യാമ്മ.മക്കള്‍: ജെസി, ജോളി, ജോയ്, ജിബി, ആനി, ജിമി.മരുമക്കള്‍: ജോസ് കുറിഞ്ഞിരപ്പള്ളി(നെല്ലിപ്പാറ), ലാലി മുട്ടത്ത്(ഒടയന്‍ചാല്‍), ജോഫി കളരിക്കല്‍ (പെരുമ്പുന്ന), സാബു പുറവക്കാട്ട്( ചെറുപുഴ), രാജേഷ് ഇലവുംങ്കല്‍ (കുന്നോത്ത്).സഹോദരങ്ങള്‍: ജോസഫ്(റിട്ട.എയര്‍ഫോഴ്‌സ്), ആനി(റിട്ട.പ്രൊഫസര്‍), മോനി(ഡല്‍ഹി), ഡോ: ത്രേസ്യാമ്മ, ഫിലോ, പരേതരായ ഫാ.അബ്രാഹം പാറത്താനത്ത് സി.എം.ഐ, മത്തച്ചന്‍, കൊച്ച്, മറിയം, ഏലി.

ആദ്യകാല സി. പി. ഐ (എം.എൽ) നേതാവ് കെ ദാമോദരൻ മാസ്റ്റർ നിര്യാതനായി

Image
മാനന്തവാടി :സി പി ഐ (എംഎൽ) ൻ്റെ ആദ്യകാല സംഘാടകനും അടിയന്തിരാവസ്ഥാ കാലഘട്ടത്തിൽ സംസ്ഥാന നേതൃനിരയിൽ പ്രവർത്തിക്കുകയും വയനാട് കോഴിക്കോട് ജില്ലകളിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രമുഖ പങ്കുവഹിക്കുകയും ചെയ്ത അയനിക്കാട് പോസ്റ്റോഫീസ് പൊറാട്ട് കണ്ടി പി കെ ദാമോദരൻ മാസ്റ്റർ (78) നിര്യാതനായി. കീഴൂർ യു പി സ്കൂൾ റിട്ടയേര്‍ഡ് അധ്യാപകനായിരുന്നു.അടിയന്തിരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയിൽ മരണാസന്നനാകുന്ന വിധം ഭീകരമായ പീഡനത്തിരയായിരുന്നു. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൻ്റെ പ്രധാന സംഘാടകരിലൊരാളും കേസിൽ പ്രതിയുമായി രണ്ട് വർഷത്തിലധികം ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. നക്സലൈറ്റ് പ്രസിദ്ധീകരണമായ യെനാൻ മാസികയുടെ പ്രധാന സംഘാടകനും, നക്സലൈറ്റുകളുടെ നേതൃത്വത്തിൽ നടന്ന വിപ്ലവസാംസ്കാരികപ്രവർത്തനങ്ങളുടെ തുടക്കക്കാരനുമായിരുന്നു. പരേതരായ രാമൻ നായരുടെയും കല്യാണി അമ്മയുടെയും മകനാണ്.സഹോദരങ്ങൾ: പി കെ കമലാക്ഷി (കക്കോടി), പരേതരായ രാഘവൻ നായർ (റിട്ട. വനംവകുപ്പ് ), പി കെ ബാലകൃഷ്ണൻ (റിട്ട. അധ്യാപക, ബി ഇ എം യു പി സ്കൂൾ, പുതിയങ്ങാടി ), പി കെ വേണു (റിട്ട. ട്രൈബൽ ഡിപ്പാർട്ട്മെന്റ് ). സംസ്കാരം വൈകീട്ട്  വീട്ടുവളപ്പിൽ നടത്തി.

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു

Image
ഇരിട്ടി. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വയോധിക മരണ മടഞ്ഞു. ഉളിയിൽ ആവിലാട് പുതിയവീട്ടിൽ പി.വി മീനാക്ഷി (71)യാണ് മരണമടഞ്ഞത്. ഭർത്താവ് പരേതനായ പി. വി അനന്തൻ. മക്കൾ :സുമ, ബിജു, ഷാജി.

സമസ്തയിലേക്ക് വര്‍ഗീയതയും അപരമതവിദ്വേഷവും ഒരിക്കലും പടരില്ല: ജിഫ് രി തങ്ങള്‍

Image
കണ്ണൂര്‍: സമസ്തയിലേക്ക് വര്‍ഗീയതയും അപരമതവിദ്വേഷവും ലോകാവസാനം വരെ ചേര്‍ക്കപ്പെടുന്ന ഒരവസ്ഥയുമുണ്ടാകില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് ര മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ജിഫ് രി തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശയാത്രക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. പരിശുദ്ധ ദീനില്‍ പരിവര്‍ത്തനം നടത്താനുള്ള ശ്രമമുണ്ടായപ്പോഴാണ് അന്നത്തെ പണ്ഡിതര്‍ രൂപീകരിച്ച പ്രസ്ഥാനമാണ് സമസ്ത. ഇത് അടിസ്ഥാനമുള്ള സംഘടനയാണ്. ആരോടും വിദ്വേഷമില്ല. എതിര്‍പ്പുമില്ല. സമസ്തയുടെ ആശയത്തിന് പ്രാധാന്യമുണ്ട്. സമസ്തയുടെ ആശയത്തെ വിമാര്‍ശിക്കുന്നവരോട് ആശയപരമായ എതിര്‍പ്പുണ്ടാകും. വ്യക്തികളോട് സമസ്ത എതിര്‍പ്പുണ്ടാവേണ്ട ആവശ്യമില്ലെന്നും തങ്ങള്‍ പറഞ്ഞു. അസ് ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ അധ്യക്ഷനായി. എ.കെ അബ്ദുല്‍ ബാഖി സ്വാഗതം പറഞ്ഞു.

നിയന്ത്രണം വിട്ട കാർപഴശിപുഴയിൽ വീണു യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

Image
ഇരിട്ടി 'നിയന്ത്രണ വിട്ട കാർ പഴശ്ശി ജലാശയത്തിൻ്റെ ഭാഗമായ പുഴയിൽ വീണു. കാറോടിച്ചിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. പ്രഥമാധ്യാപകൻ കെ.പി. കുഞ്ഞിനാരായണൻ മാസ്‌റ്റർ ഓടിച്ച കാറാണ് അപകടത്തിൽപെട്ടത്. ഇരട്ടി എടക്കാനം റോഡിൽ എടക്കാനത്തിന് സമീപം നെല്ലാ റക്കലിലാണ് പഴശ്ശി ജലാശയത്തിൻ്റെ ഭാഗമായ പുഴയിൽ ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെ കാർ വീണത്.

മർദനമേറ്റ അടുത്ത ദിവസം കുഴഞ്ഞുവീണ് മരിച്ചു; ശ്രീകണ്ഠാപുരത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ പരാതി

Image
ശ്രീകണ്ഠാപുരം : ശ്രീകണ്ഠാപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചതിൽ പരാതി. ബാർബർ ഷോപ്പ് ജീവനക്കാരനായ യു പി സ്വദേശി നയിം സൽമാനിയാണ് മരിച്ചത്. മരണത്തിന്റെ തലേ ദിവസം ഒരു സംഘം ആളുകൾ നയിമിനെ മർദിച്ചിരുന്നുവെന്നാണ് പരാതി.ഡിസംബർ 26ന് രാവിലെയാണ് നയിമിന്റെ മരണം സംഭവിച്ചത്. ഹൃദയാഘാതമായിരുന്നു കാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ തലേ ദിവസം ഫേഷ്യൽ ചെയ്തതിന്റെ കൂലിയുമായി ബന്ധപ്പെട്ട് നയിമിനെയും കടയുടമയെയും ഒരു സംഘം മർദിച്ചു. മർദിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.നയീമിൻ്റെ മൃതദേഹം യു.പിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് ശ്രീകണ്ഠാപുരം പൊലിസ് അറിയിച്ചു.

ചെറുതാഴത്തെ വർക്ക്ഷോപ്പിൽ നിന്നും കുപ്രസിദ്ധ മോഷ്ടാവ് കവർന്ന കാർ കാസർകോട് കണ്ടെത്തി.

Image
പരിയാരം : ചെറുതാഴം ചുമടുതാങ്ങിയിലെ കാർ വാഷിംഗ് സെൻ്ററിൽ നിന്നും കുപ്രസിദ്ധ വാഹന മോഷ്ടാവ് ബേക്കൽപനയാൽ സ്വദേശി ഹസ്ന മൻസിലിൽ ഇബ്രാഹിം ബാദുഷ (27) മോഷ്ടിച്ചു കൊണ്ടുപോയ കാർ കാസർക്കോട് വെച്ച് പോലീസ് കണ്ടെത്തി. പ്രതി മോഷ്ടിച്ച കെ എൽ. 39.പി.8902 നമ്പർ സ്വിഫ്റ്റ് കാർ ആണ് കെ.എൽ. 14. എക്സ്. 4455നമ്പർ മാറ്റി വാടകയ്ക്ക് നൽകിവരവെ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. നടുവിൽ സ്വദേശി ഇ. മിഥുൻ ചുമടുതാങ്ങിയിലെ കാർവാഷിംഗ് സ്ഥാപനത്തിൽ പെയിന്റിങ്ങിനായി എത്തിച്ച കെഎൽ-39 പി 8902 ചുവപ്പ് മാരുതി സ്വിഫ്റ്റ് കാറാണ് പ്രതി മോഷ്ടിച്ചത്. ഈക്കഴിഞ്ഞ നവംബർ 20-നാണ് സംഭവം.പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽനിന്ന് ബൈക്ക് മോഷ്ടിച്ച് പയ്യന്നൂർ ടൗണിൽ ഉപേ ക്ഷിച്ച മോഷ്ടാവ് അവിടെ നിർത്തിയിട്ട മറ്റൊരു ബൈക്കുമാ യാണ് പിലാത്തറയിൽ എത്തിയത്‌. ബൈക്ക് ചുമടുതാങ്ങിയിലെ വർക്ക്ഷോപ്പിന് സമീപം പാർക്ക് ചെയ്ത് സ്ഥാപനത്തിന്റെ ഡോർതകർത്ത് അകത്തുകടന്ന് താക്കോലെടുത്ത് കാറുമായി കടന്നു കളഞ്ഞു. ഡിസംബർ25-ന് പുലർച്ചെ പട്രോളിംഗിനിടെയാണ് കാസർഗോഡ്പോലീസ് സംശയകരമായ സാഹചര്യത്തിൽ കണ്ട കാർ പിന്തുടർന്നപ്പോൾ കാർ ഉപേക്ഷിച്ച് യാത്രക്കാർ കടന്നുകളഞ്ഞത്. കാറിൻ്റെനമ്പർപരിശോധിച...