Posts

Showing posts from August, 2026

മദ്യലഹരിയിൽ കാറോടിച്ചു വിദ്യാർത്ഥിനിയെ ഇടിച്ചു വീഴ്ത്തിയ കുപ്പം സ്വദേശി ക്കെതിരെ കേസെടുത്തു

Image
തളിപ്പറമ്പ്: മദ്യപിച്ച് കാറോടിച്ച് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ചുവീഴ്ത്തിയ കുപ്പം സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ്കേസെടുത്തു.   വള്ളിയോട്ട് വീട്ടില്‍ വി.സുരേഷിന്റെ(61)പേരിലാണ് കേസ്. ഇന്നലെ(ആഗസ്റ്റ്-31) ഉച്ചക്ക് 2.45 നാണ് സംഭവം. ചിറവക്ക് ഹാപ്പിനസ് സ്‌ക്വയറിന് സമീപം കെ.എല്‍-59-ആര്‍-7770 കാര്‍ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അക്കിപ്പറമ്പ് യു.പി.സ്‌ക്കൂളിലെ ലാമിയ ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മൊട്ടമ്മല്‍ ബാര്‍ പരിസരത്തുനിന്നാണ് ഇയാള്‍ കാറോടിച്ചുവന്നത്.  കാറിനടിയില്‍ പെട്ട ലാമിയയെ നാട്ടുകാര്‍ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പ് എസ്.ഐ യു.എച്ച്.അസ്ബര്‍ബാബു, ഡ്രൈവര്‍ സി.പി.ഒ മഹേഷ് എന്നിവര്‍ കാറിലുണ്ടായിരുന്ന സുരേഷിനെ കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് താലൂക്ക്ആശുപത്രിയില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ ഇയാള്‍ മദ്യപിച്ചതായി സര്‍ട്ടിഫിക്കറ്റ് നല്‍കി. രക്തസാമ്പിളും ശേഖരിച്ചിട്ടുണ്ട്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസെടുത്തു

Image
ആലക്കോട്: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട്   സയ്യിദ് സാദിഖലി  ശിഹാബ് തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹത്തില്‍ ലഹളയുണ്ടാക്കണമെന്ന ചിന്തയോടെ ഫേസ് ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചതിന് കേസ്. കാസര്‍ഗോട്ടെ അബൂബക്കല്‍ ഉറുമി മുഹമ്മദ് എന്നയാളുടെ പേരിലാണ് കണ്ണൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്തത്.  ഇന്‍സ്‌പെക്ടര്‍ കെ. സുഭാഷ്ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.  ആഗസ്റ്റ് 25നാണ്  കേസിനാസ്പദമായ സംഭവം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ മോര്‍ഫ് ചെയ്ത ഫോട്ടോക്ക് മുകളില്‍ ഓണപ്പാട്ടുകള്‍ എന്ന പുസ്തകം തുറന്നുവെച്ചുള്ള ഫോട്ടോക്ക് മുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഓണം ആഘോഷിക്കുന്നത് പരാതി പറയാന്‍ പാണക്കാട്ട് തറവാട്ടിലേക്ക് സമസ്ത നേതാക്കള്‍ ചെന്നപ്പോള്‍, നാളെ റീല്‍ എടുക്കാനുള്ള ഓണപ്പാട്ട് പഠിച്ചോണ്ടിരിക്കുന്ന തങ്ങള്‍ എന്നുള്ള അടിക്കുറിപ്പോടെയാണ് ഫേസ് ബുക്കില്‍ അബൂബക്കര്‍ ഉറുമി മുഹമ്മദ് പോസ്റ്റ്പങ്കുവെച്ചത്. പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട്ടെ അലീമ മന്‍സിലില്‍ അഡ്വ.സബീര്‍ ഹമീദിന്റെ പരാതിയിലാണ് കേസെടുത്തത്. 

പരിയാരം ചുടലയിൽ വീട് കുത്തി തുറന്ന് വൻ കവർച്ച : സ്വർണവും പണവും നഷ്‌ടമായി

Image
പരിയാരം : പരിയാരം ചുടലയിൽ വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്തതായി പരാതി.  പരിയാരം ചുടല സ്ടീറ്റ് നമ്പർ ഒൻപതിലെ മാടാളൻ വീട്ടിൽ എം ഷഫീറിൻ്റെ (49) വീട്ടിലാണ് കവർച്ച നടന്നത്. 58 ഗ്രാം സ്വർണ്ണവും 36,000 രൂപയും ഉൾപ്പെടെ 8,69,460 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.  ആഗസ്റ്റ് 31 ന് രാത്രി 9.30 നും ഇന്ന് പുലർച്ചെ ഒന്നരക്കും ഇടയിലായിരുന്നു സംഭവം. വീട്ടുകാർ നബിദിന ആഘോഷങ്ങൾക്കായി പള്ളിയിൽ പോയതായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. വീടിൻ്റെ പിൻഭാഗത്ത വെൻ്റിലേറ്റർ തകർത്താണ് മോഷ്‌ടാവ് അകത്ത് കടന്നത്. പരിയാരം പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി . പ്രതികൾ ആയി പ്രദേശത്തെ സി.സി ടി വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്

വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില വീണ്ടും കൂട്ടി

Image
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 9.50 രൂപയാണ് കൂടിയത്. ഇതോടെ ഡെല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747.50 രൂപയായി. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 9.50 രൂപ മുതല്‍ 11.50 രൂപ വരെയാണ് വില വര്‍ധനവ് വരുത്തിയത്. വാണിജ്യ എല്‍പിജി വിലയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന കൊല്‍ക്കത്തയിലാണ്. ഇവിടെ 19 കിലോഗ്രാം സിലിണ്ടറിന് 11.50 രൂപ കൂട്ടി 2,884 രൂപയായി. ഭുവനേശ്വര്‍, ഹൈദരാബാദ്, പട്‌ന തുടങ്ങിയ നഗരങ്ങളിലും 11 രൂപയിലധികം വര്‍ധന രേഖപ്പെടുത്തി. അതേസമയം, ഡല്‍ഹി, മുംബൈ, ഗുരുഗ്രാം, നോയിഡ, ചണ്ഡിഗഢ്, ലഖ്നൗ തുടങ്ങിയ നഗരങ്ങളില്‍ സിലിണ്ടറിന് 9.50 രൂപയാണ് വര്‍ധിപ്പിച്ചത്. മുംബൈയില്‍ വില 2,701 രൂപയായി. ചെന്നൈയില്‍ 10.50 രൂപ വര്‍ധിച്ച് 2,916.50 രൂപയുമായി. .

കൂത്തുപറമ്പിൽ 15 വയസുകാരനെ കാണാതായെന്ന് പരാതി

Image
കൂത്തുപറമ്പ് :കൂത്തുപറമ്പില്‍ പതിനഞ്ചു വയസുകാരനെ കാണാതായെന്ന പരാതിയുമായി കുടുംബം. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അദ്വൈതിനെയാണ് കാണാതായത്. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ് രാവിലെ കുട്ടി വീട്ടില്‍ നിന്നിറങ്ങിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തലശേരി റെയില്‍വേ സ്റ്റേഷനില്‍ അദ്വൈത് എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ആറരയോടെയാണ് കൂത്തുപറമ്പിലെ പാറാലിലുള്ള ട്യൂഷന്‍ സെന്ററിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് അദ്വൈത് വീട്ടില്‍ നിന്നിറങ്ങിയത്. സാധാരണയായി ട്യൂഷന്‍ കഴിഞ്ഞ് കുട്ടി നേരെ സ്‌കൂളിലേയ്ക്ക് പോവുകയായിരുന്നു പതിവ്. അദ്വൈത് ട്യൂഷന്‍ സെന്ററില്‍ എത്തിയില്ലെന്ന് പറഞ്ഞ് അധ്യാപകര്‍ രക്ഷിതാക്കളോട് വിവരമന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു. സ്‌കൂള്‍ യൂണിഫോം ധരിച്ചായിരുന്നു കുട്ടി വീട്ടില്‍ നിന്ന് പോയത്. എന്നാല്‍ സിസിടിവിയിലെ ദൃശ്യങ്ങളില്‍ കുട്ടി സാധാരണ വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നതായാണ് കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കുട്ടി എങ്ങോട്ടാണ് പോയത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. അദ്വൈതിനെ കണ്ടെത്താന...

താളം നിലച്ചു, കോഴിക്കോട് അബൂബക്കർ ഓർമ്മയായി

Image
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. അരീക്കോട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. കിടപ്പിലാകുന്നതിന് രണ്ട് ദിവസം മുന്‍പും അബൂബക്കര്‍ പുതിയ പാട്ടിന് ഈണമിട്ടിരുന്നു. മൂവായിരത്തിലധികം പാട്ടുകള്‍ക്ക് അദ്ദേഹം ഈണമിട്ടിട്ടുണ്ട്. ദേവരാജന്‍ മാസ്റ്ററുടെയും രവി ബോംബെയുടെയും പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അബൂബക്കര്‍. നടന്‍ മാമുക്കോയ അബൂബക്കറുടെ സഹപാഠിയായിരുന്നു. വിദ്യാര്‍ത്ഥികളായിരിക്കെ മാമുക്കോയ പറഞ്ഞതുകൊണ്ട് ടീച്ചര്‍ അബൂബക്കറെക്കൊണ്ട് പാടിച്ചിരുന്നു. ഇത് ബാബുരാജിന്റെ തബലിസ്റ്റായിരുന്ന ടി ഉസ്മാന്‍ കേള്‍ക്കാന്‍ ഇടയായി. അങ്ങനെ അബൂബക്കര്‍ ബാബുരാജിന്റെ ട്രൂപ്പിലേക്ക് എത്തപ്പെടുകയായിരുന്നു. ബാബുരാജിന്റെ ട്രൂപ്പിലൂടെയായിരുന്നു അബൂബക്കറുടെ സംഗീതലോകത്തെ അരങ്ങേറ്റം. കെ ജെ യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാര്‍, സുജാത, അഫ്‌സല്‍, ഷഹബാസ് അമന്‍ തുടങ്ങി മലയാളത്തിന്റെ പ്രമുഖ ഗായകരെല്ലാം അബൂബക്കറുടെ സം...

വീണാ ജോര്‍ജിനെതിരായ ആക്രമണം; അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചുകെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം

Image
കണ്ണൂർ: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ നിന്നും കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന് (പ്രത്യേക അന്വേഷണ സംഘം) എസ്‌ഐടി രൂപീകരിച്ചു. യു പ്രേമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും. കെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. വീണാ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. 13 വകുപ്പുകള്‍ ചുമത്തി കേസെടുത്ത പൊലീസ് പിന്നീട് വധശ്രമക്കുറ്റം ഒഴിവാക്കിയിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു എംഎല്‍എ പരാതിയില്‍ ആരോപിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്‍. ഈ വര്‍ഷം ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അന്നത്തെ ആരോഗ്യമന്ത്രി വീണജോര്‍ജിനെതിരെ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടാകുന്നത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്. വധശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയെങ്കിലും പിന്നീട്...

മാനവികതയുടെ ഓണം ഉയർത്തി കടമ്പൂരിൽ വർണാഭമായ ഘോഷയാത്ര*

Image
* കടമ്പൂർ: “മാനവികതയുടെ ഓണം” എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കടമ്പൂർ ഗ്രാമപഞ്ചായത്തിലെ ഓണാഘോഷ പരിപാടികളുടെ സമാപനം അറിയിച്ചുകൊണ്ടുള്ള വർണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു. നാടിന്റെ സാംസ്കാരിക പാരമ്പര്യവും ഓണത്തിന്റെ മതസൗഹാർദ സന്ദേശവും വിളിച്ചോതിയ ഘോഷയാത്രയിൽ വിവിധ കലാരൂപങ്ങളും വേഷപ്പകർച്ചകളും ശ്രദ്ധേയമായി. ഘോഷയാത്രയ്ക്ക് ഇ. കെ. അശോകൻ, യാസർ അറഫത്ത് എന്നിവർ നേതൃത്വം നൽകി. വിവിധ മേഖലകളിൽ നിന്നുള്ള ജനങ്ങൾ ആവേശപൂർവം ഘോഷയാത്രയിൽ പങ്കുചേർന്നു. തുടർന്ന് നടന്ന സമാപന സായാഹ്ന സദസ്സിൽ എ. പി. സജീന്ദ്രൻ സ്വാഗതം പറഞ്ഞു. പി. മോഹനൻ മാസ്റ്റർ അധ്യക്ഷനായി. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശൻ ആശംസകൾ നേർന്നു. പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ഡോക്ടർ രാജേഷ് കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഓണം വെറും ആഘോഷമല്ലെന്നും മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. ജാതി-മത-വർഗ ഭേദങ്ങൾക്കതീതമായി മനുഷ്യനെ മനുഷ്യനായി കാണുന്ന മാനവികതയുടെ സന്ദേശമാണ് ഓണം ഉയർത്തിപ്പിടിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓണാഘോഷ പ...

നായകൻ പടിയിറങ്ങി', അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു,

Image
    .ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് താരം അർജന്റീനിയൻ ജേഴ്സിയോട് വിടപറയുന്നത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് താരം തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്. പിതാവിന്‍റെ മരണത്തിന് പിന്നാലെ താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുകയാണെന്ന സൂചന മെസ്സി നൽകിയിരുന്നു. അർജന്റീനക്കാരനായി ജനിപ്പിച്ചതിനു ദൈവത്തിനു നന്ദിയുണ്ടെന്നും, അഭിമാനത്തോടെയും സമാധാനത്തോടെയുമാണ് പടിയിറക്കമെന്നും സ്വപ്നം കണ്ട നിമിഷങ്ങൾ സമ്മാനിച്ച സന്തോഷത്തോടെ മതിയാക്കുന്നുവെന്നും മെസി പറയുന്നു. ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. എന്നാൽ മടങ്ങാനുള്ള സമയം ഇതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ വിജയങ്ങളിൽ മാത്രമല്ല, എല്ലാക്കാലത്തും ഈ ജേഴ്സിക്കായി ഞാൻ സർവ്വതും നൽകിയിട്ടുണ്ട്. അർജന്റീനക്കാരൻ എന്ന നിലയിൽ നിങ്ങളെ ഓരോരുത്തരെയും അഭിമാനം കൊള്ളിക്കാനാണ് ഞാൻ മൈതാനത്ത് പോരാടിയത്. ടീമിനെ ഇനിയും പിന്തുണയ്ക്കും, മോശം സമയങ്ങളിൽ കൂട...

പെൺകുട്ടിയുടെ കുളിമുറി ദൃശ്യം മൊബൈൽ ക്യാമറയിൽ പകർത്തിയ എസ് എഫ് ഐ നേതാവിനെ സകല ചുമതലകളിൽ നിന്നും സി.പി എം നേതൃത്വം പുറത്താക്കി

Image
തളിപ്പറമ്പ് : ശ്രീകണ്ഠാപുരംചുഴലിയിൽ രാത്രി വീടിൻ്റെ കുളിമുറി ഭാഗത്തു ഒളിഞ്ഞ് നിന്ന് ജനലിലിലൂടെ പെൺകുട്ടിയുടെ  കുളിമുറി ദൃശ്യം പകർത്തിയ കേസിൽ പ്രതിയായ എസ്.എ ഫ്.ഐ നേതാവിനെ സംഘട നയിൽ നിന്നും സകല ചുമതലകളിൽ നിന്നും അന്വേഷണ വിധേയമായി പുറത്താക്കി. ചുഴലി തെക്കേമൂലയിലെ നവനീതിനെയാണ് (23) പുറത്താക്കിയ ത്. ഇയാളെ സി.പി.എം തെക്കേ മൂല ബ്രാഞ്ചിൽ നിന്നും ഒഴിവാ ക്കിയിട്ടുണ്ട്. ബാല സംഘം ശ്രീകണ്ഠപുരം ഏരിയ സെക്ര ട്ടറി സ്ഥാനത്ത് നിന്നും ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നുൾപ്പെടെ യുവാവിനെ പുറത്താക്കിയി ട്ടുണ്ട്. പൈസക്കരി ദേവമാതാ കോളേജിൽ എസ്.എഫ്.ഐ ബാനറിൽ വിജയിച്ച യൂണിവേ ഴ്സ‌ിറ്റി യൂണിയൻ കൗൺസിലറാണ് നവനീത്. കഴിഞ്ഞ 20-നാണ് നവനീ തിന്റെ ഭാഗത്ത് നിന്ന് പാർട്ടിക്കും പൊതുസമൂഹ ത്തിനും അംഗീകരിക്കാൻ പറ്റാത്ത തെറ്റായ നടപടി ശ്രദ്ധ യിൽപ്പെട്ടതെന്ന് സി.പി.എം ചുഴലി ലോക്കൽ കമ്മിറ്റിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 22ന് തന്നെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും നവനീതിനെ ഒഴിവാക്കിയിട്ടു ണ്ട്. സ്ത്രീകളുടെ ആത്മാഭിമാ നത്തിനും അന്തസിനുംവേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സി.പി.എം എന്നും സ്ത്രീക ളുടെ സ്വകാര്...

ടി കെ ഗോവിന്ദന് എംവി ഗോവിന്ദൻ്റെ പോലും ഉച്ഛരിക്കാൻ അർഹതയില്ലെന്ന് കെ കെ രാഗേഷ്

Image
കണ്ണൂര്‍: തളിപ്പറമ്പ് യുഡിഎഫ സ്വതന്ത്ര എംഎല്‍എ ടി കെ ഗോവിന്ദനെതിരെ വീണ്ടും വിമര്‍ശനങ്ങളുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് രംഗത്തെത്തി. തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി വരാന്‍ സാധ്യതയുള്ളവരെ കുറിച്ച് ദുഷിപ്പ് പറയുകയായിരുന്നു ടി കെ ഗോവിന്ദനെന്ന് കെ കെ രാഗേഷ് പ്രസ്താവനയിൽപറഞ്ഞു. മര്‍മറിംഗ് നടത്തി പ്രചരണം നടത്തുകയായിരുന്നു ടി കെ ഗോവിന്ദനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടി കെ ഗോവിന്ദന് എം വി ഗോവിന്ദന്റെ പേര് ഉച്ഛരിക്കാന്‍ അര്‍ഹതയുണ്ടോ? അടിയന്തരാവസ്ഥയുടെ സമയത്ത് താലൂക്ക് സെക്രട്ടറിയായ ടി കെ ഗോവിന്ദന്റെ പേരില്‍ ഒരു കേസുമില്ല. എം വി ഗോവിന്ദന്‍ അന്ന് ഭീകര പൊലീസ് മര്‍ദ്ദനത്തിന് ഇരയായ ആളാണ്. രണ്ടാളും ഒരു പോലെയായിരുന്നു എന്നാണ് ടി കെ ഗോവിന്ദന്‍ പറയുന്നത്', കെ കെ രാഗേഷ് പറഞ്ഞു. തളിപ്പറമ്പില്‍ എസ്‌ഐആറിന്റെ ഭാഗമായി മുസ്‌ലിം ലീഗ് വോട്ട് വര്‍ധിച്ചെന്നും കെ കെ രാഗേഷ് ആവര്‍ത്തിച്ചു. ശക്തമായ മത്സരം നടത്തേണ്ട മണ്ഡലമായിരുന്നു തളിപ്പറമ്പ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുറച്ച് കൂടി അവധാനത വേണ്ടിയിരുന്നു. പാര്‍ട്ടിയുടെ ജില്ലാ സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിമര്‍ശനാത്മ...

കൊയിലി ആശുപത്രിയിലേക്ക് നഴ്സുമാരുടെ പ്രതിഷേധ മാർച്ചും ധർണയും നടത്തി

Image
കണ്ണൂർ: മിനിമം വേതനത്തിനായി സമരം ചെയ്ത മൂന്ന് നഴ്സുമാരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ചു ഐഎൻഎയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച്ച  രാവിലെ 10 മണിക്ക് കൊയിലി ആശുപത്രിയിലേക്ക് നഴ്സുമാരുടെ പ്രതിഷേധ മാർച്ചും ധർണയും നടത്തി. പരിപാടിയിൽ ഐഎൻഎ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ് അധ്യക്ഷത വഹിച്ചു. സമരസഹായ ചെയർമാൻ റഷീദ് കവ്വായി  ഉദ്ഘാടനം ചെയ്തു. തുടർന്ന് യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ ഷബീർ എടയന്നൂർ, സിപിഐ,വെള്ളാറ രാജൻ, എ.ഐ.യു.ടി.യു സി. കണ്ണൂർ ജില്ല സെക്രട്ടറി അനൂപ് ജോൺ, റൈജു ജെയ്‌സൺ   എന്നിവർ സംസാരിച്ചു. സമരത്തിൽ നൂറോളം നഴ്‌സുമാർ വിവിധ ആശുപത്രിയിൽ നിന്നും പങ്കെടുത്തു. കൊയിലി ആശുപത്രിയിലെപിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുത്തു പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.സമര ശേഷം ആരോഗ്യ മന്ത്രി കെ. മുരളീധരനെ കണ്ടു നിവേദനം സമർപ്പിച്ചു. കണ്ണൂർ എം.പികെ സുധാകരൻ, ടി. ഒമോഹനൻ എം എൽ എ എന്നിവരും നഴ്‌സുമാരെ വിഷയത്തിൽ ഇടപെടൽ നടത്താമെന്ന് ഉറപ്പുനൽകി.

ടി.കെ.ഡി മുഴപ്പിലങ്ങാടിനെ അനുസ്മരിച്ച് എടക്കാട് സാഹിത്യ വേദി

Image
എടക്കാട്: അന്തരിച്ച പ്രശസ്ത സാഹിത്യകാരനും ബഹുമുഖ പ്രതിഭയുമായ ടി.കെ.ഡി മുഴപ്പിലങ്ങാടിനെ അനുസ്മരിക്കുന്നതിന്  'പ്രിയപ്പെട്ട ടി.കെ.ഡി' എന്ന ശീർഷകത്തിൽ എടക്കാട് സാഹിത്യവേദി  എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും സ്മൃതി സംഗമം നടത്തി. എടക്കാട് പബ്ലിക് ലൈബ്രറിയിൽ നടന്ന അനുസ്മരണ പരിപാടിയിൽ സതീശൻ മോറായി അധ്യക്ഷത വഹിച്ചു. കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശൻ, കെ.ടി ബാബുരാജ്, എം.ആർ പയ്യട്ടം, അംബുജം കടമ്പൂർ, ഡോ. എ വത്സലൻ, ആർട്ടിസ്റ്റ് ശശികല, രാജഗോപാൽ മൊറാഴ, വി പ്രഭാകരൻ മാസ്റ്റർ, ബഷീർ കളത്തിൽ, ജനു ആയിച്ചാങ്കണ്ടി, കെ.വി ജയരാജൻ, ഷാഫി ചെറുമാവിലായി, സി.പി ചന്ദ്രൻ, വി.എം മൃദുല, സി ഗിരീശൻ, പ്രേമൻ മുഴപ്പിലങ്ങാട്, സി.പി മനോജ്, മഗേഷ് എടക്കാട്, കെ ശിവദാസൻ മാസ്റ്റർ, കണ്ടത്തിൽ അബ്ദുൽ അസീസ്,  പി പത്മാക്ഷൻ മാസ്റ്റർ, പി അബ്ദുൽ മജീദ്, സി വിജയൻ, പി.വി പ്രേമവല്ലി എന്നിവർ സംസാരിച്ചു. എം.കെ അബൂബക്കർ സ്വാഗതവും സന്തോഷ് എൻ.പി മുഴപ്പിലങ്ങാട് നന്ദിയും പറഞ്ഞു.  വി.കെ ദിവാകരൻ, സത്യൻ എടക്കാട്,  പി ഹമീദ് മാസ്റ്റർ, സി.ഒ രാജേഷ്,  സുരേന്ദ്രൻ രയരോത്ത്,  എ ദിനേശൻ നമ്പ്യാ...

കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ ശ്രുതിസ്പര്‍ശം പദ്ധതിയുടെ ഭാഗമായി സൗജന്യ ശ്രവണ സഹായികളുടെ വിതരണോദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു

Image
കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേള്‍വി പരിമിതികള്‍ നേരിടുന്നവര്‍ക്ക് ആശ്വാസമേകാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആരംഭിച്ച  ശ്രുതിസ്പര്‍ശം കാരുണ്യ പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്കുള്ള സൗജന്യ ശ്രവണസഹായികളുടെ വിതരണോദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു. ആശുപത്രി സംഘടിപ്പിച്ച രോഗനിര്‍ണയ ക്യാമ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് സൗജന്യ ശ്രവണ സഹായികള്‍ വിതരണം ചെയ്തത്. കൂടാതെ പദ്ധതിയുടെ ഭാഗമായി സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്ക് അര്‍ഹരായ വ്യക്തിയുടെ പേരും ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. നിര്‍ധനരായ രോഗികള്‍ക്ക് താങ്ങേകുന്ന ആസ്റ്റര്‍ മിംസിന്റെ ഈ മാനുഷിക ഇടപെടല്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുപ്പത് പേര്‍ക്ക് സൗജന്യമായി ശ്രവണ സഹായികളും, 5 പേര്‍ക്ക് സൗജന്യ നിരക്കില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയും ലഭ്യമാക്കുക എന്നതാണ് ശ്രുതിസ്പര്‍ശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ആസ്റ്റര്‍ വോളന്റിയേഴ്സ്, ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില...

ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി

Image
കാടാച്ചിറ : മുസ്‌ലിം ലീഗിൻ്റെ ആരാധ്യനായ നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കാടാച്ചിറ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി അനുസ്മരിച്ചു. ചടങ്ങിൽ ജലീൽ കാടാച്ചിറ സ്വാഗതം പറഞ്ഞു. ഖാലിദ് മുരിങ്ങോളി  അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം പി മുഹമ്മദലി അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.  അഷ്‌ക്കർ ഫറോക്    താഹിർ ഹാജി, ഹാഷിം മൂസ, ലത്തീഫ് കാടാച്ചിറ , കബീർ കുന്നുമ്മൽ, ശിഹാബ് കാടാച്ചിറ, റഖീബ്. പി. ടി, വാർഡ് മെമ്പർ ഹഫ്‌സീന, നസ്റീന ജലീൽ, സുമയ്യത് മുരിങ്ങോളി, നസീർ കോട്ടൂർ, ഖാദർ ആഡൂർ, മിശാൽ. വി. പി, അമാൻ. പി. ടി, സിനാൻ, കാടാച്ചിറ, റസൽ കാടാച്ചിറ, അനസ്. വി.പി, ആദിൽ. പി. ടി എന്നിവർ സംസാരിച്ചു. വി കെ ഉമ്മർ.നന്ദി പറഞ്ഞു.

ജോലിക്കിടെ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്നതെങ്ങു കയറ്റ തൊഴിലാളി മരിച്ചു

Image
തളിപ്പറമ്പ് : ജോലിക്കിടെകടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തളിപറമ്പ്  തലോറ അങ്കണവാടിക്ക ടുത്ത്  താമസിക്കുന്ന തെങ്ങുകയറ്റ തൊഴിലാളിയായ തുണ്ടി വളപ്പിൽ  ഗോകുൽദാസ് (47) ആണ് മരിച്ചത്. 29 ന് പകൽ 11 മണിയോടെ തളിപ്പറമ്പ് പുഴക്കുളങ്ങര എന്ന സ്ഥലത്ത് കാപാലികുളങ്ങര ക്ഷേത്രത്തിലെ സമീപം താമസിക്കുന്ന ഗോപാലൻ്റെ വീട്ടിൽ തേങ്ങ പറിക്കുന്നതിനിടെ തെങ്ങിൻ്റെ മുകളിൽനിന്നും കടന്നൽ കുത്തേറ്റ് കണ്ണൂർ ചാലബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സിച്ചു വരെ ഇന്ന്  31 ന്  പുലർച്ചെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു മരണം. പരേതനായ കണ്ണൻ - നാണി ദമ്പതികളുടെ മകനാണ്. ഭാര്യ : ഷൈനി. മക്കൾ : ഇഷാൻ, നന്ദന. സഹോദരങ്ങൾ: ദേവദാസൻ , വത്സല , പ്രസാദ്, പരേതനായ അശോകൻ.

പാനൂരിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Image
പാനൂർ: കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിഅഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. ഉത്തരാഖണ്ഡ് സ്വദേശിയായ ആസാദി (32)നെയാണ് പാനൂർ പോലീസ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വെച്ച് റെയിൽവേ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. പന്ന്യന്നൂരിൽ ജോലിക്കെത്തിയ പ്രതി, കുടിവെള്ളം ആവശ്യപ്പെട്ട് വീടിനുള്ളിൽ കടക്കുകയായിരുന്നു. വീട്ടമ്മ വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോയ സമയം നോക്കി അഞ്ചു വയസ്സുകാരിയായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രത്നഗിരിയിൽ വെച്ച് പിടികൂടിയത് പ്രതിയെ പാനൂർ സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മജ്ലിസുന്നൂർ വാർഷികവും, മത പ്രഭാഷണവും സമാപിച്ചു*

Image
കാടാച്ചിറ: ആഡൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഈ വർഷത്തെ നബിദിനാഘോഷത്തോടനുബന്ധിച്ചു ഓഗസ്റ്റ് 28,29,30 ദിവസങ്ങളിലായി മർഹൂം ഹബീബ് ബീരാൻകുട്ടി ഉസ്താദ് നഗറിൽ വെച്ച് നടത്തിയ മത പ്രഭാഷണവും മജ്ലിസുന്നൂർ വാർഷികവും സമാപിച്ചു.. ഉസ്താദ് അബ്ദുള്ള വാഫി അമ്പലക്കണ്ടി,അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി എന്നിവർ ഹുബ്ബുറസൂൽ പ്രഭാഷണം നടത്തി. മജ്ലിസുന്നൂർ വാർഷിക ദുആ സദസ്സിന് സയ്യിദ് സനാഉള്ള ബാഅലവി തങ്ങൾ പാനൂർ നേതൃത്വം നൽകി... മദ്രസ്സ വിദ്യാർത്ഥികളുടെ കലാ മാത്സരങ്ങളും ദഫ് പ്രദർശനവും നടന്നു... മഹല്ല് കമ്മിറ്റി ഭാരവാഹികൾ, ഉസ്താദ്മാർ, മീലാദ് കമ്മിറ്റി അംഗങ്ങൾ സന്നിഹിദരായിരുന്നു...

ചന്തേരയിലെ മയക്കുമരുന്ന് കടത്ത്: ഘാന സ്വദേശി യും ഗുജറാത്തുകാരിയും അറസ്‌റ്റിൽ

Image
കണ്ണൂർ:കാസർകോട് ചന്തേരയിലെ മയക്ക് മരുന്ന് കേസിന്റെ അന്വേഷണം വമ്പൻ കണ്ണികളിലേക്ക് ഈ റാക്കറ്റിലെ രണ്ട് പ്രധാന കണ്ണികൾ അറസ്റ്റിൽ ഘാന സ്വദേശി വിക്ടർ സാബെ, ഗുജറാത്ത് സ്വദേശി നി റിയാ ഖാൻ എന്നിവരാണ് അറസ്റ്റിലായത് കണ്ണൂർ റേഞ്ച് ഡി ഐ ജി കെ കാർത്തിക്കിൻ്റെ മേൽനോട്ടത്തിൽ കാസർകോട് ജില്ലാ പോലീസ് ചീഫ് പി നിധിൻ രാജിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്ത‌ത് കേസിൽ അന്താരാഷ്ട്ര ബന്ധങ്ങൾ ഉണ്ടെന്ന് കണ്ടതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു നേതാക്കൾക്ക് ഒപ്പം ഫോട്ടോ എടുത്തത് കൊണ്ട് ഒരു മയക്ക്‌മരുന്ന് കടത്തുകാരനും രക്ഷപ്പെടില്ലെന്നും ആഭ്യന്തര വകുപ്പ് മന്ത്രി പറഞ്ഞു. നേരത്തെ യൂത്ത് കോൺഗ്രസ് നേതാക്കളിലൊരാൾ ചന്തേര മയക്കുമരുന്ന് കേസിലെ പ്രതിയായി പിടിയിലായിരുന്നു ഇയാൾ മുഖ്യമന്ത്രിയോടൊപ്പമെടുത്ത ഫോട്ടോയും വിവാദമായിരുന്നു ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ വെളിപ്പെടുത്തൽ

ഐ എൻ ടി യു സി പെരളശ്ശേരി മണ്ഡലം പ്രസിഡൻ്റ് പി.വി. ബിനീഷ് നിര്യാതനായി

Image
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ,ബി- ഡിവിഷനിൽ കണ്ടിജൻ്റ് ജീവനക്കാരനും , ഐ എൻ ടി യു സി പെരളശ്ശേരി മണ്ഡലം പ്രസിഡൻ്റുമായ ബാവോഡ് ചാലിൽ ഹൗസിൽ പി.വി. ബിനീഷ് (47) നിര്യാതനായി.ഭാര്യ ശരണ്യ വി.പി, മക്കൾ ദേവപ്രിയ ( വിദ്യാർത്ഥി), ശിവത (വിദ്യാർത്ഥി), അചഛൻ ബാലൻ , അമ്മ പുഷ്പ്പവല്ലി ,സഹോദരി നിഷ മനോജ് ( പിണറായി ).സംസ്‌ക്കാരം ഇന്ന് 31/09/2026 ന് വൈകുന്നേരം 4 മണിക്ക് പയ്യാമ്പലം.

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ വീണ്ടും എറ്റുമുട്ടി : ഒരാൾക്ക് പരുക്കേറ്റു

Image
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വീ​ണ്ടും ത​ട​വു​കാ​ർ ഏ​റ്റു​മു​ട്ടി. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ഞ്ചാം ബ്ലോ​ക്കി​ലെ ത​ട​വു​കാ​ര​നാ​യ രാ​മ​ൻ​കു​ട്ടി (56) എ​ന്ന​യാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഞായറാഴ്ച്ച രാവിലെ 6.30 ന് ഭ​ക്ഷ​ണ സ​മ​യ​ത്തു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ​യാ​ണ് മ​ർ​ദ്ദ​ന​മു​ണ്ടാ​യ​ത്. അ​ഞ്ചാം ബ്ലോ​ക്കി​ലെ ത​ട​വു​കാ​ര​ൻ കി​ര​ൺ രാ​ജ് ഷെ​ട്ടി​യാ​ണ് മ​ർ​ദ്ദി​ച്ച​ത്. ശ​നി​യാ​ഴ്ച ഉച്ചയ്ക്ക് 11.50ന് ജയിലിലെ കാപ്പ ത​ട​വു​കാ​ർ ത​മ്മി​ൽ ക​ത്തി​ക്കു​ത്തു​ണ്ടാ​യി​രു​ന്നു. ഇതിൽ ഗുരുതരമായി പരുക്കേറ്റയാൾപരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

പി.ടി ഫാത്തിമ നിര്യാതയായി

Image
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് മുൻഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പരേതനായ പി.കെ അബ്ദുൽ വാഹിദ് മാസ്റ്ററുടെ ഭാര്യ പി.ടി ഫാത്തിമ (കുഞ്ഞിപ്പാത്തു -88) നിര്യാതയായി.  പത്തുക്കാലൻ തവരയിൽ കുടുംബാംഗമാണ്. മക്കൾ:മുംതാസ്, മശ്ഹൂദ് (ദുബൈ),മുസ്താഖ്, മഹബൂബ,മുബീന, മുജീബ്,മൻസൂർ, മിസ്ഫർ.  മരുമക്കൾ:രഹ്ന,മറിയു, റുബീന, ശഹനാസ്,ശകീല, ആശിഖ് (മാഹി), റസാഖ് കാടാച്ചിറ (സിദ്ധാപുരം), നസീർ (തലശ്ശേരി). സഹോദരങ്ങൾ: സിദ്ദീഖ്,ഖദീജ, സുഹ്റ,ആയിഷ,നസീമ, പരേതരായ അബ്ദുൽ അസീസ്,റാബിയ. മയ്യിത്ത്  കൂടക്കടവ് ബീച്ച് റോഡ് ജുമാമസ്ജിദിന് സമീപമുള്ള മകളുടെ വീടായ 'താസി'ൽ. ഖബറടക്കം ഇന്ന് രാവിലെ മുല്ലപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. -

ടി.കെ ഗോവിന്ദൻ അവസരവാദി :പാർട്ടി അണികളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പിണറായി

Image
. .കണ്ണൂർ:തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തെ ലഘൂകരിച്ച് കാണുന്നില്ലെന്നും തളിപ്പറമ്പ് പരാജയപ്പെടേണ്ട മണ്ഡലമായിരുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യിലിൽ സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുസമ്മേളനം ഉദ്ഘാട നം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏത് പ്രതികൂല സാഹചര്യത്തിലും എൽഡിഎഫിനൊപ്പം നിൽക്കുന്ന ജനങ്ങൾ മണ്ഡലത്തിലുണ്ട്. എന്നാൽ ഇത്തവണ അവരിൽ ഒരു വിഭാഗം എൽഡിഎഫിന് വോട്ട് ചെയ്തില്ല. എൽഡിഎഫിനെതിരെ വോട്ട് ചെയ്തവർ പാർട്ടി തകരണമെന്ന് ആഗ്രഹിക്കുന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി കെ ഗോവിന്ദൻ എന്ന അവസരവാദിയെ അംഗീകരിച്ചതിൽ ഇപ്പോൾ അവർ പശ്ചാത്തപിക്കുന്നുണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു. പാർട്ടിയുടെ കൂടെ നിൽക്കുന്നവരെയും പാർട്ടിയെ വികാരമായി കാണുന്നവരെയും തെറ്റിദ്ധരിപ്പിക്കാൻ ചിലർക്ക് വ്യാജ പ്രചരണങ്ങൾ നടന്നുന്നവർക്കും കഴിഞ്ഞിട്ടുണ്ട്. അതേസമയം, പാർട്ടിയെ പരാജയപ്പെടുത്തുന്ന തരത്തിലുള്ള വീഴ്ച പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവസരവാദികളും സ്ഥാനമോഹികളും പാർട്ടിക്കെതിരെ തെറ്റായ പ്രചരണം നടത്തി. പാർട്ടി എപ്പോഴും ശരിയായ...

എം കെ രാധ നിര്യാതയായി

Image
ചക്കരക്കൽ :കക്കോത്ത്- പുത്തൻ വീട്ടിൽ ഗോവിന്ദന്റെ ഭാര്യ എം. കെ രാധ. (78 ) നിര്യാതയായി. മക്കൾ : -ഉല്ലാസൻ( ദുബായ്), വിനോദൻ( കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് കക്കോത്ത്), ഷാജിത്ത് (കെഎസ്ഇബി ചക്കരക്കൽ), ഷീജ( പൊതുവാച്ചേരി), ഷീബ (മുണ്ടേരി). മരുമക്കൾ: ലതിക, ഡെയ്സി, വിജയൻ, ദിനേശൻ. സഹോദരങ്ങൾ മൈഥിലി, പരേതയായ ശാരദ.

കണ്ണൂരിൽ നിയന്ത്രണം വിട്ട വാഹനമിടിച്ചു കോഫി ഹൗസ് ജീവനക്കാരന് ദാരുണാന്ത്യം

Image
കണ്ണൂർ :കണ്ണൂർ നഗരത്തിൽ നിന്നും ജോലി കഴിഞ്ഞുമടങ്ങുകയായിരുന്ന കോഫി ഹൗസ് ജീവനക്കാരനായ യുവാവ് വാഹനമിടിച്ചു മരിച്ചു. ചെങ്ങളായിപെരിങ്കോന്നിലെ ഐ എം ശ്രീരാജാണ് (42) ദാരുണമായി മരിച്ചത് ഞായറാഴ്ച്ച പുലർച്ചെ ജോലി കഴിഞ്ഞ് താമസിക്കുന്ന മുറിയിലേക്ക് കാൽനടയായി പോവുമ്പോൾ കണ്ണൂർ - കാസർകോട്  ദേശീയ പാതയിലൂടെനിയന്ത്രണം വിട്ടെത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ഉടൻ നാട്ടുകാരും പൊലിസും ചേർന്ന് കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല കണ്ണൂർ കാൽ ടെക്സിലെ കോഫി ഹൗസ് ജീവനക്കാരനാണ് ശ്രീരാജ് . പരേതനായ ജനാർദ്ദനൻ - ശകുന്തള ദമ്പതികളുടെ മകനാണ് സഹോദരങ്ങൾ: കവിത ( തളിപ്പറമ്പ് സഹകരണ ആശുപത്രി ) ശ്രീകുമാർ (ഇരിട്ടി ) പരേതരായ പ്രമീള സന്തോഷ്. പൊതുദർശനം പെരിങ്കോന്ന് യുവജന ഗ്രന്ഥാലയത്തിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ 3.30 വരെ തുടർന്ന് വീട്ടിൽ പൊതുദർശനം. സംസ്കാരം വൈകിട്ട് പെരുങ്കോന്ന് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും

പി. നാണു നിര്യാതനായി

Image
മക്രേരി :ബാവോട്ചിറമ്മൽ പി.നാണു (90)  നിര്യാതനായി. ഭാര്യ:സൗമിനി മക്കൾ : രജിത, രജനി, രഞ്ജിത്ത് മരുമക്കൾ:ചന്ദ്രൻ (അയ്യപ്പൻ തോട്), പ്രകാശൻ (മുക്കിലെ പീടിക ) , സോന(മൂന്നാം പീടിക ) സഹോദരങ്ങൾ: ദേവു ,ശ്രീമതി നളിനി, പരേതരായ കുമാരൻ, ഭാസ്കരൻ, കൗസു സംസ്‌കാരം നാളെ 31/8/26 തിങ്കൾ രാവിലെ 9 മണിക്ക് പയ്യാമ്പലം

മിന്നത് പ്രളയത്തിൽ നേപ്പാളിൽ മരണ സംഖ്യ688:മലയാളികൾക്കായി തെരച്ചിൽ

Image
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 688 ആയി ഉയർന്നു. കാണാതായ ഇന്ത്യക്കാരിൽ ഇതുവരെ 108 പേരെ രക്ഷിച്ചു. ടിബറ്റ് ഭാഗത്ത് കുടുങ്ങിക്കിടന്ന 598 പേർ നേപ്പാൾ അതിർത്തി സുരക്ഷിതമായി കടന്നു. ടിബറ്റിലുള്ള 900 ഇന്ത്യക്കാർ സുരക്ഷിതരെന്നും വിദേശകാര്യ മന്ത്രാലയം. കരസേനയിൽ നിന്നുള്ള കൂടുതൽ തുരങ്ക വിദഗ്ധർ നേപ്പാളിലെ രക്ഷാദൗത്യത്തിൽ പങ്കുചേരും. ഫോറൻസിക് വിദഗ്ധർ അടങ്ങുന്ന മെഡിക്കൽ സംഘവും നേപ്പാളിൽ എത്തി. ഒരു ബെയ്ലി പാലത്തിനുള്ള ഉപകരണങ്ങൾ ഇന്ത്യ നേപ്പാളിൽ എത്തിച്ചു. ഏഴ് പാലങ്ങൾക്ക് കൂടിയുള്ള ഉപകരണങ്ങൾ ഉടൻ അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. കൂടുതൽ ഡോക്ടർമാരെയും ഇന്ത്യ നിയോഗിക്കും. നേപ്പാൾ ആവശ്യപ്പെടുന്നത് അനുസരിച്ച് എല്ലാ സഹായത്തിനും തയ്യാറാണെന്ന് ഇന്ത്യ ആവർത്തിച്ചു. ഇനിയും കണ്ടെത്താനുള്ള ഏഴ് മലയാളികളെ കുറിച്ചും പുതിയ വിവരങ്ങളില്ല.

കരിക്ക്” താരങ്ങൾ ഒരുമിക്കുന്ന ആദ്യ സിനിമ എത്തുന്നു; “ഗുഡ് ലക്ക് ചിക്കോ”

Image
കൊച്ചി:മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന “കരിക്ക്” താരങ്ങൾ ഒരുമിക്കുന്ന ആദ്യ സിനിമ എത്തുന്നു. “ഗുഡ് ലക്ക് ചിക്കോ” എന്ന പേരിൽ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് ബാനറിന്റെ ഡോക്ടർ അനന്തു തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. കരിക്കിൻ്റെ സ്ഥാപകനായ നിഖിൽ ജി പ്രസാദ് ആണ് ഇവരുടെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. കരിക്കിലെ പ്രധാന താരങ്ങളായ ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവർ തന്നെയാകും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരെ കൂടാതെ ലയാള സിനിമയിലെ ശ്രദ്ധേയരായ താരങ്ങളും ചിത്രത്തിലുണ്ടാകും.

എൻ. പത്മിനി നിര്യാതയായി

Image
പാപ്പിനിശ്ശേരി : കോലത്ത് വയൽ റോഡിൽ ലിജിമ ജോബ് വർക്കിന് സമിപം ചന്ദ്രോത്ത് ഹൗസിൽ എൻ.പത്മിനി  (81) നിര്യാതയായി  ഭർത്താവ് പരേതനായ എം പി ചന്ദ്രൻ  മക്കൾ ആഎം പി രാജേഷ് (കണ്ണൂർ കോർപ്പറേഷൻ മുൻ ഹെൽത്ത് സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർമാൻ ,കണ്ണൂർബ്ളോക്ക്   കോൺഗ്ഗ്രസ്സ് വൈസ്പ്രസിഡണ്ട് ) എം പി ചന്ദ്രബിന്ദു  മരുമകൻ: പരേതനായ പുഷ്പജൻ  സഹോദരങ്ങൾഃ പരേതരായ പാറു,കല്ല്യാണി,പാഞ്ചാലി ശാന്ത ,നാരായണൻ,

വാഹനാപകടത്തിൽ പരുക്കേറ്റ മുസ്‌ലിം ലീഗ് നേതാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു

Image
​കണ്ണൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മുസ്ലിം ലീഗ് നേതാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു. കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ പി.പി.സി. മുഹമ്മദ് കുഞ്ഞി ഹാജി (75)യാണ് ബസ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. പന്ന്യങ്കണ്ടി നാലാം പീടിക മാരിയത്ത് മൻസിലിലായിരുന്നു താമസം. ​ഞായറാഴ്ച്ച  വൈകുന്നേരം അഞ്ചരയോടെ പള്ളിയിലേക്ക് നടന്നുപോകുന്നതിനിടെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. തുടർന്ന് ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇന്ന്  അന്ത്യം സംഭവിച്ചത്. ​പരേതരായ പി.ടി.പി. ഹംസക്കുട്ടി ഹാജിയുടെയും പി.പി. മറിയൂട്ടിയുടെയും മകനാണ്. ഭാര്യ: പി.ടി.പി. ഖദീജ. ​മക്കൾ: ജഅഫർ (ബംഗളൂരു), മാരിയത്ത്, ജുനൈദ് (ദുബായ്), മാജിദ, മാഹിറ, ഹംസക്കുട്ടി (മസ്കറ്റ്, ഒമാൻ). ​മരുമക്കൾ: ശംസുദ്ദീൻ കെ.വി. (അരിമ്പ്ര), ഷഫീഖ് ടി. (കല്ലയ്ക്കൽ), റുഖ്സാന (കണ്ണപുരം), ഷാലിമ (കപ്പക്കടവ്). ​പൊതുരംഗത്തും ജീവകാരുണ്യ മേഖലയിലും സജീവമായിരുന്ന അദ്ദേഹം നിലവിൽ പന്ന്യങ്കണ്ടി ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ഉപദ...

ബന്ധു വീട് കുത്തി തുറന്ന് അഞ്ച് പവൻ കവർന്ന് ഐഫോൺ കവർന്ന യുവാവ് റിമാൻഡിൽ

Image
വളപട്ടണം: വീട് കുത്തിത്തു റന്ന് അഞ്ച് പവന്റെ ആഭരണം കവർച്ച ചെയ്ത‌ കേസിലെ പ്രതിയായ യുവാവിനെ കണ്ണൂർ കോടതി റിമാൻഡ് ചെയ്തു. കണ്ണൂർഎ.സി.പി: എം.പി ആസാ ദിൻ്റെ മേൽനോട്ടത്തിൽ നട ത്തിയ അന്വേഷണത്തിൽ വളപട്ടണം എസ്.ഐ: ടി.എം വിപിനാണ് പ്രതിയെഅറസ്റ്റ് ചെയ്‌തത്. മോറാഴ മേപ്പൂൽ കൊട്ടഞ്ചേരി ഹൗസിൽ എ. ഷാരോൺ (26) ആണ് പിടിയിലായത്. അഴീ ക്കോട് ആറാം കോട്ടം  ഞാലിൽ ഹൗസിൽ പി. ഷൈനയുടെ വീട്ടിൽ കവർച്ച നടത്തിയ കേസിലാണ് അറ സ്റ്റ്. കഴിഞ്ഞ ജൂലായ് 29-ന് രാത്രിപത്ത് മണിക്കും ആഗസ്‌ത് 13ന് അർദ്ധരാത്രി12 മണിക്കും ഇടയി ലുള്ള സമയത്തായിരുന്നു കവർച്ച. ഷൈനയുടെ ബന്ധു വാണ് ഷാരോൺ. കവർച്ചയിലൂടെ കൈവശ പ്പെടുത്തിയ സ്വർണാഭരണ ങ്ങൾ വിൽപ്പന നടത്തി ഐഫോൺ ഷാരോൺ വാങ്ങിച്ചിരുന്നു. ആഡംബര ജീവിതത്തിന് പണം ചിലവ ഴിക്കുന്ന ഇയാൾ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. എസ്.ഐമാ രായ രാമചന്ദ്രൻ, അജയൻ, എ.എസ്.ഐ: പി.കെ ഷാജി എന്നിവരും പ്രതിയെ പിടികൂ ടിയ സംഘത്തിലുണ്ടായിരുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടി, ഒരാൾക്ക് കുത്തേറ്റു

Image
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പതടവുകാർ ഏറ്റുമുട്ടി. ഒരാൾക്ക് കുത്തേറ്റു . കോട്ടയം സ്വദേശി മനുവിനാണ് കുത്തേറ്റത്. ഇയാളെ പരുക്കുകളോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപിച്ചു. എർണാകുളം സ്വദേശി അപ്പു വെന്ന യുവാവാണ് വാക്തർക്കത്തിനിടെ കുത്തി പരുക്കേൽപ്പിച്ചത്. ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ ഇയാൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.

ആഡംബര ബൈക്കിൽ കടത്തിയഎംഡിഎംഎയുമായി വാഹന പരിശോധനയ്ക്കിടെയുവാവ് പിടിയിൽ,

Image
തളിപ്പറമ്പ്: തളിപ്പറമ്പില്‍ ആഡംബര ബൈക്കിൽ കടത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍.  പരിയാരം ചിതപ്പിലെപൊയിലില്‍ കാനത്തില്‍ വീട്ടില്‍ കെ.മുഹമ്മദ് അഫ്രീദി(26)നെയാണ് തളിപ്പറമ്പ് എസ്.ഐ യു.എച്ച്.അസ്ബര്‍ബാബു അറസ്റ്റ് ചെയ്തത്.  തിങ്കളാഴ്ച്ചപുലര്‍ച്ചെ ഒന്നരയോടെ സംസ്ഥാനപാതയില്‍ സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് മുന്നില്‍ നിന്നും നഗരസഭ ഓഫീസിലേക്ക് പോകുന്ന റോഡില്‍ വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇയാള്‍ ബൈക്കുമായി പിടിയിലായത്.  വാഹനപരിശോധന നടത്തവെ നഗരസഭ ഓഫീസ് ഭാഗത്തേക്ക് കെ.എല്‍-59-ഡബ്ല്യു-0218 ഹിമാലയന്‍ ബൈക്കില്‍ എത്തിയ അഫ്രീദി പോലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്പീഡ് കുറച്ച് വീണ്ടും മുന്നോട്ടേക്ക് എടുക്കാന്‍ ശ്രമിക്കവെ പോലീസ് തടഞ്ഞുനിര്‍ത്തിയാണ് പിടികൂടിയത്.  തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ3.3325 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.  ഇയാളെ ചോദ്യം ചെയ്തതില്‍ ചൊറുക്കള സ്വദേശിയും ഇപ്പോല്‍ മസ്‌ക്കറ്റില്‍ ജോലി ചെയ്തുവരുന്നതുമായ സഫ്വാന്‍ എം.ഡി.എം.എ സൂക്ഷിച്ചുവെച്ച സ്ഥലത്തിന്റെ ലൊക്കേഷന്‍ മൊബൈല്‍ ഫോണില്‍ അയച്ചുതന്നത് പ്രകാരം അവിടെ പോയിഎടുത്ത് വരികയ...

ശ്രീനാരായണ ദർശനങ്ങളുടെ കാലിക പ്രസക്തി : പ്രഭാഷണം നടത്തി

Image
കാടാച്ചിറ :ശ്രീനാരായണ ഗുരു ജയന്തിയുടെ ഭാഗമായി കാടാച്ചിറ ഗ്രാമോദയ വായനശാലയിൽ മാനവരൊന്ന് - ശ്രീനാരായണ ദർശനങ്ങളുടെ കാലിക പ്രസക്തി .എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കെ സി ശ്രീനിവാസന്റെ അധ്യക്ഷതയിൽ  കണ്ണൂർ താലൂക്ക് ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ്‌ വി കെ ഗിരിജൻ ഉദ്ഘാടനം ചെയ്തു.സഹകരണ സംഘം റിട്ട:ജോയിന്റ് രജിസ്ട്രാർ  കെ. സുരേന്ദ്രൻ  വിഷയം അവതരിപ്പിച്ചു . കെ പ്രശാന്തൻ, വി കെ ഗംഗാധരൻ സുരേഖ ടീച്ചർ എന്നിവർ സംസാരിച്ചു. അശ്വന്ത് എൻ കെ സ്വാഗതവും ഓമന പി നന്ദിയും പറഞ്ഞു

വി. കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലി കൈയ്യെന്ന് പിണറായി വിജയൻ

Image
പയ്യന്നൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ പാർട്ടിക്കുണ്ടായ തോൽവിക്ക് കാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  സിപിഎമ്മിനും എൽഡിഎഫിനും അവമതിപ്പുണ്ടാക്കാനുള്ള നീക്കം മുൻപേയുണ്ടായപ്പോൾ അതിജീവിച്ചതാണ്. എന്നാൽ കഴിഞ്ഞ നിയമസഭാ തെരത്തെടുപ്പിൽ പയ്യന്നൂരിൽ പാർട്ടി തോൽവി ഏറ്റുവാങ്ങി. പാർട്ടിയുടെ ശക്തി കേന്ദ്രമായ പയ്യന്നൂരിൽ പാർട്ടിക്കെതിരെ വികാരമുണ്ടാക്കാൻ നിർഭാഗ്യവശാൻ നേതൃനിരയിൽ നിന്നു കൊണ്ട് ചിലർ പ്രവർത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നേതൃനിരയിൽ നിന്ന് ചിലർ പാർട്ടിക്കെതിരായി പ്രവർത്തിച്ചു. പാർട്ടിക്കെതിരെ നിൽക്കുന്നവരുമായി ബന്ധമുണ്ടാക്കി. ഒരു കമ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്ത നിലയിൽ കാര്യങ്ങൾ ചെയ്തു. ജനങ്ങൾക്കിടയിൽ ആശയകുഴപ്പമുണ്ടായി. സത്യത്തിനും വസ്തുതക്കും മങ്ങലേറ്റു. പാർട്ടി പ്രവർത്തകർക്കും ബഹുജനങ്ങൾക്കുമിടയിൽ ആശയ കുഴപ്പമുണ്ടായതോടെ പാർട്ടി തോൽവി ഏറ്റ...

ജില്ലാ സ്പോർട്സ് കളരിപയറ്റ് അസോ.മുതിർന്ന പൗരൻമാർക്ക് ഓണക്കോടി നൽകി

Image
കാടാച്ചിറ : കണ്ണൂർ ജില്ലാ സ്പോർട്സ് കളരി പയറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മുതിർന്ന പൗരൻമാർക്ക് ഓണക്കോടി നൽകി. കാടാച്ചിറ കോട്ടൂർ പ്രദേശങ്ങളിലെ 17 പേർക്കാണ് അസോ. പ്രവർത്തകരും കോട്ടൂർ ജ്യോതിസ് കളരി അക്കാദമി അംഗങ്ങളും കോട്ടൂർ പ്രകാശൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഓണക്കോടി വീട്ടിലെത്തി സമ്മാനിച്ചത്. ചടങ്ങിൽവി. പ്രസാദ് ഗുരുക്കൾ, റീന ഗുരുക്കൾ, ഉമേഷൻ ഗുരുക്കൾ, ബേബി ടീച്ചർ, പി. അഭിനന്ദ്, കെ.ബിനീഷ് ,മാനസമോഹൻ, എന്നിവർ പങ്കെടുത്തു.

യു.കെ മറിയുമ്മ നിര്യാതയായി

Image
 കാടാച്ചിറ : മമ്മാ ക്കുന്ന് റോഡിലെ യുകെ ഹൗസിൽയു കെ മറിയുമ്മ (85)  നിര്യാതയായിഭർതാവ്: പരേതനായ അബ്ദുൾ ഖാദർ, മക്കൾ :പരേതയായ സഫിയ, , അബ്ദുൾ അസീസ്, ജാസ്മീൻ, ഇർഷാദ്, മയ്യത്ത് നമസ്കാരം മമ്മാക്കുന്ന് ജുമാ മസ്ജിദ് നാളെ (30/8/26) രാവിലെ 8 മണിക്ക് നടക്കും.

കണ്ണൂരിൽ വയോധികനെ മർദ്ദിച്ച് കൊന്നതിന് ശേഷം മുങ്ങിയ ആലപ്പുഴ സ്വദേശി വിശാഖപട്ടണത്ത് അറസ്റ്റിൽ

Image
കണ്ണൂർ: കണ്ണൂരിൽ വയോധികനെ മർദിച്ചു കൊന്നതിന് ശേഷം മുങ്ങിയ കൊലക്കേസ് പ്രതിയെ 'വിശാഖപട്ടണത്ത് നിന്നും കണ്ണൂർടൗൺ പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞ ജൂൺ 25 ന് തിരുവനന്തപുരം സ്വദേശി ചന്ദ്രൻ (56) കൊല്ലപ്പെട്ട കേസിലാണ് പ്രതിയെ അതിസാഹസികമായി അറസ്റ്റ് ചെയ്‌തത് ആലപ്പുഴ മുഹമ്മ സ്വദേശി റോബിനാണ് (33) അറസ്റ്റിലായത് കണ്ണൂർസിറ്റി പോലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം കണ്ണൂർ എസിപി -എം പി ആസാദ്, ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കണ്ണൂർ റെയിൽവേ സ്റ്റേഷന് മുൻപിലെ ഷോപ്പിങ് കോംപ്ളക്സിന് സമീപം വെച്ച് മദ്യ ലഹരിയിലുണ്ടായ തർക്കത്തെ തുടർന്നാണ് ചന്ദ്രൻ കഴിഞ്ഞ ജൂൺ 25 ന് രാത്രി 10 മണിയോടെ മർദ്ദനമേറ്റ് മരിച്ചത്. ഇതിന് ശേഷം കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തുവെങ്കിലും ഇയാൾ മുങ്ങുകയായിരുന്നു. ആലപ്പുഴ മുഹമ്മയിൽ റോബിൻ്റെ പിതാവ് (69) സാജൻബാബുവിൻ്റെ ഫോൺ കോളുകൾ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വിശാഖപട്ടണത്തു ണ്ടെന്ന് വ്യക്തമായി. വിശാഖപട്ടണത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഷെഡിൽ നിന്നാണ് പ്രതിയെ പൊലിസ് ഏറെ നേരത്തെ തിരച്ചിലിന് ഒട...

പയ്യന്നൂരിലും തളിപ്പറമ്പിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ ഇന്ന് : വിവാദ വിഷയങ്ങളിൽ പിണറായി എന്തു പറയുമെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേരളം ?

Image
കണ്ണൂർ :സിപിഎം പൊളിറ്റ്ബ്യൂ റോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഇന്നുമുതൽ മൂന്നുദിവസം പയ്യ ന്നൂരിലും തളിപ്പറമ്പിലും രാ ഷ്ട്രീയ വിശദീകരണ യോഗങ്ങ ളിൽ പ്രസംഗിക്കും. സിപിഎം പെരിങ്ങോം ഏരിയ കമ്മിറ്റി ഇന്ന് വൈകിട്ട് മൂന്നിന് മാ ത്തിൽ പഞ്ചായത്ത് മൈതാനിയി ലും പയ്യന്നൂർ ഏരിയ കമ്മിറ്റി വൈകിട്ട് അഞ്ചിന് പയ്യന്നൂർ നഗരസഭാ ‌സ്റ്റേഡിയത്തിലുമാണ് രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തുന്നത്. 30 ന് മയ്യിൽ ഏരിയ കമ്മിറ്റി മയ്യിലിലും 31ന് തളിപ്പറമ്പ് ഏരിയ കമ്മിറ്റി തളിപ്പറമ്പിലും രാഷ്ട്രീയ വിശദീകരണ സമ്മേളനങ്ങൾ നടത്തുന്നുണ്ട്. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ സ്‌ഥാനാർഥിനിർണയ ത്തിൽ വീഴ്ചപറ്റിയെന്ന കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തലിനു പിന്നാലെയാണ് രണ്ടു മണ്ഡലങ്ങളിലും രാഷ്ട്രീയ വിശദീകരണത്തിന് സിപിഎം തീ രുമാനിച്ചത്. പാർട്ടിവോട്ടുകൾ വ്യാപകമായി ചോർന്നെന്ന വില യിരുത്തലും മുന്നിലുണ്ട്. രണ്ടിട ത്തും പഴയ കരുത്ത് തിരിച്ചുപിടി ക്കാനാകുമോയെന്ന പരീക്ഷണ ത്തിലാണ് സിപിഎം പയ്യന്നൂരിൽ ഫണ്ട് വിവാദങ്ങ ളുടെ വിശദീകരണത്തിലേക്ക് പി ണറായി കടക്കുമോയെന്നാണു രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോ ക്കുന്നത്. രക്തസാക്ഷിഫണ്ട് ക്രമക്ക...

തൃശൂരിനെ ത്രസിപ്പിക്കാൻ ഇന്ന് പുലികളിറങ്ങും

Image
. തൃശൂര്‍: നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും. കുടവയര്‍ ഇളക്കിയും അരമണി കിലുക്കിയും ചുവടുവെക്കാന്‍ 9 ദേശങ്ങളില്‍ നിന്നായി 400 ഓളം പുലികളാണ് സ്വരാജ് റൗണ്ടില്‍ എത്തുക. ഉച്ചയോടെ ദേശങ്ങളില്‍ നിന്ന് മേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ പുലിക്കൂട്ടങ്ങള്‍ സ്വരാജ് റൗണ്ടിലേക്ക് നീങ്ങിത്തുടങ്ങും. പുലികളി പ്രമാണിച്ച് തൃശൂര്‍ താലൂക്കില്‍ ഇന്ന് ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം തൃശൂര്‍ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് 1881 പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുമാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. തൃശൂര്‍ നഗരാതിര്‍ത്തിയിലെ വിയ്യൂര്‍ യുവജനസംഘം, കുട്ടന്‍കുളങ്ങര ദേശം, പാട്ടുരായ്ക്കല്‍ ദേശം, സീതാറാം മില്‍ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരംകുളങ്ങര ദേശം, അയ്യന്തോള്‍ ദേശം എന്നീ ഒന്പത് ടീമുകളാണ് പുലികളിക്കെത്തുക. വരയന്‍ പുലി, കരിമ്പുലി, പുള്ളിപ്പുലി തുടങ്ങി പരമ്പരാഗത പുലികള്‍ക്കൊപ്പം പെണ്‍പുലികളും കുട്ടിപ്പുലികളും അണിനിരക...

കൂവേരിയിലെ വി. വി നാരായണൻ നിര്യാതനായി

Image
തളിപറമ്പ് :കൂവേരി ളാവില്‍ വെള്ളുവളപ്പില്‍ വി.വി.നാരായണന്‍(72) നിര്യാതനായി.  ഭാര്യ  :നാരായണി കരിക്കൻ ( കണാരംവയൽ ). മക്കൾ :അനിൽ കുമാർ, അനില (പന്നിയുർ ). മരുമക്കൾ -ബിന്ദു (അഴീക്കോട്, മണി കണ്ഠൻ (പന്നിയുർ). സഹോദരങ്ങൾ.ലക്ഷ്മി ( ആലതട്ട് ) പരേതനായ ഗോവിന്ദൻ.

മാനവ ഏകതാ ജ്യോതി തെളിയിച്ചു

Image
കാടാച്ചിറ : കാടാച്ചിറഗ്രാമോദയ വായനശാലയിൽ ശ്രീനാരായണ ഗുരു ജയന്തി ദിനം ആഘോഷിച്ചു. ചതയ ദിനത്തിൽ വൈകുന്നേരം ഏഴു മണിക്ക് മാനവഏകതാ ജ്യോതി തെളിയിച്ചു.  പി കെ കുമാരൻ ആദ്യദീപം തെളിയിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി കാടാച്ചിറ യൂണിറ്റ് പ്രസിഡന്റ്‌  രാമചന്ദ്രൻ വൈദ്യർ  സദസ്സ് ഉദ്ഘാടനം ചെയ്തു. യൂ കെ ബിജു, കെ പ്രശാന്തൻ, പി കെ വിനീഷ് എന്നിവർ സംസാരിച്ചു. അശ്വന്ത് എൻ കെ, എൻ വി ഗിരീശൻ, കെ വിനോദ്,  എന്നിവർ നേതൃത്വം നൽകി

മാനവ ഏകതാ ജ്യോതി തെളിയിച്ചു

Image
കാടാച്ചിറ : കാടാച്ചിറഗ്രാമോദയ വായനശാലയിൽ ശ്രീനാരായണ ഗുരു ജയന്തി ദിനം ആഘോഷിച്ചു. ചതയ ദിനത്തിൽ വൈകുന്നേരം ഏഴു മണിക്ക് മാനവഏകതാ ജ്യോതി തെളിയിച്ചു.  പി കെ കുമാരൻ ആദ്യദീപം തെളിയിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി കാടാച്ചിറ യൂണിറ്റ് പ്രസിഡന്റ്‌  രാമചന്ദ്രൻ വൈദ്യർ  സദസ്സ് ഉദ്ഘാടനം ചെയ്തു. യൂ കെ ബിജു, കെ പ്രശാന്തൻ, പി കെ വിനീഷ് എന്നിവർ സംസാരിച്ചു. അശ്വന്ത് എൻ കെ, എൻ വി ഗിരീശൻ, കെ വിനോദ്,  എന്നിവർ നേതൃത്വം നൽകി

മണിയൂർ പുഴയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Image
വടകര :മണിയൂർ ചൊവ്വാ പുഴയിൽ പാലയാട്നടയിൽ പുഴയിൽ ഒഴുക്കിൽപെട്ട് രണ്ട് പേർ മരിച്ചു. പാലയാട് സ്വദേശി നബീൽ (19). ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ(12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് നാല് പേരടങ്ങുന്ന സംഘമാണ് പുഴയിൽ കുളിക്കാനെത്തിയത്. നാല് പേരും അപകടത്തിൽപെട്ടെങ്കിലും 2 പേർ രക്ഷപെട്ടു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ നബീലിനെ കണ്ടെത്തി ഗുരുതരാവസ്ഥയിൽ വടകര സഹകരണ ആശുപത്രിലേക്ക് മാറ്റിയെങ്കിലും മരണപെട്ടു. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ സിനാനെ 6 മണിയോടെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലംഗ സംഘം നീന്തൽ പഠിക്കാനാണ് പുഴയിലെത്തിയത്.

തളിപ്പറമ്പിലെ ആദ്യ കാല വ്യാപാരിടി.കെ.ഹംസ നിര്യാതനായി

Image
തളിപ്പറമ്പ്: കേരള മുസ്ലീം ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനും അല്‍ ഹുദ ട്രസ്റ്റ് ജനറല്‍ ബോഡി മെമ്പറും  തളിപ്പറമ്പ് മന്നയിലെ പഴയകാല വ്യാപാരിയുമായ അള്ളാംകുളം സ്ട്രീറ്റ് നമ്പര്‍ 7 ലെ താനിന്റെ കീഴില്‍ ടി.കെ.ഹംസ(71) നിര്യാതനായി. ഭാര്യ :പരേതയായ കായക്കൂല്‍ കദീജ.  .മകള്‍: കെ.ഹൈറുന്നിസ. മരുമകന്‍:മുസ്തഫ മഠത്തില്‍.  കബറടക്കം മന്ന മഖാം കബറിസ്ഥാനില്‍ നടന്നു.

ശ്രീ നാരായണ ഗുരു ജയന്തി യിൽ സാംസ്കാരിക ഘോഷയാത്ര നടത്തി

Image
കാടാച്ചിറ : മമ്മാക്കുന്ന് ശ്രീനാരായണ ഗുരുമഠത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരു ജയന്തി ദിനത്തിൽ സാംസ്കാരിക ഘോഷയാത്ര നടത്തി പീത കൊടികളും വസ്ത്രങ്ങളുമണിഞ്ഞ് നിരവധി ശ്രീനാരായണിയർ പങ്കെടുത്തു. വാദ്യഘോഷങ്ങളോടെ കാടാച്ചിറ അരയാൽ തറ പരിസരത്തുനിന്നും ആരംഭിച്ച ഘോഷയാത്ര മമ്മാക്കുന്ന് ശ്രീ നാരായണഗുരു മഠത്തിൽ സമാപിച്ചു.

ആയിക്കര ഹാർബറിൽ മരിച്ച ബാബുവിന്റെ മൃതദേഹം 50 ദിവസത്തിന് ശേഷം പയ്യാമ്പലത്ത് സംസ്കരിച്ചു

Image
  കണ്ണൂർ: കഴിഞ്ഞ ജൂലൈ ജൂലായ് ഏഴിന് കണ്ണൂർ ആയിക്കര ഹാർബറിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കായംകുളം സ്വദേശി ബാബുവിന്റെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ബന്ധുക്കൾ ഇന്നലെ കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. ബന്ധുക്കൾ എത്താത്തതിനെ തുടർന്ന് മൃതദേഹം കഴിഞ്ഞ ഒന്നര മാസക്കാലമായി കണ്ണൂർ ആശുപത്രി മോർച്ചറിയിൽ കിടക്കുന്നത് കഴിഞ്ഞ ദിവസം വാർത്ത യായിരുന്നു. അജ്ഞാത മൃതദേഹം മറവ് ചെയ്യുന്നതിനുള്ള സൗകര്യം കോർപറേഷൻ പരിധിയിൽ ഇല്ലാത്തതിനെ തുടർന്ന് സംസ്കാര പ്രക്രിയ നീളുകയായിരുന്നു. മാധ്യമ വാർത്തകളെ തുടർന്ന് മരണപ്പെട്ട ബാബുവിന്റെ കായംകുളത്തുള്ള അകന്ന ബന്ധു കണ്ണൂർ ചെറുകുന്നിലുള്ള ബാബുവിന്റെ സഹോദരൻ മോഹനന്റെ മക്കളെ വിവരം അറിയിച്ചു. മക്കളായ ഷിനോജ്, മനോജ് എന്നിവർ ഇന്നലെ ഉച്ചക്ക് 3 മണിയോടെ പൊലിസിന്റെ സഹായത്തോടെ ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.  തുടർന്ന് കായംകുളത്തുള്ള ബാബുവിന്റെമകൻ സുഭാഷിനെ വിവരമറിയിച്ചു. ഇന്ന് രാവിലെ കണ്ണൂരിലെത്തിയ മകൻ സുഭാഷിന്റെ നേതൃത്വത്തിൽ പയ്യാമ്പലം ശ്മശാനത്തിൽ അന്ത്യ കർമ്മങ്ങൾ നടത്തി ...

ശ്രീനാരായണ പാർക്കിൽ ചതയ ദിനത്തിൽ പതാക ഉയർത്തി

Image
 കണ്ണൂർ:പയ്യാമ്പലം ശ്രീനാരായണ പാർക്കിൽ ശ്രീനാരായണ ഗുരു ജയന്തിയുടെ അനുബന്ധിച്ച് ശ്രീനാരായണ ഗുരു മണ്ഡപത്തിൽ തളാപ്പ്ശ്രീസുന്ദരേശ്വര ഭക്തി സമൃദ്ധി യോഗം പ്രസിഡൻറ് കെ പി ബാലകൃഷ്ണൻ പതാക ഉയർത്തി വൈസ് പ്രസിഡണ്ട് ടി കെ രാജേന്ദ്രൻ , മറ്റ് ഡയറക്ടർമാർ പയ്യാമ്പലം ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡണ്ട് പ്രേമരാജൻ, പി വി ജയസൂര്യൻ. , ജീവൻ,സനീഷ് ,വിപിൻ, എന്നിവർ നേതൃത്വം നൽകി തുടർന്ന് പായസ ദാനവും വൈകിട്ട് 3 : 30 ശ്രീസുന്ദരശ്വര ക്ഷേത്രത്തിലേക്ക് എസ് എൻ . പാർക്കിൽ നിന്ന് ഘോഷയാത്രയും നടത്തി.

ഓട്ടോറിക്ഷ തൊഴിലാളിയുടെ ആത്മഹത്യ: കാരണക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണം. എ.കെ എസ് എ ടി യു

Image
.. കണ്ണൂർ:ഓട്ടോറിക്ഷയുടെ സിഎഫ് തുടർച്ചയായി നിഷേധിച്ച് കുടുബത്തെ പട്ടിണിയിലേക്ക് തള്ളിവിട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ്റെ നടപടിയിൽ മന: നൊന്ത് ഓട്ടോ ഡ്രൈവർആത്മഹത്യ ചെയ്ത സംഭവം ദൌർഭാഗ്യകരമാണെന്നും ഇതിന് കാരണക്കാരനായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്നെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി നിയമനടപടി സ്വീകരിക്കണമെന്നും കൂടുംബത്തിനു മതിയായ നഷ്ടപരിഹാരം നൽകണമെന്നും എ.കെ എസ് എ ടി യു (എച്ച് എം എസ്)  യൂണിയൻ ഭാരവാഹികൾ സർക്കാരിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കൈകൂലി നൽകാത്തതിൻ്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സി എഫ് നിഷേധിക്കുകയും, ഇതിൻ്റെ പേരിൽ തൊഴിലാളികളെ പീഢിപ്പിക്കുകയും ചെയ്യുന്ന പ്രവണത ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും,  ഇത്തരം സംഭവങ്ങൾ ഇല്ലാതാക്കാനാവശ്യമായനടപടികൾ സർക്കാർ സ്വീകരിക്കണമെന്നും , ഗതാഗത മന്ത്രി സി.പി ജോൺ ,ട്രാൻ :കമ്മീഷണർ,ട്രാൻ:സെക്രട്ടറി തുടങ്ങിയവർക്ക് ഓൾകേരളസ്വതന്ത്ര ഓട്ടോ റിക്ഷതൊഴിലാളിയൂണിയൻ  സംസ്ഥാന ജന: സെക്രട്ടറി എൻ ലക്ഷ്മണൻ നൽകിയനിവേദനത്തിൽ ആവശ്യപ്പെട്ടു.

ബ്രൂ​ണ​യ്യി​ലു​ള്ള​ത് കു​റു​പ്പ​ല്ല ദമോദരമേനോൻ; ഫോ​ണി​ൽ സം​സാ​രി​ച്ചു​വെ​ന്ന് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സി​പി

Image
  തൃ​ശൂ​ർ: പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​ക്കു​റി​പ്പ് ബ്രൂ​ണ​യ്‌​യി​ലു​ണ്ടെ​ന്ന രീ​തി​യി​ൽ ചില മാധ്യമങ്ങൾ പ്ര​ച​രി​ക്കു​ന്ന ചി​ത്രം പോ​ലീ​സ് ത​ള്ളി. പ്ര​ച​രി​ച്ച ചി​ത്രം തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി ക​രു​മ​ത്ര സ്വ​ദേ​ശി ദാ​മോ​ദ​രമേ​നോ​ന്‍റെ​താ​ണെ​ന്നും സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സി​പി ബി​ജോ​യ് തോ​മ​സ് പ​റ​ഞ്ഞു. ദാ​മോ​ദ​ര മേ​നോ​ന്‍റെ പേ​രി​ൽ ക​രു​മ​ത്ര​യി​ൽ പ​ത്ത് സെ​ന്‍റ് ഭൂ​മി​യു​ണ്ടെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചെ​ന്നും എ​സി​പി വ്യ​ക്ത​മാ​ക്കി. പ്ര​ച​രി​ക്കു​ന്ന ചി​ത്രം ദാ​മോ​ദ​ര മേ​നോ​ന്‍റെ​താ​ണെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ദാ​മോ​ദ​ര മേ​നോ​നു​മാ​യി സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സി​പി ഫോ​ണി​ൽ സം​സാ​രി​ച്ചു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും നി​ല​വി​ൽ വി​ദേ​ശ​ത്താ​ണെ​ന്നും നാ​ട്ടി​ലേ​ക്ക് വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ഫോ​ണി​ൽ പ​റ​ഞ്ഞ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം ദാ​മോ​ദ​ര മേ​നോ​ന്‍റെ ചി​ത്രം പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രെ കു...