Posts

Showing posts from October, 2026

കേളകം സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്നും വീണ് മരിച്ചു

Image
കേളകം: കേളകം ചെട്ടിയാംപറമ്പ് സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. ചെട്ടിയാ പറമ്പിലെ പുളിക്കൽ അരുണാ (33) ണ് മരിച്ചത്. ഇന്നലെ രാത്രി തൃശൂർ വടക്കാഞ്ചേരിക്ക് സമീപമായിരുന്നു അപകടം. ട്രെയിനിന്റെ വാതിലിനരികിൽ നിന്ന അരുൺ പുറത്തേക്ക് തെറിച്ചു  വീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അഞ്ജു. മക്കൾ .. ആദിഷ്, നൈനിക. അച്ഛൻ: പരേതനായ കുഞ്ഞുമോൻ. അമ്മ: രമണി. സഹോദരൻ: അമൽലാൽ. സംസ്കാരം തിങ്കളാഴ്‌ച രാവിലെ ഒരു മണിക്ക് ചെട്ടിയാംപറമ്പിലെ വീട്ടുവളപ്പിൽ.

കുളപ്പുറത്ത് നാരായണൻ നിര്യാതനായി

Image
വെള്ളച്ചാൽ:  ഇരിവേരി കുളപ്പുറത്ത് നാരായണൻ(68) നിര്യാതനായി, അച്ഛൻ: പരേതനായ കുളപ്പുറത്ത് കോരൻ, അമ്മ: പരേതയായ മാതു,  ഭാര്യ: പരേതയായ ലളിത   മക്കൾ: അനുരാഗ്, ആശിഷ് പരേതനായ അഭിലാഷ്  സഹോദരങ്ങൾ: പ്രേമൻ,  വിനോദൻ, വിലാസിനി സംസ്കാരം: 12 മണിക്ക് ചെമ്പിലോട് പഞ്ചായത്ത് ശ്മശാനത്തിൽ ...

ഒടുവിൽ ബിജെപിക്ക് ആശ്വാസം; രാജി പിൻവലിച്ച് ആർ ശ്രീലേഖ

Image
തിരുവനന്തപുരം: ഒടുവിൽ ബിജെപിക്ക് ആശ്വാസം. കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖ രാജി പിൻവലിച്ചു. നേതൃത്വം അനുനയിപ്പിച്ചതോടെയാണ് രാജി പിൻവലിച്ചത്. പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് അധ്യക്ഷൻ അറിയിച്ചതായാണ് വിവരം. രാജി തീരുമാനം മാറ്റിയതോടെ വാട്സ്ആപ്പിൽ പങ്കുവെച്ച 'രാജി സന്ദേശ'വും ശ്രീലേഖ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ബിജെപി സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖ രാജിവച്ചെന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. വ്യക്തിപരമാണ് രാജിയെന്നായിരുന്നു വിശദീകരണം. സെപ്റ്റംബർ 30ന് മേയർ വി വി രാജേഷിന് കൗൺസിലർ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ച് കത്ത് നൽകിയിട്ടുണ്ടെന്ന് ആർ ശ്രീലേഖ ശാസ്തമം​ഗലത്തെ 'കൗൺസിലർ അറിയിപ്പ്' എന്ന വാട്സ്ആപ്പ് ​ഗ്രൂപ്പിൽ അറിയിച്ചിരുന്നു. രാജിയുടെ  കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച‌ നൽകുമെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു. 'നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു'വെന്നും സന്ദേശത്തിലുണ്ട്. എന്നാൽ ആർ ശ്രീലേഖ രാജിവെച്ച വിവരം അറിഞ്ഞത് വാർത്തകളിലൂടെയാണ് എന്നായിരുന...

ഓപ്പറേഷൻ തൂഫാൻ; കൂട്ടുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട, രണ്ട് പേർ പിടിയിൽ

Image
കണ്ണൂർ:ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൂട്ടുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട. 192 ഗ്രാം എംഡിഎംഎയുമായി ഉളിക്കൽ സ്വദേശി മുബഷീർ, വള്ളിത്തോട് സ്വദേശി റഹീം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി പോലീസും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഞായറാഴ്ച്ച പുലർച്ചെ മൂന്ന് മണിക്ക് ബാംഗ്ലൂരിൽ നിന്നു ഗുഡ്‌സ് വാഹനത്തിൽ എംഡിഎംഎയുമായി വരുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.

പടിയൂർ പെരുവം പറമ്പിൽ രണ്ട് വീടുകൾ കുത്തിത്തുറന്ന് ആറര പവൻ സ്വർണ്ണാഭരണം കവർന്നു

Image
ഇരിട്ടി: പടിയൂർ പഞ്ചായത്തിലെ പെരുവംപറമ്പിൽ രണ്ട് വീടുകൾ കുത്തിത്തുറന്ന് ആറര പവൻ  സ്വർണ്ണാഭരണം കവർന്നു. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയ്ക്ക് സമീപമുള്ള അശ്വതിയിൽ  രൂപ രമേശിന്റെയും, സമീപത്തെ  ശ്രീസദനിൽ കെ.ടി. ബിന്ദുവിന്റെയും വീടുകളിലാണ് കവർച്ച നടന്നത്. രണ്ട് വീടുകളിലും ആളില്ലാത്ത സമയത്തായിരുന്നു  മോഷണം നടന്നത്. രൂപ രമേശിന്റെ വീട്ടിൽ നിന്ന് ആറര പവനോളം സ്വർണം നഷ്ടപ്പെട്ടതായി പരാതിയുണ്ട്. രൂപ രമേശും കുടുംബവും തിങ്കളാഴ്ച എറണാകുളത്തെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ചെടികൾക്ക് വെള്ളം നനയ്ക്കാനെത്തിയ ആളാണ് വീടിന്റെ പിൻവശത്തെ കതക് തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി വ്യക്തമായത്. കമ്പിപ്പാര ഉപയോഗിച്ച് കതക് കുത്തിത്തുറന്നതായാണ് സംശയം. വീടിന് സമീപത്തുനിന്ന് കമ്പിപ്പാരയും പോലീസ് കണ്ടെത്തി. തൊട്ടടുത്ത ബന്ധുവീടായ ശ്രീസദനിലും പിൻവശത്തെ കതക് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. ഈ വീട്ടിലും ആളുകൾ താമസമില്ലായിരുന്നു. വിവരമറിഞ്ഞ് ഇരിക്കൂർ പോലീസ്, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.  വീട്ടുകാർ എത്തിയതി...

സി എച്ച്മുഹമ്മദ്‌ കോയയെ അനുസ്മരിച്ചു

Image
കാടാച്ചിറ :കാടാച്ചിറടൌൺ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി  സി. എച്ച് മുഹമ്മദ്‌ കോയയെ കാടാച്ചിറയിൽ അനുസ്മരിച്ചു. ചടങ്ങിൽഖാലിദ് ഹാജി മുരിങ്ങോളി അധ്യക്ഷനായി ചന്ദ്രിക മുൻ  റസിഡന്റ്എഡിറ്റർ ടി. സി. മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു* എം സി വടകര അനുസ്മരണ പ്രഭാഷണം നടത്തി മുൻ മാട്ടൂൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഫാരിഷ മുഖ്യാതിഥിയായി. എം. പി താഹിർ ഹാജി,എൻ എ ജലീൽ, ഗോൾഡൻ റഫീഖ്,  ശിഹാബ് കാടാച്ചിറ, വി കെ ഉമ്മർ, കാദർ, റകീബ് കാടാച്ചിറ കെ പി ഹഫ്‌സീന എന്നിവർ സംസാരിച്ചു. ഹാഷിം മൂസ സ്വാഗതം പറഞ്ഞു.

പഞ്ചാബി കണ്ടന്റ് ക്രിയേറ്ററും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ മാഡ് സന്ധു വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍

Image
അമൃത്സര്‍: പഞ്ചാബി കണ്ടന്റ് ക്രിയേറ്ററും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ 'മാഡ് സന്ധു' എന്നറിയപ്പെടുന്ന മധുസൂദന്‍ കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം മാഡ് സന്ധുവിന് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. സംഭവ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡരികില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് സന്ധുവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നതെന്നാണ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ശിരിവെന്നല പറഞ്ഞത്. അജ്ഞാതരായ രണ്ട് പേർ സന്ധുവിന് നേരെ വെടിയുതിര്‍ത്തുകയായിരുന്നുവെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. മേക്കപ്പും ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പോഡ്കാസ്റ്റുകളില്‍ സജീവമായി സംസാരിച്ചിരുന്ന ആളായിരുന്നു സന്ധു. ഇതിന്റെ പേരില്‍ സന്ധു പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണത്തിന് ഇരയാകാറുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറ...

സി.പുഷ്പജനിര്വാതയായി

Image
ചക്കരക്കൽ: സോനാ റോഡിൽ ലക്ഷ്മി നിവാസിൽ ചിരുകണ്ടോത്ത് സി പുഷ്പജ (70) നിര്യാതയായി. ചക്കരക്കൽ അഞ്ചരക്കണ്ടി റോഡിലുള്ള കോട്ടക്കൽ ആര്യ വൈദ്യശാല കടയുടമയാണ്.  ഭർത്താവ് : പരേതനായ ബാലകൃഷ്ണൻ വൈദ്യർ. മക്കൾ: ബിന്ദു, ബിജിന (സുരക്ഷ അക്കൗണ്ടൻ്റ്), ദിൽന. മരുമക്കൾ: എം സുധീർ ബാബു, കെ കെ മുകേഷ്, അജിത്ത് കുമാർ. സംസ്കാരം  ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പയ്യാമ്പലം പരേതയോടുള്ള ആദരസൂചകമായി  ഇന്ന് ഉച്ചയ്ക്ക് 1 മണി വരെ വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കരക്കൽ ടൗണിൽ കടകളടച്ച് അനുശോചിക്കും

കെ.കെപത്മനാഭൻ നിര്യാതനായി

Image
 നടാൽ :  കൊശോർമൂലയിലെ താഴെക്കണ്ടി വീട്ടിൽ കെ കെ പത്മനാഭൻ (87) നിര്യാതനായി.വിമുക്തഭടനും കെഎസ്ആർടിസി റിട്ട: ജീവനക്കാരനുമാണ് . ഭാര്യ :പി വി രമ.മക്കൾ ..ഷാജി (കണ്ണൂർ കോടതി. ഇ ഷീജ (പിണറായി വ ശ്രീജിത്ത് (കാനഡ) ഷിനോജ് (വില്ലേജ് ഓഫീസ് മാതമംഗലം.)  മരുമക്കൾ: സുരേന്ദ്രൻ (റിട്ട. ബിഎസ്എൻഎൽ) സീമ (വെള്ളാഞ്ചിറ ).റിജിന (തൊട്ടിൽപാലം ) ദിവ്യ (പെരളം) സഹോദരങ്ങൾ: കുഞ്ഞി കൃഷ്ണൻ.നളിനി. പരേതരായ നാരായണൻ, മുകുന്ദൻ,ബാലൻ,രേവതി, ഭരതൻ,രഘുത്തമൻ.   ഭൗതികദേഹം പിണറായി പടന്നക്കരയിലെ അച്യുതം വീട്ടിൽ ഞായർ രാവിലെ 9 മണി മുതൽ 12 മണി വരെ . സംസ്കാരം 12 മണിക്ക് പിണറായി പന്തക്കപ്പാറ പ്രശാന്തിയിൽ

നളിനി നിര്യാതയായി

Image
കാടാച്ചിറ : കണ്ണാടിച്ചാൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപം പനച്ചിയിൽ നളിനി(74) നിര്യാതയായി.  ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ:രഹന ഒ.പി,രേഷ്മ ഒ.പി(ടീച്ചർ,കാടാച്ചിറ ഇംഗ്ലീഷ് മീഡിയം സ്കൂൾ). മരുമക്കൾ:ജയജീവൻ (കോട്ടൂർ),രമേഷ് (കീഴ്ത്തള്ളി). സംസ്കാരം നാളെ(ഞായർ) ഉച്ചയ്ക്ക് 12.മണിക്ക് തറവാട് ശ്മശാനത്തിൽ.

തണ്ടാരത്ത് രോഹിണി നിര്യാതയായി

Image
മക്രേരി :തണ്ടാരത്ത് രോഹിണി (88) നിര്യാതയായി, ഭർത്താവ്: പരേതനായ ചാലിൽ കുഞ്ഞമ്പു, മക്കൾ: ചന്ദ്രിക, പങ്കജവല്ലി, പത്മിനി (റിട്ട. എച്ച് എം ചെറുമാവിലായി യു പി എസ്), രവീന്ദ്ര ബാബു, രാജീവൻ, പ്രദീപ് (കെഎസ്ഇബികണ്ണൂർ സിറ്റി). മരുമക്കൾ: വാസവൻ (കാടാച്ചിറ), ഹരീന്ദ്രൻ (റിട്ട. BSF), പ്രീതി (ആശാ വർക്കർ), റീജ (മൂന്നാം പാലം), രേഷ്മ (പാറപ്പുറം), പരേതനായ തോണിയോട്ട് ലക്ഷ്മണൻ.  സഹോദരങ്ങൾ: പരേതരായ മാധവി, ഗോപാലൻ, ശാരദ സംസ്കാരം: 04/10/2026 ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

ഒ.സി ശ്രീധരൻ നിര്യാതനായി

Image
പെരളശേരി :ചെറുമാവിലായി: എകെജി ക്ലബ്ബിനു സമീപം ഒതേനൻ ചാലിൽ ഒ.സി ശ്രീധരൻ (75) നിര്യാതനായി.  ഭാര്യ:ലളിത. മക്കൾ:ശ്രീനില (ജിടെക് കണ്ണൂർ), ശ്രീജിന,ശ്രീനേഷ് (കൊച്ചി മെട്രോ), ശ്രീനിഷ (എളയാവൂർ സർവ്വീസ് സഹകരണ ബാങ്ക്).  മരുമക്കൾ: ഷിജിത്ത് (കാടാച്ചിറ), ശ്രീജിത്ത് കെ.ടി (കടമ്പൂർ), പി.ടി ദിപിൻ (ഓവുപാലം), ശിഖ(കതിരൂർ). സഹോദരങ്ങൾ: സുരേശൻ, പ്രേമൻ, പ്രദീപൻ. ശവസംസ്കാരം നാളെ (ഞായർ) രാവിലെ 10ന് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ.

ഒ.സി ശ്രീധരൻ നിര്യാതനായി

Image
പെരളശേരി :ചെറുമാവിലായി: എകെജി ക്ലബ്ബിനു സമീപം ഒതേനൻ ചാലിൽ ഒ.സി ശ്രീധരൻ (75) നിര്യാതനായി.  ഭാര്യ:ലളിത. മക്കൾ:ശ്രീനില (ജിടെക് കണ്ണൂർ), ശ്രീജിന,ശ്രീനേഷ് (കൊച്ചി മെട്രോ), ശ്രീനിഷ (എളയാവൂർ സർവ്വീസ് സഹകരണ ബാങ്ക്).  മരുമക്കൾ: ഷിജിത്ത് (കാടാച്ചിറ), ശ്രീജിത്ത് കെ.ടി (കടമ്പൂർ), പി.ടി ദിപിൻ (ഓവുപാലം), ശിഖ(കതിരൂർ). സഹോദരങ്ങൾ: സുരേശൻ, പ്രേമൻ, പ്രദീപൻ. ശവസംസ്കാരം നാളെ (ഞായർ) രാവിലെ 10ന് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ.

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വയോധിക മരിച്ചു

Image
ആലക്കോട് :നടുവിൽ ടൗണിൽറോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വയോധികയ്ക്ക‌് ദാരുണാന്ത്യം. മണ്ടളം സ്വദേശി പരേതനായ മരങ്ങാട്ട് നടയിൽ ഗോപാലൻ്റെ ഭാര്യ ശാന്ത (76) യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മണ്ടളം ടൗണിലായിരുന്നു അപകടം. ഇരിട്ടി -ചെറുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ശാന്തയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കണ്ണൂരിൽ സ്കൂട്ടർ മോഷ്ടിച്ച കേസിലെപ്രതി എറണാകുളത്ത് അറസ്റ്റിൽ

Image
കണ്ണൂർ: കണ്ണൂരിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ചു കടന്നുകളഞ്ഞ പ്രതി പിടിയിലായി. കണ്ണൂർ സിറ്റി സ്റ്റേഷനിലെ പോലീസ് സംഘം എറണാകുളത്തുനിന്നാണ് പാലക്കാട് സ്വദേശിയായ പ്രതി എസ്. ആദിത്യനെ (23) പിടികൂടിയത്. ഓഗസ്റ്റ് 11നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള മൈത്രി മെഡിക്കൽസ് ഉടമ സി.എം. ഷംഷീറിന്റെ സ്കൂട്ടറാണ് കടയുടെ മുൻവശത്തുനിന്ന് മോഷണം പോയത്. സ്കൂട്ടറിലുണ്ടായിരുന്ന 2000 രൂപ വിലവരുന്ന മരുന്നുകളും നഷ്ടപ്പെട്ടിരുന്നു. കണ്ണൂർ സിറ്റി എസ്.എച്ച്.ഒ വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തിൽ എസ്ഐ സജീവൻ സിവിൽ പോലീസ് ഓഫീസർമാരായ മിഥുൻ, അനീസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കരാത്തെ പരിശീലനം ഉദ്ഘാടനം ചെയ്തു

Image
എടക്കാട്: ഇന്റർനാഷണൽ മാർഷ്യൽ ആർട്സ് അക്കാദമി എടക്കാട് പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന കരാത്തെ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശൻ ഉദ്ഘാടനം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി ജയരാജൻ അധ്യക്ഷനായി. സെൻസെയ് എൻ. സുഗന്ധൻ പഠനകേന്ദ്രത്തെ കുറിച്ച് വിശദീകരിച്ചു. ഒ സത്യൻ, സി വിജയൻ, കെ.വി ശ്രീമതി എന്നിവർ ആശംസകൾ നേർന്നു. ലൈബ്രറി സെക്രട്ടറി എം.കെ അബൂബക്കർ സ്വാഗതവും മൃദുൽ ഷാജ് നന്ദിയും പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കരാത്തെ പരിശീലനം ചൊവ്വ-വെള്ളി, ശനി-ഞായർ എന്നീ രണ്ട് ബാച്ചുകളിലായി ലൈബ്രറി ഹാളിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഫോൺ:9447705678, 6282767678

മുൻ ചിറക്കൽ പഞ്ചായത്തംഗം.സി .വി റീന നിര്യാതയായി

Image
അലവിൽ : ചിറക്കൽ പഞ്ചായത്ത് മുൻ അംഗം അലവിൽ ആയത്താൻപാറയിലെ സുകലയിൽ സി വി റീന (59) നിര്യാതയായി സംസ്കാരം ഞായറാഴ്ച്ച പകൽ 11 ന് പയ്യാമ്പലത്ത്. സിപിഐ എം എളമ്പിലാൻപാറ ബ്രാഞ്ച് അംഗവും കണ്ണൂർ സൂപ്പർ ബസാറിലെ സുകല അഡ്വടൈസേഴ്സ് ഉടമയുമാണ്. ഭർത്താവ് : പരേതനായ വി ആർ സുരേഷ്   ( സുകല, പെരളശേരി ).  മക്കൾ : പാവേൽ സുരേഷ് , ഇലാന സുരേഷ്. മരുമക്കൾ : ഷംജിത്ത് ( ചെമ്പിലോട് പഞ്ചായത്ത്) , എം കെ അഷിത(അമൃത ഹോസ്പിറ്റൽ, എറണാകുളം) സഹോദരി : സി വി ദീപ.

കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു

Image
ഇരിട്ടി: കടന്നൽ കുത്തേറ്റ് ചികിത്സ യിലായിരു ന്ന വയോ ധിക മരണമടഞ്ഞു. വള്ളി ത്തോ ട് പെരിങ്കരി യിലെ കു ഴിക്കണ്ടത്തിൽ ഹൗസിൽ കെ. ജാനകി (92)യാണ് മരിച്ചത്. വെള്ളിയാഴ്ച്‌ച രാവിലെ 9 മ ണിയോടെ വീടിനു മുന്നിൽ വെച്ചാണ് ഇവർക്ക് കടന്നൽ കുത്തേറ്റ ത്. ഇരിട്ടിയിലെ സ്വകാര്യ ആ ശുപത്രിയിൽ ചികിത്സയിലിരി ക്കെ ശനിയാഴ്ച്ചരാവിലെ ആറു മണിയോടെ മരണമടയുകയായിരുന്നു.ഭർത്താവ്: പരേതനായ കുഴിക്കണ്ടത്തിൽ ഗോപാലൻ. മക്കൾ: ശിവൻ, മിനി, ജയൻ, ബിജു, ബിനു. മരുമക്കൾ: ത ങ്കമ്മ (വയനാട്), ഹരി (വിളമ ന), കുമാരി, മിനി, സ്മിത.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്:പാ​ക്കി​സ്ഥാ​നെ​തി​രെ ഇന്ത്യയ്ക് ത​ക​ർ​പ്പ​ൻ ജ​യം;

Image
ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ക്രി​ക്ക​റ്റി​ൽ സ്വ​ർ​ണം നേ​ടി ഇ​ന്ത്യ. ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നെ 19 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് ഇ​ന്ത്യ സ്വ​ർ​ണം നേ​ടി​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 212 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ന് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 192 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. 96 റ​ൺ​സെ​ടു​ത്ത ഹ​സ​ൻ ന​വാ​സും 29 റ​ൺ​സെ​ടു​ത്ത സ​യിം അ​യൂ​ബും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ശി​വം ദു​ബെ​യും അ​ക്സ​ർ പ​ട്ടേ​ലും വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 211 റ​ൺ​സെ​ടു​ത്ത​ത്. അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും തി​ല​ക് വ​ർ​മ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. അ​ഭി​ഷേ​ക് 61 റ​ൺ​സും തി​ല​ക് 51 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്. ശി​വം ദു​ബെ 27 റ​ൺ​സും ശ്രേ​യ​സ് അ​യ്യ​ർ 21 റ​ൺ​സും ഇ​ഷാ​ൻ കി​ഷ​ൻ 20 റ​ൺ​സു​മെ​ടു​ത്തു. പാ​ക്കി​സ്ഥാ​ന് വേ​ണ്ടി അ​ഹ്മ​ദ് ഡാ...

പ്രഥമ മലയാളി ഒളിമ്പ്യൻ സി കെ ലക്ഷ്മണന്റെ ചരമവാർഷിക ദിനാചരണം നടത്തി

Image
കണ്ണൂർ:പ്രഥമ മലയാളി ഒളിമ്പ്യൻ സി കെ ലക്ഷ്മണന്റെ ചരമവാർഷിക ദിനം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ ആചരിച്ചു. കണ്ണൂർ സ്റ്റേഡിയത്തിന്റെ മുന്നിലുള്ള അദ്ദേഹത്തിന്റെ പ്രതിമയിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ഡോക്ടർ പി കെ ജഗന്നാഥൻ ഹാരാർപ്പണം നടത്തി. അനുസ്മരണ ചടങ്ങിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ഷാഹിൻ പള്ളികണ്ടി അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി, ഒളിമ്പിക് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം കെ രാജേഷ്, കെ രാമദാസ്, അഡ്വക്കേറ്റ് സി കെ രത്നാകരൻ, രമേശൻ, മുഹമ്മദലി,ബൈജു എന്നിവർ സംസാരിച്ചു. നിരവധി കായിക താരങ്ങളും കായിക പ്രേമികളും പുഷ്പാർച്ചനയിൽ പങ്കെടുത്തു. കേരള കായിക ചരിത്രത്തിൽ തിളക്കമാർന്ന  സംഭാവനകൾ നൽകിയ ഒളിമ്പ്യൻ സി കെ ലക്ഷ്മണന്റെ സ്മരണകൾ ചടങ്ങിൽ പങ്കെടുത്തവർ പങ്കുവെച്ചു.

സി.വി റീന നിര്യാതയായി

Image
അഴീക്കോട് :അലവിൽ സുകലയിൽ സിവി റീന നിര്യാതയായി .ഭർത്താവ് :പരേതനായ സുരേഷ് സുകല (ആർടിസ്റ്റ്) മകൻ : പാവേൽ മരുമകൾ അഷിത (പെരളശേരി ) സംസ്കാരം ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് പയ്യാമ്പലത്ത്.

ആർ ശ്രീലേഖയുടെ രാജി : അനുനയിപ്പിക്കാൻ ബി.ജെ.പി നീക്കം തുടങ്ങി

Image
തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ ശ്രീലേഖയുടെ രാജിയിൽ പ്രതികരിച്ച് മേയർ വിവി രാജേഷ്. അസൗകര്യങ്ങൾ സൂചിപ്പിച്ച് ശ്രീലേഖയുടെ കത്ത് കിട്ടിയെന്ന് മേയർ മാധ്യമങ്ങളോട് വ്യക്തമാക്കി. രാജിക്കത്ത് കൊടുക്കേണ്ടത് ന​ഗരസഭ സെക്രട്ടറിക്കാണ്. മറ്റ് രാഷ്ട്രീയ പാർട്ടിയുടെ സമ്മർദ്ദം ഉള്ളതായി തോന്നുന്നില്ലെന്നും മേയർ പറഞ്ഞു. വ്യക്തിപരമായ അസൗകര്യങ്ങൾ ഉണ്ടെന്ന് പറയുന്നത് വീഴ്ചയല്ലല്ലോ എന്നും മേയർ കൂട്ടിച്ചേർത്തു. അതേ സമയം, ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഒത്തുതീർപ്പിന് ബിജെപി ശ്രമം നടത്തുന്നുണ്ട്. സംസ്ഥാന അധ്യക്ഷൻ നേരിട്ട് ചർച്ച നടത്തും. വ്യക്തിപരമായ കാരണമെന്ന് ചൂണ്ടിക്കാണിച്ചാണ് ആർ ശ്രീലേഖ കൗൺസിലർ സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.അതേ സമയം, രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും ഇതുവരെ യാതൊരു ആശയ വിനിമയവും ലഭിച്ചിട്ടില്ലെന്നും നഗരസഭ സെക്രട്ടറി ഷാഫി അറിയിച്ചു. മേയറും അറിയിച്ചിട്ടില്ല. ജില്ലാ കളക്ടർക്ക് നിയമപ്രകാരം രാജി സ്വീകരിക്കാൻ കഴിയില്ല. സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകേണ്ടത്. കളക്ടർക്ക് നൽകിയാലും അതിന് നിയമസാധുതയില്ലെന്നും സെക്രട്ടറി പ്രതികരിച്ചു. സെക്രട്ടറി എന...

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ബി.ജെ.പി പ്രവർത്തകരായ അഞ്ച് പേർക്ക് തടവും പിഴയും. ശിക്ഷ വിധിച്ചു

Image
തലശേരി:സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ  ബി.ജെ.പി പ്രവർത്തകരായ അഞ്ച് പേർക്ക് തടവും പിഴയും. തലശേരി അഡി ഷണൽ ജില്ലാ സെഷൻസ്(3) കോടതി ജഡ്ജി റൂബി കെ ജോസാണ് കു റ്റക്കാരെന്ന് വിധിച്ചത്. ചക്കരക്കൽ തലമുണ്ട അപ്പക്കടവ് മുത്ത പ്പൻ ക്ഷേത്രത്തിനടുത്തെ തുണ്ടി ക്കണ്ടിയിൽ ഹൗസിൽ കെ സമേ ഷിന്റെ (35)കാൽ അക്രമിസം ഘം ബോംബെറിഞ്ഞ് തകർത്തിരുന്നു. സുഹൃത്ത് കണയന്നൂരിലെ ഓറോറക്കണ്ടി ഹൗസിൽ ഒ കെ. രാജേഷിനും ഗുരുതരമായി പരി ക്കേറ്റു കോയ്യോട് ചെമ്പി ലോട് കോവിലിലെ കൊടിവള പ്പിൽ ഹൗസിൽ കെ വി സിനോജിന് 24 (ചക്കി സിനോജ്-37), ഇരുപത്തിയൊൻപതര വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ടു മുതൽ അഞ്ച് വരെയുളള പ്രതികളായ ഏച്ചൂർ അങ്കണവാടിക്കടുത്ത അയ്യപ്പൻ മല ചടയൻ ഹൗസിൽ സിലനീ ഷ്(33), ചെമ്പിലോട് കോവിൽ കോരൻനായർ സ്‌മാരക വിജ്ഞാനകേന്ദ്രത്തി നുസമീപം മയൂരം ശിശിർ(31), സഹോദ രൻ കെ വി ഷ രോൺ രോബനും (33), ചെമ്പിലോട് കോ വിൽ പാറക്കൽ കെവിസിനോജ് സി ലനീഷ് ഹൗസിൽ സി കെ ഷനിൽകുമാർ(44) എന്നിവരെയാ | ഒണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്.  ചെമ്പിലോട് കോവിൽറോഡ് ജങ്ഷനിൽ 2010 ജനുവരി മൂന്നിന് റിയുകയായിരുന്നു. സമേഷിൻ്റെ കാലി കാലിൽ തട്ടിയാണ...

സ്വർണ വിലയിൽ 800 രൂപയുടെ കുറവ്

Image
കണ്ണൂർ:സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. 800 രൂപയാണ് പവന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,400 രൂപയിലേക്ക് പതിച്ചു. ഇന്നലെ (വെള്ളിയാഴ്ച) 1,10,200 രൂപയായിരുന്നു സ്വർണത്തിന് വില ഉണ്ടായിരുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ,109440 രൂപയിലായിരുന്നു ഒരു പവൻ സ്വർണത്തിന് വില ഉണ്ടായിരുന്നത്. ഇത് കൂടി 1,10,200 രൂപയിലേക്കെത്തി. വില ഇനിയും ഉയരുമെന്ന് ജനങ്ങൾ ആശങ്കപ്പെടുന്നതിനിടെയാണ് വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് 1,09,400 രൂപയാണ് ഇന്ന് ഒരു പവൻ സ്വ‌ർണത്തിന് വിലയെങ്കിലും പണിക്കൂലി അടക്കം ചേരുമ്പോൾ വില ഏതാണ്ട് 1,26,204 രൂപയാകും. 13,675 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണവില സംസ്ഥാനത്ത് കൂടിയും കുറഞ്ഞും മാറിമറിയുകയാണ് അതേസമയം ഒരു കിലോ ​ഗ്രാം വെള്ളിയുടെ വില 2,34,900 രൂപയാണ്. 234.90 രൂപയാണ് ഒരു ​ഗ്രാമിന്.

എം വി പ്രഗീർത്തിനും കെ പി മുഹമ്മദ് ബിലാലിനും സന്തൂപ് സുനിൽകുമാർ സ്മാരക പുരസ്കാരം

Image
കൂത്തുപറമ്പ് : ചിത്രകാരനും  വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ഡയറക്ടറുമായിരുന്ന സന്തൂപ് സുനിൽകുമാറിന്റെ സ്മരണക്കായി വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ഏർപ്പെടുത്തിയ അഞ്ചാമത് സന്തൂപ് സുനിൽകുമാർ സ്മാരക  പുരസ്കാരത്തിന് പെരളശ്ശേരി എ കെ ജി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ  പ്ലസ് ടു വിദ്യാർത്ഥി  എം വി പ്രഗീർത്തും അങ്ങാടിക്കടവ് സെക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി  കെ പി മുഹമ്മദ് ബിലാലും, അർഹരായതായി പുരസ്കാര നിർണയ സമിതി ചെയർമാൻ റഫീഖ് പാണപ്പുഴ അറിയിച്ചു. പഠനത്തിലും പഠന ഇതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നവർക്കാണ് പുരസ്കാരം. പാച്ചപൊയ്ക സ്വദേശിയായ പ്രഗീർത്ത് വേങ്ങാട് പഞ്ചായത്ത് ബാലസഭ പ്രസിഡണ്ടാണ്. കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നിരവധി തവണ ജില്ലാ, സംസ്ഥാനതലത്തിൽ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്.  വള്ളിത്തോട് സ്വദേശിയായ മുഹമ്മദ് ബിലാൽ ശാസ്ത്ര മേളകളിലും ഉപന്യാസം മത്സരങ്ങളിലും ജില്ലാ സംസ്ഥാന തലങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ പ്ലസ് വൺ പരീക്ഷയിൽ 96 ശതമാനം മാർക്ക് നേടിയ...

സൗദിയിൽ വാഹനാപകടം: രണ്ട് മലയാളി നഴ്‌സുമാരുൾപ്പെടെ അഞ്ച് പേർ മരിച്ചു

Image
റി​യാ​ദ്: സൗ​ദി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. താ​യി​ഫ് - റാ​നി​യ റോ​ഡി​ലു​ണ്ടാ​യ ദാ​രു​ണ​സം​ഭ​വ​ത്തി​ൽ കോ​ട്ട​യം അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​നി ജെ​യ്‌​സി മോ​ൾ മാ​ത്യു, കു​റു​മ​ല്ലൂ​ർ സ്വ​ദേ​ശി​നി ആ​ന​ച്ചേ​രി അ​ഞ്ചാ​കു​ന്നേ​ൽ ജോ​ബി​ന ജോ​ണി എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ൾ. അ​പ​ക​ട​ത്തി​ൽ ഇ​വ​ർ​ക്കൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ വി​ജ​യ​ല​ക്ഷ്മി, ഹെ​പ്സി​ബ എ​ന്നി​വ​രും മ​രി​ച്ചു. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന സൗ​ദി പൗ​ര​നും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. താ​യി​ഫ് ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ഗാ​ഫ അ​ൽ അ​വെ​യ്‌​ല ക്ലി​നി​ക്കു​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ. അ​വ​ധി​ദി​ന​ത്തി​ൽ ഷോ​പ്പിം​ഗി​നാ​യി പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ സൗ​ദി പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തൂഫാൻ തദ്ദേശം പെരളശേരി യിൽലഹരി വിരുദ്ധ റാലി നടത്തി

Image
 പെരളശ്ശേരി: ലഹരി വ്യാപനം തടയുന്നതിന് വേണ്ടി ആഭ്യന്തരവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന തൂഫാൻ തദ്ദേശം പരിപാടിയുടെ ഭാഗമായി പെരളശ്ശേരിയിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത്, എകെജി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പെരളശ്ശേരി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പെരളശ്ശേരി സ്കൂളിനു മുന്നിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ ജാഥ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു. റാലി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സുനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സജില എം അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ ആർ സുസ്മിത തൂഫാൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കരുണൻ മാസ്റ്റർ, സെക്രട്ടറി ബിന്റി ലക്ഷ്മൺ,സ്കൂൾ പ്രിൻസിപ്പാൾ കെ ഗിരീഷ്, ഫസില ഇ പി, അമൃത എ, ലിജിൻ മാസ്റ്റർ, ഷീജ, ഷീന സരേഷ് തുടങ്ങിയവർ നേതൃത്വം നൽകി. സ്റ്റുഡൻറ് പോലീസ് കേഡറ്റ് അംഗങ്ങൾ,എൻഎസ്എസ്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവരാണ് റാലിയിൽ പങ്കെടുത്തത്. തുടർന്ന് ഗ്രാമപഞ്ചായത്ത് ഹാളിൽ തൂഫാൻ തദ...

ആറ്റടപ്പയിലെ വീടുകളിൽ ശതവാർഷിക നക്ഷത്രം തിളങ്ങും

Image
ആറ്റടപ്പ: ആറ്റടപ്പ എൽ പി സ്കൂൾ ശതവാർഷികവുമായി ബന്ധപ്പെട്ട് കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വീടുകളിൽ ശതവാർഷിക നക്ഷത്രം തിളങ്ങും. ഇതിനായി വിദ്യാലയത്തിൽ സർഗാത്മക കലാ ക്യാമ്പ് നടത്തി. എഇഒ ടി.വി. രത്‌നജ ഉദ്ഘാടനം ചെയ്തു. റിട്ട. പ്രധാന അധ്യാപിക സി. ലീന അധ്യക്ഷയായി. റിട്ട. സംസ്ഥാന അധ്യാപക പരിശീലകൻ ജനു ആയിച്ചാൻകണ്ടി നക്ഷത്ര നിർമ്മാണ പരിശീലനം നൽകി. കോർപ്പറേഷൻ കൗൺസിലർ എം. പ്രിയ. പിടിഎ എൻ.കെ വിനീത്, മാനേജർ കെ രാജീവൻ, റിട്ട. എഇഒ പി വി രാമചന്ദ്രൻ, മുഹമ്മദ് റാഫി, സി പി ദീപിക, എൻ സജീവൻ, പ്രധാന അധ്യാപിക ടി.വി. ശുഭ, പി ബിജോയ് എന്നിവർ സംസാരിച്ചു. അധ്യാപകർ രക്ഷിതാക്കൾ പൊതു സമൂഹം എന്ന വിഷയത്തിൽ റിട്ട. ഡിഡിഇ യു കരുണാകരൻ രാക്ഷിതാക്കൾക്ക് ക്ലാസെടുത്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നജീറ നാടൻപാട്ട് പരിശീലനവും നൽകി. പ്രഷർ ഷുഗർ പരിശോധനയുമുണ്ടായി

വെസ്റ്റ് എളേരി വരക്കാട് വീടിനു മുകളിൽ കുഴൽ കിണർ ട്രാക്ടർ മറിഞ്ഞ് രണ്ടുപേർ മരിച്ചു

Image
  കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടിന് സമീപമുള്ള വെസ്റ്റ് എളേരി, വരക്കാട്ട് കുഴൽ കിണർ ട്രാക്ടർ മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.  മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്‌ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ഇരുവരും വാഹനത്തിലുള്ളവരായിരുന്നു. ജെയ്‌സണും കുടുംബവും താമസിക്കുന്ന വാടക വീട്ടിന് മുകളിലേക്കാണ് വാഹനം മറിഞ്ഞത്. വരക്കാട് ബാങ്കിന് സമീപത്തെ വലിയ ഇറക്കത്തിലാണ് അപകടം ഉണ്ടായത്. ഇറക്കത്തിൽ വച്ച് ട്രാക്ടർ നിയന്ത്രണം തെറ്റി സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു.  അപകടത്തിൻ്റെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തി അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തു. അപ്പോഴേയ്ക്കും രണ്ടു പേരും മരിച്ചിരുന്നു. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് അപകടം ഉണ്ടായ സ്ഥലത്ത് നേരത്തെയും നാലു വലിയ അപകടങ്ങൾ നടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു.

ഷാർജയിൽ നിര്യാതനായി

Image
ചാല:മുണ്ടയോട് എൽ പി സ്കൂളിന് സമീപം താമസിച്ചിരുന്ന ആലുള്ളതിൽ വീട്ടിൽ വിനീഷ് (49) ഷാർജയിൽ നിര്യാതനായി പരേതനായ കൃഷ്ണൻ-പ്രമീള എന്നിവരുടെ മകനാണ്. ഭാര്യ:ഷൈമ (മുംബൈ).  സഹോദരങ്ങൾ: ലീന പ്രകാശ് (ചാല),സീന ഷാജി(മുംബൈ). മൃതദേഹം ഇന്ന്(ശനി) രാവിലെ 9മണിക്ക് ചാലയിലെ സഹോദരിയുടെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ശവസംസ്കാരം 10മണിക്ക് പയ്യാമ്പലത്ത്. --

പുതിയ വളപ്പിൽ മാധവി നിര്യാതയായി

Image
മക്രേരി :ബവോഡ് പുതിയ വളപ്പിൽ മാധവി നിര്യാതയായി,ഭർത്താവ്: ചെറിയകടവൻ കുമാരൻ(ബാവൂട്ടി). മക്കൾ: മനോഹരൻ,സുജാത, സുസ്മിത.  മരുമക്കൾ: രാഘവൻ (ചേലോറ ),ജയരാജൻ (കിലാലൂർ, ) ഷേർളി (കുഴിക്കിലായി ) സഹോദരങ്ങൾ: ജാനകി,കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, ഉത്തമൻ  സംസ്കാരം: (03/10/26)ശനിയാഴ്ച രാവിലെ 10മണിക്ക് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനം

നഗരസഭ ചെയർമാനെ ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് ആരോപണം; ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിൽ ഇന്ന് യു ഡി എഫ് ഹർത്താൽ

Image
ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരത്ത് സിപിഎം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. കൊടിമരം തകർത്ത വിഷയവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. ഇരുകൂട്ടരുടെയും പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് ശ്രീ കണ്‌ഠാപുരംപൊലീസ് സ്റ്റേഷനിലേക്ക് യുഡിഎഫ് പ്രതിഷേധമാർച്ച് നടത്തിയിരുന്നു. അതേസമയം, അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിൽ ഇന്ന് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. നഗരസഭ ചെയർമാൻ ഇ വി രാമകൃഷ്ണനെ ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കി.

കാടാച്ചിറയെ 'ബീക്കൺ ടൗണായി പ്രഖ്യാപിച്ചു

Image
കടമ്പൂർ:ശുചിത്വത്തിന് പുത്തൻ മാതൃക തീർത്ത് കടമ്പൂർ ഗ്രാമപഞ്ചായത്ത്.  നടപ്പിലാക്കുന്ന 'പ്രോജക്റ്റ് ബീക്കൺ ടൗൺ' പദ്ധതിയുടെ ഭാഗമായി കാടാച്ചിറ ടൗണിൽ നടന്ന മൂന്നാം ഘട്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം കാടാച്ചിറയെ സമ്പൂർണ്ണ 'ബീക്കൺ ടൗണായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബീക്കൺ ടൗൺ പ്രഖ്യാപന ചടങ്ങിന്റെ ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിജു നിർവഹിച്ചു. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കടമ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടോണി ജോസ് സ്വാഗതം പറഞ്ഞു. ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് തലത്തിൽ ഇതുവരെ നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനീസ് മുഹമ്മദ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത കെ.വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത പ്രേമരാജൻ, എടക്കാട് ബ്ലോക്ക് ശുചിത്വ മിഷൻ കോർഡിനേറ്റർ അജയകുമാർ, കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ.കെ അശോകൻ, എ.സനിൽ കുമാർ, ഖാലിദ് ഹാജി, ടി.കെ.സുരേഷ് ബാബു തുടങ്ങിയവർസംസാരിച്ചു

തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടിന് മുൻപിൽ നിർത്തിയിട്ട രണ്ടു വാഹനങ്ങൾ തല്ലി തകർത്തു

Image
തളിപ്പറമ്പ: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുലിന്റെ തളിപ്പറമ്പിലെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങൾ അക്രമികൾ തല്ലി തകർത്തു. രാത്രി പത്തരയോടെയാണ് ആക്രമണം നടന്നത് അജ്ഞാതരായ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് രാഹുൽ പറഞ്ഞു, പോലീസ് അന്വേഷണം ആരംഭിച്ചു

തങ്കമ്മ നിര്യാതയായി

Image
എടക്കാട്: പെർഫെക്ട് ഇംഗ്ലീഷ് സ്കൂളിന് സമീപം മോളി നിവാസിൽ തങ്കമ്മ (85) നിര്യാതയായി. പരേതനായ വാസുവിന്റെ ഭാര്യയാണ്.  മക്കൾ:ശോഭന,മോഹിനി,ഓമന,രാജു.  മരുമക്കൾ:രാജപ്പൻ,ജയൻ,സരോജിനി,പരേതനായ സുകുമാരൻ. സംസ്കാരം ഇന്ന് രാവിലെ 10മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ.

കേരളത്തിലെ ചാനലുകൾക്ക് നിലവാരം കുറഞ്ഞു: അടൂർ ഗോപാലകൃഷ്ണൻ

Image
കണ്ണൂർ: കേരളത്തിലെ ചാനലുകൾക്ക് നിലവാരം കുറഞ്ഞുവെന്നും ഒരു ചാനൽ പ്രക്ഷേപണം ചെയ്യുന്ന ചർച്ചകളാണ് മറ്റുള്ളവരും പിൻതുടരുന്നതെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കണ്ണൂർ ജവഹർലാൽ നെഹ്രു പബ്ളിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിർ കണ്ണൂർ ലിറ്റററി ഫെസ്റ്റ് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരി ക്കു കയായിരുന്നു അദ്ദേഹം.   നിലവാരമുള്ള സാഹിത്യ ചർച്ചകൾ എവിടെയും നടക്കുന്നില്ല. കേരളീയ പ്രേക്ഷകർ ആഗ്രഹിക്കുന്നതല്ല നൽകുന്നതെന്നും അവരുടെ നിലവാരം താഴ്ത്താൻ മാത്രമേ ചാനലുകളുടെ പ്രവർത്തനം സഹായിക്കുകയുള്ളുവെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സാഹിത്യ സംവാദങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ ഏറെ നടക്കേണ്ടതുണ്ട് ലൈബ്രറികളും വായനശാലകളുമാണ് അതിന് നേതൃത്വംനൽകേണ്ടത് എങ്കിൽ മാത്രമേ സമൂഹത്തിൽ പുത്തൻ ആശയങ്ങൾ ഉയർന്നുവരികയുള്ളു. എഐ സാങ്കേതിക വിദ്യയുടെ അമിതമായതു ഉപയോഗം സമൂഹത്തെ ദുഷിപ്പിക്കുകയാണ് ചെയ്യുന്നത്. മനുഷ്യരുടെ സ്വന്തം ബുദ്ധി ഉപയോഗിക്കാൻ അവർ അനുവദിക്കുന്നില്ല. ഇതിൻ്റെ ദൂഷ്യഫലങ്ങൾ മറ്റു രാജ്യങ്ങളിൽ കണ്ടുവരികയാണെന്നും അടൂർ പറഞ്ഞു. ചടങ്ങിൽ ടി ഒ മോഹനൻ എം എൽ എ അദ്ധ്യക്ഷനായി. കെ സുധാകരൻ എംപി മുഖ...

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി യൂത്ത് ലീഗ് കണ്ണൂരിൽയൂത്ത് പ്രോട്ടസ്റ്റ്നൈറ്റ്‌ മാർച്ച് നടത്തി

Image
 കണ്ണൂർ: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യത്ത് നടക്കുന്ന വിവിധ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിലും പ്രതിഷേധിച്ച് യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യൂത്ത് പ്രോട്ടസ്റ്റ് നൈറ്റ്‌ മാർച്ച് പ്രസിഡന്റ്‌ അഡ്വ. അസ്‌ലം പാറേത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ്‌ കെ കെ ഷിനാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ സി എം ഇസ്സുദ്ദീൻ, നസീർ പുറത്തീൽ,എം എസ് എഫ് സംസ്ഥാന സെക്രട്ടറി യൂനുസ് പടന്നോട്ട്, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി എം കെ പി മുഹമ്മദ്‌, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ റിഷാo താണ, കൗൺസിലർമാരായ സി നിസാമിയ, ഫസ്ലിം ഏഴര, അർഷാദ് കടാങ്കോട് എന്നിവർ പ്രസംഗിച്ചു. യൂത്ത് ലീഗ് നേതാക്കളായ ഷബീർ മുണ്ടേരി, മൻസൂർ വി വി, ജാബിർ കടാങ്കോട്, റഷീദ് പടന്ന, നൗഫൽ മുണ്ടേരി, ഇർഷാദ് പള്ളിപ്പ്രം, മുഫ്സിർ വാരം, ഫായിസ് പി പി,ഫാരിസ് കൊച്ചിപ്പള്ളി, ഷാനിബ് കാനച്ചേരി, സുഹൈൽ പുറത്തിൽ, സവാദ് കൈപ്പക്കയിൽ, മനാഫ് പി എ, ഹാരിസ് അസ്അദി, സിറാജ് ബക്കളം, സിയാദ് കെ , നയീഫ് വട്ടപ്പൊയിൽ, റാഷിദ്‌ പള്ളിപ്രം,അർഷാദ് ചിറക്കൽകുളം, അർഷിൽ പി കെ എന്നിവർ നേതൃത്വ...

അനാഥ സംരക്ഷണം സാമൂഹിക ബാധ്യത: ഹാരിസ് ബീരാൻ എംപി

Image
 കണ്ണൂർ: അനാഥ സംരക്ഷണം സാമൂഹിക ബാധ്യതയാണെന്നും  അനാഥാലയങ്ങൾ സ്നേഹത്തിന്റെ കവാടങ്ങളായി പ്രവർത്തിക്കണമെന്നും അഡ്വ.ഹാരിസ് ബീരാൻ എംപി. കണ്ണൂർ ജില്ലാ മുസ്ലിം ഓർഫനേജ് കോ-ഓ ർഡിനേഷൻ ജില്ലാ കമ്മിറ്റിയുടെ ഇ അഹമ്മദ് സാഹിബ് അവാർഡ് വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ജില്ലയിലെ യത്തീംഖാനകളിൽ നിന്ന് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങിയ 33 വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി. ചടങ്ങിൽ പ്രസിഡന്റ്‌ ടി എ തങ്ങൾ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ പി താഹിർ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് പി വി സൈനുദ്ദീൻ ഇ അഹമ്മദ് അനുസ്മരണ പ്രസംഗം നടത്തി, അഡ്വ. പി മഹമൂദ്,  മായിൻ മണിമ, കെ സി അഹമ്മദ്, കെ കെ അഹമ്മദ് ഹാജി,ഡോ-കബീർ ചെറുകുന്ന്, പി വി യുനുസ് എന്നിവർ പ്രസംഗിച്ചു.  ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ സ്വാഗതവും കോ-ഓഡിനേറ്റർ ഷമീമ ഇസ്ലാഹിയ കൃതജ്ഞതയും പറഞ്ഞു.

വടക്കേ വീട്ടിൽ വിലാസിനി നിര്യാതയായി

Image
കണ്ണൂർ:വാരിക്കര വടക്കേവീട്ടിൽ വിലാസിനി (91)  നിര്യാതയായി.ഭർത്താവ് പരേതനായ പി.. കെ രാമകൃഷ്ണൻ നായർ, മക്കൾ അഡ്വ:        വി. ജയകൃഷ്ണൻ, ജയലക്ഷ്മി , ഭാഗ്യലക്ഷ്മി. മരുമക്കൾ ആനന്ദ്, വത്സൻ, മല്ലിക. സംസ്കാരം  പയ്യാമ്പലത്ത്. നടത്തി

44 വർഷത്തെ കാത്തിരിപ്പിന് അന്ത്യം, ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം

Image
ഐച്ചി-നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ 44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം. പത്താം മിനിറ്റിൽ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. സമനില ഗോൾ കണ്ടെത്താൻ ഗോൾ കീപ്പറെ അടക്കം പിൻവലിച്ച് ചൈന ആക്രമിച്ച് കളിച്ചപ്പോഴും ശക്തമായ പ്രതിരോധമാണ് ഇന്ത്യൻ വനിതകൾ ഒരുക്കിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നായികയും ഗോൾകീപ്പറുമായ സവിത പുനിയ നടത്തിയ തകർപ്പൻ സേവ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. 1982ൽ ആണ് ഇതിനു മുൻപ് വനിതാ ഹോക്കിയിൽ ഇന്ത്യ‌ സ്വർണം നേടിയത്. 1998ലും 2018ലും ആണ് വനിതാ ടീം ഇതിനു മുൻപു ഫൈനലിൽ കടന്നത്. രണ്ടു തവണയും വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ഇത്തവണ സെമിയിൽ ദക്ഷിണ കൊറിയയെ 2–0നു പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. ഈ ചരിത്രവിജയത്തോടെ 2028ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യൻ വനിതാ ടീം ഉറപ്പിച്ചിരിക്കുകയാണ്. വനിതകളുടെ ബോക്‌സിംഗിലും ആർച്ചറിയിലും പുരുഷ ഗുസ്തിയിലും ബോക്സിംഗിലും അടക്കം നാലു സ്വര്‍ണം നേടിയ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം ഇതോടെ പതിനാറായ...

ഗാന്ധിജയന്തി കോട്ടൂരിൽ ആഘോഷിച്ചു

Image
കാടാച്ചിറ: കോട്ടൂർ ഇന്ദിരാഭവൻ  ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു.പുഷ്പാർച്ചനയ്ക്ക് ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ ചെയർമാൻ ദിനേശ് ബാബു, സെക്രട്ടറി ധനിത്ത് ലാൽ എസ് നമ്പ്യാർ, അജിനാസ് കോട്ടൂർ, സാജിദ ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി. സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ ദേശിയ പതാകയ്ക്ക് നിറം കൊടുക്കൽ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ചsങ്ങിൽ  സമ്മാനങ്ങൾ വിതരണം ചെയ്തു.

സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിൻ്റെ ഭാഗമായി സ്തനാർബുദ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി

Image
തലശേരി:ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി നടത്തുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തീവ്ര സ്തനാർബുദ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ചെമ്പേരി റോട്ടറി ക്ലബ്ബിന്റെയും വിമൽജ്യോതി എൻജിനീയറിങ് കോളേജിലെ  എൻ എസ് എസ് യൂണിറ്റ്, വുമൺ സെൽ എന്നിവരുടെ സഹകരണത്തോടെ കോളേജിൽ വെച്ച് സ്തനാർബുദ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. സഞ്ജീവനി മൊബൈൽ ടെലി ഓങ്കോനെറ്റ് യൂണിറ്റിലെ ഡിജിറ്റൽ  മാമോഗ്രാം  ഉൾപ്പെടുത്തിയാണ് പരിശോധന ക്യാമ്പ് നടത്തിയത്. ചെമ്പേരി റോട്ടറി ക്ലബ്ബ്  പ്രസിഡണ്ട് പ്രൊഫ വാസുദേവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ശ മോഹൻദാസ് മേനോൻ പരിപാടി ഉദ്ഘാടനം ചെയ്തു.* മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറ്  ഡി കൃഷ്ണനാഥ പൈ വിശിഷ്ടാതിഥിയായി. റോട്ടറി ക്ലബ്ബ് ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോഡിനേറ്റർ സുരേന്ദ്രനാഥ്, പി വി അസിസ്റ്റൻറ് ഗവർണർ ജയചന്ദ്രൻ സി വി എന്നിവർ സംസാരിച്ചു പ്രോഗ്രാം കോഡിനേറ്റർ വിൽസൺ സ്വാഗതവും സിബി പൊന്നക്കുഴി നന്ദിയും പറഞ്ഞു.  മലബാർ ക്യാൻസർ കെയർ സൊസൈറ്റി  മെഡിക്കൽ ഓഫീസർ ഡോ.ഹർഷ ഗംഗാധരൻ ക്യാംപിന് നേതൃത്വം...

ഗാന്ധി സ്മൃതിയിൽ മഹാത്മാമന്ദിരo , ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി

Image
കണ്ണൂർ: കേനന്നൂർ ഡിസ്ടിക്റ്റ് ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ ഗാന്ധി ജയന്തി വാരാഘോഷം തുടങ്ങി. പ്രസിഡണ്ട് ഇ.വി.ജി നമ്പ്യാരുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സർവ്വോദയ, മദ്യനിരോധന പ്രവർത്തകരും ഖാദി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ജില്ലാകലക്ടർ പി.വിഷ്ണു രാജ്, മേയർ പി. ഇന്ദിര ഖാദി കമ്മീഷൻ ഡപ്യൂട്ടി കമ്മീഷണർ ബി ജി ആണ്ടവർ തുടങ്ങിയവരും പുഷ്പാർച്ചനയിൽ പങ്കളികളായി. വിവര പൊതുജനസമ്പർക്ക വകുപ്പുമായി സഹകരിച്ചു നടത്തിയ ചിത്ര രചനാമത്സരം ജില്ലാകലകൂർപിവിഷ്ണരാജ് ഉദ്ഘാടനം ചെയ്തു. ഖാദി  ചേർന്ന് നടത്തിയ പരിപാടി മേയർ പി ഇന്ദിര ഉദ്ഘാടനം ചെയ്തു . മലബാർ റെസ്‌ക്യു ആൻ്റ് അ വേർനസ്സ് സെൻ്റർ ഫോർ വൈൽഡ് ലൈഫിൻ്റെ സഹകരണത്തോടെ നടത്തിയ വന്യജീവി വാര ശില്പനിർമ്മാണ മത്സരത്തിന് ഡോ റോഷ് നാഥ് രമേഷ് നേതൃത്വം നൽകി. വൈകീട്ടു നടന്ന ഉദ്ഘാടന സമ്മേളനം ഡോ: ആർസു ഉദ്ഘാടനം ചെയ്തു ഇവി ജി നമ്പ്യാർ അധ്യക്ഷം വഹിച്ചു.സി.സുനിൽകുമാർ ടി.പി. ആർ നാഥ് രാജൻ തീയറേത്ത്ദിദിനുമൊട്ടമ്മൽ എന്നിവർ സംസാരിച്ചു പരിപാടികൾക്ക് മാത്യു എം. കണ്ടത്തിൽ, എം. ടി. ജിന രാജൻ , എ.രഘു പി ...

കണ്ണൂര്‍ മണ്ഡലത്തിലെ വിവിധ പൊതു മരാമത്ത് പ്രവൃത്തി അവലോകനം, പൊതുമരാമത്ത് സ്പെഷ്യൽ സെക്രട്ടറി സന്ദർശനം നടത്തി*

Image
* കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനത്തിനായി അഡ്വ. ടി ഒ മോഹനന്‍ എം എല്‍ എ യുടെ അഭ്യർത്ഥന പ്രകാരം എത്തിയ പൊതുമരാമത്ത് സ്പെഷ്യല്‍ സെക്രട്ടറി ഡോ. അദീല അബ്ദുള്ള മണ്ഡലത്തിലെ വിവിധ പദ്ധതി പ്രദേശങ്ങള്‍ സന്ദർശിച്ചു.  തെക്കി ബസാര്‍ ഫ്ലൈ ഓവര്‍ , മേലെ ചൊവ്വ , തെഴുക്കിലെ പീടിക , വെത്തില പള്ളി , തയ്യില്‍ തുടങ്ങിയ പ്രദേശങ്ങളാണ് സന്ദർശിച്ചത്. തെക്കി ബസാര്‍ ഫ്ലൈ ഓവറിന്റെ നിലവിലെ അലൈന്മെന്റ് അശാസ്ത്രീയമാണെന്നും ഗതാഗത ക്കുരുക്ക് പരിഹരിക്കാന്‍ പര്യാപ്തമല്ലെന്നും എം എല്‍ എയും നാട്ടുകാരും വ്യാപാരി സംഘടന പ്രതിനിധികളും സെക്രട്ടറിയെ അറിയിച്ചു. കണ്ണോത്തുംച്ചാല്‍ മുതല്‍ പള്ളിക്കുന്ന് വനിതാ കോളേജ് വരെ നീട്ടിയാല്‍ മാത്രമേ ഗതാഗത ക്കുരുക്കിനു ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. അതോടൊപ്പം നിർദിഷ്ട സിറ്റി റോഡ്‌ ഇമ്പ്രുവ്മെന്റ് പദ്ധതിയില്‍പ്പെട്ട വളപട്ടണം മന്ന-ചാല ബൈപാസ് വരെയുള്ള സ്ഥമെടുപ്പ് വേഗത്തിലാക്കണം എന്നും എം എല്‍ എ പറഞ്ഞു. ഇക്കാര്യം സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തി. പദ്ധതിയുടെ ഭാഗമായ മക്കാനി , എ കെ ജി ജങ്ങ്ഷന്‍ , വനിതാ കോളേജ് പരിസരം , ചേമ്പ...

മാടായിയിൽമുസ്ലിം ലീഗ് നേതാവ് കെ വി മുഹമ്മദ് റിയാസ് പാർട്ടിയിൽ നിന്നും രാജിവച്ചു

Image
മാടായി :മാടായി പഞ്ചായത്ത് മുസ്ലിം ലീഗിലെ നേതാക്കൾ തമ്മിലുള്ള പടലപിണക്കം കാരണം മുൻ മാടായി പഞ്ചായത്ത് അംഗവും പഴയങ്ങാടിയിലെ  ലീഗ് നേതാവുമായ കെ വി മുഹമ്മദ് റിയാസ് മുസ്ലിം ലീഗ് പ്രാഥമിക അംഗത്തിൽ നിന്നടക്കം രാജിവെച്ചു. മാടായിൽ ലീഗ് പാർട്ടിയെ ഹൈജാക്ക് ചെയ്യാനുള്ള ചില നേതാക്കളുടെ ശ്രമത്തെ ശക്തമായി എതിർത്തതിനെ തുടർന്നു മാടായി പഞ്ചായത്ത് ഭരണസമിതിയിലെ ചില അംഗങ്ങളെ കൊണ്ട് പോലീസിൽ വ്യാജ പരാതി കൊടുപ്പിച്ചതിനെ തുടർന്നാണ് രാജിവച്ചതെന്നും അദ്ദേഹം അറിയിച്ചു കഴിഞ്ഞ കുറേ കാലമായി മാടായി മുസ്ലിം ലീഗിൽ ചേരിപ്പോര് ശക്തമാണ്. ലീഗ് ഭരിക്കുന്ന പഞ്ചായത്താണ് മാടായി .

കാടാച്ചിറയിൽഗാന്ധിജയന്തി ആഘോഷിച്ചു :

Image
കാടാച്ചിറ : കാടാച്ചിറ ടൗൺ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാടാച്ചിറയിൽ ഗാന്ധി ജയന്തി ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി .ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. വി .ജയരാജൻ ഉദ്ഘാടനം ചെയ്തു കടമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സനൽ കാടാച്ചിറ ,  , ടി.കെസുരേഷ് കുമാർ ,സകേഷ് കുമാർ കെ, മഹാദേവൻ മുഴപ്പിലങ്ങാട്, അഗിഷ് കാടാച്ചിറ , പോണെങ്കണ്ടി മോഹനൻ, ആലേഖ് കാടാച്ചിറ, പ്രകാശൻ. പി, അനിഷ്‌കുമാർ കെ വി . ശശിധരൻ പാറാട്ടിൽ തുടങ്ങിയവർ സംസാരിച്ചു തുടർന്ന് പായസ ദാനവും നടത്തി.

കോടിയേരിയുടെ ഫ്ളക്സ് കീറി എസ് എഫ് ഐ ക്കാരൻ : സിപിഎം വിശദീകരണം തേടി

Image
കൊല്ലം: കൊല്ലത്ത് എസ്എഫ്‌ഐ പ്രകടനത്തിനിടെ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഫ്‌ളക്‌സ് പ്രവര്‍ത്തകന്‍ വലിച്ചുകീറിയതില്‍ കടുത്ത അതൃപ്തി അറിയിച്ച് സിപിഐഎം ജില്ലാ നേതൃത്വം. ഗുരുതര വീഴ്ചയാണ് സംഘടനയ്ക്ക് ഉണ്ടായതെന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടിയാണെന്നുമാണ് സിപിഐഎം വിലയിരുത്തല്‍. ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടാനാണ് തീരുമാനം. സംഭവത്തില്‍ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വവും വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം ഫ്‌ളക്‌സ് കീറിയ ആള്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എസ്എഫ്‌ഐ ജില്ലാ നേതൃത്വം. ഇയാള്‍ എസ്എഫ്‌ഐയിലോ ഡിവൈഎഫ്‌ഐയിലോ പ്രാഥമിക അംഗത്വം ഇല്ലാത്തയാളാണെന്നും എസ്എഫ്‌ഐ വ്യക്തമാക്കി. ഇതില്‍ നിയമവഴി തേടുന്ന കാര്യം ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍ തലസ്ഥാനത്തെ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലം നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെയാണ് ഹെഡ് പോസ്റ്റോഫീസിന് സമീപം സ്ഥാപിച്ചിരുന്ന കോടിയേരിയുടെ അനുസ്മരണവുമാ...

സ്വർണ വില വീണ്ടും മുകളിലോട്ട്

Image
കണ്ണൂർ:സ്വർണം വാങ്ങാൻ പ്ലാനുള്ളവർക്ക് വില വർദ്ധനവ് തിരിച്ചടിയാകുന്നു സംസ്ഥാനത്ത് വീണ്ടു സ്വർണവില വർധിച്ചു. ഇന്നലെ പൊന്നി​ന്റെ വില കുറഞ്ഞത് ആശ്വാസമായെങ്കിലും ഇന്ന് വീണ്ടും വർധിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഇന്നലെ ഒരു പവന് 1,09,440 രൂപയായിരുന്ന സ്വർണത്തിന് ഇന്ന് 1,10,200 രൂപയായാണ് വർധിച്ചത്. 720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഒരു പവൻ സ്വർണത്തിന് 1,10,200 രൂപയാണെങ്കിലും പണിക്കൂലിയെല്ലാം കൂട്ടി 1,27,127 രൂപയോളമാകും. ഇന്നലെ ഒരു ​ഗ്രാമിന് 13680 രൂപയായിരുന്നു. ഇന്ന് അത് 13,775 രൂപയായി വർധിച്ചു. ജനുവരി 29നാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 1,31,160 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തി​ന്റെ വില. ഓ​ഗസ്റ്റ് 6ന് രേഖപ്പെടുത്തിയ 18,720 രൂപയാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 2025 ഡിസംബറിലാണ് സ്വർണത്തിന് ഒരു ലക്ഷം രൂപ കടന്നത്. ആഭരണപ്രേമികൾക്കേറ്റ കനത്ത തിരിച്ചടി ആയിരുന്നു അത്.

കണ്ണൂർ ദസറയുടെ മുന്നോടിയായി ബ്‌ളോഗേഴ്സ് മീറ്റ് നടത്തി

Image
കണ്ണൂർ :ദസറയുടെ  മുന്നോടിയായി ബ്ലോഗേഴ്സ് മീറ്റ് നടത്തി. കണ്ണൂർ സേവോയി ഹോട്ടലിൽ നടത്തിയ സംഗമം.കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ ഇന്ദിരയുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാതാരം ശിവദാസൻ മട്ടന്നൂർ ഉദ്ഘാടനം ചെയ്തു പരിപാടിയിൽ ദസറ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ  റിജിൽ മാക്കുറ്റി സ്വാഗതവും കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വക്കേറ്റ് ലിഷ ദീപക് , റിഷാം കാണാം, ശ്രീജ മഠത്തിൽ, സോനാ ജയറാം, വികെ മുഹമ്മദലി എന്നിവർ ആശംസകൾ നേരുകയും ദസറ സോഷ്യൽ മീഡിയ കമ്മിറ്റി കൺവീനർ  ഹാഷിബ് കെ ഷാ നന്ദി പറയുകയും പരിപാടിയിൽ കണ്ണൂർ ജില്ലയിലെ പ്രശസ്ത ഇൻഷുറൻസ് മാരും ബ്ലോഗർമാരും പങ്കെടുത്തു.

ഏഴിലോട് എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

Image
പരിയാരം: ഏഴിലോട് എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍.  രാമന്തളി വടക്കുമ്പാട്ടെ ഫാത്തിമാസ് മന്‍സിലില്‍  ഒ.ടി.അഹമ്മദ് ഇബ്രാഹിമിനെയാണ്(26)നെയാണ് പരിയാരം എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിടികൂടിയത്.  വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.45 ന് ഏഴിലോട് മാരിയമ്മന്‍ കോവിലിന് പിറകിലെ ഒഴിഞ്ഞ പറമ്പില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.  0.33 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നും പിടിച്ചെടുത്തു.  ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ് ടീം അംഗങ്ങളും സി.പി.ഒമാരായ അരുണ്‍, മിഥുന്‍ എന്നിവരും രഹസ്യ വിവരം ലഭിച്ചതു പ്രകാരം പരിശോധന നടത്തിയ എസ്.ഐയോടൊപ്പമുണ്ടായിരുന്നു.