Posts

Showing posts from October, 2025

ബി.ജെ.പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ വക്താവ്

Image
തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ചു ബിജെപി മുൻ വക്താവ് എംഎസ് കുമാർ. കൗൺസിലർ അനിൽകുമാറിന്റെ ആത്മഹത്യക്ക് കാരണം ബിജെപിയുടെ ഭാഗം ആയതാണെന്ന് എംഎസ് കുമാർ പറഞ്ഞു. കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചവർ കൈവിട്ടു. അനിൽ കുമാറിന്റെ അവസ്‌ഥയിലാണ് താനും. ലോൺ എടുത്ത പാർട്ടിക്കാർ തിരിച്ചു അടക്കുന്നില്ല. വായ്പ എടുത്തവരുടെ പേര് വെളിപ്പെടുത്തുമെന്നും എംഎസ് കുമാർ പറഞ്ഞു. പേസ്ബുക്കിലാണ് എംഎസ് കുമാർ തേനൃത്വത്തിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. തിരുവിതാം കൂർ സഹകരണ സംഘം പ്രസിഡൻ്റാണ് എംഎസ് കുമാർ. മാസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്തത്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തി: കാപ്പ കേസ് പ്രതിയിൽ നിന്നും ഫോൺ പിടികൂടി

Image
കണ്ണൂർ:നിലയ്ക്കുന്നില്ല കണ്ണൂർ സെൻട്രൽ ജയിലിലെ പ്രതികളുടെ ഫോൺ വിളികൾ.  പരിശോധനകൾക്കിടെയിലും പള്ളിക്കുന്നിലെ കണ്ണൂർസെൻട്രൽ ജയിലിലെ അന്തേവാസികളുടെ മൊബൈൽ ഫോൺ ഉപയോഗം തുടരുകയാണ്. ഒടുവിൽ കാപ്പ കേസ് പ്രതിയിൽ നിന്നാണ് വെള്ളിയാഴ്ച്ച നടയ പരിശോധനയിൽ മൊബൈൽ ഫോൺ പിടികൂടിയത്. കണ്ണൂർ സെൻട്രൽജയിലിൽ നിന്ന് തൃശൂർആമ്പല്ലൂർ സ്വദേശിനിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ജയിൽ അധികൃതർക്ക് തെളിവുകളോടെ ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. തൃശൂർ സ്വദേശി ഗോപകുമാറാണ് ജയിലിൽ നിന്ന് ഫോൺ വിളിച്ചത്. സംഭവത്തിൽ യുവതി ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു  തുടർന്ന് ഗോപകുമാർ ഉണ്ടായിരുന്ന ഒന്നാം ബ്ലോക്കിലെ സെല്ല് 15ൽ നിന്നാണ് ഫോൺ പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ഗോപകുമാറിനെ പത്താം ബ്ലോക്കിലേക്ക്‌ മാറ്റി. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ​ഗോപകുമാർ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്.  ആദ്യമായിട്ടല്ല ഇയാൾ ജയിലിൽ നിന്ന് ഫോൺ വിളിക്കുന്നത്. നിരവധി ആളുകളെ ജയിലിൽ നിന്ന് വിളിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിട്ടിണ്ടെന്നാണ് കണ്ടെത്തൽ. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവു...

സ്വര്‍ണക്കുതിപ്പിന് കത്രികപ്പൂട്ട്; വിലക്കുറവോടെ പുതിയ മാസം തുടങ്ങി

Image
  കൊച്ചി:സ്വര്‍ണ വില ഇന്ന് രാവിലെ കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം വില രണ്ട് തവണയായി വര്‍ധിച്ചിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 90,200 രൂപയായി. ഇന്നലെ ഒരു പവന് 90,400 രൂപയായിരുന്നു.ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,275 രൂപ ആയി. ഇന്നലെ ഗ്രാമിന് 11,300 രൂപ ആയിരുന്നു. ഇന്നലെ രാവിലെ 89,960 രൂപയായിരുന്ന പവന്, വൈകിട്ട് 440 രൂപയാണ് വര്‍ധിച്ചത്. അതോടെ അഞ്ച് ദിവസത്തിന് ശേഷം സ്വര്‍ണം വീണ്ടും 90,000 രൂപ കടന്നു. അതേസമയം, ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകന്‍ സാധ്യതയുണ്ട്. മിക്കവാറും വില കൂടുകയാണ് ചെയ്യുക. ഒക്ടോബര്‍ 21ന് ആണ് സ്വര്‍ണ വില സർവകാല റെക്കോര്‍ഡില്‍ എത്തിയത്. 97,360 രൂപയായിരുന്നു അന്നത്തെ വില. സ്വര്‍ണവില പണിക്കൂലിയില്ലാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളാണ് അന്നുണ്ടായിരുന്നത്. എന്നാൽ, അന്ന് വൈകിട്ട് തന്നെ വില കുറയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്.

രജിസ്ട്രേഷൻ വകുപ്പ്റിട്ട, രജിസ്ട്രാർ മുക്കാളി യിലെഹൈമാവതി നിര്യാതയായി

Image
മാഹി: രജിസ്ട്രേഷൻ വകുപ്പ്റിട്ട, രജിസ്ട്രാർ മുക്കാളി കൊളരാട് തെരുവിലെ ശ്രീ വിഹാറിൽ കെ, ഹൈമാവതി (81) നിര്യാതയായി. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ രജിസ്ട്രാർ ഓഫീസുകളിൽ ജോലി ചെയ്തിരുന്നു.ഭർത്താവ്: സി.രാമൻ (റിട്ട. അധ്യാപകൻ, വടകര ബി ഇ എം ഹൈസ്കൂൾ. സഹോദരങ്ങൾ: പ്രഭാകരൻ (റിട്ട. റെയിൽവേ, വടകര) ,വേണുഗോപാലൻ , രാധാലക്ഷ്മി, ശ്യാമള( മൂവരും പുത്തൻ തെരു ,വടകര), സുഭദ്ര  (താനൂർ), സുധ (തിരുവങ്ങൂർ)

പരാതി നൽകാനെത്തിയ ഭിന്നശേഷിക്കാരനെ മണിക്കൂറുകൾ നിർത്തിച്ചു: ഒടുവിൽ കേസെടുക്കാതെ മടക്കി അയച്ചു, ചക്കരക്കൽ പൊലിസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാർക്ക് ദുരിതപർവ്വം

Image
ചക്കരക്കൽ: ചക്കരക്കൽ പൊലിസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ ഭിന്നശേഷിക്കാരനെ മണിക്കൂറോളം കാത്തു നിർത്തിച്ചതായി പരാതി. മുൻ സർക്കാർ ജീവനക്കാരനായ മധ്യവയസ്ക്കനാണ് ചക്കരക്കൽ പൊലിസ് സ്റ്റേഷനിൽ നിന്നും ദുരനുഭവം നേരിട്ടത്. ഹൈ റിച്ച് സാമ്പത്തിക തട്ടിപ്പിന് ഇരയായ പൊലിസ് സ്റ്റേഷൻ പരിധിയിലെ ഭിന്നശേഷിക്കാരൻ നിക്ഷേപ തുക ഉടമകളുടെ സ്ഥാവര ജംഗമ വസ്തുക്കൾ വിറ്റ് സർക്കാർ തിരിച്ചു കൊടുക്കുന്ന വാർത്തയറിഞ്ഞാണ് സഹായിയോടൊപ്പം രണ്ടാഴ്ച്ച മുൻപ് സ്റ്റേഷനിലെത്തിയത്. പരാതിയിൽ പൊലിസ് കേസെടുത്താൽ മാത്രമേ എഫ്.ഐ.ആർ സഹിതം തൃശൂർ കലക്ടറേറ്റിലെ സെക്ഷനിൽ അപേക്ഷിക്കാൻ കഴിയുകയുള്ളു. ലക്ഷങ്ങൾ നഷ്ടമായ പരാതിക്കാരന് ചെറിയൊരു സംഖ്യ തിരിച്ചു കിട്ടിയിരുന്നു. എന്നാൽ ഇതു ചൂണ്ടിക്കാട്ടി കേസെടുക്കാൻ കഴിയില്ലെന്ന് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയിക്കുകയായിരുന്നു. ഈക്കാര്യം അറിയിക്കുന്നതിന് രാവിലെ മുതൽ വൈകിട്ട് വരെ ജലപാനമില്ലാതെ ഭിന്നശേഷിക്കാരനും ശാരീരിക അവശതയുമുള്ളയാളെ അവിടെ കാത്തു നിർത്തുകയും ചെയ്തു. സ്റ്റേഷനിലെത്തുന്ന ഭിന്നശേഷിക്കാരോടും സ്ത്രീകൾ ഉൾപ്പെടെയുള്ള പരാതിക്കാരോടും ചക്കരക്കൽ സ്റ്റേഷനിൽ നിന്നും ഇതേ രീതിയിലുള്ള പെരുമാറ്റമാണ് ഉണ്...

മാണിക്കോത്ത് യശോദ നിര്യാതയായി

Image
'കടമ്പൂർ : കടമ്പൂർ ശാസ്ത്രിമന്ദിരത്തിന് സമീപം പൂറ്റുവകണ്ടിയിൽ പാനി ബാബുവിന്റെ മാതാവ് മണിക്കോത്ത് യശോദ നിര്യതയായി  സംസ്ക്കാരം ഇന്ന് 25 ശനിയാഴ്ച രാവിലെ 11 മണിക്ക്  പാട്യം പൂക്കോട് ഓട്ടാച്ചിമാകൂൽ വീട്ടുവളപ്പിൽ നടക്കും.

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

Image
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.ഇന്നലെ വൈകുന്നേരം 6.30 ന് ഒന്നാം ബ്ലോക്കില്‍ അണ്‍ലോക്ക് പരിശോധന നടത്തവെ ഒന്നാം നമ്പര്‍ സെല്ലിലെ തടവുകാരനായഡി-100/ 25 നമ്പര്‍ തൃശൂര്‍ പുതുക്കാട് നായരങ്ങാടി കല്ലൂരിലെ താഴെക്കാട്ടില്‍ വീട്ടില്‍ ഗോപകുമാറിന്റെ(45)സാധനങ്ങള്‍ സൂക്ഷിക്കുന്ന കവറില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ പിടികൂടിയത്.സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

കോയിപ്ര-താളിച്ചാൽ-തെന്നം റോഡും പാലവും നാടിന് സമർപ്പിച്ചു*

Image
പയ്യന്നൂർ :സാമൂഹിക ജീവിതം മെച്ചപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം : മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു.ജനങ്ങളുടെ പ്രശ്നങ്ങളെ നേരിടുകയും സാമൂഹിക ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ധനവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കോയിപ്ര-താളിച്ചാൽ-തെന്നം റോഡ്, മാവുള്ളപൊയിൽ പാലം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രിഉൾപ്രദേശങ്ങളെയും വികസനത്തിൽ ചേർത്തു നിർത്തുക എന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് തെന്നം പോലെയുള്ള ഗ്രാമീണ മേഖലകളിലും റോഡുകളും പാലങ്ങളും നിർമ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ സാധാരണക്കാർക്കുവേണ്ടി പ്രവർത്തിക്കുകയും ഭരണസംവിധാനത്തെചലിപ്പിക്കുകയുമാണ് ചെയ്യുന്നത്. ക്ഷേമ പെൻഷനുകളും വീട്ടമ്മമാർക്ക് 1000 രൂപയുടെ ധനസഹായവും ഉൾപ്പെടെയുള്ള പദ്ധതികൾ സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ചെയ്യാൻ പറ്റുന്നവ പറയുകയും പറയുന്നവ നടപ്പിലാക്കുകയും ചെയ്യുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തെന്നം ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷനായി.പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തികേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹാ...

ഏഴോത്ത് ആധുനിക വാതക ശ്മശാനം; മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു*

Image
പഴയങ്ങാടി :ഏഴോം ഗ്രാമ പഞ്ചായത്തിൽ ഒരുങ്ങിയ ആധുനിക വാതക ശ്മശാനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തുകളിൽ ശ്മശാനങ്ങൾ ഇല്ലാത്ത പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ആദ്യ ഘട്ടത്തിൽ തന്നെ ആധുനിക വാതക ശ്മശാനം ഒരുക്കിയ കല്ല്യാശ്ശേരി മണ്ഡലത്തെയും പഞ്ചായത്തിനെയും മന്ത്രി അഭിനന്ദിച്ചു.എം വിജിൻ എം എൽ എ അധ്യക്ഷനായി. മുൻ എം എൽ എ ടി വി രാജേഷ് മുഖ്യാതിഥിയായി. ഏഴോം പഞ്ചായത്തിന്റെ അധീനതയിലുളള  എരിപുരം തടത്ത് 49 സെന്റ് സ്ഥലത്ത് സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.77 കോടി ഉപയോഗിച്ചാണ്  ആധുനിക വാതക ശ്മശാനം നിർമ്മിച്ചത്.എൽപിജി അധിഷ്ഠിത ആധുനിക ഗ്യാസ് ശ്മശാനത്തിൽ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  കുറഞ്ഞ സമയത്തിനകം ശവസംസ്കാര പ്രക്രിയ സുഗമമായി നിർവ്വഹിക്കുന്നതിന് സാധിക്കും. ശാസ്ത്രീയ രീതിയിലുള്ള മലിനീകരണ നിയന്ത്രണ സംവിധാനങ്ങളാണ് ഇതിന് ഏർപ്പെടുത്തിയിരിക്കുന്നത്. എൽപിജി റൂം,  സെക്യൂരിറ്റി റും,  ഓഫീസ് റൂം, ജനറേറ്റർ റും,  പാർക്കിംഗ് സൗകര്യം, ഗാർഡൻ, വിളക്കുകൾ, ശുചിമുറി, ചുറ്റുമതിൽ, ഡ്രൈനേജ് ഇന്റർലോക്ക്, ടൈൽ,  ഉൾപ്പടെ 2118.84 ചതുരശ്ര അടിവിസ്താരമുള്ള...

തുർക്കിയിൽ നിര്യാതനായ അഹ്‌മദ്‌ പാറക്കലിന് നാട് വിട നൽകി

Image
  കണ്ണൂർ: കഴിഞ്ഞ ദിവസം തുർക്കിയിൽ നിര്യാതനായ ജമാഅത്തെ ഇസ്‌ലാമി നേതാവും ജീവ കാരുണ്യ പ്രവർത്തകനുമായ അഹ്‌മദ്‌ പാറക്കലിന് നാട് വിട നൽകി. വെള്ളിയാഴ്ച്ച രാവിലെ മുതൽ വലിയ ജനക്കൂട്ടം ഒരുനോക്കുകാണാൻ കെ എം ജെ സ്കൂളിൽ എത്തിയിരുന്നു. അൽ ഹുദ അക്കാദമി, കെ എം ജെ ഇംഗ്ലീഷ് സ്കൂൾ, പുറവൂർ ജുമാ മസ്‌ജിദ്‌ എന്നിവിടങ്ങളിൽ മയ്യിത്ത് നമസ്കാരം നടന്നു. മയ്യിത്ത് നമസ്‍കാരത്തിന് ഡോ ഷബീർ, സാജിദ് അഹമ്മദ്, ടി കെ ഇസ്മായിൽ , പി മൊയ്‌ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി  കെ കെ രാഗേഷ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട്  അഡ്വ. അബ്ദുൽ കരീം ചേലേരി,ജമാഅത്തെ ഇസ്‌ലാമി   മേഖല  നാസിമുമാരായ യൂ പി സിദ്ധീഖ് മാസ്റ്റർ, പി പി അബ്‌ദുറഹ്‌മാൻ പെരിങ്ങാടി, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ്  ടി കെ മുഹമ്മദലി, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സാദിഖ്  ഉളിയിൽ, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ പി  താഹിർ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി  എം പി മുഹമ്മദലി,മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ,  മുണ്ടേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എച് നസീർ ഹാജി,...

കെ.വി ഭാസ്ക്കരൻ നിര്യാതനായി

Image
മയ്യിൽ :കണ്ടക്കൈ: ചാലവയലിൽ പരേതനായ കെ വി. മാധവൻ ആശാരിയുടെ മകൻ കെ വി. ഭാസ്ക്കരൻ ( 58) നിര്യാതനായി.  താണ പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ സ്റ്റാമിനർ തസ്തികയിൽ ജീവനക്കാരനാണ്. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും, കാർപന്ററി വർക്കേർസ് യൂനിയൻ മയ്യിൽ ഏറിയാ കമ്മിറ്റി മെമ്പറും, ഫ്രന്റസ് ക്ലബ്ബ് ചാലവയലിന്റെ സജീവ പ്രവർത്തകനുമാണ്.അമ്മ - കെ വി. രോഹിണി.ഭാര്യ -:ഉഷ .ഇ. എളമ്പാറമക്കൾ : അക്ഷര കെ വി , ആദിത്ത്. കെ.വി ,സഹോദരിമാർ കെ വി.ലളിത (അംഗനവാടി ടീച്ചർ, സി.പി.എംചാലവയൽ ബ്രാഞ്ച് മെമ്പർ ) സുനില , ശൈലജ, സുജാത , സുജിത,സുനിത.സംസ്ക്കാരം 01.11.25ന് ശനിയാഴ്ച പകൽ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ

ശബരിമല സ്വർണ കൊള്ളയിലെ അന്വേഷണം യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള പ്രഹസനം: മാർട്ടിൻ ജോർജ്

Image
  കണ്ണൂർ: ശബരിമല സ്വർണ കൊള്ളയിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടിയുള്ള പ്രഹസനം മാത്രമാണെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.ശബരിമല സ്വർണ കൊള്ളക്കെതിരെ യുഡിഎഫ് കണ്ണൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ കാൽടെക്സിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമലയിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് യഥാർത്ഥ പ്രതികളെ ഒളിപ്പിക്കാനുള്ള ശ്രമമാണ് നിലവിലെ എഫ്ഐആറിലൂടെയും അന്വേഷണത്തിലൂടെയും നടക്കുന്നത്. ഗവൺമെന്റ്, പാർട്ടി, ദേവസ്വം ബോർഡ് എന്നിവയുടെ അറിവില്ലാതെ ഇത്തരം കാര്യങ്ങൾ നടക്കില്ലെന്ന് വ്യക്തമാണ്. പഴയ ദേവസ്വം ബോർഡിനു മാത്രമല്ല അതേ സ്വർണ്ണപ്പാളിയും തകിടും കൊടുത്തയച്ച ഇപ്പോഴത്തെ ബോർഡിനും ഇതിൽ ഉത്തരവാദിത്തമുണ്ടെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.അയ്യപ്പന്റെ സ്വത്ത് കട്ടെടുത്തവർ ആരായാലും അവരെ പൊതുജനമധ്യത്തിൽ കൊണ്ടുവരുന്നത് വരെയുള്ള പോരാട്ടവുമായി  മുന്നോട്ടുപോകുമെന്നും മാർട്ടിൻ ജോർജ് വ്യക്തമാക്കി.യു ഡി എഫ് കണ്ണൂർ നിയോജക മണ്ഡലം ചെയർമാൻ സി എം ഗോപിനാഥ് അധ്യക്ഷത വഹിച്ചു.അഡ്വ. ടി ഒ മോഹനൻ മുഖ്യ പ്രഭാഷണം നടത്തി.നേതാക്കളായ മുസ്‌ലിഹ്‌ മഠത്...

കണ്ണൂർ മേയർ കോടികൾ കൈക്കൂലി വാങ്ങികോർപ്പറേഷൻ കരാറുകാർ സ്വധീനിക്കാൻ ശ്രമിച്ചു: കെ കെ രാഗേഷ്‌

Image
 കണ്ണൂർ :മരക്കാർക്കണ്ടിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ കരാറുകാരിൽനിന്ന്‌ മേയർ മുസ്ലീഹ് മഠത്തിൽ കോടികൾ കൈക്കൂലി വാങ്ങിയതായും ഇതേ സംഘം സിപി എം ഓഫീസിലെത്തി, സഹകരിക്കണമെന്നും എന്തുവേണമെങ്കിലും ചെയ്യാമെന്നും വാഗ്‌ദാനംചെയ്‌തതായും ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌. കോർപ്പറേഷന്റെ ദുർഭരണത്തിലും വികസനവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് എൽഡിഎഫ് കണ്ണൂർ കോർപ്പറേഷൻ കമ്മിറ്റി സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനംചെയ്യുമ്പോഴാണ് മേയർ മുസ്ലിഹ് മഠത്തിലിനെതിരെ ഗുരുതര ആരോപണവുമായി കെ.കെരാഗേഷ്‌ രംഗത്തുവന്നത്. മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ടെൻഡറിൽ എൽഡിഎഫ് വിയോജിപ്പ്‌ അറിയിച്ചിരുന്നു. തുടർന്നാണ്‌ ടെൻഡർ ലഭിച്ച ആളുകൾ കാണാൻവന്ന് പദ്ധതിയുമായി സഹകരിക്കണമെന്നും എന്തുവേണമെങ്കിലും ചെയ്യാമെന്നും പറഞ്ഞത്‌. ഇതേ സംഘമാണ് മേയർക്ക് നൽകിയ തുക എത്രയാണെന്ന് വെളിപ്പെടുത്തിയത്. ഇതു കേട്ട് താനടക്കമുള്ളവർ ഞെട്ടിപ്പോയി. മേയറെ കൈകാര്യം ചെയ്ത പോലെ സിപിഎം ജില്ലാ സെക്രട്ടറിയെ കൈകാര്യം ചെയ്യാമെന്ന് ധരിക്കേണ്ടെന്ന് അവരോട് വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. 140 കോടി രൂപയുടെ പദ്ധതിയാണിതെന്ന് പറഞ്ഞ് പദ്ധതിയെ പെരുപ്പിച്ച് കാണിച്ചു. എന്...

രാഷ്ട്രീയ ഏകതാ ദിനത്തിൽ കണ്ണൂരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

Image
  കണ്ണൂർ :സർദാർ വല്ലഭായി പട്ടേലിന്റെ 150ാം ജന്മ വാർഷികത്തോടനുബന്ധിച്ച്(രാഷ്ട്രീയ ഏകതാ ദിനത്തിൽ) കണ്ണൂർ സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.ഒക്ടോബർ 31 രാവിലെ കണ്ണൂർ ടൗൺ സ്റ്റേഷൻ പോലീസും എസ്പിസി കേഡറ്റുകളെയും ഉൾപ്പെടുത്തി കണ്ണൂരിൽ വച്ച്  ജില്ലാതലത്തിൽ സംഘടിപ്പിച്ച ഓട്ടം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ  നിധിൻരാജ് പി ഐപിഎസ് ഫ്ലാഗ് ഓഫ് ചെയ്തു. അഡീഷണൽ എസ്പി  സജേഷ് വാഴളാപ്പിൽ, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ  ഇൻസ്പെക്ടർ ശ്രീ. വിനു മോഹൻ പി എ, എസ്ഐ  ദീപ്തി  വി, എസ്പിസി  എഡിഎൻഒ  കെ രാജേഷ് എന്നിവർ സംസാരിച്ചു.കണ്ണൂർ പോലീസ് സിന്തറ്റിക് ട്രാക്ക് കം ഫുട്ബോൾ ഗ്രൗണ്ടിൽ (പോലീസ് പരേഡ് ഗ്രൗണ്ടിൽ) നിന്നും തുടങ്ങിയ കാൽടെക്സ്, പഴയ ബസ് സ്റ്റാൻഡ് പരിസരം  വഴി പോലീസ് പരേഡ് ഗ്രൗണ്ടിൽ തന്നെ അവസാനിച്ചു.പരിപാടിയിൽ എഴുപതോളം എസ്പിസി കേഡറ്റുകളും അധ്യാപകരും പങ്കെടുത്തു.

പരിയാരം മെഡിക്കൽ കോളേജിൽ നിന്നും രോഗിയുടെ കൂട്ടിരിപ്പുകാരന് നഷ്ടപ്പെട്ട കാൽ ലക്ഷം വീണ്ടെടുത്ത് നൽകി പൊലിസുകാരൻ്റെ അന്വേഷണ മികവ്

Image
പരിയാരം: പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ നിന്ന് നഷ്ടപ്പെട്ട തുക കണ്ടെത്തി രോഗിയുടെ കൂട്ടിരിപ്പുകാരന് തിരിച്ച് നല്‍കി മാതൃകയായി പൊലീസുകാരനായ പി.ആര്‍.ഷിജു.ഒക്ടോബര്‍ 27 ന് രാത്രിയാണ് സംഭവം ഹൃദയാലയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ബന്ധുവിന് ഹോസ്പിറ്റല്‍ ബില്ലിനായി കൊണ്ടുവന്ന കണിച്ചാര്‍ സ്വദേശിയായ കെ.എസ്.സജിയുടെ 25,000 രൂപയാണ് നഷ്ടപ്പെട്ടത്.കുറേ നേരത്തെ തെരച്ചിലിനു ശേഷം പണം ലഭിക്കാത്തതിനാല്‍ സജി വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്നു.പണം നഷ്ടപ്പെട്ട സജിയുടെ മനോവിഷമം കണ്ട ബന്ധുക്കള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെത്തി പൊലീസ് എയ്ഡ് പോസ്റ്റില്‍ വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പോലീസ് എയ്ഡ്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.ആര്‍.ഷിജു ആശുപത്രി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സജി വാഹനത്തില്‍ നിന്നിറങ്ങുമ്പോള്‍ അരയില്‍ നിന്ന് പണമടങ്ങിയ കവര്‍ വീഴുന്നതായി കാണുകയും ചെയ്തു.ഒരു യുവാവ് അത് എടുക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് സി.സി.ടി.വി നിരീക്ഷിച്ച് യുവാവിന്റെ ബന്ധുക്കളെ തിരിച്ചറിയുകയായിരുന്നു.യുവാവിന്റെ അച്...

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർപേഴ്സൻ

Image
കൊച്ചി:ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർപേഴ്സനായിനിയമിച്ചു കൊണ്ട് ഉത്തരവായി. വൈസ് ചെയര്‍മാനായിരുന്ന നടന്‍ പ്രേംകുമാറാണ് സംവിധായകന്‍ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചെയര്‍മാന്റെ ചുമതല വഹിച്ചിരുന്നത്. ഷാജി എന്‍. കരുണിന്റെ മരണത്തെത്തുടര്‍ന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സംവിധായകന്‍ കെ.മധുവിനെ നിയമിച്ചിരുന്നു.കുക്കൂ പരമേശ്വരൻ ആണ് വൈസ് ചെയർപേഴ്സൺ. സി അജോയ് സെക്രട്ടറിയും ആകും. 26 പേര് ഉൾപ്പെടുന്നതാണ് ജനറൽ കൗൺസിൽ. സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, സുധീർ കരമന, സിത്താര കൃഷ്ണകുമാർ, മിൻഹജ് മേഡർ, ശ്യാം പുഷ്ക്കരൻ, അമൽ നീരദ്, സാജു നവോദയ, പൂജപ്പുര രാധാകൃഷ്ണൻ, ശ്രീഗണേഷ് എന്നിവർ ജനറൽ കൗൺസിൽ. ആറു പേർ ഉൾപ്പെടുന്നതാണ് ഭരണസമിതി. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി, ട്രഷറർ എന്നിവർക്ക് പുറമേ സോഹൻലാൽ എസ്, സന്തോഷ് കീഴാറ്റൂർ എന്നിവരും ഭരണസമിതിയിൽ. മൂന്നുവർഷമാണ് ഭരണസമിതിയുടെ കാലാവധി. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ ആർട്ട്സ് (ബാഫ്റ്റ) പുരസ്കാരവും നേടിയ ആളാണ് റസൂൽ പൂക്കുട്ടി . ഏറെയും ബോളിവുഡ് സിനിമകളിലാണ് അദ്ദേഹ...

സ്കൂട്ടറിനുള്ളിൽ വിഷ പാമ്പ് : അധ്യാപിക കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Image
കാഞ്ഞങ്ങാട് :വീട്ടിൽനിന്ന് കോളജിലേക്ക് ഇറങ്ങുമ്പോൾ താൻ ഓടിക്കുന്ന സ്കൂട്ടറിൽ വിഷപ്പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഷറഫുന്നിസ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോളജിലേക്ക് എത്താൻ ഒരു കിലോമീറ്റർ മാത്രം ബാക്കിനിൽക്കെ വണ്ടിയുടെ ബ്രേക്ക് പിടിക്കുമ്പോഴാണ് ബ്രേക്കിന്റെ ഇടയിലൂടെ പാമ്പ് തല പൊക്കി വന്നത്. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് പോയെങ്കിലും ആത്മധൈര്യം കൈവരിച്ച് രണ്ടാമത്തെ ബ്രേക്ക് പിടിച്ച് വണ്ടി നിർത്തി ഷറഫുന്നീസ രക്ഷപ്പെട്ടു. നെഹ്റു കോളജിലെ ചരിത്ര വിഭാഗം അധ്യാപികയായ തൈക്കടപ്പുറത്ത് താമസിക്കുന്ന ഷറഫുന്നിസയാണ് ഇത്തരത്തിൽ പാമ്പിന്റെ കടിയേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. തൈക്കടപ്പുറത്തെ വീട്ടിൽനിന്ന് കോളജിലേക്ക് തന്റെ സ്കൂട്ടറിൽ വരുമ്പോഴാണ് സംഭവം.സ്കൂട്ടറിന്റെ മുൻ ഭാഗത്തുള്ള വിടവിലൂടെ പാമ്പ് അകത്തുകടന്നിരിക്കാമെന്നാണ് കരുതുന്നത്. വലത്ത് ഭാഗത്തുള്ള ബ്രേക്ക് പിടിച്ചാൽ പാമ്പിന് പരുക്കേൽക്കും. അതുകൊണ്ട് ഇടത് ഭാഗത്തുള്ള ബ്രേക്ക് പിടിച്ചാണ് ഷറഫുന്നിസ വണ്ടി നിർത്തിയത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ മെക്കാനിക്കിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ വന്ന് വണ്ടിയുടെ ബോഡി മാ...

കുറ്റാന്വേഷണ മികവിന് കേന്ദ്ര അംഗീകാരം : ക്രൈംബ്രാഞ്ച് എ.സി.പി ടി.പി സുമേഷിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്ക്കാരം

Image
  കണ്ണൂർ :കേന്ദ്ര ആഭ്യന്തര മന്തിയുടെ മികച്ച അന്വേഷണത്തിനുള്ള  പുരസ്‌കാരം കണ്ണൂർ ജില്ലാ ക്രൈം ബ്രാഞ്ച് എ സി.പി ടി . പി സുമേഷ് അർഹനായി. വളപട്ടണം സ്റ്റേഷനിൽ പൊലിസ് ഇൻസ്പെക്ടറായിരിക്കെ വളപട്ടണത്തെ അരിവ്യാപാരിയുടെ വീട്ടിൽ നിന്നും ഒന്നേകാൽ കോടി രൂപയും സുമാർ 300 ഓളം പവൻ സ്വർണ്ണാഭരണങ്ങളും കവർച്ച നടത്തിയ കേസിൽഒരാഴ്ച്ചക്കുള്ളിൽ  പ്രതിയെ അറസ്റ്റ് ചെയ്ത് മുഴുവൻ ആഭരണങ്ങൾ കണ്ടെത്തുകയും ചെയ്തു കൊണ്ടു  നടത്തിയ അന്വേഷണ മികവാണ് അവാർഡിന് അർഹത നേടിക്കൊടുത്തത്.അന്ന്തന്നെ സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കേസ് കൂടിയായിരുന്നു. നിരവധി കൊലപാതക കേസുകൾi മോഷണ കേസുകൾ വധാശമകേസുകൾ എന്നിവ അന്വേഷിച്ച് ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം 'നേരത്തെ മികച്ച അന്വേഷണഉദ്യോഗസ്ഥനുള്ള ഡി.ജി.പി യുടെ ബാഡ്ജ് ഓഫ് ഓണർ, മുഖ്യമന്തിയുടെ പോലീസ് മെഡൽ എന്നിവ നേടിയ ഉദ്യോഗസ്ഥനാണ്. നേരത്തെ തളിപ്പറമ്പ ബാറിലെ അഭിഭാഷകനായിരുന്നു. തളിപ്പറമ്പ കാഞ്ഞിരങ്ങാട് സ്വദേശിയാണ്. ഭാര്യ: പി.പി ഷിജിന ,മക്കൾ: യദുകൃഷ്ണ,മുദുൽകൃഷ്ണ

സാമ്പത്തിക തട്ടിപ്പ് കേസിൽ വിവാദ വ്യവസായി ഷർഷാദ് ചെന്നൈയിൽ അറസ്റ്റിൽ

Image
തലശേരി: സാമ്പത്തിക തട്ടിപ്പ് കേസിൽ തലശേരി സ്വദേശിയായ വിവാദ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റിൽ. 40 ലക്ഷം രൂപ തട്ടിയ കേസിൽ എറണാകുളം ടൗൺ സൗത്ത് പൊലീസാണ് ഷർഷാദിനെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ പുലർച്ചെ കൊച്ചിയിൽ എത്തിക്കും. കൊച്ചി സ്വദേശികളായ രണ്ടുപേരിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. പെൻഡ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ 2023 ലാണ് പണം തട്ടിയത്. വാർഷിക റിട്ടേണും ലാഭവും ഷെയറും നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കമ്പനി ഡയറക്ടർ ആയ ഷർഷാദ് ഒന്നാം പ്രതിയും സിഇഒ ആയ തമിഴ്നാട് സ്വദേശി ശരവണൻ രണ്ടാം പ്രതിയുമാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദനും മകനും എതിരെ ഷർഷാദ് പൊളിറ്റ് ബ്യൂറോയ്ക്ക് അയച്ച പരാതി നേരത്തെ വിവാദമായിരുന്നു. യു കെ വ്യവസായി രാജേഷ് കൃഷ്ണയും സിപിഐഎം നേതാക്കളും തമ്മിൽ അനധികൃത ഇടപാട് നടന്നെന്ന് ആരോപിച്ചായിരുന്നു പരാതി. ആരോപണത്തിന് പിന്നാലെ എം വി ഗോവിന്ദനും തോമസ് ഐസക്കും വക്കീൽ നോട്ടീസ് അയച്ചിരുന്നു.

എൻ. എസ്. എസ് കര യോഗം പതാക ദിനാചരണം നടത്തി

Image
കാടാച്ചിറ :കാടാച്ചിറ എൻ.എസ് എസ് കരയോഗം പതാക ദിനം ആചരിച്ചു. കരയോഗം പ്രസിഡണ്ട്‌ കെ ബാലകൃഷ്ണൻ നമ്പ്യാർ നേതൃത്വം നൽകി. കരയോഗം സെക്രട്ടറി ഷാജി കടയപ്രത്ത്, ചന്ദ്രഭാനു മാസ്റ്റർ,രാധാകൃഷ്ണൻ നമ്പ്യാർ, ലിഷ വസന്തൻ, രാധിക കെ തുടങ്ങിയവർ സംസാരിച്ചു.

പെണ്ണില്ലം പബ്ളിക്കേഷൻസ് ഷാർജ പുസ്തകോത്സവത്തിൽ 101 എഴുത്തുകാരികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യും

Image
കണ്ണൂർ: കേരളത്തിലെ വനിതാ എഴുത്തുകാരുടെ കൂട്ടായ്മയായ പെണ്ണില്ലം എഴുത്തിടം പബ്ളിക്കേഷൻസ് ഷാർജാ പുസ്തകോത്സവത്തിൽ ഇക്കുറിയും പങ്കെടുക്കുമെന്ന് പെണ്ണില്ലം എഴുത്തിടം ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാൽപത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നൂറ്റിയൊന്ന് പേരുടെ നൂറ്റിയൊന്ന് പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. നവംബർ അഞ്ച് മുതൽ 16 വരെയുള്ള തീയ്യതികളിൽ ഷാർജയിൽ ഹാൾ നമ്പർ ഏഴിൽപെണ്ണില്ലം ബുക്സ്റ്റാളും പ്രവർത്തിക്കുന്നുണ്ട്. നവംബർ മൂന്ന് മുതൽ നവംബർ 20 വരെ പെണ്ണില്ലം എഴുത്തുകാർ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുള്ള എഴുതുകാരികളുടെ കൂട്ടായ്മയാണ് പെണ്ണില്ലം. കണ്ണൂർ ആസ്ഥാനമാക്കിയുള്ള സംഘടനയുടെ സെക്രട്ടറി രാജി അരവിനും പ്രസിഡൻ്റ് ജി. ലേഖയുമാണ്. 2025ൽ പെണ്ണില്ലം ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. സാഹിത്യവേദി എന്ന പേരിൽ ഫെയ്സ്ബുക്ക് കൂട്ടായ്മയും നിലവിൽ വന്നു. തുടക്കക്കാരിയായ എഴുത്തുകാരികളുടെ അപ്രകാശിതമായ സൃഷ്ടികളാണ് പെണ്ണില്ലം പബ്ളിക്കേഷനിലുടെ പ്രസിദ്ധീകരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ രാ...

ഇതാണെൻ്റെ ജീവിതം ഇപിയുടെ ആത്മകഥ നവംബർ മൂന്നിന് മുഖ്യമന്ത്രി കണ്ണൂരിൽ പ്രകാശനം ചെയ്യും

Image
കണ്ണൂർ : കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ്റെ ആത്മകഥ ഇതാണെൻ്റെ ജീവിതം മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി. പത്മനാഭന് നൽകി നവംബർ മൂന്നിന് വൈകുന്നേരം നാല് മണിക്ക് കണ്ണൂർ ടൗൺ സ്ക്വയറിൽ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ.എസ്.എഫ് എന്ന ഇടതുപക്ഷ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ഇപിയുടെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡൻ്റായിരുന്നു അദ്ദേഹം 'സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി , തൃശൂർജില്ലാ സെക്രട്ടറി സംസ്ഥാന സെക്രട്ടറിയേറ്റം അംഗം, പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം എന്നിങ്ങനെ വിവിധ ഉത്തരവാദിത്വങ്ങൾ നിർവഹിച്ച ഇപി ജയരാജൻ എൽ. ഡി. എഫ് കൺവീനറായും സംസ്ഥാനത്തെ വ്യവസായ - കായി മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. കേരള കർഷക സംഘത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റായി പ്രവർത്തിച്ച ഇ.പി ഇപ്പോൾ ആൾ ഇന്ത്യകർഷക സംഘം അഖിലേന്ത്യ വൈസ് പ്രസിഡൻ്റാണ്. സി.പി.എം ഹൈദരബാദ്പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങുമ്പോൾ ആന്ധ്രയിൽ ട്രെയിനിൽ നിന്നും രാഷ്ട്രീയ എതിരാളികളുടെ...

കണ്ണൂർ ആർ.ടി ഓഫീസിലെ വിജിലൻസ് റെയ്ഡ് നാടകമെന്ന് ഓൾ കേരള ഓട്ടോ കൺസൾട്ടൻസ് വർക്കേഴ്സ് അസോ. ഭാരവാഹികൾ

Image
കണ്ണൂർ:ഈക്കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ ആർ ടി ഓഫീസ് പരിസരത്തെ ഓട്ടോ കൺസൾട്ടന്റ്സ്മാരുടെ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധ തികച്ചും നാടകമായിരുന്നെന്നും ഇത് ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ സമൂഹത്തിന് മുന്നിൽമോശക്കാരായി ചിത്രീകരിക്കാനുമായിരുന്നെന്ന് ആൾ കേരള ഓട്ടോ കൺസൾട്ടൻസ് വർക്കേഴ്സ് അസോ. ( സി.ഐ.ടി.യു)യൂണിയൻ ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചുപല ആവശ്യങ്ങൾക്കുള്ള ഫീസും ടാക്സും അടക്കാനുള്ള തുകയുമായി സ്ഥാപനങ്ങൾക്ക് പുറത്ത് നിൽക്കുന്ന ആളുകളുടെ പക്കൽ നിന്നും സംഖ്യബലമായി പിടിച്ചു വാങ്ങി ഉദ്യോഗസ്ഥർക്ക് നൽകേണ്ട പൈസയാണെന്നാരോപിച്ചാണ് വിജിലൻസ് കൊണ്ടുപോയത്. വിജിലൻസിന്റെ ഈ നടപടിയിൽ കേരള ഓട്ടോ കൺസൾട്ടന്റ് വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) ശക്തമായിപ്രതിഷേധിച്ചു. അകാരണമായി പിടിച്ചെടുത്ത സംഖ്യ തിരിച്ചു നൽകൽ കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമരപരിപാടികളുമായി സംഘടനക്ക് മുന്നോട്ട് പോകേണ്ടിവരുമെന്നും ജില്ലാ സിക്രട്ടറി സി പി സുധീർ പറഞ്ഞു. കോഴിക്കോടു നിന്നുള്ള വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മൂന്ന് ജില്ലകളിലെ ആർ.ടി. ഓഫീസിൽ റെയ്ഡ് നടത്തിയത്. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ആർട്ടി ഓഫീസിൻ്റെ പുറത്തുള്ളവരിൽ ...

ആശമാരെ സിപിഎം നേതാക്കൾ അവഹേളിച്ചു; സർക്കാർ പ്രഖ്യാപനങ്ങൾ അപര്യാപ്തമെന്ന് സണ്ണി ജോസഫ് എംഎൽഎ

Image
  കണ്ണൂർ: ആശാവർക്കർമാർക്ക് സർക്കാർ നടത്തിട്ടുള്ള പ്രഖ്യാപനം അപര്യാപ്‌തമെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ. അത് അവർ തന്നെ വ്യക്തമാക്കിട്ടുണ്ട്. സർക്കാർ സമരത്തെ അധിക്ഷേപിക്കുവാനായിരുന്നു ശ്രമിച്ചത്. സമരക്കാരെ സി പി എം നേതാക്കൾ അവഹേളിച്ചുവെന്നും സമരം ആശാ വർക്കർമാർ ശക്തമായി തുടരുമെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരത്തിൻ്റെ രൂപവും ഭാവവും മാറുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. പിഎംശ്രീ പദ്ധതിയെന്ന പ്രധാന വിഷയത്തിൽ നിന്ന് ഒളിച്ചോടുന്നതാണ് ശിവൻകുട്ടിയുടെ പ്രസ്താവനയെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ. ദേശിയ വിദ്യാഭ്യാസ നയത്തിൽ ആണൊ അതൊ സി പി ഐ കോലം കത്തിച്ചതിലാണൊ വേദനയെന്നും അദ്ദേഹം പരിഹസിച്ചു. പി എം ശ്രീയിൽ നിന്ന് പിന്മാറാനല്ല തിരഞ്ഞെടുപ്പ് വരെ ഒളിച്ചുകളിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതികളെ മുഴുവൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശബരിമലയിലെ മോഷണം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ചാം പീടികയിലെ കുന്നിൽ ഹരിദാസൻ നിര്യാതനായി

Image
  'മോറാഴ :അഞ്ചാംപീടിക അങ്കണവാടിക്ക് സമീപത്തുള്ള കുന്നിൽ ഹരിദാസൻ (62) നിര്യാതനായി. അമ്മ പരേതയായ മാധവി. ഭാര്യ' പരേതയായ ശോഭന,കണ്ണാടിപ്പറമ്പ്. മകൻ അർജുൻ.സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മര്യാഗലം ശ്മശാനത്തിൽ നടക്കും.

യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Image
വളപട്ടണം : യുവതിയെ കിടപ്പുമുറിയിലെ സീലിങ്ങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി.ചിറക്കൽ അലവിൽ സ്വദേശി ഉപേന്ദ്രൻ്റെ മകൾ ടി. പ്രത് വി (24)യാണ് മരിച്ചത്. ഇന്നലെ രാത്രി 8.45 മണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ട യുവതിയെ ഗുരുതരാവസ്ഥയിൽ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൺ സുഹൃത്തിന് ഫോൺ ചെയ്ത ശേഷമാണ് ജീവനൊടുക്കിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രണയ നൈരാശ്യമാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന വിവരം. വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദ്ദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മാനുവൽ ഫ്രെഡറിക്കിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു*

Image
  കണ്ണൂർ :ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി മാനുവൽ ഫ്രെഡറികിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ട് ലോകകപ്പ് ഹോക്കി ടൂർണമെൻ്റുകൾ ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ ഇന്ത്യയുടെ ഗോളിയായിരുന്നു അദ്ദേഹം. ഹെൽമറ്റ് ഇല്ലാത്ത 1971 - 78 കാലത്ത് ലോകത്തെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളായിരുന്ന മാനുവൽ ഫ്രെഡറിക് പെനാൽറ്റി സ്ട്രോക്കുകൾ തടുക്കുന്നതിൽ മിടുക്കനായിരുന്നു. കേരളത്തിൽ ഹോക്കിക്ക് വലിയ  പ്രാധാന്യമില്ലാത്ത സമയത്താണ് അദ്ദേഹം ആദ്യമായി ഒളിമ്പിക് വെങ്കല മെഡൽ സംസ്ഥാനത്തിന്  നേടിത്തന്നത്.  മാന്വൽ ഫ്രെഡറികിൻ്റെ  കുടുംബാംഗങ്ങളുടെയും കായിക പ്രേമികളുടെയും  ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഗുഡ് ബൈ മാനുവൽ, മറക്കില്ല കണ്ണൂർ

Image
കണ്ണൂർ :ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് (78)  കണ്ണൂരിൻ്റെ അഭിമാനമായ കായിക താരം.ബംഗളുരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച  രാവിലെ ഒൻപതേ കാലിനാണ്അന്ത്യം. കണ്ണൂർ ബർണ ശേരി സ്വദേശിയായ മാനുവൽ ഫെഡറിക്കിനെ പയ്യാമ്പലത്ത് ഒന്നാം പിണറായി  സർക്കാർ വീടുവെച്ചു നൽകിയിരുന്നു. അന്നത്തെ സ്പോർട്ട് സ് മന്ത്രിയായിരുന്ന ഇ.പി ജയരാജനാണ് ഇതിന് മുൻകൈയ്യെടുത്തത്. കണ്ണൂർ കോർപറേഷൻ മേയറായിരുന്ന ടി.ഒമോഹനൻ്റെ നേതൃത്വത്തിൽ അന്നത്തെ ഭരണസമിതി പയ്യാമ്പലം -പള്ളിയാംമൂല റോഡിന് മാനുവൽഫെഡറിക് റോ ഡെന്ന പേരു നൽകിയിരുന്നു. ലോക ഹോക്കി ചരിത്രത്തിൽ മിന്നും പ്രകടനം നടത്തിയ കളിക്കാരനാണ് മാനുവൽ. യാതൊരു സുരക്ഷാ കവചവുമില്ലാതെയാണ് അദ്ദേഹം ഗോൾവലയം കാത്തത്. നെറ്റി പൊട്ടി ചോരയൊലിച്ചിട്ടും അദ്ദേഹം പാക്കിസ്ഥാനെതിരെ ഹിമാലയം പോലെ ഗോൾ വല കാത്തു. ഇതു പാക് കളിക്കാരുടെ മാത്രമല്ല കാണികളുടെയും കൈയ്യടി നേടി. 1972ലെ മ്യൂണിക് ഒളിംപിക്‌സിൽ ഹോളണ്ടിനെ തോൽപിച്ച് വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ ഗോളിയായിരുന്നു മാനുവൽ. 1978 അർജന്റീന ബ്യൂണസ് അയേഴ്‌സിൽ നടന്ന ലോകകപ്പിലാണ് ഇദ്ദേഹം ഇന...

പി.എം. ശ്രീ പദ്ധതിയിലെ ഒപ്പിടൽ: മന്ത്രി വി.ശിവൻകുട്ടിയുടെ കോലം കത്തിച്ച യുവജന നേതാക്കൾക്കെതിരെ നടപടി വരുന്നു

Image
കണ്ണൂർ: കേന്ദ്ര സർക്കാർപിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ  ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചതിൽ സിപിഐയിൽ അച്ചടക്കനടപടി. ഇതിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ രണ്ട് യുവ നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം ചേർന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. എഐവൈഎഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെവി രജീഷിനോടും ജില്ലാ സെക്രട്ടറി സാഗർ കെ വിയോടുമാണ് വിശദീകരണം തേടിയത്. മുന്നണി ബന്ധത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലായ പ്രതിഷേധത്തിൻ്റെ സാഹചര്യം വ്യക്തമാക്കണമെന്ന് നോട്ടീസില്‍ പറയുന്നു. പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഖേദ പ്രകടനവുമായി എഐവൈഎഫ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോൻ ഇന്നലെ പറഞ്ഞത്. ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ജാഗ്രതക്കുറവാണെന്നും എഐഎസ്എഫും എഐവൈഎഫും കൈകൊണ്ട നിലപാടുകൾ തികച്ചും ആശയപരം മാത്രമാണെന്നും ടിടി ജിസ്‌മോൻ പുറത്തിറക്കിയ വാർത്താകുറിപ്പ...

ആർ. വി മെട്ടയിലെ കെ.സി ശ്രീധരൻ നിര്യാതനായി

Image
 ' ഇരിവേരി :ആർ വി മെട്ട യിലെ  കെ സി ശ്രീധരൻ ( കോവിൽ)  (90 ) നിര്യാതനായി.  ഭാര്യ: പരേതയായ  ലക്ഷ്മി  മക്കൾ : ടിപി അനിരുദ്ധൻ ,ടി. പി സന്തോഷ്   , സുനിൽകുമാർ  ട  ,ശ്രീജൻ  മരുമക്കൾ : ബിന്ദു മക്രേരി , സുനിത  കണയന്നൂർ  സിജ  തൃശൂർ ,ദീപ ഓടക്കടവ്  സഹോദരങ്ങൾ : നാരായണി , പരേതരായ  കുഞ്ഞമ്പു , കൃഷ്ണൻ  ശവസംസ്ക്കാരം  ഉച്ചക്ക്  ഒരു മണിക്ക് വെള്ളച്ചാൽ കുഴിക്കിലായി  വാതക ശ്മശാനത്തിൽ

കടമ്പൂരിൽ ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി

Image
കാടാച്ചിറ:കടമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി, അനുസ്മരണം നടത്തി മണ്ഡലം പ്രസിഡണ്ട് സി.ഒ രാജേഷ്, അധ്യക്ഷം വഹിച്ചു ബ്ലോക്ക് പ്രസിഡണ്ട്  കെ.വി ജയരാജൻ, അഗീഷ് കാടാച്ചിറ, സനിൽകുമാർ കാടാച്ചിറ, ടി.വി ജയകുമാർ, പി.ശശിധരൻ, സോന രാജിവൻ . കെ.വി, സുരേഷ് ബാബു .ടി .കെ .,അനീഷ്കുമാർ .കെ.വി. തുടങ്ങിയവർ സംസാരിച്ചു

രാജ്യം മറക്കില്ല മാനുവൽ ഫ്രെഡറിക്സിനെ വിട പറഞ്ഞത് കേരളത്തിൻ്റെ ധ്യാൻചന്ദ് കണ്ണൂരിൻ്റെ ഒളിംപ്യൻ

Image
കണ്ണൂർ: ഇന്ത്യൻ ഹോക്കിക്ക് സ്വപ്നചിറകുകൾ നൽകിയ ഒളിംപ്യൻ മാനുവൽ ഫ്രെഡറിക് വിട പറഞ്ഞു. ബാംഗ്ലൂരിലെ ആസ്റ്റർ സി.എം.ഐആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മകൾ ഉൾപ്പെടെയുള്ള ബന്ധുക്കൾ ആശുപത്രിയിലുണ്ട്. കണ്ണൂരിൽ നിന്നും വളർന്നു വന്ന ഒളിംപ്യനായ മാനുവൽ ഫ്രെഡറിക് കഴിഞ്ഞ കുറെക്കാലമായി ബംഗ്ളൂരിലാണ് താമസിച്ചു വരുന്നത്. ഏറെക്കാലമായി അർബുദ ബാധിതനാണ്. രോഗം നാലാം ഘട്ടത്തിലേക്ക് മൂർച്ഛിച്ചതിനെ തുടർന്നാണ് അന്ത്യം. ഒളിംപിക്സിലടക്കം വർഷങ്ങളോളം ഇന്ത്യൻ ഹോക്കി വലയം കാത്ത പറക്കും താരമായിരുന്നു അദ്ദേഹം. ഇന്ത്യൻ ഹോക്കിയുടെ മലയാളി മുഖമായിരുന്നു അദ്ദേഹം.കേരളത്തിൻ്റെ കായിക ചരിത്രത്തിൽ നാളിത് വരെ ലഭിച്ചിട്ടുള്ളത് ആകെ മൂന്ന്ഒളിമ്പിക്സ് മെഡലുകൾമാത്രമാണ് . ഈ 3 മെഡലുകൾ നേടിയിട്ടുള്ളത് രണ്ട്പേരിലൂടെയാണ് . കേരളത്തിൻ്റെ അഭിമാന പുത്രൻമാരായ ഈ രണ്ട് പേരും നമ്മുടെ രാജ്യത്തിൻ്റെദേശീയ ഗെയിമായി അറിയപ്പെടുന്ന ഹോക്കിയിൽ ഗോൾ കീപ്പർ വേഷത്തിൽ,ഇന്ത്യാ രാജ്യത്തിന് വേണ്ടിമൂന്ന് ഒളിമ്പിക്സുകളിൽരക്ഷാ കവചം തീർത്തവരാണ് . കേരളത്തിന് ആദ്യ ഒളിമ്പിക് മെഡൽ ലഭിക്കുന്നത് 1972-ലെ മ്യൂണിക്ക്ഒളിമ്പിക്സിലാണ് .ഇന്ത്യവെങ്കല മെഡൽ നേടിയിരുന്ന മ്യൂണി...

ഓപ്പറേഷൻ സൈ-ഹണ്ട് പരിയാരം പൊലിസ് രണ്ട് കേസെടുത്തു

Image
കണ്ണൂര്‍:ഓപ്പറേഷൻ സൈ ഹണ്ട്പ്രകാരം പരിയാരം പോലീസ് പരിധിയില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഇപ്പോള്‍ ദുബായിലുള്ള പാണപ്പുഴ ആലക്കാട്ടെ സവാദ്, ഇയാളുടെ സുഹൃത്ത് ആലക്കാട്ടെ പാലക്കോടന്‍ അബ്ദുല്‍ ലാഹിര്‍(30),ആലക്കാട്ടെ വവാഴവളപ്പില്‍ വീട്ടില്‍ വി.വി.നവാസ്(34), അമ്മാനപ്പാറയിലെ ബൈത്തുല്‍ റംസാനില്‍ ടി.കെ.ഖദീജത്തുല്‍ ഫാത്തിമ(22) എന്നിവരുടെ പേരിലാണ് കേസെടുത്തത്.സംഘം ചേര്‍ന്ന് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ചതി ചെയ്ത് അന്യായമായി പണം തട്ടിയെടുക്കണമെന്ന ഉദ്ദേശത്തോടെയുള്ള പ്രവൃത്തികല്‍ കണ്ടെത്താന്‍ സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ സൈ ഹണ്ടില്‍കണ്ണൂര്‍ റൂറല്‍ ജില്ലാ സൈബര്‍ വിഭാഗത്തില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.ഇന്നലെ രാത്രി 7.45 ന് പരിയാരം ഇന്ഡസ്‌പെക്ടര്‍ കെ.ജെ.വിനോയിയുടെ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ദ്ധയായ സി.പി.ഒ സൗമ്യ, ഗ്രേഡ് എ.എസ്.ഐ ഭാസ്‌ക്കരന്‍, ഡ്രൈവര്‍ സി.പി.ഒ രതീഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അമ്മാനപ്പാറയിലെ ഖദീജത്തുല്‍ ഫാത്തിമയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയത്.ഭര്‍ത്താവ് ആലക്കാട്ടെ നവാസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് എട...

റെയ്ഡ്കോയിൽ കാർഷികാനുബന്ധ നൂതന സംരഭങ്ങൾക്ക് തുടക്കമായി

Image
  കണ്ണൂർ : അതിജീവനത്തിനായി നൂതന സംരഭങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് റെയ്ഡ് കോ.കൃഷിയുടെ ആനുകൂല്യം പറ്റാതെ ഒരു മനുഷ്യനും ദിവസങ്ങൾ പോലും ഈ ഭൂമിയിൽ ജീവിക്കാൻ പറ്റില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. റെയ്ഡ് കോയുടെ കാർഷികാനുബന്ധ നൂതന സംരഭങ്ങൾ കണ്ണോത്തുംചാൽ റെയ്ഡ് കോ ഫെസിലിറ്റി സെൻ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിൽ നടക്കുന്ന യുദ്ധങ്ങൾ മനുഷ്യർക്ക് അതിജീവിക്കാൻ കഴിയും. എന്നാൽ യുദ്ധങ്ങളുണ്ടാക്കുന്ന പട്ടിണിയിൽ വിശന്നു മരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഗാസയിൽ കുഞ്ഞുങ്ങൾ പട്ടിണികൊണ്ടു മരിക്കുന്ന ദൃശ്യങ്ങൾ ലോകത്തെ തന്നെ ഞെട്ടിച്ചതാണെന്ന് പി.പ്രസാദ് പറഞ്ഞു. പരിപാടിയിൽ റെയ്ഡ് കോ ചെയർമാൻ എം. സുരേന്ദ്രൻ അദ്ധ്യക്ഷനായി. റെയ്ഡ് കോ ബ്രാൻഡ് മട്ട അരിയും മന്ത്രി വിപണിയിലിറക്കി ഉദ്ഘാടനം ചെയ്തു. വിദേശ കയറ്റുമതിക്കുള്ള ഓർഡർ സ്കൈലൈൻഎം.ഡി എം മുഹമ്മദ്, എം.കെ അരുൺ രാജ് എന്നിവർ മന്ത്രിക്ക് കൈമാറി. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ വി. രതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. കാർഷിക യന്ത്രോപകരണങ്ങളുടെ ഷോറും സർവ്വീസ് സെൻ്റർ, റെയ്ഡ് കോയുടെ പുതിയ മോഡൽ പമ്പ് സെറ്റുകൾ, മില്ലറ്റ് ഫ്ളെയ്ക്സ...

സൂപ്പര്‍ ലീഗ് കേരളയില്‍ വീണ്ടും സമനില; കാലിക്കറ്റും കണ്ണൂരും ബലാബലത്തിൽ

Image
കണ്ണൂർ :സൂപ്പര്‍ ലീഗ് കേരളയില്‍ വീണ്ടും സമനില. ഒരു ചുവപ്പ് കാര്‍ഡും രണ്ട് ഗോളുകളും കണ്ട മത്സരത്തില്‍, കാലിക്കറ്റ് എഫ് സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ് സിയും ഓരോ ഗോളടിച്ചു പിരിഞ്ഞു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തില്‍ കാലിക്കറ്റിനായി മുഹമ്മദ് അര്‍ഷാഫും കണ്ണൂരിനായി എസിയര്‍ ഗോമസും ഗോള്‍ നേടി.കാലിക്കറ്റ് ആദ്യ പകുതിയിൽ തന്നെ പത്ത് പേരിലേക്ക് ചുരുങ്ങിയിരുന്നു. എന്നാൽ, സമനില നിലനിർത്തി കളി അവസാനിപ്പിക്കാൻ കാലിക്കറ്റ് പോരാളികൾക്ക് സാധിച്ചു. കാലിക്കറ്റിന്റെ മുഹമ്മദ് ആസിഫ് ആണ് ആദ്യ പകുതിയില്‍ ചുവപ്പ് കാര്‍ഡ് വാങ്ങി കളംവിട്ടത്. നാല് കളികളില്‍ എട്ട് പോയിന്റുള്ള കണ്ണൂര്‍ ഒന്നാം സ്ഥാനത്തും അഞ്ച് പോയിന്റുള്ള കാലിക്കറ്റ് നാലാം സ്ഥാനത്തുമാണ്. വെള്ളിയാഴ്ച നടക്കുന്ന നാലാം റൗണ്ടിലെ അവസാന മത്സരത്തില്‍ ഫോഴ്സ് കൊച്ചി എഫ് സി, തൃശൂര്‍ മാജിക് എഫ് സിയെ നേരിടും. എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ്.

ജെം ആയി ജെമീമ, പടനയിച്ച് ഹര്‍മന്‍, കരുത്തരായ ഓസീസിനെ മലര്‍ത്തിയടിച്ച് പ്രതികാരം, ഇന്ത്യ വനിതാ ലോകകപ്പ് ഫൈനലിൽ

Image
മുംബൈ: വനിതാ ലോകകപ്പില്‍ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ വീഴ്ത്തി ആതിഥേയരായ ഇന്ത്യ ഫൈനലില്‍. ഓസ്ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ജെമീമ റോഡ്രിഗസിന്‍റെ അപരാജിത സെഞ്ചുറിയുടെയും ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിൽ ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 134 പന്തില്‍ 127 റണ്‍സുമായി ജെമീമ പുറത്താകാതെ നിന്നപ്പോള്‍ അമന്‍ജ്യോത് കൗര്‍ 8 പന്തില്‍ 15 റണ്‍സുമായി വിജയത്തില്‍ കൂട്ടായി. 88 പന്തില്‍ 89 റണ്‍സെടുത്ത ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറിയും 16 പന്തില്‍ 26 റണ്‍സെടുത്ത റിച്ച ഘോഷിന്‍റെയും 17 പന്തില്‍ 24 റണ്‍സെടുത്ത ദീപ്തി ശര്‍മയുടെയും ഇന്നിംഗ്സുുകളും ഇന്ത്യൻ ജയത്തില്‍ നിര്‍ണായകമായി. ഈ ലോകകപ്പില്‍ ഏറ്റവും മികച്ച ഫോമിലുള്ള സ്മൃതി മന്ദാന 24 റണ്‍സെടുത്ത് പവര്‍ പ്ലേയില്‍ തന്നെ മടങ്ങിയെങ്കിലും ജെമീമയുയുടെയും ഹര്‍മന്‍പ്രീതിന്‍റെയും പോരാട്ടമാണ് ഇന്ത്യക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്. വനിതാ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയ തുടര്‍ച്ചയായ 15 ജയങ്ങള്‍ക്ക് ശേഷമാണ് തോല്‍വി അറിയുന്നത്. ഞായറാഴ്ച നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ ...

ആലേക്കണ്ടി വാസു ആശാരി നിര്യാതനായി

Image
ബാവോഡ്:ആലേക്കണ്ടി വാസു ആശാരി(90) നിര്യാതനായി.  ഭാര്യ :വിമല,മക്കൾ: എ.കെ.സുരേശൻ, എ.കെ.സുധ ,എ.കെസുധീഷ് ,എ.കെ.സുജിത്ത് ,എ.കെ.സുമേഷ് .മരുമക്കൾ- 'രജനി മട്ടന്നൂർ ,ജയൻ മതുക്കോത്ത് ,വിജി  മൂന്നാം പീടിക.സഹോദരങ്ങൾ : രവീന്ദ്രൻ, സരോജിനി,കമല, സുശീല ,പരേതനായ ശ്രീധരൻ, കൃഷ്ണൻ.സംസ്കാരം നാളെ രാവിലെ11 മണിക്ക് കുഴിക്കലായി വാതകശ്മശാനത്തിൽ

ഓപ്പറേഷൻ സൈ – ഹണ്ട് കണ്ണൂരിലും പൊലിസ് നടപടി

Image
കണ്ണൂർ :ഓപ്പറേഷൻ സൈ – ഹണ്ട് ( Cy- hunt ) എന്ന പേരിൽ സൈബർ തട്ടിപ്പുകൾക്കെതിരെ  പൊലീസ് കണ്ണൂരിൽ ഉൾപ്പെടെ സംസ്ഥാന വ്യാപക നടപടി തുടങ്ങി. സംസ്ഥാനമാകെ263 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി പണം തട്ടിയവരും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷൻ കൈപ്പറ്റിയവരും അറസ്റ്റിലായവരിൽ പെടും. ഓപ്പറേഷന്‍റെ ഭാഗമായി 382 കേസുകൾ രജിസ്റ്റർ ചെയ്തതായും 125 പേർക്ക് നോട്ടീസ് നൽകി നൽകിയതായും എ ഡി ജി പി എസ് ശ്രീജിത്ത് പറഞ്ഞു. തട്ടിപ്പിന്‍റെ കണ്ണികൾ വിദേശത്തുമുണ്ട്. അസ്വാഭാവിക ഇടപാടുകൾ നടന്ന അക്കൗണ്ടുകൾ നിരീക്ഷിച്ചതായും, കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും വ്യാപകമായി റെയ്ഡ് നടന്നതായും എ ഡി ജി പി വ്യക്തമാക്കി. കേരള പോലീസിന്റെ എല്ലാ വിഭാഗവും ഓപ്പറേഷൻ സൈ- ഹണ്ടിൽ പങ്കെടുത്തതായും എ ഡി ജി പി എസ് ശ്രീജിത്ത് കൂട്ടിച്ചേർത്തു.

കടമ്പൂരിൽ കുഞ്ഞു കൈകളിൽ കോഴി കുഞ്ഞ് പദ്ധതി നടത്തി

Image
കടമ്പൂർ :കടമ്പൂർ ഗ്രാമ പഞ്ചായത്ത് നൂതന പദ്ധതിയായി "കുഞ്ഞുകൈകളിൽ കോഴികുഞ്ഞ്"കടമ്പൂർ നോർത്ത് യു പി സ്കൂളിൽ നടത്തി.വിദ്യാർത്ഥികൾക്കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്ത് കടമ്പൂർ പഞ്ചായത്ത് പ്രസിഡണ്ട്‌   പ്രേമവല്ലി നിർവഹിച്ചു .സ്കൂൾ അധ്യാപികമാർ രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

തനിക്ക് ഗർഭംധരിക്കാൻ പുരുഷനെ വേണം, 25 ലക്ഷം തരാം'; പരസ്യം കണ്ട് വിളിച്ച യുവാവിന് കിട്ടിയത് മുട്ടൻ പണി

Image
മുംബൈ:യുവതിയെ ഗർഭം ധരിപ്പിച്ചാൽ പണം ലഭിക്കുമെന്ന വ്യാജേനയുള്ള പരസ്യത്തിൽ വീണുപോയ 44കാരന് 11 ലക്ഷം രൂപ നഷ്ടമായി. ഇക്കഴിഞ്ഞ സെപ്തംബറിൽ പൂനെയിലെ കോൺട്രാക്ടറായ യുവാവ് സമൂഹമാധ്യമത്തിൽ കണ്ട വീഡിയോ പരസ്യമാണ് തട്ടിപ്പിന് ആധാരം. 'തനിക്ക് ഗർഭം ധരിക്കാനായി ഒരു പുരുഷനെ വേണം. മാതൃത്വം ആസ്വദിക്കാൻ താൻ ആഗ്രഹിക്കുന്നു. അയാൾക്ക് 25 ലക്ഷം രൂപ നൽകും. പുരുഷന്റെ വിദ്യാഭ്യാസമോ ജാതിയൊ മതമോ രൂപമോ പ്രശ്‌നമല്ല' എന്നായിരുന്നു പരസ്യം. പരസ്യത്തിനൊപ്പം ബന്ധപ്പെടുന്നതിനായി നമ്പറും നൽകിയിരുന്നു.യുവതിയോടൊപ്പം താമസിക്കാൻ കമ്പനിയിൽ രജിസ്റ്റർ ചെയ്ത് തിരിച്ചറിയൽ കാർഡ് വാങ്ങണമെന്ന് ഇയാൾ ആവശ്യപ്പെട്ടു.പിന്നാലെ പല ദിവസങ്ങളിലായി രജിസ്‌ട്രേഷൻ ചാർജ്, ഐഡന്റിറ്റി കാർഡ് ചാർജ്, വെരിഫിക്കേഷൻ, ജിഎസ്ടി, ടിഡിഎസ് എന്നിങ്ങനെ പല ആവശ്യങ്ങൾ പറഞ്ഞ് യുവാവിൽ നിന്നും തട്ടിപ്പുകാർ പണം കൈപ്പറ്റി. സെപ്തംബർ ആദ്യവാരം മുതൽ ഒക്ടോബർ 23 വരെ 100ലേറെ ചെറിയ ഇടപാടുകളിലൂടെ 11 ലക്ഷം രൂപയാണ് യുവാവിൽനിന്നും സംഘം തട്ടിയത്. ഇടപാടിൽ സംശയം തോന്നിയതോടെ യുവാവ് ചോദ്യം ചെയ്യാൻ തുടങ്ങി. പിന്നാലെ തട്ടിപ്പുകാർ നമ്പർ ബ്ലോക്ക് ചെയ്തു. ഇതോടെ ഇയാൾ പൊലീസിൽ പരാതി നൽകുകയ...

70 ദിനം നീണ്ടുനിൽക്കുന്ന ആധ്യാത്മിക സഭചിറക്കൽ ചാമുണ്ഡി കോട്ടത്ത്സഭാ സപ്തതിക്ക് ഒന്നിന് തിരിതെളിയും

Image
ചിറക്കൽ:ചിറക്കൽ പൈതൃക നഗരിയിൽ,ചാമുണ്ഡി കോട്ടത്ത് എഴുപത് ദിവസം നീണ്ടുനിൽക്കുന്ന ആധ്യാത്മിക പ്രഭാഷണ പരമ്പര നടത്തും.'സഭാ സപ്തതി' ക്ക് നവംബർ ഒന്നിനു രാത്രിഏഴിന് തിരി തെളിയും.സംസ്കൃത പണ്ഡിതൻ വാരണക്കോട്ട് ഗോവിന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി പ്രഭാഷണം നടത്തും.ചിറക്കൽ കോവിലകം സി.കെ. രാമവർമ്മ കോലത്തിരിവലിയ രാജ അധ്യക്ഷത വഹിക്കുംഎല്ലാ ദിവസവും സന്ധ്യാ പൂജയ്ക്കു ശേഷം രാത്രി ഏഴിനാണ് ആധ്യാത്മിക സഭ.വിവിധ ദിവസങ്ങളിലായി എച്ച്. ജി. രാഖല രാജ കനയ്യ , സ്വാമി ചിദാനന്ദപുരി, സ്വാമി അധ്യാത്മാനന്ദ സരസ്വതി, റിട്ടയേർഡ് ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് ഐ പി എസ്, ഗുരു നിത്യ ചൈതന്യയതിയുടെ ശിഷ്യൻ ഷൗക്കത്ത്, ശബരിമല മുൻ മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി, എൽ. ഗിരീഷ് കുമാർ, ബ്രഹ്മചാരി തേജോമയ, ഡോ. പീയൂഷ് നമ്പൂതിരി,രാജേഷ് നാദാപുരംസ്വാമി രാമാനന്ദ നാഥ ചൈതന്യ, കിഴക്കേടം ഹരിനാരായണൻ നമ്പൂതിരി,ഒ. എസ് സതീഷ് തുടങ്ങി മുപ്പതിൽപരംപണ്ഡിതന്മാരും സംന്യാസി ശ്രേഷ്ഠരും ആധ്യാത്മിക പ്രഭാഷകരും ഗുരുനാഥന്മാരും പങ്കെടുക്കുന്ന പണ്ഡിത കൂട്ടായ്മയാണ് സഭാ സപ്തതി .ഇതോടൊപ്പം ചാക്യാർ...

അഹമ്മദ് പാറക്കലിന്റെ മയ്യത്ത് നിസ്കാരം നാളെ

Image
  കാഞ്ഞിരോട്: കഴിഞ്ഞ ദിവസം തുർക്കിയിൽ മരണപ്പെട്ട പൗര പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായഅഹമ്മദ് പാറക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.  നാളെ രാവിലെ 7.30 ന് കാഞ്ഞിരോട് കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ  മയ്യിത്ത് നിസ്കാരവും പൊതുദർശനവും നടക്കും. ചുരുങ്ങിയ സമയം മാത്രമേ പൊതുദർശനത്തിന് ലഭ്യമാവുകയുള്ളൂ. വീട്ടിലോ കബറടക്കം നടക്കുന്ന പുറവൂർ പള്ളിയിലോ മയ്യത്ത് കാണുന്നതിനുള്ള സൗകര്യം ഉണ്ടാകില്ല. കെ.എം.ജെ സ്കൂ‌ളിൽ അംഗശുദ്ധി (വുളു) ക്കുള്ള സൗകര്യം പരിമിതമായതിനാൽ അംഗശുദ്ധി വരുത്തി വരണമെന്ന് മകൻ ഡോ. ഷബീർ അറിയിച്ചു.

അങ്കണവാടിയും വഴിയോര വിശ്രമ കേന്ദ്രവും മന്ത്രി നാടിന് സമർപ്പിച്ചു

Image
കല്യാശേരി:അരയോളം മാതൃക അങ്കണവാടി, നരിക്കോട് ആലിന് സമീപത്തെ വഴിയോര വിശ്രമ കേന്ദ്രം- ടേക്ക് എ ബ്രേക്ക് എന്നിവ സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. എം വിജിൻ എംഎൽഎ അധ്യക്ഷനായി. ഏഴോം ഗ്രാമപഞ്ചായത്ത്  വാർഷിക പദ്ധതിയിൽ വനിത ശിശു വികസന വകുപ്പ്, ജില്ലാ പഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമ പഞ്ചായത്ത്‌ എന്നിവ സംയുക്തമായി 62   ലക്ഷം രൂപ ഉപയോഗിച്ചാണ് അങ്കണവാടി,വഴിയോരവിശ്രമകേന്ദ്രം,ടേക്ക് എ ബ്രേക്ക് എന്നിവ  പൂർത്തീകരിച്ചത് ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, വൈസ് പ്രസിഡണ്ട് ഡി. വിമല, ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എൻ ഗീത,  സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ പി അനിൽകുമാർ, പി സുലോചന, പി.കെ വിശ്വനാഥൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ടി മൃദുല, മുൻ പഞ്ചായത്ത് പ്രസിഡണ്ട് മാരായ സി വി കുഞ്ഞിരാമൻ, കെ മനോഹരൻ, ഏഴോം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ ചന്ദ്രൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം ആർ അജിത, എം കെ സുകുമാരൻ, ഇ ടി വേണുഗോപാലൻ, വി. പരാഗൻ, എ കെ ജയശീലൻ, എം അബ്ദുള്ള എന്നിവർ സംസാരിച്ചു.

വിഷന്‍ 2031'തുറമുഖ വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ നടത്തി : സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം വിഴിഞ്ഞത്തെ ലോക നെറുകയിലെത്തിച്ചു: മന്ത്രി വി.എന്‍ വാസവന്‍

Image
കണ്ണൂർ 'സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖത്തെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതെന്ന് സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. 'വിഷന്‍ 2031'ന്റെ ഭാഗമായി തുറമുഖ വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ അഴീക്കല്‍ തുറമുഖത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിരവധി വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ചാണ് പറഞ്ഞ സമയത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പൂർത്തീകരണ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. നിലവില്‍ 554 കപ്പലുകൾ എത്തി. 12,500 ല്‍ പരം ഇരുപത് അടി തുല്യ യൂണിറ്റ് (ടി ഇ യു) കൈകാര്യം ചെയ്യുന്ന നിലയിലേക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം മാറിയെന്നും മന്ത്രി പറഞ്ഞു. വിവിധ ഘട്ടങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് 2028 ഓടെ രാജ്യത്തിന്റെ പ്രധാന പ്രവേശന കവാടത്തിലൊന്നായി അന്താരാഷ്ട്ര വിഴിഞ്ഞം തുറമുഖം മാറും. ഡിസംബര്‍ മാസത്തില്‍ ആദ്യ കര മാര്‍ഗമുള്ള ചരക്ക് ഗതാഗത നീക്കത്തിന് അപ്രോച്ച് റോഡ് കമ്മീഷന്‍ ചെയ്യാനാകും. ഇത് കരമാര്‍ഗവും ജലമാര്‍ഗവുമുള്ള ചരക്ക് ഗതാഗതരംഗത്ത് വമ്പിച്ച മുന്നേറ്റം...

എസ് ഐ ആര്‍: അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

Image
കണ്ണൂർ :ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (സ്പെഷ്യല്‍ ഇന്റെന്‍സീവ് റിവിഷന്‍) സംബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എസ് ഐ ആറിന്റെ പ്രധാന ഘട്ടങ്ങള്‍ വിശദീകരിച്ചു. എന്യൂമറേഷന്‍ ഫോറം, സമര്‍പ്പിക്കേണ്ട രേഖകള്‍, പ്രത്യേക തീവ്ര പുതുക്കലിന്റെ സമയക്രമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എഹ്‌തെദ മുഫസിര്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.കെ. ബിനി, സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍ ടി.വി നാരായണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രഞ്ജിത്ത് നാറാത്ത്, സി ബാലകൃഷ്ണന്‍, സി.എം ഗോപിനാഥന്‍, എം. പ്രകാശന്‍,  ജോണ്‍സന്‍ പി തോമസ്, അഡ്വ.എം പി മുഹമ്മദലി, അഡ്വ. അബ്ദുള്‍ കരീം ചെലേരി, കെ.എസ് സാദിഖ്,  സി ധീരജ്, പി.കെ ശ്രീകുമാര്‍, അഡ്വ. പി അജയകുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കേരളം ആരോഗ്യ രംഗത്ത് ആഗോള തലത്തില്‍ മാതൃക സൃഷ്ടിച്ച സംസ്ഥാനം; മന്ത്രി വി.എന്‍ വാസവന്‍

Image
പഴയങ്ങാടി :ആതുര ശുശ്രൂഷാ രംഗത്ത് കേരളം കൈവരിച്ചത് അഭിമാനകരമായ നേട്ടങ്ങളാണെന്ന് തുറമുഖം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഡിജിറ്റല്‍ എക്സ് റെ യൂണിറ്റിന്റെയും നവീകരിച്ച കാന്റീനിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശിശു- മാതൃ മരണ നിരക്ക് എന്നിവ കുറച്ചും ആയുര്‍ദൈര്‍ഘ്യ നിരക്ക് ഉയര്‍ത്തിയും കേരളം ആഗോള തലത്തില്‍ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ നൂതനമായ ചികിത്സ സംവിധാനം ഒരുക്കുന്നതിന്റെ ആദ്യപടിയാണ് ഡിജിറ്റല്‍ എക്സ് റെ യൂണിറ്റെന്നും അദ്ദേഹം പറഞ്ഞു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2024 - 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉപകരണങ്ങള്‍ ഉള്‍പ്പെടെ 55 ലക്ഷം രൂപ ചെലവിലാണ് പൂര്‍ണമായും ശീതികരിച്ച എക്സ്റേ യൂണിറ്റ് നിര്‍മിച്ചത്. കാന്റീന്‍ നവീകരണത്തിന് അഞ്ചര ലക്ഷവും ചുറ്റുമതില്‍, ഗേറ്റ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങള്‍ക്ക് 7.3 ലക്ഷം രൂപയുമാണ് ചെലവ്. എം വിജിന്‍ എം എല്‍ എ അധ്യക്ഷനായി. മുന്‍ എം എല്‍ എ ടി.വി രാജേഷ് വിശിഷ്ടാതിഥിയായി. പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.ടി അ...

സര്‍ക്കാരിന്റെ മുഖം* * രക്ഷിക്കാന്‍ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു: മാര്‍ട്ടിന്‍ ജോര്‍ജ്

Image
കണ്ണൂര്‍: ക്ഷേമപെന്‍ഷന് പണം കണ്ടെത്താന്‍ സഹകരണബാങ്കുകളിലെ നിക്ഷേപത്തിൽ നിന്ന് വീണ്ടും 2000 കോടി കടമെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വതവേ പ്രതിസന്ധിയിലുള്ള പ്രാഥമിക സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.    പ്രാഥമികസഹകരണ ബാങ്കുകളില്‍ നിന്നും സൊസൈറ്റികളിൽ നിന്നും അമ്പതു മുതല്‍ എണ്‍പതു ശതമാനം വരെ നിക്ഷേപം മാറ്റി അതൊക്കെ ക്ഷേമപെന്‍ഷനായി സര്‍ക്കാര്‍ രൂപവത്കരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കൺസോർഷ്യത്തിന് വായ്പ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതേ ആവശ്യത്തിനു മുമ്പ്  വാങ്ങിയ ആയിരക്കണക്കിനു കോടി രൂപ സഹകരണബാങ്കുകള്‍ക്ക് നല്‍കാനുണ്ട്. ഒരുവര്‍ഷത്തെ കാലാവധിക്കാണ് വായ്പയെടുക്കുന്നതെങ്കിലും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വായ്പ തിരിച്ചടക്കാതെ പലിശ മാത്രം നല്‍കി കാലാവധി നീട്ടുകയാണ് ചെയ്യുന്നത്. കൺസോർഷ്യത്തിലേക്ക് നല്‍കിയ വായ്പ കാലാവധിക്കുശേഷവും തിരിച്ചുലഭിക്കാത്തത് സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കും. സഹകരണബാങ്കുകളില്‍ നിക്ഷേപിക്കുന്ന സാധാരണക്കാരായ ആളുകള്‍ക്ക് അവരുടെ പണം യഥാസമയം പിന്‍വലിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. സഹകരണവകുപ്പുദ്യോഗസ്ഥര്‍ മ...

ക്ഷേത്രകലകള്‍ പ്രൗഢിയൊരുക്കി; ക്ഷേത്രകലാ ശ്രീ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പി മന്ത്രി വി.എൻ വാസവനിൽ നിന്നും ഏറ്റുവാങ്ങി

Image
പഴയങ്ങാടി :ക്ഷേത്രകലാ അക്കാദമിയുടെ 2023-24 വര്‍ഷത്തെ ക്ഷേത്രകലാ ശ്രീ പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പിക്ക് സഹകരണ,  ദേവസ്വം, തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ സമ്മാനിച്ചു. ശ്രീകുമാരന്‍ തമ്പി കലാകേരളത്തിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും തന്റെ കലാസൃഷ്ടികളിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകളോടൊപ്പം നിന്ന അദ്ദേഹം കേരള ജനതയുടെ മനസില്‍ എക്കാലവും മായാതെ നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷേത്ര കലകള്‍ തന്റെ കലാസൃഷ്ടികളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. നമ്മുടെ സംസ്‌കാരവുമായി ഇഴചേര്‍ന്ന് കിടക്കുന്ന ക്ഷേത്രകലകള്‍ പുതുതലമുറയ്ക്ക് അന്യമാകുന്ന സാഹചര്യമാണുള്ളത്. കേരളത്തിന്റെ തനത് കലകള്‍ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ക്ഷേത്രകലാ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.  പ്രശസ്ത നങ്ങ്യാര്‍കൂത്ത് കലാകാരി ഉഷ നങ്ങ്യാർ മന്ത്രിയിൽ നിന്ന് ക്ഷേത്രകലാ പുരസ്കാരം ഏറ്റുവാങ്ങി. ക്ഷേത്രകലാ രംഗത്തുള്ളവര്‍ക്കായി നല്‍കുന്ന രണ്ട് ക്ഷേത്രകലാ ഫെലോഷിപ്പ്, 27 ക്ഷേത്രകലാ അവാര്‍ഡ്, 12 ഗുര...