Posts

Showing posts from April, 2026

രാപകൽ മെയ്യുരുക്കി ജീവിതം പടുത്തുയർത്തിയവർ; സാർവദേശീയ തൊഴിലാളി ദിനം ഓർമ്മിപ്പിക്കുന്നത് വരാനിരിക്കുന്ന ഇന്ത്യയിലെ തൊഴിലാളി വർഗത്തിൻ്റെ പോരാട്ടങ്ങളെ

Image
കണ്ണൂർ:സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിനെ മുദ്രാവാക്യവുമായി ഷിക്കാഗോയിലെ തൊഴിലാളി സമരത്തിന് ‌ 140 വർഷം തികയുമ്പോൾ ഇന്ത്യയിലെ അധ്വാന വർഗം വലിയ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. ലോകം ഇന്ന് തൊഴിലാളി ദിനം ആഘോഷിക്കുമ്പോൾ സമരമുഖത്താണ് ഇന്ത്യൻ തൊഴിലാളി വർഗം. കോർപറേറ്റുകൾക്ക്‌ പൂർണമായും കീഴടങ്ങിയുള്ള നാല്‌ തൊഴിൽ കോഡുകൾ കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച ശേഷമുള്ള ആദ്യ മെയ്‌ദിനമാണ് കടന്നുപോകുന്നത്. ഉറച്ച പോരാട്ട വീര്യത്തോടെ മിനിമം വേതന വർധനവിന് വേണ്ടിയുള്ള സമരമുഖങ്ങൾ പ്രക്ഷുബ്ധമാവുകയാണ്. വർഗ സമരം കൂടുതൽ പടർന്നാൽ ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ ഏറ്റവും വലിയ ഉയർത്തെഴുന്നേൽപ്പിനാവും ലോകം സാക്ഷിയാവുക. മിനിമം വേതനം അടക്കമുള്ള ന്യായമായ അവകാശങ്ങൾക്ക് വേണ്ടി തൊഴിലിടങ്ങളിൽ നിന്ന് തെരുവുകളിലേക്ക് ഇറങ്ങിയിരിക്കുകയാണ്. അവർ ഏപ്രിൽ 9 നു രാജ്യതലസ്ഥാനത്ത്, നോയിഡയിൽ വർഗീയ, കോർപറേറ്റ്‌ ഭരണകൂടത്തിന്റെ മൂക്കിൻ തുമ്പത്ത് പ്രതിഷേധം ‌ അലയടിച്ചു. ഫാക്ടറികളും റോഡുകളും ഉപരോധിച്ചു തൊഴിലാളികൾ മുന്നേറി. തീവ്രവാദി ചാപ്പ കുത്തി ഉത്തർപ്രദേശ് പോലീസ്​സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചു. അതൊരു തുടർച്ചയായിരുന്നു . രാജ്യത്തെ അസംതൃപ്തരായ തൊഴി...

ജന ജീവിതത്തിന് ഭീഷണിയായ ശ്രീ റോഷ് ഫ്ളാറ്റ് നിർമ്മാണത്തിനെതിരെ മേലെചൊവ്വ നിവാസികൾ പ്രക്ഷോഭവുമായി രംഗത്ത്

Image
കണ്ണൂർ: ചൊവ്വ ലോക്നാഥ് റോഡരുകിൽ ജനജീവിതത്തിന് ഭീഷണിയായി രാത്രികാലങ്ങളിലടക്കം ശ്രീ റോഷ് ഫ്ളാറ്റ്നിർമ്മാണം നടക്കുന്നതായി മേലെ ചൊവ്വയിലെ പ്രദേശവാസികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മേലെ  ചൊവ്വ ആക്ഷൻ കൗൺസിൽ നേതൃത്വത്തിലാണ് പ്രദേശവാസികൾ  സ്വകാര്യ കമ്പനിക്കെതിരെ മുഖ്യമന്ത്രി കലക്ടർ, കോർപ്പറേഷൻ, ജിയോളജി, സിറ്റി പൊലീസ് കമ്മീഷണർ, പൊലൂഷ്യൻ കൺട്രോൾ ബോർഡ് അഗ്‌നിരക്ഷാ സേന എന്നിവർക്ക് പരാതി നൽകിയത്. വീടുകൾ നിർമ്മിക്കാനെന്ന് പറഞ്ഞ് ഭൂമി വാങ്ങിയവർ ഫ്ലാറ്റ് പണിയാൻ വേണ്ടി  കുന്നിടിച്ചും പൊടിപറത്തിയും മണ്ണ് കടത്തിയും പ്രദേശത്തെ കുടിവെള്ളം മുട്ടിച്ചിരിക്കയാണ്. നീരുറവകൾ പൂർണ്ണമായും ഇല്ലാതായതിനു പിന്നാലെ വീടുകളിലെ കിണറുകളും വറ്റി. റോഡുകളുടെ വികസനം നടക്കാത്ത സ്ഥിതിയുണ്ട്. രാത്രികാലങ്ങളിലടക്കമുള്ള അമിത ശബ്‌ദവും പൊടിയും കാരണം പ്രദേശത്തെ വയോജനങ്ങളും കുട്ടികളുമടക്കം രോഗാവസ്ഥയിലാണുള്ളത്. അമിത വൈദ്യുതി ഉപയോഗം കാരണം വീടുകളിൽ വൈദ്യുതി മുടക്കം പതിവാണ്. അനധികൃതമായാണ് ഇവിടെ പണികൾ നടക്കുന്നത്. പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ്. അടിയന്തിരമായി അധികൃതർ ഇടപെട്ട് നിർമ്മ...

ആര്‍.ശങ്കര്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച നേതാവ്: കെസി വേണുഗോപാല്‍

Image
കണ്ണൂര്‍: കേരളത്തെ മാറ്റിമറിച്ച ഒരുപാട് വികസന സംരംഭങ്ങള്‍ക്ക് തുടക്കമിട്ട മുഖ്യമന്ത്രിയായിരുന്നു ആര്‍.ശങ്കറെന്ന് സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി  പറഞ്ഞു. കേരളത്തില്‍  പാവപ്പെട്ടവര്‍ക്കായി വിദ്യാഭ്യാസരംഗത്തു വിപ്ലവം സൃഷ്ടിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹം. കണ്ണൂരിലും കൊല്ലത്തും അദ്ദേഹം തുടക്കമിട്ട കോളജുകള്‍ പിന്നോക്കക്കാരേയും പാവപ്പെട്ടവരെയും ലക്ഷ്യം വെച്ചു കൊണ്ടുള്ളതായിരുന്നുവെന്ന് കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. സംസ്‌കാര സാഹിതി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ 117-ാം ജന്മവാര്‍ഷികദിനാഘോഷവും അനുസ്മരണ പ്രഭാഷണവും കണ്ണൂര്‍ പുതിയതെരു മാഗ്നറ്റ് ഹോട്ടലില്‍ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ക്ഷേമപെന്‍ഷനുകള്‍ക്ക് തുടക്കമിട്ട  ദീര്‍ഘദര്‍ശിയായ മുഖ്യമന്ത്രിയായിരുന്നു ശങ്കര്‍. വിധവാ പെന്‍ഷനും വാര്‍ദ്ധക്യ പെന്‍ഷനും അംഗപരിമിത പെന്‍ഷനും അദ്ദേഹം തുടക്കമിട്ടു. ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍ നടപ്പാക്കിയ നേതാവായിരുന്നു ശങ്കര്‍. തൊഴിലും വിദ്യാഭ്യാസവും വ്യക്തിയുടെ വളര്‍ച്ചക്ക് അനിവാര്യമാണെന്ന ഗുരു സന്ദേശം ...

വിന്‍ വിന്‍ കോര്‍പ്പ് കണ്ണൂര്‍ മിറര്‍ മെയ് ദിന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Image
കണ്ണൂര്‍: വിന്‍ വിന്‍ കോര്‍പ്പ,് കണ്ണൂര്‍ മിറര്‍  സംഘടിപ്പിക്കുന്ന ആറാമത് മെയ് ദിന  അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.എസ് എന്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.പി പ്രശാന്ത്, പാട്യം സര്‍വീസ് സഹകരണ ബാങ്ക് ചീഫ് അക്കൗണ്ടന്റ്് കെ.പി സുജിത് കുമാര്‍, ബലിയ പട്ടണം ടൈല്‍സ് ജീവനക്കാരന്‍ പി സന്തോഷ്, കൃഷ്ണ ബിച്ച് റിസോര്‍ട്ട് ജനറല്‍ മാനേജര്‍ വി.പി സുമല്‍, പെരളശേരിയിലെ ടാക്‌സി ഡ്രൈവര്‍ എം ശ്രീധരന്‍, ഗ്രാമിക ടിവി ചീഫ് ക്യാമറാമാന്‍ സി പ്രമോദ്, പ്രോഗ്രാം അവതാരകന്‍ നവീന്‍ പനങ്കാവ്, കൃഷ്ണ ജ്വല്‍സ് ജീവനക്കാരായ അനുമിത ഷാജു, എം വിനയന്‍, ചൊക്ലി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക കോളജ് ജീവനക്കാരന്‍ വി.രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്. 5001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജൂണ്‍ രണ്ടാം വാരം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ടി മിലേഷ് കുമാര്‍, ഒ.സി മോഹന്‍രാജ്, കെ.ടി ബാബുരാജ്, കെ.സി ശശീന്ദ്രന്‍,ടി വിജയന്‍ പങ്കെടുത്തു.

പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു: പൊലിസിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Image
 വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ പൊലിസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടിൽ രാജുവാണ് (52) മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 7:30-ഓടെ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് പരിസരത്തായിരുന്നു അപകടം നടന്നത്. അപകടത്തിൽ പോലീസ് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ.യ്ക്കും പരിക്കേറ്റിട്ടുണ്ട്.വെള്ളരിക്കുണ്ട് സ്റ്റേഷനിലെ പൊലീസ് ജീപ്പാണ് അപകടത്തിൽപ്പെട്ടത്. സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു പൊലീസുകാർ. അപകടത്തിന് തൊട്ടുപിന്നാലെ പോലീസ് വാഹനം ക്രെയിൻ ഉപയോഗിച്ച് അപകടസ്ഥലത്തുനിന്ന് മാറ്റാൻ ശ്രമിച്ചത് നാട്ടുകാരുടെ വലിയ പ്രതിഷേധത്തിനിട യാക്കി. തെളിവ് നശിപ്പിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയതോടെ പൊലിസ് വാഹനം നീക്കുന്നത് നിർത്തിവെച്ചു. പരിക്കേറ്റ രാജുവിനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാട്ടൂലിൽമണൽകടത്ത് ടിപ്പർ ലോറിപിടികൂടി, ഡ്രൈവർ ഓടി രക്ഷപെട്ടു

Image
 പഴയങ്ങാടി:അനധികൃത പുഴമണൽ കടത്ത് ടിപ്പർ ലോറി പോലീസ് അതിസാഹസികമായി പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെ മാട്ടൂൽ സൗത്തിൽ വെച്ചാണ് പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ എ. സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ് ഐ കൃഷ്ണപ്രിയ ഉണ്ണിയുടെ നേതൃത്വത്തിൽ പിടികൂടിയത്. പോലീസ് സംഘത്തിൽ സീനിയർസിവിൽ പോലീസ് ഓഫീസർ ചന്ദ്രകുമാർ, ഡ്രൈവർ സുമിനേഷ് എന്നിവരും ഉണ്ടായിരുന്നു.

ബേപ്പൂരിൽ തോറ്റാൽ തല മൊട്ടയടിച്ച് കമ്മലുമിട്ട് മിഠായി തെരുവിലൂടെ നടക്കും’; അവകാശവാദവുമായി പി.വി. അൻവർ

Image
  കോഴിക്കോട് :ബേപ്പൂർ മണ്ഡലത്തിലെ തന്റെ വിജയസാധ്യതയെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച് പി.വി. അൻവർ രംഗത്ത്. താൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണെങ്കിൽ തല മൊട്ടയടിച്ച് കാതിൽ രണ്ട് കമ്മലുകളുമിട്ട് പൊതുനിരത്തിലൂടെ നടക്കാൻ തയ്യാറാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെയുള്ള തന്റെ “പരാജയയാത്ര” എങ്ങനെയായിരിക്കുമെന്നും അൻവർ കൃത്യമായി വിവരിച്ചു. ബേപ്പൂരിൽ പരാജയപ്പെട്ടാൽ കിഡ്‌സൺ കോർണറിൽ നിന്ന് ആരംഭിച്ച് മിഠായി തെരുവിലൂടെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വരെ മൊട്ടയടിച്ച്, കാതിൽ കമ്മലിട്ട് നടക്കുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. തന്റെ വിജയത്തിലുള്ള ഉറച്ച വിശ്വാസമാണ് ഇത്തരമൊരു പരസ്യമായ വെല്ലുവിളിയിലൂടെ അദ്ദേഹം പ്രകടിപ്പിക്കുന്നത്.അതേസമയം എൽഡിഎഫ്‌ സർക്കാരിന്‌ അനുകൂലമായ സാഹചര്യമാണെന്നും തുടർഭരണം സാധ്യമാകുമെന്നും മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പ്രതികരിച്ചു.ബേപ്പൂരിൽ സർവകാല റെക്കോർഡ്‌ വോട്ടാണ്‌ കഴിഞ്ഞതവണ ബേപ്പൂരിലുണ്ടായത്‌. ഇക്കുറി അത്‌ മറികടക്കുമെന്നും റിയാസ്‌ മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി ഗോവിന്ദൻ

Image
  തിരുവനന്തപുരം: സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി ഗോവിന്ദൻ. കേരളത്തെ കുറിച്ച് ഉത്കണ്ഠയില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ എന്നും സർവെ വ്യക്തമാക്കുന്നു. എൽഡിഎഫിന് നല്ല സാധ്യത ഉറപ്പിക്കുന്ന സർവെ ഫലമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഒരു ആശങ്കയും ഇല്ല, ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. 14 സീറ്റ് വരെ ബിജെപിക്ക് പ്രവചിക്കുന്ന സർവെകളുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് വിവര ശേഖരണമെന്നും എം വി ഗോവിന്ദൻ ചോദിച്ചു. ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന സർവെ ഫലമാണ് വന്നിരിക്കുന്നത്. പുറത്ത് വന്ന സർവെ അനുകൂലമാണ്.

വി.ഡിസതീശന് ലഭിച്ച പിന്തുണ ജനവികാരം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സാദിഖലി തങ്ങൾ

Image
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം ആണെന്നല്ലേ മനസിലാക്കേണ്ടതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നും എക്‌സിറ്റ് പോള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണ്. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നത്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കും. ഒരു എജന്‍സി മാത്രമല്ല യുഡിഎഫിന് വിജയം പ്രഖ്യാപിക്കുന്നത്. യുഡിഎഫിന് വിജയമെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്. എക്‌സിറ്റ് പോള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നു. എക്‌സിറ്റ് പോളില്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നു', സാദിഖ് അലി തങ്ങള്‍ പറഞ്ഞു.

നെല്ലിപറമ്പിലെ എൻ കെ വാസു നിര്യാതനായി

Image
പരിയാരം :നെല്ലിപ്പറമ്പിലെ എൻ. കെ. വാസു (68) നിര്യാതനായി.കുറ്റന്യരി വില്ലേജ് ഓഫീസ് മുൻ ജീവനക്കാരനാണ്. സി.പി.ഐ (എം) നെല്ലിപ്പറമ്പ് ബ്രാഞ്ച് മെമ്പർ ,ഇ.എം.എസ് ഗ്രന്ഥാലയ മുൻ പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച രാവിലെ 7:30 മുതൽ 8:30 വരെ നെല്ലിപ്പറമ്പ് കെ.കെ.എൻ പരിയാരം ക്ലബിൽ പൊതുദർശനo . തുടർന്ന്സംസ്കാരം രാവിലെ 9:30 ന് നെല്ലിപ്പറമ്പ് പഞ്ചായത്ത് ശ് മശാനത്തിൽ നടത്തും. പരേതരായ എൻ. സി. കുഞ്ഞികണ്ണൻ്റെയും പഞ്ചാലിയുടെയും മകനാണ്.ഭാര്യ: എ. ശ്യാമള (നിടിയേങ്ങ). മക്കൾ: എ. ഷനോജ്, എ. ഷാനിമ. മരുമകൻ: സുകേഷ് (നിടിങ്ങേ). സഹോദരങ്ങൾ: എൻ. കെ. കൃഷ്ണൻ (ചെങ്ങൽ, റിട്ട: കെ.എസ്.ആർ.ടി.സി) എൻ. കെ. ശ്യാമള (മാങ്ങാട്, സി.പി.ഐ (എം) നെല്ലിപ്പറമ്പ് ബ്രാഞ്ച്, റിട്ട: കുറ്റയരി ബാങ്ക്) എൻ. കെ. അനിൽകുമാർ (സെ‌യിൽസ് ടാക്സ് ഓഫീസർ, തലശ്ശേരി)

.എ​ടി​എം നി​റ​യ്ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന 50 ല​ക്ഷം ക​വ​ര്‍​ന്ന സം​ഭ​വം: മു​ഖ്യ ആ​സൂ​ത്ര​ക​ന്‍ അ​റ​സ്റ്റി​ല്‍ .

Image
കാഞ്ഞങ്ങാട്:എ​ടി​എ​മ്മി​ല്‍ പ​ണം നി​റ​യ്ക്കാ​ന്‍ വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് ത​ക​ര്‍​ത്ത് പ​ട്ടാ​പ്പ​ക​ല്‍ അ​ര​ക്കോ​ടി രൂ​പ ക​വ​ര്‍​ന്ന കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക​ന്‍ പി​ടി​യി​ല്‍. ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി സ്വ​ദേ​ശി​യും കു​പ്ര​സി​ദ്ധ​മാ​യ റാം​ജി​ന​ഗ​ര്‍ ഗാം​ഗി​ലെ പ്ര​ധാ​നി​യു​മാ​യ അ​റു​മു​ഖ​ന്‍ (കി​ട്ടു-55) ആ​ണ് മ​ഞ്ചേ​ശ്വ​രം പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. ഛത്തീ​സ്ഗ​ഡി​ല്‍​നി​ന്ന് അ​തി​സാ​ഹ​സി​ക​മാ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ കാ​ര്‍​വ​ര്‍​ണ​ന്‍ (28), മു​ത്തു​കു​മ​ര​ന്‍ (47) എ​ന്നി​വ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ കേ​സി​ലെ മു​ഴു​വ​ന്‍ പ്ര​തി​ക​ളും പി​ടി​യി​ലാ​യി. 2024 മാ​ര്‍​ച്ച് 27ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് കേ​ര​ള​ത്തെ ന​ടു​ക്കി​യ ക​വ​ര്‍​ച്ച അ​ര​ങ്ങേ​റി​യ​ത്. ഉ​പ്പ​ള ടൗ​ണി​ല്‍ ആ​ക്‌​സി​സ് ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ല്‍ പ​ണം നി​റ​യ്ക്കാ​ന്‍ എ​ത്തി​യ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യു​ടെ വാ​ഹ​നം ത​ക​ര്‍​ത്താ​യി​രു​ന്നു കൊ​ള്ള. എ​ടി​എം മെ​ഷീ​നി​ല്‍ നി​റ​യ്ക്കാ​നാ​യി ഒ​രു കോ​ടി രൂ​പ​യാ​ണു വാ​നി​ല്‍ കൊ​ണ...

തമിഴ്നാട്ടിൽ സ്റ്റാലിന് ഭരണ തുടർച്ചയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

Image
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന് ഭരണ തുടർച്ചയുണ്ടാകുമെ ന്നാണ് പുറത്തുവന്ന ഏഴ് എക്സിറ്റ് പോളുകൾ പറയുന്നത്. പീപ്പിൾസ് പൾസ്, പി മാർക്ക് എന്നീ സർവ്വെകൾ പ്രകാരം 125 മുതൽ 145 വരെ സീറ്റുകൾ നേടി ഡിഎംകെ സഖ്യം വിജയിക്കും. എൻഡിഎയ്ക്ക് 65 - 80 സീറ്റുകളാണ് പീപ്പിൾസ് പൾസും പി മാർക്കും പ്രവചിക്കുന്നത്. അതേസമയം വിജയ്‍യുടെ ടിവികെ 18 -24 സീറ്റുകൾ നേടുമെന്നാണ് പീപ്പിൾസ് പൾസിന്‍റെ പ്രവചനം. പി മാർക്കിന്‍റെ സർവ്വെ പ്രകാരം 26 വരെ സീറ്റുകളിൽ വിജയ്‍യുടെ ടിവികെ വിജയിക്കും. അതേസമയം ടൈംസ് നൌ, സിഎൻഎൻ ഫലങ്ങൾ പറയുന്നത് എൻഡിഎ അധികാരത്തിൽ എത്തും എന്നാണ്.മാട്രിസിന്‍റെ എക്സിറ്റ് പോൾ പ്രകാരം 122 - 132 സീറ്റുകൾ ഡിഎംകെ സഖ്യത്തിന് ലഭിക്കും. എൻഡിഎയ്ക്ക് 87 - 100 സീറ്റുകളാണ് മാട്രിസ് പ്രവചിക്കുന്നത്. 10 -12 സീറ്റുകളാണ് ടിവികെയ്ക്ക് പ്രവചിക്കുന്നത്. വിജയ് മത്സരിച്ച രണ്ട് മണ്ഡലങ്ങളിൽ ഒരു സീറ്റിൽ വിജയിക്കും എന്നാണ് പ്രവചനം. പെരമ്പൂരിൽ വിജയ് ജയിക്കും എന്നാണ് സർവ്വെ ഫലങ്ങൾഅതേസമയം ടൈംസ് നൌ സർവ്വെ പ്രകാരം 128 - 147 സീറ്റുകൾ നേടി എൻഡിഎ സഖ്യം അധികാരത്തിൽ വരും. സിഎൻഎന്നിന്‍റെ സർവ്വെ പ്രകാരം 114 - 124 സീറ്റുകൾ നേടി എൻഡിഎ അധികാരത്ത...

കണ്ണൂർ കോർപറേഷൻ വാക്കുപാലിച്ചു : വാരം കടവ് നിവാസികൾക്ക് ആശ്വാസമായി കുടിവെള്ളമെത്തി

Image
കണ്ണൂർ: ഉപ്പ് വെള്ളം കയറി കിണർ വെള്ളം ഉപയോഗശൂന്യമായി കുടിവെള്ള ക്ഷാമത്തിൽ വലഞ്ഞ വാരംകടവ് നിവാസികൾക്ക് ആശ്വാസമായി കുടിവെള്ളമെത്തിച്ച് കണ്ണൂർ കോർപറേഷൻ. കണ്ണൂർ കോർപറേഷൻ പരിധിയിലെ വാരംകടവ് റിംസ് സ്കൂളിന് സമീപത്തെ ഇരുപതോളം വീട്ടുകാർ കുടിവെള്ളം കിട്ടാതെ വലഞ്ഞതിനെ തുടർന്ന് കോർപറേഷൻ നേരിട്ട് വെള്ളം എത്തിക്കുമെന്ന് മേയർ കഴിഞ്ഞ ദിവസം ഉറപ്പു നൽകിയിരുന്നു. കാട്ടാമ്പള്ളി ഷട്ടർ തുറന്നു കിടക്കുന്നതിനാൽ മാർച്ച്,ഏപ്രിൽ,മെയ് മാസങ്ങളിൽ പ്രദേശത്തെ വീടുകളിലെ കിണർ വെള്ളത്തിന് ഉപ്പുരസം അനുഭവപ്പെടുന്നതാണ് കാരണം പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായിരുന്നു..എല്ലാ വീടുകളിലും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ള കണക്ഷൻ ഉണ്ടെങ്കിലും മൂന്ന് ദിവസം കൂടുമ്പോൾ മാത്രമായിരുന്നു വെള്ളം ലഭിച്ചത്.  ഇന്നലെ രാവിലെ മേയർ അഡ്വ.പി ഇന്ദിര, ഡെപ്യൂട്ടി മേയർ കെ പി താഹിർ ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നുമാത്രമല്ല കണ്ണൂർ കോർപ്പറേഷൻ 56 ഡിവിഷനുകളിലും ശുദ്ധജലക്ഷാമം നേരിടുന്ന മേഖലകളിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഇന്നുമുതൽ കുടിവെള്ള വിതരണം നടത്തുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മേയർ അറിയിച്ചു. ബന്ധപ്പെട്ട ഡിവിഷൻ കൗൺസിലർമാരെയോ ...

കെ.പി സി സി അദ്ധ്യക്ഷൻസണ്ണി ജോസഫിന്റെ പേരില്‍ പ്രചരിച്ച കത്ത്; കെ സുധാകരൻ എംപിയുടെ മരുമകനെ പൊലിസ് ചോദ്യം ചെയ്തു

Image
കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റേതെന്ന പേരില്‍ വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന കേസില്‍ കെ സുധാകരൻ എംപിയുടെ മരുമകനെ പൊലീസ് ചോദ്യം ചെയ്തു. ആലക്കോട് സൈബര്‍ പൊലീസാണ് ഇന്ന് രാവിലെ അജിത് കുമാറിനെ ചോദ്യം ചെയ്തത്. കേസന്വേഷണത്തിനിടെ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ ചോദ്യം ചെയ്തത്. കെ എസ് ബ്രിഗേഡ് പേജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാള്‍കൂടിയാണ് അജിത് കുമാര്‍. കെ സുധാകരനെതിരെ എഐസിസിക്ക് താന്‍ നല്‍കിയെന്ന നിലയില്‍ പ്രചരിക്കുന്ന കത്ത് താന്‍ തയ്യാറാക്കിയതാണെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നായിരുന്നു സണ്ണി ജോസഫ് വിഷയത്തില്‍ പ്രതികരിച്ചത്. 'ഇത് മറ്റൊരു കാഫിര്‍ സ്‌ക്രീന്‍ഷോട്ടായി മാറും. കളക്ടര്‍ക്കും ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു. അവര്‍ അന്വേഷിച്ച് നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരണം. സര്‍ക്കാരിനേയും ഈക്കാര്യത്തില്‍ വെല്ലുവിളിക്കുകയാണ്. നിലവില്‍ നല്‍കിയ പരാതികളില്‍ അന്വേഷണം ഉണ്ടായില്ലെങ്കില്‍ നിയമത്തിന്റെ ഏതറ്റം വരേയും പോകുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. കണ്ണൂര്‍ എംപി കെ സുധാകരന് നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂർ മണ്ഡലത്തിൽ മത...

കണ്ണൂർ ടൗൺ സ്‌ക്വയറിലെ പാർക്കിങ് സ്ഥലത്ത് ഓഡിറ്റോറിയം നിർമ്മിക്കാനുള്ള പ്രവ്യത്തിയിൽ നിന്നും അധികൃതർ പിൻമാറി: ആർട്ടിസ്റ്റ് ശശികലയുടെ പോരാട്ടം വിജയിച്ചു

Image
കണ്ണൂർ: കണ്ണൂർ കളക്ടറേറ് മൈതാനത്തിന്റെ മുൻവശത്തുള്ള ടൗൺ സ്‌ക്വയറിലെ പാർക്കിംഗ് സ്ഥലം കയ്യേറി ഓഡിറ്റോറിയം നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഒടുവിൽ അധികൃതർ പിന്മാറി. ഇവിടെസ്ഥാപിച്ച കമ്പികൾ തിരിച്ചു ലോറിയിൽ കയറ്റി സ്ഥലം വിട്ടു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.യുടെ ഒരു കോടി രൂപയുടെ പദ്ധതിയാണ് ഇതിലൂടെ നിലച്ചത്. കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ആർട്ടിസ്റ്റ് ശശികലയാണ് മൈതാനത്തിന്റെ മുഖസൗന്ദര്യം നഷ്ടപ്പെടുമെന്നും ഒപ്പം കണ്ണൂർ ജനതക്ക് ശുദ്ധവായു പ്രദാനം ചെയ്‌ത് ഒരു ഓക്സിജൻ പാർലറായി പ്രവർത്തിക്കേണ്ട മൈതാനങ്ങൾ ഇല്ലാതാക്കരുതെന്നും, നേരത്തെ മൈതാനത്ത് പാർക്കിംഗ് ആയി വിഭാവനം ചെയ്ത സ്ഥലം അതേപടി നിലനിർത്തണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചത്. ഇതുമാത്രവുമല്ല, മൈതാനത്ത് രണ്ട് ഓപ്പൺ സ്റ്റേജ് നില നിൽക്കെ കാടു കയറി കിടന്നിട്ടും അത് ഉപയോഗിക്കാതെ ചിലരുടെ സങ്കുചിത താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ഇത്തരമൊരു തലതിരിഞ്ഞ പദ്ധതിയുമായി ഇറങ്ങി തിരിച്ചതെന്നും ശശികല ആരോപിച്ചു. രണ്ട് വർഷം മുൻപെ തന്നെ ആർട്ടിസ്റ്റ് ശശികല ഇത് സംബന്ധിച്ച് മന്...

നിതിൻ രാജിൻ്റെ മരണം: ആത് മഹത്യ പ്രേരണ കേസിലെ ഒന്നാം പ്രതി ഡോകടർ റാം ഹൈക്കോടതിയി മുൻകൂർ ജാമ്യ ഹരജിതേടി

Image
. കണ്ണൂർ:അഞ്ചരക്കണ്ടി കണ്ണൂർ ദന്തല്‍ കോളേജിലെ മൂന്നാം വർഷ ബി. ഡി എസ് വിദ്യാർത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം കെ റാം മുന്‍കൂര്‍ ജാമ്യം തേടി. ഹൈക്കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തലശ്ശേരി സെഷന്‍സ് കോടതി എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ എല്ലാ കുറ്റങ്ങളും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എം കെ റാം നിഷേധിച്ചു.. മറ്റൊരു പ്രകോപനമാണ് നിതിന്‍ രാജിന്റെ മരണകാരണമെന്ന് എം കെ റാം പറയുന്നു. ലോണ്‍ വായ്പയാണ് മരണകാരണം. അതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാലിന്റെ മുറിയില്‍ വെച്ച് ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നിതിന്‍ ആത്മഹത്യ ചെയ്തതെന്ന് റാം വാദിക്കുന്നു. തനിക്ക് മരണത്തില്‍ പങ്കില്ലെന്നും വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാനോ ആത്മഹത്യയിലേക്ക് തള്ളി വിടാനോ ഉള്ള ലക്ഷ്യമില്ലായിരുന്നുവെന്നും റാം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷണവുമായി സഹകരിക്കാമെന്നും എന്നാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായി സ്വാധീനമുള്ള യഥാര്‍ത്ഥ പ്രതികളെ രക്ഷിക...

വായനക്കളരിയും ശാസ്ത്ര പരീക്ഷണ പരിശീലനവും നടത്തി

Image
കുറ്റിക്കകം: ലൈബ്രറി കൗൺസിലും സമഗ്ര ശിക്ഷ കേരളയും ചേർന്ന് നടത്തുന്ന അവധിക്കാല വായനക്കളരി - വായന ചങ്ങാത്ത പരിപാടി കുറ്റിക്കകം ദേശാദ്ധാരണ  വായനശാലയിൽ ബി ആർ സി ട്രെയിനർ രാജേഷ് മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു . വായനശാല പ്രസിഡണ്ട് ജനു ആയിച്ചാൻകണ്ടി  അധ്യക്ഷനായി. സിആർസി കോഡിനേറ്റർ ദിവ്യ രാഘവൻ പദ്ധതി വിശദീകരിച്ചു. കെ വി ജയരാജ്, ടി ജനാർദ്ദനൻ, കെ സുജിത, വി നിരഞ്ജ് എന്നിവർ സംസാരിച്ചു.   നടാൽ വിജ്ഞാനദായനി  വായനശാലയിൽ സി ആർ സി കോഡിനേറ്റർ ദിവ്യ രാഘവൻ  ഉദ്ഘാടനം ചെയ്തു. സി ആർ സി കോഡിനേറ്റർ കെ ഗിൽന  പദ്ധതി വിശദീകരിച്ചു. ഉജ്ജ്വലബാല്യ പുരസ്കാരം നേടിയ ശ്രീദർശ് എസ് വിശിഷ്ടാതിഥിയായി. വായനശാല പ്രസിഡണ്ട് രവീന്ദ്രൻ  അധ്യക്ഷനായി. ജനു ആയിച്ചാൻകണ്ടി,എം പ്രേമൻ,എസ് സജ്ന എന്നിവർ സംസാരിച്ചു.

വലിയാൽ പത്മജൻ മാസ്റ്റർ നിര്യാതനായി

Image
പയ്യാവൂർ : പയ്യാവൂർമേഴ്സി ഹോസ്‌പിറ്റലിനു സമീപം പത്മജൻ മാസ്റ്റർ വലിയാൽ (55) നിര്യാതനായി. പരേതരായ ഇടയത്ത് രാഘവൻ, വലിയാൽ ജാനകിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ : റോജ നടുവിൽ, മക്കൾ : നീരജ, ഭാവന, സഹോദരങ്ങൾ : പത്മിനി (പയ്യാവൂർ), പത്മമരാജൻ മാസ്റ്റർ ചുഴലി (അദ്ധ്യാപകൻ ജിച്ച് രയരോം) പരേതയായ പതമലത (ആന്തൂർ) സംസ്കാരം ഇന്ന്  വൈകിട്ട് മൂന്ന് മണിക്ക് പയ്യാവൂർ എൻഎസ് എസ് ശ്മശാനത്തിൽ.

ജോർജ്ജുകുട്ടിയുടെ മൂന്നാം വരവ്! ദൃശ്യം 3 ടീസർ റിലീസ് ചെയ്തു മോഹൻലാൽ

Image
കൊച്ചി:മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ ചിത്രങ്ങളാണ് ദൃശ്യം (ദൃശ്യം 2  എന്നിവ. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം തിയേറ്ററുകളില്‍ വലിയ സ്വീകാര്യത നേടിയപ്പോള്‍ കോവിഡ് കാലത്ത് ഒടിടി റിലീസായി എത്തിയ ദൃശ്യം 2ഉം മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ദൃശ്യം മൂന്നാം ഭാഗത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.  മെയ് 21ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ റിലീസിന് ആഴ്ചകൾ മത്രം ബാക്കി നിൽക്കെ ചിത്രത്തിന്റെ ടീസർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ. ഏപ്രിൽ 29 ന് വൈകീട്ട് 5 മണിക്കാണ് ദൃശ്യം 3 ന്റെ ടീസർ റിലീസു ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിന്റെ പോസ്റ്ററുകളിലെല്ലാം ടീസർ, ട്രെയിലർ റിലീസുകളെ പറ്റിയുള്ള ചർച്ചകളായിരുന്നു നിറഞ്ഞു നിന്നിരുന്നത്.  മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവർ ദൃശ്യം 3 ലും  പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മോഹൻലാലിന്റെ ജന്‍മദിനത്തിലാണ്  ചിത്രം വേൾഡ് വൈഡ് റിലീസായി തിയേറ്ററ...

മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിച്ച് എൻ എസ് മാധവൻ

Image
കൊച്ചി:കേരളത്തിൽ തുടർച്ചയായ മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തിൽ വരുമെന്ന് പ്രവചിച്ച് എഴുത്തുകാരൻ എൻ. എസ്. മാധവൻ. ഇടതുപക്ഷം 75 സീറ്റുമായി അധികാരത്തിലേറുമെന്നാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. വലതുപക്ഷം 65 സീറ്റിൽ ഒതുങ്ങുമ്പോൾ ബിജെപി സഖ്യം ഒരൊറ്റ സീറ്റ് പോലും നേടാതെ തകരുമെന്ന് അദ്ദേഹം പ്രവചിച്ചു. ഏപ്രിൽ29 ന് പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തെത്തും. അതിനു മുന്നോടിയായി തന്റെ പ്രവചനങ്ങൾ പങ്കുവയ്ക്കുന്നു എന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. ഓരോ ജില്ലയിലെയും സീറ്റ് കണക്കുകൾ വ്യക്തമായി വിശകലനം ചെയ്തുള്ള കുറിപ്പിൽ അതാത് ജില്ലകളിൽ ഇരു മുന്നണികളും നേടുന്ന സീറ്റുകൾ പറ്റിയും കൃത്യമായ കണക്കുണ്ട്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

Image
കണ്ണൂർ:കേരളത്തിൽ എല്ലാ ജില്ലകളിലും ഫോൺ ആപ്പ് മുഖാന്തരം വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ഓട്ടോറിക്ഷ സർവ്വീസ് നടത്താൻ അനുമതി നൽകുന്നതിലൂടെ ലക്ഷ കണക്കിന് വരുന്ന ഓട്ടോറിക്ഷ തൊഴിലാളികളെ സർക്കാർ തെരുവാധാരമാക്കുമെന്ന് ഓൾ കേരള സ്വതന്ത ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ (AKSATU_HMS) സംസ്ഥാന സമിതി യോഗം ആരോപിച്ചു.  ട്രേഡ് യൂണിയൻ സംഘടനകളുമായി യാതൊരുവിധ കൂടിയാലോചനയും നടത്താതെ കോർപ്പറേറ്റ് കമ്പനികളുടെ ഇലക്‌ട്രിക് ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് ഇല്ലാതെ കേരളം മുഴുവൻ സർവ്വീസ് നടത്താൻ അനുമതി നൽകുന്നതിലൂടെ ഈ തൊഴിൽ മേഖലയെ  സർക്കാർ പൂർണമായും തകർക്കുകയാണെന്നും  യോഗം കുറ്റപ്പെടുത്തി. രണ്ട് വിഭാഗം ഓട്ടോ റിക്ഷകളെ(പെർമിറ്റുള്ള ഓട്ടോ കൾ , പെർമിറ്റ് വേണ്ടാത്ത ഓട്ടോകൾ ) സൃഷ്ടിച്ച് തൊഴിൽ മേഖലയിൽ അരാജകത്വം സൃഷ്ടിച്ച് തൊഴിലാളികളുടെ നിലവിലുള്ള തൊഴിലും കൂലിയും  തന്നെ ഇല്ലാതാക്കുന്ന ഇത്തരംതീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നു AK SATU (HM S ) സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് അഡ്വ. കസ്തൂരി ദേവൻ്റെ അദ്ധ്യക്ഷതയിൽ തൃശ്ശൂരിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ എൻ ലക്ഷ്മണൻ, കെ എസ് ജോഷി, ഐഡി മനോജ്...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരിച്ചു

Image
. തൃശൂർ :മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരിച്ചു. ഉണ്ണികൃഷ്ണൻ (56) ആണ് മരിച്ചത്. ഇതോടുകൂടി മരിച്ചവരുടെ എണ്ണം 15 ആയി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണന് 60% ത്തോളം പൊള്ളലേറ്റിരുന്നു.തീവ്രചരണ വിഭാഗത്തിലാണ് ചികിത്സയിൽ ക‍ഴിഞ്ഞിരുന്നത്. ഇന്നലെ വൈകിട്ടാണ് മരിച്ചത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ജന്മനാടായ എടപ്പാളിലേക്ക് കൊണ്ടുപോകും.

ദാരിദ്ര്യത്തിൽ നിന്നും തുടങ്ങിയ സീതാ ലക്ഷ്മിയുടെ ജീവിതം അവസാനിച്ചത് ഉയരങ്ങൾ കീഴടക്കി-ആർട്ടിസ്റ്റ് ശശികല*

Image
കണ്ണൂർ:അന്തരിച്ച കണ്ണൂരിലെ ആദ്യകാല പ്രശസ്ത നർത്തകി നാട്യകലാ രത്നം സീതാലക്ഷ്മി വിട പറയുമ്പോൾ ഒട്ടേറെ കയ്പ്പും മധുരവും നിറഞ്ഞതാണവരുടെ ജീവിത കഥ. 1931ൽ കണ്ണൂർ എച്ചൂരിലെ ഒരു  നാലംഗ ദാരിദ്ര കുടുംബത്തിലെ അംഗമായായിരുന്നു  ജനനം. അച്ഛൻ സുകുമാരൻ, അമ്മ ഞാറ്റിൽ നാരായണി.പ്രാഥമിക വിദ്യാഭ്യാസം കണ്ണൂർ പാറക്കണ്ടി എൽ.പി സ്കൂളിൽ. പിന്നീട് താവക്കര അപ്പർ പ്രൈമറി സ്കൂൾ.ഒരു ക്ഷേത്ര ദർശനത്തിനിടെ കണ്ടു മുട്ടിയ ഗുരു ചേമഞ്ചേരിയെ കണ്ടമാത്രയിൽ നൃത്തത്തിൽ ആവേശം തോന്നുകയും വീട്ടിലെത്തിയ ഉടനെ അച്ഛനമ്മമാരോട് ശാഠ്യം പിടിച്ച് ആരംഭം കുറിച്ച നൃത്തപഠനം തന്റെ ജീവിതത്തിന്റെ വഴിത്തിരിവാകുകയായിരുന്നു.  പിന്നീട് കണ്ണൂർ ഗവർമ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ സ്കൂളിൽ പഠനത്തിന് ചേർന്നെങ്കിലും ഫീസ് അടക്കാൻ നിവൃത്തിയില്ലായിരുന്നു. ആദ്യമൊക്കെ മിലിട്ടറി കൺസഷനിൽ പഠിക്കാൻ സാധിച്ചെങ്കിലും പിന്നീടത് നിലച്ചു.ഒടുവിൽ സ്കൂൾ സൂപ്രണ്ട് ആയ സാവിത്രി അമ്മ റെഡ് ക്രോസ് ഫണ്ടിൽ നിന്നും ഫീസ് അടച്ച് സഹായിച്ചു.തുടർന്ന് അദ്ധ്യാപന പരിശീലനം നേടിയെടുത്ത് പന്തലായിനി അപ്പർ പ്രൈമറി സ്കൂളിലും, കണ്ണൂർ കോർജാൻ യു. പി സ്കൂളിലും അദ്ധ്യാ പികയായി ജോലി ചെയ്തു.ഇതിലിടെയ...

വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥൻ്റെ ചെവി വെട്ടിമുറിച്ച കേസിലെ പ്രതി അറസ്റ്റിൽ

Image
പയ്യന്നൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥന്റെ ചെവി വെട്ടിമുറിച്ച കേസിലെപ്രതി അറസ്റ്റില്‍.ഏഴിമലയിലെ ഷാജി വട്ടമാക്കല്‍(55)നെയാണ് അറസ്റ്റ് ചെയ്തത്.കോടതിയില്‍  ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.രാമന്തളി കാരന്താട്ട് ഏഴിമലയിലെ കാഞ്ഞിരക്കാട്ട് വീട്ടില്‍ കെ.എസ്.തോമസ് എന്ന ബേബിക്കാണ്(58)വെട്ടേറ്റത്.തേമസിന്റെ വെട്ടേറ്റ് അറ്റുതൂങ്ങിയ ചെവി കണ്ണൂരിലെ ഗവ.മെഡിക്കല്‍ കോളേജില്‍ വെച്ച് തുന്നിച്ചേര്‍ക്കുകയായിരുന്നു.26 ന് പുലര്‍ച്ചെ ഒരുമണിക്കായിരുന്നു കേസിനാസ്പദമായ സംഭവം.സ്ത്രീകളെ അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത വിരോധത്തിനാണ് ഷാജി കത്തിവാളുമായി വീട്ടിലെത്തി തോമസിനെ വെട്ടിയത്. കൈകൊണ്ട് തടഞ്ഞതിനാലാണ് തോമസ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പ്ലാസ്റ്റിക്ക് സര്‍ജറി ഉള്‍പ്പെടെയുള്ള തുടര്‍ചികില്‍സകള്‍ ആവശ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

രാഷ്ട്രീയത്തിൻ്റെ ക്രിമിനൽവൽക്കരണത്തിൽജനങ്ങളുടെ ധൈര്യമാണ് ജനാധിപത്യം :എം.എൻ . കാരശ്ശേരി

Image
പയ്യന്നൂർ:രാജഭരണത്തിൽപോലുമില്ലാത്തതരത്തിൽ അക്രമ പരമ്പര നടക്കുമ്പോൾ അതിനെ ചെറുക്കാൻ ജനങ്ങൾ ധൈര്യത്തോടെ മുന്നോട്ടുവരണമെന്ന് എം എൻ കാരശ്ശേരി പറഞ്ഞു. രാഷ്ട്രീയത്തിൻ്റെ ക്രിമിനൽവൽക്കരണത്തിനും ജനാധിപത്യാവകാശ നിഷേധത്തിനുമെതിരെ പയ്യന്നൂരിൽ പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പത്മശ്രീ വി.പി.അപ്പുക്കുട്ടപോതുവാൾ നൽകിയ സമാധാന സന്ദേശം സമ്മേളനത്തിൽ വായിച്ചു.പൗരാവകാശത്തിൻ്റെ പേരിൽ ഒരു സദസ്സിൽ സംസാരിക്കേണ്ടിവരുന്നതിൽ ഖേദമുണ്ട്. 66 കൊല്ലമായി നമ്മുടെ ജനാധിപത്യത്തിൻ്റെ പ്രവർത്തനത്തെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു ജനാധിപത്യ പ്രേമിയാണ് ഞാൻ. വീഴ്ചകൾ പലതുമുണ്ടെങ്കിലും ലോകരാഷ്ട്രങ്ങളുടെ മുൻനിരയിലെത്താനുള്ള എല്ലാ സാഹചര്യങ്ങളും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്കുണ്ട്. ഇവിടെ കക്ഷിരാഷ്ട്രീയം ഭിന്നതകളെ വളർത്തുന്നുണ്ടോ എന്നൊരു സംശയം. അതിനെ അതിജീവിക്കാൻ വേണ്ട ഐക്യ നിർമാണത്തിലായിരിക്കണം ഭാവിയിൽ നമ്മുടെ ശ്രദ്ധ.രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ ഒരു കാരണവശാലും അക്രമപ്രവർത്തനങ്ങളിലേക്ക് നീങ്ങാൻ അനുവദിച്ചു നൽകരുതെന്നും എം എൻ കാരശേരി പറഞ്ഞു. പൗരാവകാശ സംരക്ഷണ സമിതി വൈസ്. ചെയർമാൻ ...

വായനക്കളരി നടത്തി

Image
കുറുവ: ലൈബ്രറി കൗൺസിലും സമഗ്ര ശിക്ഷ കേരളയും ചേർന്ന് നടത്തുന്ന അവധിക്കാല വായനക്കളരി - വായന ചങ്ങാത്ത പരിപാടി കുറുവ ശ്രീനാരായണ ഗുരു സ്മാരക  വായനശാലയിൽ നേതൃ സമിതി കൺവീനർ ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എം.സി.മോഹനൻ അധ്യക്ഷനായി. സിആർസി കോഡിനേറ്റർ പി.പി.റജില പദ്ധതി വിശദീകരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവപ്രതിഭ അനൈക മഹേഷ് വിശിഷ്ടാതിഥിയായി.കെ.അജിത് കുമാർ, പ്രകാശൻ കോറോത്ത്, കെ.സൂരജ് എന്നിവർ സംസാരിച്ചു.ചിത്രരചന മത്സരവുമുണ്ടായി.  തോട്ടട: തോട്ടട പ്രദീശൻ സ്മാരക വായനശാലയിൽ കോർപ്പറേഷൻ കൗൺസിലർ പി. മഞ്ജുഷ  ഉദ്ഘാടനം ചെയ്തു. ടി.കെ.പ്രദീപൻ പദ്ധതി വിശദീകരിച്ചു. ടി.കെ.സുധാകരൻ അധ്യക്ഷയായി. ഇ.കെ.സിറാജ് പാട്ടും കളിയും അവതരിപ്പിച്ചു.തോട്ടട: തോട്ടട ദേശോദ്ധാരണ വായനശാലയിൽ കോർപ്പറേഷൻ കൗൺസിലർ പി.സുനില ഉദ്ഘാടനം ചെയ്തു. വി.രമേശൻ അധ്യക്ഷനായി. ബി ആർ സി ട്രെയിനർ രാജേഷ് മാണിക്കോത്ത് പദ്ധതി വിശദീകരണം നടത്തി. സുജല ദാമോദരൻ, വി.അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.ആറ്റടപ്പ: ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാലയിൽ വായനക്കളരിയുടെ ഭാഗമായി ചിത്രരചനാ മത്സരം നടത്തി. കെ.രശ്മി ഉദ്ഘാടനം ചെയ്തു. പി.കെ.സുജയ് അധ്യക്ഷനാ...

പട്ടാന്നൂർ സ്‌കൂളിൽ കരാട്ടെ പരിശീലനത്തിനിടെ പരിശീലകൻ കുഴഞ്ഞു വീണ് മരിച്ചു

Image
ഇരിക്കൂർ : കൊളപ്പയിലെപട്ടാന്നൂർ കെ.പി.സി ഹയർ സെക്കൻഡറി സ്‌കൂളിൽ കരാട്ടെ പരിശീലനത്തിനിടെ പരിശീലകൻ കുഴഞ്ഞു വീണ് മരിച്ചു. കൊളപ്പ മൂടേരി സ്വദേശി ബാബു (62) വാണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ 7.30 ഓടെയാണ് സംഭവം. കൂടെയുണ്ടായിരുന്നവർ ഉടൻ അഞ്ചരക്കണ്ടിലെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിതിൻ രാജിൻ്റെ മരണം: ഒന്നാം പ്രതി ഡോക്ടർറാം മുൻകൂർ ജാമ്യം തേടി ഹൈകോടതിയിലേക്ക്

Image
കണ്ണൂര്‍ :അഞ്ചരക്കണ്ടി കണ്ണൂർ ദന്തല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം പ്രതി ഡോക്ടർഎം.കെ റാം നീക്കം തുടങ്ങി. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു പ്രമുഖ അഭിഭാഷകൻ മുഖേനെയാണ് മുൻകൂർ ജാമ്യ ഹരജി നൽകുക.  നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഡോ. എം. കെറാമിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ കഴിഞ്ഞദിവസം തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (നാല്) തള്ളിയിരുന്നു. ഇതിന്  പിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.  നിതിന്‍ രാജിന്റെ മരണത്തില്‍ കേസെടുത്തത് മുതല്‍ ആരോപണ വിധേയരായ അധ്യാപകരായ ഡോക്ടര്‍ റാമും, സംഗീത നമ്പ്യാരും ഒളിവിലാണ്. കഴിഞ്ഞദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പരിഗണിച്ചപ്പോള്‍ സംഗീത നമ്പ്യാര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ റാമിന്റെ അപേക്ഷ കോടതി തള്ളി. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ റാം ഒരുങ്ങുന്നത്. നിതിന്‍ രാജിനെതിരെ ജാതി അധിക്ഷേപമോ, ജാതിയുടെ പേരില്‍ അപമാനമൊ നടന്നതായി തെളിവ...

വീട്ടിൽ കിടന്നുറങ്ങുമ്പോൾ ശംഖ് വരയൻ്റെ കടിയേറ്റു ,ആൻ്റിവെനം നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല : കണ്ണൂരിനെ നടുക്കി നബീസയുടെ ദാരുണാന്ത്യം

Image
തളിപ്പറമ്പ് : കേരളത്തിൽ വീണ്ടും പാമ്പ് കടിയേറ്റ് ഒരാൾ കൂടി മരിച്ചത് ജനങ്ങളിൽ ഭീതി പരത്തുന്നു. തളിപറമ്പ് പട്ടുവം  മുതുകുട സ്വദേശിനി നബീസയാണ് (70) യാണ് പാമ്പുകടിയേറ്റുള്ള ചികിത്സയ്ക്കിടെ അതി തീവ്ര പരിചരണ വിഭാഗത്തിൽ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് കിടന്നുറങ്ങവെ വീട്ടിൽ നിന്നും  പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജാശുപത്രിയിൽ പ്രവേശിപിച്ചത്. രാത്രി വീട്ടില്‍ കിടന്നുറങ്ങുന്ന സമയത്ത് വീട്ടിനകത്ത് വച്ചുതന്നെയാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്.  ആദ്യഘട്ടത്തില്‍ പാമ്പുകടിച്ചതാണെന്ന് ബന്ധുക്കൾക്ക് മനസിലായിരുന്നില്ല. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്നാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ശരീരത്തില്‍ പാടുകളുമുണ്ടായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പാമ്പ് കടിച്ചതാണെന്ന് വ്യക്തമായത്. ശ്വാസകോശത്തിനെ അടക്കം ബാധിച്ചിരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. നബീസയെ രക്ഷപെടുത്തുന്നതിനായി ആൻ്റിവെനം നൽകി വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു ശംഖ് വരയൻ പാമ്പാണ കടിച്ചതെന്നായിരുന്നു സംശയം. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഞായറാ...

ലോകപ്രശസ്ത ഫോട്ടോ​ഗ്രാഫർ രഘു റായ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവ്

Image
ന്യൂഡൽഹി:ഇന്ത്യയിലെ പ്രശസ്ത ഫോട്ടോ ജേണലിസ്റ്റുകളിൽ ഒരാളായ രഘു റായ് അന്തരിച്ചു. ഇന്ത്യൻ ഫോട്ടോഗ്രാഫിയുടെ പിതാവ് എന്നറിയപ്പെടുന്ന റായ് 83-ാം വയസിലാണ് വിടവാങ്ങിയത്. ശനിയാഴ്ച ദില്ലിയിലെ ഒരു ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് മരണവിവരം പങ്കുവെച്ചത്. ദൃശ്യങ്ങളിലൂടെയുള്ള കഥപറച്ചിൽ രീതിയ്ക്ക് പുതിയ മാനം നൽകിയ പ്രതിഭയാണ് മടങ്ങിയിരിക്കുന്നത്. ഇന്ത്യൻ ഫോട്ടോഗ്രഫിയിലെയും ഫോട്ടോ ജേണലിസത്തിലെയും അതികായനായ രഘു റായിയുടെ ക്യാമറക്കണ്ണുകളിലൂടെയാണ് പലപ്പോഴും രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രം ലോകം കണ്ടത്. ഇന്ദിരാ ഗാന്ധിയടക്കം ഇന്ത്യയുടെ മുൻനിര ഭരണാധികാരികളുടെ അത്യപൂർവ്വമായ ചിത്രങ്ങളും അദ്ദേഹത്തിന്റെ ഫോട്ടോഗ്യാലറിയിലുണ്ട്.1960-കളിലാണ് റായ് തന്റെ കരിയർ ആരംഭിക്കുന്നത്. ദി സ്റ്റേറ്റ്‌സ്‌മാനിൽ ചീഫ് ഫോട്ടോഗ്രാഫറായി ചേർന്നതിനുശേഷം അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. ഇതിഹാസ ഫോട്ടോഗ്രാഫർ ഹെൻറി കാർട്ടിയർ-ബ്രെസന്റെ നാമനിർദ്ദേശത്തെത്തുടർന്ന്, മാഗ്നം ഫോട്ടോസുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചു.ഭോപ്പാൽ ദുരന്തത്തിന്റെ നടുക്കുന്ന യാഥാർഥ്യം ലോകത്ത...

പൊലിസ് സേനയിൽ നിന്നുംവിരമിക്കുന്ന 14 ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി

Image
 ധർമ്മശാല :കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന 14പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. മാങ്ങാട്ട് പറമ്പ് കെഎ പി 4 സ്മാർട്ട് ക്ലാസ് റൂമിൽ നടന്ന യാത്രയയപ്പ് ചടങ്ങ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാൾ ഐ പി എസ് ഉദ്ഘാടനം ചെയ്തു ഉപഹാര സമർപ്പണം നടത്തി. അഡീഷണൽ എസ്പി ജയരാജ് എൻ ആർ മുഖ്യാതിഥിയായി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അനീഷ് കെ പി, കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി കെ പ്രിയേഷ് എന്നിവർ സംസാരിച്ചു. കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ പ്രസിഡണ്ട് ജയേഷ് ടിവി അധ്യക്ഷനായി. കെ പി ഒ എ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി രമേശൻ എൻ വി സ്വാഗതവും സാഹിദ കെ പി നന്ദിയും പറഞ്ഞു.

ട്രംപിൻ്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ് : സുരക്ഷാ സേന വി ഐ.പികളെ മാറ്റി

Image
  വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് പങ്കെടുത്ത ചടങ്ങിൽ വെടിയൊച്ച. വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ ശനിയാഴ്ച രാത്രി (യുഎസ് സമയം) മാധ്യമപ്രവർത്തകർക്കായി ഒരുത്തിയ അത്താഴ വിരുന്നിനിടെയായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ചടങ്ങിൽ നിന്ന് മാറ്റി. വെടിവെച്ചയാൾ കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്. വെടിവെപ്പില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

ക്ഷേത്രോത്സവത്തിനിടെ വെള്ളമെടുക്കാൻ പോയ യുവാവിനെ കാട്ടാന ചവുട്ടിക്കൊന്നു

Image
ഗൂഡല്ലൂർ : നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ഓവേലി ആറോട്ടുപാറയിലാണ്സംഭവം നടന്നത്. പ്രദേശവാസിയായ രവിയാണ് കൊല്ലപ്പെട്ടത്. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവമായിരുന്നു. ഇതിനായുള്ള വെള്ളം എത്തിക്കാന്‍ പോയതായിരുന്നു രവി. ഇതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ആക്രമണമേറ്റയുടന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ രവി മരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് ആക്രമണം നടന്നത്. ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനുള്ള പാചകത്തിന് സഹായിച്ചിരുന്ന ആളാണ് രവി. പാചക ആവശ്യത്തിനായി വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രവിയുടെ തലയില്‍ ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധനകളും നടത്തിവരികയാണ്. ആശാരിപ്പണി ചെയ്ത് വന്നിരുന്ന ആളാണ് രവി. മൃതദേഹം ഗുഡല്ലൂർ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കളി കാക്കകളോട് വേണ്ട:കാത്തു നിന്ന് പണി തരും , തെളിവുമായി ശാസ്ത്രലോകം

Image
ന്യൂയോർക്ക്:പ്രതികാരത്തിന്റെ പലതരത്തിലുള്ള രൂപങ്ങൾ നാം കൂടുതലും സിനിമകളിലായിരിക്കും കണ്ടിട്ടുണ്ടാവുക. ചില‍ർ സ്നേഹം നടിച്ച് കൂടെ കൂടി പ്രതികാരം ചെയ്യുമ്പോൾ മറ്റുചില‍‍‍‍‍ർ നേരിട്ടെത്തിയായിരിക്കും ശത്രുവിനോടുള്ള ദേഷ്യം തീ‍ർക്കുന്നത്. ജീവിതത്തിൽ ചിലർക്കെങ്കിലും ഇത് ബന്ധപ്പെടുത്താവുന്നതാണ്. എന്നാൽ മനുഷ്യർക്കുമാത്രമല്ല പ്രതികാരം ചെയ്യാനുള്ള കഴിവുള്ളതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അത്തരത്തിൽ നടന്ന ഒരു പഠനമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാക്കകൾക്ക് വർഷങ്ങളോളം കാത്തിരുന്ന് പ്രതികാരം ചെയ്യാൻ സാധിക്കുമെന്നാണ് വാഷിംഗ്ടൺ സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസർ ജോൺ മാർസ്‍ലഫ് തന്റെ ​ഗവേഷണത്തിലൂടെ കണ്ടെത്തിയത്.തങ്ങളെ ഉപദ്രവിച്ചയാളെ 17 വ‍‍‍‍ർഷം വരെ ഓർത്തുവച്ച് കാക്കകൾ പ്രതികാരം ചെയ്യുമെന്നാണ് ജോൺ മാർസ്‍ലഫ് പ്രസ്താവിക്കുന്നത്. 2006ലാണ് അദ്ദേഹം പഠനം ആരംഭിച്ചത്. ഇതിന്റെ ഭാ​ഗമായി അദ്ദേഹം ക്രൂരമുഖമുള്ള ഒരു മാസ്ക് ധരിക്കുകയും ഏഴോളം കാക്കകളെ വലയിട്ട് പിടികൂടുകയും ചെയ്തു. തുടർന്ന് അവയെ തിരിച്ചറിയുന്നതിനായി ചിറകുകളിൽ അടയാളങ്ങൾ രേഖപ്പെടുത്തിയശേഷം വിട്ടയക്കുകയായിരുന്നു. കുറേ നാളുകൾക്ക് ശേഷം ജോൺ മ...

മൂർഖനുമായി പോരാടി കാളി രക്ഷിച്ചത് മുപ്പതോളം കുട്ടികളെ : ഒടുവിൽ ദാരുണാന്ത്യം

Image
ഭുവനേശ്വർ:മരണം ഉറപ്പിച്ചൊരു പോരാട്ടത്തിൽ നിരന്തരം കടിയേറ്റിട്ടും മൂർഖനെ ഒരി‌ഞ്ച് മുന്നോട്ട് കടത്തി വിടാതെ പോരാടി നിന്ന് ഒടുവിൽ പാമ്പിനെ കൊന്നതിന് പിന്നാലെ മരണമടഞ്ഞ കാളിയ്ക്ക് ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ കുട്ടികൾ വിട നൽകി. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ നിരവധി കുട്ടികൾ പഠിക്കുന്ന ഒരു പ്രൈമറി സ്കൂളിന് സമീപത്ത് വച്ചായിരുന്നു കാളി മൂർഖനുമായി പോരാടിയത്. സ്വന്തം ജീവൻ പണം വച്ച് അവൾ രക്ഷിച്ചത് 30 -ഓളം കുട്ടികളെയാണ്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏതാണ്ട് ഏട്ടരയോടെ ധീരകുല ഗ്രാമത്തിലെ ജഗന്നാഥ ശിശു വിദ്യാ മന്ദിറിന് സമീപത്ത് വച്ചാണ് കാളിയും വിഷ പാമ്പും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 30 -ൽ അധികം കുട്ടികൾ ഈ സമയം കിന്‍റ‍ർഗാർട്ടന് പുറത്ത് നിൽക്കുകയായിരുന്നു. സമയം സമീപത്തെ പൊന്തക്കാട്ടിൽ നിന്നും ഇഴഞ്ഞെത്തിയ മൂർഖൻ കുട്ടികൾ കളിക്കുന്ന സ്ഥലത്തേക്ക് നീങ്ങി. ഇത് കണ്ട കാളി ഉടനെ മൂർഖനെ പ്രതിരോധിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

എടിഎം കൗണ്ടറിനുള്ളിൽ പാമ്പ്, പണമെടുക്കാൻ വന്നയാൾ ഓടി രക്ഷപ്പെട്ടു

Image
തിരുവല്ല: നഗരപ്രാന്തത്തിലുള്ള കുറ്റപ്പുഴയിൽ എടിഎം കൗണ്ടറിനുള്ളിൽ പാമ്പ് കയറിയ സംഭവം പ്രദേശത്ത് ആശങ്കയുണ്ടാക്കി.ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെ പണം പിൻവലിക്കാൻ എത്തിയ നാട്ടുകാരനാണ് എടിഎമ്മിനുള്ളിൽ പാമ്പിനെ കണ്ടത്. ആളുകളുടെ അനക്കം ശ്രദ്ധിച്ച പാമ്പ് കൗണ്ടറിനുള്ളിലെ ഒരു മൂലയിൽ ഒളിച്ചിരിക്കുകയായിരുന്നു.ഭയന്ന ഇയാൾ പുറത്തേക്ക് ഇറങ്ങി ബഹളം വച്ചതോടെ സമീപവാസികളും സ്ഥലത്തെത്തി.സംഭവത്തെ തുടർന്ന് എടിഎം കൗണ്ടർ പുറത്തുനിന്ന് അടച്ചിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വിശദമായ പരിശോധന നടത്തിയിട്ടും പാമ്പിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പരിശോധന അവസാനിപ്പിച്ചു.

തൃക്കരിപ്പൂരിൽ ശൈശവ വിവാഹം: 16 വയസുകാരിയെ വിവാഹം കഴിച്ച് 28കാരൻ, വരൻ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

Image
തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ വീണ്ടും ശൈശവ വിവാഹം. 16 വയസ്സുകാരിയെ വിവാഹം കഴിച്ച 28 വയസുകാരനായ പ്രവാസി യുവാവ് മുങ്ങി . വരൻ ഉൾപ്പെടെ നാല് പേർക്കെതിരെ കോടതി നിർദേശ പ്രകാരം ചന്തേര പൊലീസ് കേസെടുത്തു. ഏപ്രിൽ 13 നാണ് എടച്ചാക്കൈ അഴിക്കാൽ ജുമാമസ്ജിദിൽ വിവാഹം നടന്നത്. ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന 28 വയസുകാരനായ സാബിർ ഷെയ്ക്ക്, 16 വയസുകാരിയെ വിവാഹം കഴിക്കുകയായിരുന്നു. ചൈൽഡ് ലൈനിൽ ചിലർ വിവരം നൽകിയതോടെ അന്വേഷണം ഉണ്ടായി. ബാല വിവാഹ നിരോധന ഓഫീസർ നടത്തിയ അന്വേഷണത്തിൽ ശൈശവ വിവാഹം നടന്നതായി കണ്ടെത്തി. റിപ്പോർട്ട് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സമർപ്പിക്കുകയും ചെയ്തു. ഇതോടെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ചന്തേര പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. വരൻ സാബിർ ഷെയ്ക്ക്, പെൺകുട്ടിയുടെ പിതാവ്, എടച്ചാക്കൈ അഴിക്കാൽ ജുമാ മസ്ജിദ് സെക്രട്ടറിയും പടന്ന ഗ്രാമ പഞ്ചായത്ത് അംഗവുമായ പി. കെ താജുദ്ദീൻ, വിവാഹം നടത്തിയ ഉസ്താദ് റഹ്മത്തുള്ള എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമമുണ്ടെന്നും സമഗ്ര അന്വേഷണത്തിന് ഉന്നത പോലീസ് സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട...

ദ്രാവിഡ ഭാഷാ പുരസ്കാരം ഡോ. ആര്യ ഗോപിക്ക്

Image
കണ്ണൂർ: ലോകത്തിലാദ്യമായി ഗ്രന്ഥ പ്രതിഷ്ഠ നടത്തിയ ചെറുപുഴ കക്കോടുള്ള ചെറുശ്ശേരി ഗ്രാമത്തിലെ  നവപുരം മതാതീത ദേവാലയം സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാർക്ക് നൽകിവരുന്ന ദ്രാവിഡ ഭാഷാ പുരസ്കാരം -2026 ന് (മലയാളം) കവയത്രിയും എഴുത്തുകാരിയുമായ ഡോ: ആര്യ ഗോപി അർഹയായി. ഇംഗ്ലീഷിലും മലയാളത്തിലും ഒട്ടനവധി കവിതകളും കഥകളും പ്രബന്ധങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ: ആര്യ ഗോപി കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അസോസിയേറ്റ് പ്രൊഫസറും (ഇംഗ്ലീഷ്), വകുപ്പ് തല മേധാവിയുമാണ്. സാഹിത്യത്തിൽ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള ഈ എഴുത്തുകാരി ഇതിനോടകം തന്നെ കക്കാട് അവാർഡ്, കുട്ടമത്ത് അവാർഡ്, ചെറുശ്ശേരി പുരസ്കാരം, അങ്കണം അവാർഡ്, കടമ്മനിട്ട സ്മാരക അവാർഡ്, കേരള സാഹിത്യ അക്കാദമി കനകശ്രീ അവാർഡ്, വൈലോപ്പിള്ളി അവാർഡ്, വയലാർ രാമവർമ്മ അവാർഡ്, ഓ.എൻ.വി. കൾച്ചറൽ അക്കാദമി നാഷണൽ യുവപ്രതിഭ അവാർഡ്, ആശാൻ പുരസ്കാരം, തുടങ്ങി അമ്പതോളം പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സാഹിത്യ അക്കാദമി ഇൻറർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിൽ മലയാളത്തെ പ്രതിനിധീകരിച്ച് ഇംഫാൽ, സിംല, ന്യൂഡൽഹി എന്നിവിടങ്ങ...

ഇരിക്കൂർ സിദ്ദിഖ് നഗറിൽ ബൈക്ക് യാത്രക്കാരൻ്റെ മരണത്തിന് ഇടയാക്കിയത് ചെങ്കൽ ലോറിയല്ല, തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്ന് സി.ഐ.ടി.യു നേതാക്കൾ

Image
മട്ടന്നൂർ: ചെങ്കൽലോറികൾക്കെതിരെ നടത്തുന്ന തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് ഗുഡ്‌സ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ(സി.ഐ.ടി.യു.) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇരിക്കൂർ സിദ്ധിഖ് നഗറിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചിരുന്നു. എന്നാൽ പല മാധ്യമങ്ങളിലും വാർത്ത വന്നത് ചെങ്കൽ ലോറിയും ബൈക്കുമാണ് കൂട്ടിയിടിച്ചതെന്നാണ്. മുമ്പും സമാനരീതിയിൽ ചെങ്കൽലോറികൾക്കെതിരെ തെറ്റായ വാർത്ത പ്രചരിച്ചിരുന്നു.ഇത് ചെങ്കൽ ലോറി ഡ്രൈവർമാർക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കുകയാണ്. ഇത്തരം തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണെന്ന് യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി കെ.കെ.കുഞ്ഞിക്കണ്ണൻ,യൂണിയൻ ഏരിയാ സെക്രട്ടറി രാജേഷ് പൂവത്തൂർ,സി.ഐ.ടി.യു.ഏരിയാ പ്രസിഡന്റ് എം.രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

തലശേരിയിൽ 100കുപ്പിമാഹി മദ്യവുമായിരാമന്തളി സ്വദേശികൾ അറസ്റ്റിൽ

Image
 തലശ്ശേരി : പയ്യന്നൂരിലേക്ക് വില്പനക്കായി വാഹനത്തിൻ കടത്തുകയായിരുന്ന 100 കുപ്പി മാഹി മദ്യവു രാമന്തളി സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ. രാമന്തളി കുന്നരു സ്വദേശികളായ എൻ.പി. പ്രിയേഷ് (47),എൻ. പി. റിനീഷ് (42) എന്നിവരെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി. ആദർശും സംഘവും അറസ്റ്റു ചെയ്തത്. തലശ്ശേരി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം വെച്ചാണ് 100 കുപ്പി മാഹിമദ്യവുമായി  പ്രതികൾ അറസ്റ്റിലായത്. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബി. നസീർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സന്തോഷ് പി , പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുമേഷ് എം കെ, വനിത സിവിൽ എക്സൈസ് ഓഫീസർ ജസ്ന ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ സുരാജ് എം എന്നിവരും പങ്കെടുത്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

കേരളാ അഡ്വഞ്ചര്‍ ട്രോഫി സീസണ്‍ 7 ന് ആവേശകരമായ തുടക്കം

Image
മാതമംഗലം: കേരളാ മോട്ടോര്‍ സ്‌പോര്‍ട്‌സ് വെല്‍ഫെയര്‍ സൊസൈറ്റി, രാജസ്ഥാന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളാ അഡ്വഞ്ചര്‍ ട്രോഫി സീസണ്‍ 7 ന് ആവേശകരമായ തുടക്കം.ശനിയാഴ്ച്ച രാവിലെ പാണപ്പുഴ ഏഴും വയലിൽ ആരംഭിച്ച പരിപാടി ഇന്ത്യന്‍ മോട്ടോര്‍സ്‌പോര്‍ട്‌സിന്റെ നെടുംതൂണായ ഹരിസിംഗിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തിക്കൊണ്ട് 'ഹരി സിംഗ് നഗര്‍ എന്ന പേര് നല്‍കിയ സ്ഥലത്താണ് നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ഡ്രൈവര്‍സും അന്താരാഷ്ട്ര നിലവാരമുള്ള ഓഫ്-റോഡേഴ്സും പങ്കെടുക്കുന്നുണ്ട്. ഇവന്റ് അഡ്വഞ്ചറും സ്‌പോര്‍ട്സും ഒരുമിക്കുന്ന കേരളത്തിലെ വലിയ വേദിയാണ് ഏഴും വയലിൽ ഒരുക്കിയിട്ടുള്ളത്. ഒമ്പത് കാറ്റഗറികളായി 150 പേരാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുളളത്. വനിതാ കാറ്റഗറിയും മത്സരത്തിനുണ്ട്.വിജയികള്‍ക്ക് രാജ്യത്തെ തന്നെ ഉയര്‍ന്ന സമ്മാനത്തുകയായ 12 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ലഭിക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രാക്ക് ഡിസൈനാണ് ഒരുക്കിയത്. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കിയിട്ടുണ്ട്.പരിപാടിയില്‍ വീക്ഷിക്കാ...

കണ്ണാടിപ്പറമ്പിൽ ബൈക്കിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു

Image
കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ഹൈസ്കൂളിന് സമീപം ഇന്നലെ വൈകുന്നേരം ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. എൻ.കെ. ഗോപാലൻ ആണ് മരിച്ചത്.ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അപകടം. കാൽനടയായി പോവുകയായിരുന്ന ഇദ്ദേഹത്തെ ബൈക്ക് ഇടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.തുടർച്ചയായി അപകടങ്ങൾ നടക്കുന്ന ഈ മേഖലയിൽ ഇന്നലെ തന്നെ അധികൃതർ ഇടപെട്ട് വേഗനിയന്ത്രണ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. മൂന്നു മാസത്തിനിടെ ഇവിടെയുണ്ടായ വാഹനാപകടങ്ങളിൽ മൂന്നു പേരാണ് മരിച്ചത്.

അവൻ പറഞ്ഞു അച്ഛനെയും കൊല്ലണമെന്ന് നിർണായക മൊഴിയുമായി അയൽവാസി

Image
പേരാവൂർ: കേളകംകൊളക്കാട് തനിക്കുന്നിൽ അമ്മയെ മകന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ അച്ഛനെയും കൊല്ലണമെന്ന് പ്രതി ക്രിസ്റ്റി പറഞ്ഞെന്ന് അയല്‍വാസി നിപുന്‍ വെളിപെടുത്തി. വെള്ളിയാഴ്ച്ച രാത്രി പത്തരയോടെ അമ്മയെ കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവിടുമോയെന്ന് ക്രിസ്റ്റി ചോദിച്ചു. അങ്ങനെയാണ് ക്രിസ്റ്റിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും നിപുന്‍ പറഞ്ഞു. തന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാര്‍ ആണെന്ന് ക്രിസ്റ്റി പറഞ്ഞെന്നും അയല്‍വാസി പൊലിസിന് മൊഴി നൽകി. അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു കേളകം കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. ഗീതമ്മയും ക്രിസ്റ്റിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്നായിരുന്നു കൊലാപതകം. ബെംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിര്‍ത്തി നാട്ടിലെത്തിയതാണ്. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് പറഞ്ഞു. വെള്ളി...

കോട്ടൂരിൽ ഇനി സോക്കർ ലഹി അഖില കേരള ഫ്ലഡ്‌ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് തുടങ്ങും

Image
കാടാച്ചിറ:കോട്ടൂർ കെ.ടി.ആർ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ മുഹമ്മദ് സാലിഹ് സ്മാരക അഖില കേരള ഫ്ലഡ്‌ലൈറ്റ് 5's ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 25,26 തീയതികളിൽ കോട്ടൂർ പഞ്ചായത്ത് കിണർ കെ.ടി.ആർ ബ്രദേഴ്സ് ഗ്രൗണ്ടിൽ നടക്കും കേരളത്തിലെ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് 25,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും ട്രോഫിയുമാണ് സമ്മാനമായി നൽകുന്നത്.ടൂർണമെന്റിലെ മത്സരക്രമം അനുസരിച്ച് ടീമുകളെ രണ്ട് പൂളുകളിലായാണ് തിരിച്ചിരിക്കുന്നത്.ഇന്ന് രാത്രി 7:30 മുതൽ മത്സരങ്ങൾ ആരംഭിക്കും. പൂൾ എ-യിൽ പവർ സോൺ കരിപ്പച്ചാൽ - മോഡേൺ മൂരിയാട്, ഡിഫൻഡേഴ്സ് ചാല - സി.ബി.ടി തൈവളപ്പ്, ഒക്കൻസ് കണ്ണൂർ - റെയിൻബോ കടമ്പൂർ, ബാസിംഗ - ജി.എഫ്.സി കമ്പിൽ എന്നീ ടീമുകൾ ഏറ്റുമുട്ടും. പൂൾ ബി-യിൽ ക്ലബ്ബ് ജി.ഡി കണ്ണൂർ - ക്ലാസിക് കണ്ണൂർ, ഫ്രീ ഫയർ കണ്ണൂർ - കാരക്ക എഫ്.സി നാദാപുരം, എഫ്.സി കാലാടി - ഓക്സം കൂത്തുപറമ്പ്, വിൻമാൻ എഫ്.സി താഴെചൊവ്വ - ആർ.സി.സി കടമ്പൂർ എന്നീ ടീമുകൾ ആദ്യ റൗണ്ടിൽ കളത്തിലിറങ്ങും.ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷം രാത്രി 11½ മണിക്ക് സെമിഫൈനൽ മത്സരങ്ങളും തുടർന്ന് ഏപ്രിൽ 26-ന് പുലർ...

നാഷണൽ സ്കൂൾ ഗെയിംസ് കളരിപ്പയറ്റ് ചാമ്പ്യൻമാർക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

Image
കണ്ണൂർ: ഡൽഹിയിൽ വെച്ച് നടന്ന നാഷണൽ സ്കൂൾ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരത്തില്‍ മിന്നും നേട്ടം കൈവരിച്ച ജില്ലാ ടീമിന് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ജില്ലാ കളരിപ്പയറ്റ് അസോസിയേഷനും സ്പോർട്സ് കൗൺസിലും ചേർന്ന് സ്വീകരണം നൽകി.അണ്ടര്‍ 17 ആണ്‍കുട്ടികളുടെ നെടുവടിപയറ്റില്‍ സ്വര്‍ണ മെഡല്‍ നേടിയ പി ആദില്‍, യജൂര്‍ കെ രഞ്ജിത്ത് (മുണ്ടേരി ഗവ. എച്ച്എസ്എസ്), അണ്ടര്‍19 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയ സി.കീര്‍ത്തന, പി.പി ശ്രീകൃപ (മുണ്ടേരി ഗവ. എച്ച്എസ്എസ്) അണ്ടര്‍19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഭഗത് കെ ജനന്‍, ആതിരഥ് സുജിത്ത് ( മട്ടന്നൂര്‍ എച്ച്എസ് എസ്), അണ്ടർ19 പെൺകുട്ടികളുടെ വിഭാഗം   മെയ്പയറ്റിൽ സ്വർണം നേടിയ അഭിന ബാബു (പാല ഹയർ സെക്കൻഡറി സ്കൂൾ)എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി, സിപി എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് പി.എം അഖിൽ , കേരള കളരിപ്പയറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പി വി സോമൻ ഗുരുക്കൾ, ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി ശശീന്ദ്രൻ ഗുരുക്കൾ, ട്രഷറർ ടി.പി പവിത്രൻ ഗുരുക്കൾ, പി.ജനാർദ്ദനൻ ഗുരുക...

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ നിര്യാതനായി

Image
  തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് വൈകിട്ട് മൂന്ന് മണിവരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. നാല് മണിവരെ തിരുവനന്തപുരം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനം നടത്തും. വൈകിട്ട് അഞ്ച് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്നയാളാണ് അഭിലാഷ് ആര്‍ നായര്‍. മാര്‍ ഇവാനിയോസ് കോളേജിലായിരുന്നു പഠനം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായും ഡിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

നിതിൻ രാജിൻ്റെ മരണം: പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Image
തലശേരി:കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് ഒന്നാം വർഷവിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് വിധി പറയുക. കേസിലെ ഒന്നും രണ്ടും പ്രതികളായ ഡോ. എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പ്രതികളായ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇവർ നിതിൻ രാജിനെതിരെ ജാതി അധിക്ഷേപം നടത്തിയതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈക്കാര്യം സാധൂകരിക്കുന്ന നിതിൻ രാജിന്റെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ താൻ പിന്നോക്ക സമുദായക്കാരനാണെന്നും ജാതി പീഡനത്തിൻ്റെ പരിധിയിൽ വരില്ലെന്നുമാണ് ഡോക്ടർറാമിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത് കർണാടകയിലെ ഒ. ഇ സി സമുദായക്കാരനാണ് ഡോക്ടർ റാമെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം

കൊലക്കത്തിയുമായി മകനെത്തിയതെന്തിന്? ഗീതമ്മയുടെ ദാരുണ മരണത്തോടെ നാടിന് നഷ്ടമായത് പൊതുപ്രവർത്തകയെ

Image
കൊളക്കാട് : കുടിയേറ്റ കർഷകരുടെ നാട്ടിൽ ഒരമ്മയുടെ ചോര വീണത് നാട്ടുകാരെ നടുക്കത്തിലാഴ്ത്തി. മണ്ണിൽ അധ്വാനിച്ചു ജീവിക്കുന്ന മനുഷ്യരുടെ പുതു തലമുറ ലഹരി വലയത്തിൽപ്പെട്ട് മനോവിഭ്രാന്തി കാണിക്കുന്നത് തിരിച്ചറിയാൻ കഴിയാത്തതാണ് നൊന്തുപെറ്റ് വളർത്തിയ ഒരമ്മയുടെ ജീവനെടുക്കാൻ കാരണമായത്. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ കേളകത്തിനടുത്തെ കൊളക്കാടിനെ ഞെട്ടിച്ച് അരുംകൊലയുടെ വാർത്തയാണ് വെള്ളിയാഴ്ച്ച അർദ്ധരാത്രിയോടെ പുറത്തുവന്നത്. മാരക ലഹരിക്കടി മയായ മകൻ 50 വയസുകാരിയായ അമ്മയെ കഴുത്തറത്തു കൊന്ന വാർത്ത ഇന്നലെ അർദ്ധരാത്രി തന്നെ പ്രദേശത്ത് പരന്നിരുന്നു ഇന്നലെ രാത്രി പത്തരയോടെ കൊലകത്തിയുമായെത്തി അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷമാണ് മകൻ ക്രിസ്‌റ്റി 25 ) കേളകം പൊലീസ് സ്‌റ്റേഷനിൽ സുഹൃത്തിനെ വിളിച്ചു വരുത്തി ബൈക്കിലെത്തി കീഴടങ്ങിയത്. കേളകംകൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച്ച രാത്രി പത്തരയോടെയാ യിരുന്നു സംഭവം. .ഗീതമ്മയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ ...

ആറു വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കൻ റിമാൻഡിൽ

Image
പയ്യന്നൂർ:ലൈംഗികമായി പിഡി പ്പിച്ച കേസിൽ മധ്യവയസ്കനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തുപയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാലികയാണ് പീഡനത്തിനിരയായത്  വീട്ടിൽ അമ്മയോടൊപ്പംപണിക്ക് എത്തി യതായിരുന്നു കുട്ടി ഇതിനിടെയാണ് രാഘവൻ ലൈംഗികാതിക്രമം നടത്തിയത്ജോലി ചെയ്‌തുകൊണ്ടിരിക്കെ കുട്ടിയുടെ അമ്മതാഴെത്തേക്ക് നിലയി ലേക്ക് പോയപ്പോഴാണ് പീഡി പ്പിച്ചത്. പിന്നീട് തൊട്ടടുത്ത ദിവസവും പീഡിപ്പിച്ചു. കുട്ടി ഈക്കാര്യം അമ്മയെഅറിയിച്ചതിനെ തുടർന്ന് പൊലിസിൽ പരാതി നൽകി.  പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് പോക്‌സോ കേസെടുത്തത് സ്ത്രീകൾ തനിച്ച താമസി ക്കുന്ന വീടുകളിൽ ഒളിഞ്ഞു നോക്കുന്ന പ്രകൃതക്കാരനാണ് രാഘവൻ നേരത്തെ ഒളിഞ്ഞു നോട്ടത്തിന് ഇയാളെ നാട്ടുകാരുടെ പരാതി പ്രകാരംപൊലിസ് പിടികൂടിയിട്ടുണ്ട്. പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പയ്യന്നൂരിലെപ്രാദേശിക ചാനലിൻ്റെ കൺട്രോൾ റൂമിന് തീപിടിച്ചു .അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം .

Image
പയ്യന്നൂർ : എടാട്ട് കണ്ണങ്ങാട്ട് കാർത്തിക കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്കിന്റെ എടാട്ടെ എം പി സതീഷ് കുമാറിൻ്റെ വീടിനോടു ചേർന്ന് സ്ഥാപിച്ച കൺട്രോൾ റൂമാണ് കത്തിനശിച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് ഫയർ ഫോഴ്സ് സംഘത്തിൻ്റെ നിഗമനം. കൺട്രോൾ റൂമിനകത്ത് സ്ഥാപിച്ചിട്ടുള്ള ഫൈബർ ആംപ്ലിഫയർ ,ഒപ്റ്റിക്കൽ ലൈൻ ടെർമിനൽ, ഇൻവർട്ടർ ,ബാറ്ററി , ഫാൻ, കേബിളുകൾ എന്നിവ പൂർണ്ണമായും കത്തി നശിച്ചു. വീടിൻ്റെ ഒന്നാം നിലയ്ക്ക് പുറത്ത് സ്ഥാപിച്ച എയർകണ്ടീഷണർ ബോക്സിനും വീടിൻ്റെ ചുമരിനും കേടുപാട് സംഭവിച്ചു. സമീപവാസികൾ വെള്ളം ഒഴിച്ച് തീ അണച്ചതിനാൽ വൻ ദുരന്തമൊഴിവായി .വിവരമറിഞ്ഞ് പയ്യന്നൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി.രാജേഷിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി യിരുന്നു. 5 ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം.