Posts

Showing posts from May, 2026

അണഞ്ഞപ്പോഴും പ്രകാശമാവുന്നു:അർജുൻ്റെ ആന്തരികാവയവങ്ങൾ നാല് പേർക്ക് പുതുജീവിതമേകും

Image
കണ്ണൂർ:സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ മരിച്ച ശ്രീകണ്ഠാപുരം വള ക്കൈ സ്വദേശിയായ യുവാവിന്റെ ഹൃദയം ഉള്‍പ്പെടെ നാല് അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും. 23 വയസുകാരനായ എം കെ അര്‍ജുന്റെ ഹൃദയമാണ് ദാനം ചെയ്യുന്നത്.  അര്‍ജുന്റെ ഹൃദയം തിങ്കളാഴ്ച്ച രാവിലെ കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സ് മാര്‍ഗം എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നിന്ന് ആസ്റ്റര്‍ മെഡിസിറ്റി കൊച്ചിയിലേക്കാണ് ഹൃദയം എത്തിക്കുന്നത്. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ 48 കാരന് ഹൃദയം മാറ്റിവയ്ക്കും. കരള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും. വൃക്കകള്‍ കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്കും മറ്റൊന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി ചികിത്സയിലുള്ള രോഗികള്‍ക്ക് ദാനം ചെയ്യും. ബൈക്ക് അപകടത്തെ തുടര്‍ന്ന് അര്‍ജുന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ഈക്കഴിഞ്ഞ 28-ാം തിയതിയാണ് അപകടമുണ്ടാകുന്നത്. കഴിഞ്ഞ ദിവസമാണ് അര്‍ജുന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശ...

ഒരു പരാജയം കൊണ്ട് എല്ലാം അവസാനിക്കുന്നില്ല :ഏത് കടന്നാക്രമണങ്ങളേയും ഒരുമിച്ച് നേരിടണമെന്ന് പിണറായി

Image
മമ്പറം : ഒരുപരാജയം കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. എം എൽ എ യായി തെരഞ്ഞെടുക്കപെട്ട പിണറായിക്ക് ധർമ്മടം മണ്ഡലം എൽ ഡി എഫ് കമ്മിറ്റി മമ്പറം ടൗണിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  പരാജയ കാരണങ്ങള്‍ എല്‍ഡിഎഫ് പരിശോധിക്കും. അതിശക്തമായി മുന്നണി തിരിച്ചുവരും. ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം എൽ ഡി എഫ് ഉണ്ടാകും. നയമില്ലാത്ത നയപ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയത്. കേന്ദ്രത്തിനെതിരെയുള്ള മൗനം സംശയാസ്പദമാണ്. കേന്ദ്രത്തിന്റെ വിവേചന നിലപാടിനെപ്പറ്റി ഒരു പരാമര്‍ശവുമില്ല.  2021 മുതൽ ചില പ്രതീതികൾ സൃഷ്ടിക്കാൻ ശ്രമിച്ചു. ഇടതു പക്ഷം അധികാരത്തിലെത്തിയത് ആഗോളത്തലത്തിൽ വലതുപക്ഷം ശ്രദ്ധിച്ചു.തുടർഭരണം വലതു പക്ഷത്തിനു അംഗീകരിക്കാൻ കഴിഞ്ഞില്ല .  തെറ്റായ സമീപനം ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു . ജനാധിപത്യത്തിന്റെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ സർക്കാരുകൾ ഇടക്കിടക്ക് മാറണമെന്ന ചിന്ത ആളുകളിലേക്ക് എത്തിക്കാൻ ശ്രമിച്ചു .  എൽ ഡി എഫിനെ എതിർക്കുന്നതിന്റെ ഭാഗമായി നേതാക്കൾക്കെതിരെ പണ്ടും അക്രമങ്ങൾ ഉണ്ടായിരുന്നു. ഒരു ഘട്ടത്തി...

സി. സദാനന്ദൻ എം പി യുടെ മകളുടെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും ഗവർണ്ണറും മട്ടന്നൂരിലെത്തി

Image
മട്ടന്നൂര്‍(കണ്ണൂര്‍): രാജ്യസഭാ അംഗം സി. സദാനന്ദന്‍ മാസ്റ്ററുടെയും ടി. വനിതാറാണി ടീച്ചറുടേയും മകള്‍ യമുനാഭാരതി-ജനം ടിവി ദല്‍ഹി ബ്യൂറോ ചീഫും കൊല്ലം കരുകോണ്‍ പരേതനായ സുരേന്ദ്രന്‍ പിള്ളയുടെയും രമാദേവിയുടേയും മകന്‍ ശ്രീകാന്തിന്റെയും വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ മട്ടന്നൂരില്‍ എത്തി.  ഞായറാഴ്ച്ച വൈകുന്നേരം 4മണിയോടെ വായുസേനയുടെ പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മന്ത്രി സണ്ണി ജോസഫ്, ഡിഐജി യതീഷ് ചന്ദ്ര, കലക്ടര്‍ പി . വിഷ്ണുരാജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.  സല്‍ക്കാര ചടങ്ങില്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍, കേരളാ ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, സംസ്ഥാന വൈദ്യുത മന്ത്രി അഡ്വ. സണ്ണി ജോസഫ്, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്മാരായ എസ്. സേതുമാധവന്‍, എ.എം. കൃഷ്ണന്‍, ആര്‍എസ്എസ് അഖില ഭാരതീയ സഹ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ. മോഹനന്‍, ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണന്‍, ബിജെപിദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാ...

പോസ്റ്റോഫീസുകൾ സംരക്ഷിക്കാൻ ജീവനക്കാരും ജനങ്ങളും കൈകോർക്കണം-ടി.കെ.ഗോവിന്ദൻ എം.എൽ.എ.

Image
തളിപ്പറമ്പ്: പോസ്റ്റോഫീസുകൾ ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന നടപടികളെ ചെറുക്കാൻ തപാൽ ജീവനക്കാരും ജനങ്ങളും കൈകോർക്കണമെന്ന് ടി.കെ.ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. പറഞ്ഞു. ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) കണ്ണൂർ ഡിവിഷണൽ സമ്മേളനം തളിപ്പറമ്പ് വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പോസ്റ്റോഫീസുകൾ ആധുനികവത്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ തന്നെ പോസ്റ്റോഫീസുകൾ അടച്ചുപൂട്ടുന്ന നയം ഒരിക്കലും വെച്ചു പൊറുപ്പിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഫ്. എൻ.പി.ഒ. ഡിവിഷണൽ ചെയർമാൻ വി.പി.ചന്ദ്രപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.സർക്കിൾ കൺവീനർ കെ.വി.സുധീർ കുമാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി.സംസ്ഥാന സെക്രട്ടറി കെ. മഹേഷ്  ഉപഹാര സമർപ്പണം നടത്തി. സർക്കിൾ  അസി.സെക്രട്ടറിമാരായ പി.വി.രാമകൃഷ്ണൻ , ദിനു മൊട്ടമ്മൽ, ഡിവിഷണൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ഇ മനോജ് കുമാർ, പി.ടി.രന്ദീപ്, ജില്ലാ പ്രസിഡന്റ് കെ.വി. വേണുഗോപാലൻ, വനിത ജില്ലാ കൺവീനർ കെ.സുമ, കരിപ്പാൽ സുരേന്ദ്രൻ , പി.പ്രേമദാസൻ എന്നിവർ പ്രസംഗിച്ചു....

നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ നീക്കം തുടങ്ങി

Image
കണ്ണൂർ: കണ്ണൂർ മുൻ  എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യാൻ യുഡിഎഫ് സർക്കാർ നീക്കം  ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നവീൻ ബാബുവിൻ്റെ കുടുംബം സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് എം എൽ എ മാരായ ടി ഒ മോഹനൻ,പഴ ങ്കുളം മധു എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്നു. ഇതേ തുടർന്നാണ് പുതിയ സർക്കാർ നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം സിബിഐയ്ക്ക് വിടാൻ തീരുമാനിച്ചത്. നവീൻ ബാബുവിൻ്റെ മരണത്തിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2 നേരത്തെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിലായിരുന്നു ഉത്തരവ്. കഴിഞ്ഞ ദിവസം തുടർ അന്വേഷണ റിപ്പോർട്ട് കോടതി പരിഗണിച്ചിരുന്നു. കുടുംബം ആവശ്യപ്പെട്ട ജനുവരി മുതലുള്ള സിഡിആറിൻ്റെ വിവരം റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. മാർച്ച് മുതൽ നവംബർ വരെയുള്ള സിഡിആർ വിവരങ്ങളാണ് ഹാജരാക്കിയിരുന്നത്. ജനുവരി മുതലുള്ള സി...

ചരിത്രത്തിന്റെ പാതകളിലൂടെ പെഡൽ ചവിട്ടി: ‘കാസർഗോഡ് ഫോർട്ട് റൈഡ് 2026’ ശ്രദ്ധേയമായി

Image
കാസർഗോഡ്: ലോക സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി കാസർഗോഡിന്റെ സമ്പന്നമായ ചരിത്ര പൈതൃകവും കായിക-വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് ഉയർത്തിക്കാട്ടി സംഘടിപ്പിച്ച “കാസർഗോഡ് ഫോർട്ട് റൈഡ് 2026” സൈക്കിൾ യാത്ര നടത്തി.. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ  ജില്ലാ ഭരണ കൂടം, കാസർഗോഡ് പെഡലേഴ്സ് സൈക്ലിംഗ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പൈതൃക സൈക്കിൾ യാത്ര സംഘടിപ്പിച്ചത്. ഞായറാഴ്ച രാവിലെ 6.15ന് ചരിത്രപ്രസിദ്ധമായ പുതിയ കോട്ട  യിൽ നിന്ന് കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ വി. വി രമേശൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യ ന്റെ നേതൃത്വത്തിലാണ് സൈക്കിൾ യാത്ര നടത്തിയത്.കാസർകോടിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന പ്രധാന കോട്ടകളായ ഹൊസ്ദുർഗ് കോട്ട ബേക്കൽ കോട്ട ചന്ദ്രഗിരി കോട്ട പൊവ്വൽ കോട്ട ആരിക്കാടി കോട്ട . എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് യാത്ര ക്രമീകരിച്ചത്. ജില്ലയിലെ പൈതൃക ടൂറിസം കേന്ദ്രങ്ങളെ ഒരൊറ്റ വിനോദസഞ്ചാര ശൃംഖലയായി അവതരിപ്പിക്കുന്നതാണ് പരിപാടി. പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി ജനങ്ങളിലേക്ക് എത്തിക്കുക, പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമായ സൈക്കിളിം...

നെടുമങ്ങാട് ഒന്നരവയസുകാരനെ മർദിച്ചു കൊന്ന കേസിൽ അമ്മയുടെയും ആൺ സുഹൃത്തിൻ്റെയും അറസ്റ്റ് രേഖപ്പെടുത്തി

Image
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരനെ അതിക്രുരമായി മർദ്ദിക്കു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെയും ആൺ സുഹൃത്തിൻ്റെയും അറസ്റ്റ് രേഖപ്പെടുത്തി. നെടുമങ്ങാട് സ്വദേശി അഖില, ആൺ സുഹൃത്ത് അഷ്‌കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് അമ്മ അഖില പറഞ്ഞു. പൊലീസിന്റെ ചോദ്യം ചെയ്യിലിലാണ് അഖില ഇക്കാര്യം സമ്മതിച്ചത്. അഷ്‌കര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. സ്ഥിരമായ മർദ്ദനമായിരുന്നു മരണകാരണം. ആന്തരിക അവയവങ്ങളിൽ രക്തസ്രാവമുണ്ടായതായും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അഷ്‌കര്‍ ചോറുകൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തത്. ഇതിന്പിന്നാലെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരിച്ചു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് അഷ്കർ പറഞ്ഞത്. ഈ സമയം അഖില തമിഴ്നാട്ടില്‍ നൃത്തപരിപാടിക്ക് പോയ വേളയിലാണ് സംഭവം.

അഷ്റഫ് മമ്പറം സർവീസിൽ നിന്നും വിരമിച്ചു

Image
തോട്ടട : കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവും കണ്ണൂർ ജി ല്ലാ സെക്രട്ടറിയുമായിരുന്ന അഷ്റഫ് മമ്പറം ദീർഘ കാല ത്തെ സേവനത്തിനു ശേഷം സർക്കാർ സർവ്വീസിൽ നി ന്നും ഇന്ന് വിരമിച്ചു. 1997ൽ സാങ്കേതിക വിദ്യാഭ്യാസ വ കുപ്പിലെ കണ്ണൂർ തോട്ടട ടെ ക്നിക്കൽ ഹൈ സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ച് പിന്നീ ട് വയനാട്, കോഴിക്കോട്, എ റണാകുളം ജില്ലകളിലും സേ വനമനുഷ്ഠിച്ചിട്ടുണ്ട്. നില വിൽ കണ്ണൂർ തോട്ടട ഗവൺ മെന്റ് പോളിടെക്നിക്കിലെ ക്ലാർക്ക് തസ്‌തികയിൽ നി ന്നും വിരമിക്കുന്ന അദ്ദേഹം എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി എ ന്നതിന് പുറമെ ജില്ലയിലെ സാമൂഹ്യ സാംസ്ക്‌കാരിക രം ഗത്തെ നിറ സാന്നിധ്യമാണ്. കേരള മദ്യ നിരോധന സമിതിയുടെ മുൻ ജില്ലാ സെക്രട്ടറി  കൂടിയാണ്. നിലവിൽ സംസ്ക്‌കാര സാ ഹിതി ധർമടം നിയോജക മണ്ഡലം കൺവീനർ, യൂ ണിറ്റി സർവ്വീസ് മൂവ്‌മെന്റ് കണ്ണൂർ ജില്ലാ ചെയർമാൻ, സലഫി എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എന്നീ പദവി കളും വഹിക്കുന്നു. മമ്പറം വിചാര വേദി, കെ വി കെ ബാലൻ - ഏലാഞ്ചി കു ഞ്ഞിക്കണ്ണൻ സ്മാരക ചാ രിറ്റബിൾ ട്രസ്റ്റ് ഉൾപ്പെടെ വിവിധ സാംസ്‌കാരിക സാമൂഹ്യ കൂട്ടായ്മകളി ലും നിറ സാന്നിധ്യമാണ്. ...

കെ വി ശരത്ചന്ദ്രൻ ആകാശവാണിയിൽ നിന്ന് പടിയിറങ്ങി

Image
കണ്ണൂര്‍ :  നവീന ആശയങ്ങളിലൂടെ റേഡിയോ പ്രക്ഷേപണത്തെ വൈവിധ്യവൽക്കരിച്ച അസിസ്റ്റന്റ് ഡയറക്ടറും പ്രോഗാം മേധാവിയുമായ കെ.വി.ശരത്ചന്ദ്രന്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു . കേരളത്തിലെ വിവിധ നിലയങ്ങളിലായി 34 വർഷത്തെ സേവനത്തിനുശേഷം കോഴിക്കോട് നിലയത്തിൽ നിന്നാണ് അദ്ദേഹം വിരമിച്ചത്.  റേഡിയോ നാടകങ്ങൾക്ക് പുതുഭാവം നൽകി ശ്രോതാക്കളുടെ മനസ്സിൽ ഇടം നേടിയ ശരത് ചന്ദ്രൻ 1992ല്‍ കൊച്ചി നിലയത്തിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് ആയാണ്  ജോലിയിൽ പ്രവേശിക്കുന്നത് തുടർന്ന് കണ്ണൂർ , കോഴിക്കോട്   നിലയങ്ങളില്‍  പ്രോഗ്രാം മേധാവിയായി. നൂതനവും വൈവിധ്യവുമാർന്ന നാടകങ്ങളിലൂടെ റേഡിയോ എന്ന മാധ്യമത്തിന്റെ സാധ്യതകളെ പൂർണ്ണമായി പ്രയോജനപ്പെടുത്തിയ  നാടകകൃത്തും സംവിധായകനുമാണ് ശരത് ചന്ദ്രൻ. പ്രമേയത്തിലും അവതരണത്തിലും വേറിട്ട രീതി സ്വീകരിച്ചുകൊണ്ടാണ് ഭൂരിഭാഗം നാടകങ്ങളും അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ അഖിലകേരള റേഡിയോ നാടകോത്സവത്തിൽ കോഴിക്കോട് നിലയം അവതരിപ്പിച്ച കാണ്‍ക കടലിനെ കൺതുറക്കാതെ എന്ന നാടകം ഏറെ ശ്രദ്ധ നേടിയിരുന്നു. അന്തരിച്ച  തിക്കോടിയൻ, ഉറൂബ് , കെ.രാഘവൻ എന്നിവരുടെ ശബ്ദങ്ങൾ നിർമ്മിത ...

വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു:ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശം മരണമൊഴിയായി മാറിയേക്കും

Image
കോഴിക്കോട്: ലാഭം തരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തൻ്റെയും പെങ്ങളുടെ കുട്ടികളുടെയും പേരിൽ പണം നിക്ഷേപിപ്പിച്ചതെന്ന് തിരുവെള്ളൂരിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ ജീവനൊടുക്കിയ നിക്ഷേപകൻ ഇബ്രാഹിം ഹാജി. ഇബ്രാഹിം ഹാജിയുടെ ശബ്ദ സന്ദേശം റിപ്പോർട്ടറിന് ലഭിച്ചു. നിക്ഷേപിച്ച തുക തിരികെ വേണമെങ്കിൽ ഒരാഴ്ച മുന്നേ പറഞ്ഞാൽ മതിയെന്ന് ഉറപ്പ് നൽകിയിരുന്നതായി ശബ്ദ സന്ദേശത്തിൽ ഇബ്രാഹിം ഹാജി പറയുന്നുണ്ട്. എന്നാൽ ആശുപത്രി ആവശ്യങ്ങൾക്കായി ചോദിച്ചിട്ട് പോലും പണം തിരികെ നൽകിയില്ലെന്നും അവർ തന്നെ കളിപ്പാട്ടം പോലെ ആക്കിയെന്നും ഇബ്രാംഹിം ഹാജി ശബ്ദ സന്ദേശത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. കോഴിക്കോട് ഡിസിസി സെക്രട്ടറി സുധികുമാറിനെതിരെ ​ഗുരുതര ആരോപണങ്ങളും ശബ്ദ സന്ദേശത്തിലുണ്ട്. എപ്പോൾ ചോദിച്ചാലും സുധികുമാർ പണം മേടിച്ചിട്ടില്ല എന്ന് പറയുമെന്നും ഇബ്രാഹിം ഹാജി ശബ്ദ സന്ദേശത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. തന്നെ വണ്ടി കയറ്റി കൊല്ലാൻ ശ്രമിച്ചുവെന്ന ആരോപണവും ഇബ്രാഹിം ഹാജി ഉന്നയിച്ചിട്ടുണ്ട്. വടകര മജിസ്ട്രേറ്റ് കോടതിയ്ക്ക് സമീപം വെച്ച് തന്നെ ബൊലേറോ വണ്ടി കയറ്റി കൊല്ലാൻ ശ്രമിച്ചുവെന്നാണ് ഇബ്രാഹിം ഹാജി ആരോപിച്ചിരിക്കുന്നത...

നെടുമങ്ങാട് ചോറുകൊടുക്കുന്നതിനിടെ ഒന്നരവയസുകാരന്‍ മരിച്ചത് കൊലപാതകം; യുവതിയും ആൺ സുഹൃത്തും കസ്റ്റഡിയിൽ

Image
തിരുവനന്തപുരം: നെടുമങ്ങാട് ചോറ് കൊടുക്കുന്നതിനിടെ ഒന്നരവയസുകാരകാരന്‍ മരിച്ച സംഭവം കൊലപാതകം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. സ്ഥിരമായ മർദ്ദനമാണ് മരണകാരണം. ആന്തരിക അവയവങ്ങളിൽ രക്തസ്രാവമുണ്ടായതായി കണ്ടെത്തി. അമ്മയെയും രണ്ടാനച്ഛനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് സ്വദേശികളായ അഖില, അഷ്‌കര്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അഷ്‌കര്‍ ചോറുകൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തത്. പിന്നാലെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരിച്ചു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് അഷ്കർ പറഞ്ഞത്. ഈ സമയം അഖില തമിഴ്നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസെടുത്തിരുന്നു.

പോക്സോ കേസ് പ്രതിയുടെ ദൃശ്യം പ്രചരിപ്പിക്കുമെന്ന് അച്ഛനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം:വിസ്മയ, ശ്രീ വ്ലോ​ഗ് യൂട്യൂബ് ചാനൽ പ്രവർത്തകർ അറസ്റ്റിൽ

Image
പത്തനംതിട്ട :പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. യൂട്യൂബ് ചാനൽ നടത്തിപ്പുകാർ പിടിയിൽ വിസ്മയ ന്യൂസ്, ശ്രീ വ്ലോഗ് എന്നീ യൂട്യൂബ് ചാനൽ നടത്തിപ്പുകാർക്ക് എതിരെ അടൂർ പോലീസ് കേസ് എടുത്തു. പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ട്. പോലീസ് വഴി വീഡിയോ കിട്ടിയെന്നും അത് പ്രചരിപ്പിക്കുമേന്നുമായിരുന്നു ഭീഷണി. വിസ്മയ ന്യൂസിൽ പ്രവർത്തിക്കുന്ന അഗ്നി (33) , അനീഷ് (35) എന്നിവരാണ് പിടിയിലായത് മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. പോക്സോ കേസിലെ പ്രതിയുടെ അച്ഛന്റെ പരാതിയിലാണ് അറസ്റ്റ്.  ചാനലിന്റെ ഉടമ ശ്രീജിത്തും ഭാര്യയും പുനലൂർ, അഞ്ചൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള വിസ്മയ യൂട്യൂബ് ചാനലിൽ പ്രവർത്തിക്കുന്ന അഗ്നി, അനീഷ്, റഹീം, കണ്ടാലറിയാവുന്ന ഒരാൾ എന്നീ ആറുപേർക്കെതിരെയാണ് കേസ്. ഇവർ പോക്സോ കേസിൽ അറസ്റ്റിലായ മകന്റെ ഫോണിലെ വീഡിയോ പൊലീസുകാർ മുഖേന തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നും വീഡിയോ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 10 ലക്ഷം രൂപ വേണമെന്നും നിരന്തരം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ഒടുവിൽ രണ്ടര ലക്ഷം രൂപ തരാമെന്ന് ...

തളിപറമ്പിൽ വൻ എം ഡി എം എ വേട്ട : വീട്ടിൽ നടത്തിയ പൊലിസ് മിന്നൽ റെയ്ഡിൽ യുവാവ് അറസ്റ്റിൽ

Image
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ എം.ഡി.എം.എ വേട്ട, യുവാവ് അറസ്റ്റില്‍. 8818.20 ഗ്രാം എം.ഡി.എം.എ സഹിതം തളിപ്പറമ്പ് സലാമത്ത്‌നഗറിലെ അബൂബക്കര്‍ സിദ്ദിക്കിന്റെ മകന്‍ ചുള്ളിയോടന്‍വീട്ടില്‍ സി.മുഹമ്മദ് ദില്‍ഷാദ്(31) നെയാണ് റൂറൽ സിറ്റി പൊലിസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. ദില്‍ഷാദിന്റെ വീട്ടില്‍ എം.ഡി.എം.എ സൂക്ഷിച്ചതായി റൂറല്‍ ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിധിന്‍, ഗ്രേഡ് എസ്.ഐ സി.പി.സജിമോന്‍, സീനിയര്‍ സി.പി.ഒ വിജേഷ്, സി.പി.ഒ സബിത, ഡാന്‍സാഫ് ടീമിലെ ഗ്രേഡ് എസ്.ഐ പി.ആര്‍.ജിജിമോന്‍, സീനിയര്‍ സി.പി.ഒമാരായ ടി.നിഷാന്ത്, കെ.വിജേഷ് എന്നിവരുള്‍പ്പെട്ട സംഘം ഇന്നലെ വൈകുന്നേരം 5.25 നാണ് സലാമത്ത്‌നഗര്‍ മാരിയമ്മന്‍ ചിപ്‌സ് കമ്പനിക്ക് സമീപത്തെ ദില്‍ഷാദിന്റെ വീട്ടിൽ മിന്നൽ പരിശോധന നടത്തിയത്. ദില്‍ഷാദിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ സിപ്‌ലോക്ക് പാക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ എം.ഡി.എം.എ കണ്ടെത്തി...

ബേക്കൽസ്റ്റേഷനിലെ പൊലീസുകാരുടെ പേരുകൾ പഠിച്ചു, ജ്വല്ലറിയിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങി മുങ്ങി, തട്ടിപ്പ് വീരനെ തേടി പൊലീസ്.

Image
ബേക്കൽ: ബേക്കൽ സ്റ്റേഷനിലെ പൊലീസുകാരനാണെന്ന് സ്വയംപരിചയപ്പെടുത്തി ജ്വല്ലറിയിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങിയ യുവാവിനെ പൊലിസ് തെരയുന്നു. ജ്വല്ലറിയിൽ കയറി, കടക്കാർക്ക് സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകളും പഠിച്ചായിരുന്നു തട്ടിപ്പ്. ഇതേപേരുള്ള പൊലീസുകാരൻ അവധി ആയപ്പോൾ ജ്വല്ലറിയിൽ എത്തി. ഒടുവിൽ സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങുകയായിരുന്നു. ജ്വല്ലറി ജീവനക്കാർ പൊലീസിൽ സ്റ്റേഷനിൽ വിളിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്ത് അറിയുന്നത്. 2.60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശി മനുവിനായി വല വിരിച്ചിരിക്കുകയാണ് ബേക്കൽ പൊലീസ്. ഇയാൾ പലയിടത്തുമായി നിരവധി പേരെ കബളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പാണ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ നടന്നത്. 27ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖിൽരാജാണ് പേരെന്നും പറഞ്ഞ് തട്ടിപ്പുകാരൻ എത്തിയത്. പ്രതി 16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ ആണ് വാങ്ങി.പണം ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാം എന്ന് പറഞ്ഞു. 2രൂപ ആദ്യം അയച്ചു. ബാക്കി ഉടൻ വരുമെന്ന് ജ്വ...

ഡി കെ ശിവകുമാര്‍ ജൂണ്‍ 3ന് കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Image
ബെംഗളുരു: കര്‍ണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ ജൂണ്‍ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും. ബെംഗളുരു ലോക്ഭവന്‍ ഗ്ലാസ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കള്‍, മന്ത്രിസഭ അംഗങ്ങള്‍, പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും പങ്കെടുക്കുമെന്നാണ് വിവരം.ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെയാണ് 64കാരനായ ഡികെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത്.സിദ്ധരാമയ്യ രാജിവെച്ചതിന് പിന്നാലെ അദ്ദേഹത്തിൻ്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് വൈകാരികമായ കുറിപ്പ് ഡി കെ ശിവകുമാര്‍ എക്‌സില്‍ പങ്കുവച്ചിരുന്നു. പിന്നാലെ തങ്ങള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സിദ്ധരാമയ്യും അഭിപ്രായം പങ്കുവച്ചിരുന്നു. കര്‍ണാടകയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ലിംഗായത്ത് - ദളിത് വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ഡി കെയ്ക്ക് ആശംസകളുമായി അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ബാനറുകളും ഉയര്‍ന്നിരുന്നു. ഭാവി മുഖ്യമന്ത്രിയെ...

കെ ടെറ്റില്‍ പുനഃപരിശോധനയില്ല;ഹരജികൾ തള്ളി സുപ്രീം കോടതി

Image
ന്യൂഡല്‍ഹി: അധ്യാപകര്‍ക്ക് കെ ടെറ്റ് പരീക്ഷ നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. കെ ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജികളാണ് കോടതി തള്ളിയത്. അതേസമയം പരീക്ഷ പാസാകാനുള്ള സമയപരിധി രണ്ട് വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമായി ഉയര്‍ത്തി. രണ്ട് വര്‍ഷത്തിനുള്ളില്‍ കെ ടെറ്റ് പരീക്ഷ പാസാകാത്ത അധ്യാപകര്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറാവണമെന്ന വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും വിവിധ അധ്യാപക സംഘടനകളും സമര്‍പ്പിച്ച 45 ഹര്‍ജികളാണ് തള്ളിയത്. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരടങ്ങിയ ബഞ്ച് തുറന്ന കോടതിയിലാണ് വാദം കേട്ടത്. 2012 മാര്‍ച്ച് 31ന് മുമ്പ് സര്‍വീസില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് കെ ടെറ്റ് നിര്‍ബന്ധമാക്കരുത്. വിരമിക്കുന്നത് വരെ തുടരാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ സ്‌കൂള്‍ അധ്യാപകരാകാനുള്ള യോഗ്യത പരീക്ഷ പാസാകണമെന്നുള്ള മുന്‍ ഉത്തരവ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.

അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

Image
തൃശൂര്‍: അതിരപ്പിളളി വൈശേരിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. പുല്ലേര്‍കാട്ട് മോഹനന്‍(65) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടേമുക്കാലിനാണ് സംഭവം. വീടിന് സമീപത്ത് കാട്ടാന ഇറങ്ങിയപ്പോള്‍ മുന്നില്‍ പെടുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കണ്ണൂർ നഗരത്തിലെ കയർ ഡിവൈഡർ കഴുത്തിന് കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് പരുക്കേറ്റു

Image
കണ്ണൂർ: കണ്ണൂർ നഗരത്തിൻ്റെ വിവിധഭാഗങ്ങളിൽ അശാസ്ത്രീയമായ കെട്ടിയുണ്ടാക്കിയ കയർ ഡിവൈഡർ യാത്രക്കാർക്ക് അപകട കുരുക്കാ വുന്നു. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യു വാവിന് റോഡ് ഡിവൈഡറിൽ കെട്ടിയ കയറിൽ കഴുത്ത് കുരു ങ്ങി ഗുരുതരമായി മുറിവേറ്റു. കണ്ണൂർ ന ഗരത്തിലെ കാൽ ടെക്സ‌ിനടുത്ത വൈദ്യുതി ഭവന് മുന്നിലായിരു ന്നു അപകടം. രാത്രി സമയമായതിനാൽൽ ഡിവൈഡറിൽ കയർ കെട്ടിയത് യുവാവിന്റെ ശ്രദ്ധയിൽ പ്പെട്ടില്ല. കയറിൽ കഴുത്ത് കുരു ങ്ങി യുവാവി താഴെ വീഴുകയാ യിരുന്നു. നാട്ടുകാർ ചേർന്നാണ് യുവാവിനെ ആശുപത്രിയിൽ എ ത്തിച്ചത്. മഴക്കാലം ആരംഭിക്കുകയും സ്‌കൂൾ തുറക്കുകയും ചെയ്യുന്ന തോടെ കുട്ടികൾ ഉൾപ്പടെ ഉള്ള വർക്ക് ഇത്തരം കയര് ഡിവൈ ഡർ അപകടം വരുത്തുമെന്നും ഇ തിൽ നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് ആർ.ടി.ഒ ഉദ്യോഗ സ്ഥർ, ട്രാഫിക് ഉദ്യോഗസ്ഥർ എ ന്നിവർക്ക് കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ റിഷാം താ ണ പരാതി നൽകിയിട്ടുണ്ട്

മുൻ മന്ത്രി കെ.പി നൂർ ദ്ദീനെ അനുസ്‌മരിച്ച് കോൺഗ്രസ്

Image
കണ്ണൂർ:മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെപി നൂർ ദ്ദിൻ്റെ പത്താം ചരമ വാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് നേതൃത്വം നൽകി. മുൻ എംഎൽഎ  പ്രൊഫ. എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ എൻ പി ശ്രീധരൻ, വി വി. പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, എം കെ മോഹനൻ.അഡ്വ. റഷീദ് കവ്വായി,സുരേഷ് ബാബു എളയാവൂർ, എംപി വേലായുധൻ, ബേബി തോലാനി, ടി ജയകൃഷ്ണൻ, സി. ടി ഗിരിജ,ജൈസൺ കാരക്കാട്ട് , കല്ലിക്കോടൻ രാഗേഷ്,ശ്രീജ മഠത്തിൽ, കാട്ടാമ്പള്ളി രാമചന്ദ്രൻ, മുണ്ടേരി ഗംഗാധരൻ,കൂക്കിരി രാജേഷ്, കായക്കൽ രാഹുൽ, ലക്ഷ്മണൻ തുണ്ടിക്കോത്ത് തുടങ്ങിയവർ പങ്കെടുത്തു.

ഇ ഡി വീണയുടെ ഒരു അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്: നിങ്ങൾ പറയുന്ന വലിയ നമ്പറൊന്നുമില്ലെന്ന് പിണറായി

Image
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധനയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മകള്‍ വീണയുടെ ഒരു അക്കൗണ്ട് മരവിപ്പിച്ചെന്നും നിങ്ങള്‍ പറയുന്ന വലിയ നമ്പര്‍ ഒന്നും ഇല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. തന്നോട് ഇ ഡി ഉദ്യോഗസ്ഥര്‍ ഒന്നും ചോദിച്ചില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ഇ ഡി ഉദ്യോഗസ്ഥരുടെ കാറിന്റെ ചില്ല് തകര്‍ത്തത് അടക്കം സിപിഐഎം അണികള്‍ നടത്തിയ ആക്രമണത്തെ പിണറായി വിജയന്‍ ന്യായീകരിച്ചു. ശാന്തമായാണ് ആളുകള്‍ ഇരുന്നത് എന്നായിരുന്നു പ്രതികരണം. ഇ ഡി റെയ്ഡില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിലും പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കി.'മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കണം. ഞാന്‍ പറയേണ്ടതല്ലല്ലോ. രാജ്യത്തെ ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് നേരെ കഠിനമായ നീക്കങ്ങളാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നത്. അതിന് ഇ ഡിയെ ഏറ്റവും വൃത്തികെട്ട രീതിയില്‍ ഉപയോഗിക്കുകയാണ്. ഇത് പലര്‍ക്ക് നേരെയും ഉപയോഗിച്ചിട്ടുണ്ട്. സ്വന്തം കാര്യത്തില്‍ വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രതികരിക്കുന്നത്. മറ്റുള്ളവ...

വീണ്ടും തൂക്കി ബോക്സ് ഓഫീസ്! 200 കോടി ക്ലബിൽ മോഹൻലാലിന്റെ ‘ദൃശ്യം 3’

Image
കൊച്ചി:മലയാളത്തിന്റെ മോഹൻലാൽ ഇതാ വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു. മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ഫ്രാഞ്ചൈസികളില്‍ ഒന്നായ ‘ദൃശ്യ’ത്തിന്റെ മൂന്നാം ഭാഗവും ബോക്സ്ഓഫിസിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു. വെറും ഏഴ് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടംപിടിക്കാൻ ‘ദൃശ്യം 3’ക്കായി. ഇതോടെ മറ്റൊരു റെക്കോർഡും മോഹൻലാലിന് സ്വന്തം. മൂന്ന് സിനിമകളാണ് 200 കോടി ക്ലബിൽ മോഹൻലാലിന്റെ പേരിലുള്ളത്. ‘എമ്പുരാൻ’, ‘തുടരും ’ഇപ്പോഴിതാ ‘ദൃശ്യം 3’യും. മെയ് 21ന്, മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് സിനിമ തിയേറ്ററുകളിൽ എത്തിയത്. മോഹൻലാൽ- ജീത്തു ജോസഫ് ബ്ലോക്ക്ബസ്റ്റർ കോംബോ വീണ്ടും എത്തിയപ്പോൾ ആരാധകരും മലയാള സിനിമാസ്വാദകരും ഇരുകൈയും നീട്ടി സിനിമയെ സ്വീകരിച്ചു. ഇമോഷനൽ ത്രില്ലറായെത്തിയ ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവരുമുണ്ട്. ആദ്യത്തേയും രണ്ടാമത്തെയും ഭാഗങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും മൂന്നാം ഭാ​ഗത്തിൽ എത്തുന്നുണ്ട്. ‘ദൃശ്യം 3’യുടെ ഹിന്ദി പതിപ്പിന്റെ നിർമാതാക്കൾ കൂടിയായ പനോരമ സ്റ്റുഡിയോസ് ആണ് മലയാളം ഒറിജിനലിന്റെ ആഗോള തിയേറ...

കണ്ണൂർ ജില്ലാ കളരിപയറ്റ് ചാംപ്യൻഷിപ്പ് മെയ് 30 ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും

Image
കണ്ണൂർ: കണ്ണൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 30, 31 തീയ്യതികളിലായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ  നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ സബ്ബ് ജൂനിയർ , ജൂനിയർ ആന്റ് സീനിയർ വിഭാഗങ്ങളിലായി 262 പെൺകുട്ടികളും 314 ആൺകുട്ടികളും 1249ഇനങ്ങളിലായി മാറ്റുരക്കും.കണ്ണൂർ യൂണിവേർസിറ്റിഫിസിക്കൽ എഡുക്കേഷൻ ആന്റ് സ്പോർട്സ് ഡയരക്ടർ ഡോ:എ പ്രവീൺ നാളെ കാലത്ത് പത്ത് മണിക്ക് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനംചെയ്യും. സമാപന സമ്മേളനം അഡ്വ: ടി ഒ മോഹനൻ എം എൽ എ വൈകുന്നേരം 5.30 ന് നിർവ്വഹിക്കും. റിട്ട: അസി: കമാന്റന്റ് വി കെ അബ്ദുൾ നിസ്സാർ വിജയിയ്ക്ക് സമ്മാനവിതരണം ചെയ്യും.ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ളതാണ് കളരിപ്പയറ്റ് അസോസിയേഷനെന്ന് ഭാരവാഹികൾ പറഞ്ഞു.. പി ശശീന്ദ്രൻ ഗുരുക്കൾ,, പി വി സോമൻ ഗുരുക്കൾ,, വത്സൻ കോടത്തിൽ ഗുരുക്കൾ, പി ജനാർദ്ദനൻ ഗുരുക്കൾ , സി മുഹമ്മദ് ഷരീഫ് ഗുരുക്കൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഗാന്ധി പ്രതിമയ്ക്കു നേരെ കരി ഓയിൽ പ്രയോഗം, യൂത്ത് കോൺഗ്രസ് പ്രതിഷേധ യോഗം നടത്തി

Image
പിലാത്തറ: കോക്കാട് ഗ്രാമീണ വായനശാലയ്ക്കും, ഗാന്ധി പ്രതിമക്കും നേരെ സമൂഹവിരുദ്ധരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് വായനശാല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രതിഷേധ പ്രകടനവും, പ്രതിഷേധ യോഗവും നടത്തി. പ്രതിഷേധ യോഗം കെ.പി.സി.സി മെമ്പര്‍ അഡ്വ:വി.പി.അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. എന്‍.ഇ.നിതിന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അക്ഷയ് പറവൂര്‍ മുഖ്യപ്രഭാഷണം നടത്തി. വി.രാജന്‍, കെ.കെ.സജീവന്‍, എം.അജേഷ് കുമാര്‍, എന്‍.വി.രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് പി.വി.രാമചന്ദ്രന്‍, എം.സി.വിനോദ്, സൂരജ് കുമാര്‍, എം.സതീശന്‍, ടി.വി.സജേഷ്, എന്‍.മനോജ്, വി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍

കാടാച്ചിറ ഗ്രാമോദയ വായനശാല & ഗ്രന്ഥാലയത്തിൻ്റെ വായനാക്കളരി സമാപിച്ചു

Image
കാടാച്ചിറ :കാടാച്ചിറ ഗ്രാമോദയ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഒരുമാസമായി നടത്തിവരുന്ന വയനാകളരി സമാപിച്ചു. ഇന്ന് വയനാകളരിയിൽ ഇംഗ്ലീഷിനെ  മെരുക്കം എന്ന പേരിൽ ഗ്രാമർ ക്ലാസ്സ്‌ സംഘടിപ്പിച്ചു.  കെ കെ പ്രശാന്തൻ ക്ലാസ്സ്‌ നയിച്ചു. തുടർന്ന് നടന്ന സമാപന ചടങ്ങ് ലൈബ്രറി കൌൺസിൽ കടമ്പുർ നേതൃസമിതി കൺവീനർ   കെ സി വിനോദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാശാല പ്രസിഡന്റ്‌ രവീന്ദ്രൻ കണ്ണൊത്ത് അധ്യക്ഷത വഹിച്ചു. കെ കെ പ്രശാന്തൻ, കെ വി കുട്ടികൃഷ്ണൻ, പി ഓമന എന്നിവർ ആശംസ അപ്പിച്ചു. യൂ കെ ബിജു സ്വാഗതവും ലതിക സുമേഷ് നന്ദിയും പറഞ്ഞു. ലിബിന കെ, രസ്നരജിനേഷ് എന്നിവർ വായനാകളരിയുടെ അവലോകനം നടത്തി. സമാപനത്തോടനുബന്ധിച്ചു കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. ഹർഷിത് എസ് എം, അവ്നിത പി വി, ആരവ്, ദേവാംഗന യൂ കെ, വിതാദ്രി സി, അലൈന പ്രജീഷ്, ഇഷാൻ കൃഷ്ണ, അനൈക തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു

ഇഡി ഉദ്യോഗസ്ഥർക്കെതിരെ ചീമുട്ട എറിഞ്ഞ മുൻ കോർപറേഷൻ കൗൺസിലർ അറസ്റ്റിൽ

Image
തിരുവനന്തപുരം:ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൌൺസിലർ ഐ പി ബിനു കീഴടങ്ങി. കേസിലെ പ്രതികളായ മുൻ കൗൺസിലർമാടക്കമുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഐ പി ബിനു കീഴടങ്ങിയത്. ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ പി ബിനു ചീമുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.കുറ്റകൃത്യത്തിൽ നേരിൽ പങ്കെടുത്ത പത്ത് പേരിൽ ഒരാളാണ് ഐ പി ബിനു. തിരുവന്തപുരത്തുള്ള എ ആർ ക്യാമ്പിൽ നിന്നും ഇയാളെ വൈദ്യപരിശോധനയ്ക്കായി മാറ്റി. ഇ ഡി ഉദ്യോഗസ്ഥർ പിണറായി വിജയൻ്റെ ബേക്കറി ജംഗ്ഷനിലെ വീട്ടിൽ റെയ്ഡിനായി എത്തുമ്പോൾ മുന്നിൽ നിന്ന് പ്രതിഷേധിച്ചത് ഐ പി ബിനുവായിരുന്നു പിന്നീട് ഉദ്യോഗസ്ഥർ കാറിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ആക്രമണത്തിന് നേത്യത്വം നൽകുകയും ചീമുട്ട എറിയുകയും ചെയ്തിരുന്നു. ഇതുവരെ കേസിൽ 16 ഓളം ആളുകളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം, മ്യൂസിയം പൊലീസിന് മുന്നിൽ കീഴടങ്ങുന്നുവെന്ന് ഐപി ബിനു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.പിടിച്ചതല്ല പിടി കൊടുക്കുന്നതാണ്..പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ 100 ശതമാനം ആത്മാർത്ഥതയോടുകൂടി ചെയ്യുക എന്നതാണ് എൻ്റ നില...

മുതിർന്ന സിപിഎം നേതാവ് എം. രാഘവൻ നിര്യാതനായി

Image
മയ്യിൽ: വള്ളിയോട്ടെ റിട്ട:പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട്  എം.രാഘവൻ (75) നിര്യാതനായി. സി.പി എംമയ്യിൽ ലോക്കൽ സെക്രട്ടറി, കേരള പഞ്ചായത്ത് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി, കർഷക സംഘം മയ്യിൽ ഏറിയ പ്രസിഡന്റ്, മയ്യിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി അദ്ധ്യക്ഷൻ,  ജയകേരള വായനശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ വള്ളിയോട്ട് ബ്രാഞ്ച് അംഗമാണ്. ഭാര്യ: കെ.പി.തങ്കമണി (റിട്ട: ടീച്ചർ നാറാത്ത് എ.എൽ പി സ്കൂൾ ).  . മക്കൾ: സജിന (ടീച്ചർ കടമ്പേരി എ എൽ പി സ്കൂൾ ) സജിത്ത് ( മാനേജർകർണ്ണാടക ബേങ്ക് ചെന്നൈ) സനിത്ത് . (ഗൾഫ് ) മരുമക്കൾ: രഞ്ജിത്ത് (റിട്ട: എച്ച് എംകടമ്പേരി എ. എൽ പിസ്കൂൾ  ), രഞ്ജിനി (കൊല്ലം), അഞ്ജു (കൂടാളി ) സഹോദരങ്ങൾ: ഭാസ്ക്കരൻ , മോഹനൻ , വിലാസിനി (കൊളോളം) ശ്യാമള (പാവന്നൂർ ), രത്നാകരൻ, മനോഹരൻ (കണ്ണൂർജില്ലാ ക്ഷേമനിധി ഓഫീസർ ) ശ്രീജ (ചെറുവത്തല മൊട്ട )പരേതയായ കാർത്ത്യായനി. സംസ്കാരം കണ്ടക്കൈ ശാന്തിവനം ശ്മശാനത്തിൽ നടത്തി.

കൃഷിയിടത്തിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ മിന്നലേറ്റ് ടെക്കി യുവാവ് ദാരുണമായി മരിച്ചു

Image
മൈസൂര് : കൃഷിയിടത്തിൽ നിന്നും മാങ്ങ പറിക്കാനുള്ള ശ്രമത്തിനിടെ മിന്നലേറ്റ്ടെക്കി യുവാവിന് ദാരുണാന്ത്യം.  ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന 43കാരനായ ഹൊസോക്ലു റോഷൻ ബാലകൃഷ്ണയാണ് മരിച്ചത്. കുടക് ജില്ല സ്വദേശിയായ 43കാരൻ കുടുംബത്തോടൊപ്പം ബെംഗളൂരുവിലെ ജാലഹള്ളിയിലുള്ള ഒരു അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. സ്വന്തം കുടുംബത്തിന്റെ കാപ്പിത്തോട്ടത്തിന്റെ മേൽനോട്ടവും ഹൊസോക്ലു റോഷൻ ബാലകൃഷ്ണയാണ് ചെയ്തിരുന്നത്. മൈസൂരു ജില്ലയിലെ യെൽവാലിന് സമീപമുള്ള തങ്ങളുടെ കുടുംബസ്വത്ത് സന്ദർശിക്കാൻ എത്തിയപ്പോഴാണ് റോഷന് മിന്നലേറ്റത്. വൈകുന്നേരം കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ ഇവർ തങ്ങളുടെ വസ്തുവിന് സമീപം വാഹനം നിർത്തുകയായിരുന്നു. തുടർന്ന് പറമ്പിലെ ഒരു മാവിന്റെ ചുവട്ടിലേക്ക് റോഷൻ മാമ്പഴം പറിക്കാൻ പോയി. ഈ സമയത്താണ് 43കാരൻ ഇടിമിന്നലേറ്റത്. മിന്നലേറ്റ ഉടൻ തന്നെ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് കുഴഞ്ഞുവീണു. അപകടം നടന്നയുടൻ തന്നെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ അടുത്തുള്ള എൻജി ആശുപത്രിയിലേക്കും, തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് സെന്ററില...

കാസർകോട് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി: ഭർതൃമാതാവ് മാനസികമായി പീ‍ഡിപ്പിച്ചെന്ന് പരാതിയുമായി ബന്ധുക്കൾ

Image
കാസർകോട്: ആദൂർ പള്ളപ്പാടിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തു. കർണാടക പുത്തൂർ സ്വദേശി സെറീന (27)യെ ആണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർതൃമാതാവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രം​ഗത്തെത്തി. കുട്ടികൾ ഉണ്ടാകത്തതിന്റെ പേരിൽ ഭർതൃമാതാവിന്റെ മാനസിക പീഡനം ഉണ്ടായിരുന്നു എന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.ഭർത്താവിനോടൊപ്പം താമസിക്കുന്ന സെറീനയെ പള്ളപ്പാടിയിലെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൾക്കാരുടെ മുന്നിൽ അപമാനിക്കാറുണ്ടെന്നും പരാതിയുണ്ട്. മാനസിക പീഡനം സഹിക്കാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്തതെന്ന് സെറീനയുടെ സഹോദരൻ അബ്‌ദുൾ റഹ്മാൻ പറഞ്ഞു.മരണത്തിൽ ദുരൂഹത ഉണ്ടെന്നു ചൂണ്ടിക്കാട്ടി ആദൂർ പോലീസിൽ പരാതി നൽകി.സെറീന മരണപ്പെട്ട വിവരം ഭർത്താവിന്റെ വീട്ടുകാരാണ് ഫോൺ മുഖേന യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്. സംഭവത്തിൽ ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ പാറമടയിൽ മുങ്ങി മരിച്ചു

Image
കൊച്ചി: പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ മുങ്ങി മരിച്ചു. ഡല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശി ദിയാന്‍ഷു ജോഷിയാണ് മരിച്ചത്. പാറമടയിലെ വെള്ളക്കെട്ടില്‍ നീന്താന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തുണിമിലിന്റെ പരസ്യ ചിത്രീകരണത്തിനാണ് പെരുമ്പാവൂരില്‍ എത്തിയത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതിന് മുന്‍പും ഇതേ പാറമടയില്‍ യുവാക്കള്‍ മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടർന്ന് പാറമടയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.

ക്ഷുഭിതരായ ആളുകളുടെ ഇടയിലൂടെ ഇഡി ഉദ്യോഗസ്ഥര്‍ പോയാല്‍ ഏത് ഗാന്ധിയനായാലും പ്രതികരിക്കും: സി.പി എം അക്രമത്തെ ന്യായീകരിച്ച് ഇ പി ജയരാജന്‍

Image
കണ്ണൂർ:സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യേഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ പക്വമായ നിലപാടാണോ സ്വീകരിച്ചതെന്ന് ഇ പി ജയരാജന്‍ ചോദിച്ചു. ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ഒരു വലിയ ജനക്കൂട്ടം ക്ഷുഭിതരായി പുറത്തുനില്‍ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്കിടയിലേക്ക് കാറുമെടുത്ത് പോകാന്‍ പറ്റുമോ? സ്വാഭാവികമായും പ്രതികരണം ഉണ്ടാകില്ലേ. ഇവിടെ പിണറായിയില്‍ എല്ലാവരേയും മാറ്റി നിര്‍ത്തിയിട്ടല്ലേ അവര്‍ പോയത്', ഇ പി ജയരാജന്‍ കണ്ണൂർ പാപ്പിനിശേരിയിലെ വീട്ടിൽ മാധ്യമങ്ങളോട്പറഞ്ഞു. തിരുവനന്തപുരത്ത് പ്രകോപനം ഉണ്ടാക്കാന്‍ ഇഡി ഉദ്യോഗസ്ഥർ ശ്രമിച്ചു. ക്ഷുഭിതനായ ആളുകളുടെ ഇടയിലൂടെ ഉദ്യോഗസ്ഥര്‍ പോയാല്‍ ഏത് ഗാന്ധിയനായാലും പ്രതികരിക്കും. ബോധപൂര്‍വ്വമാണ് ഈ സാഹചര്യം ഉണ്ടാക്കിയത്. സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കാന്‍ ആര്‍എസ്എസ്-ബിജെപി-കോണ്‍ഗ്രസ് അജണ്ട നടപ്പിലാക്കി സിപിഎമ്മിനെ തകര്‍ക്കാനാണ് ശ്രമം. അങ്ങന...

വീണ കൈപ്പറ്റിയത് 2 കോടി 78 ലക്ഷം രൂപ, എക്സാലോജിക് പ്രവർത്തിച്ചത് നഷ്ടത്തിൽ; എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട്

Image
... .കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ, ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയത് രണ്ടു കോടി 78 ലക്ഷം രൂപ. നഷ്ടത്തിലായിരുന്ന വീണയുടെ കമ്പനി എക്സാലോജിക്കിന്റെ പ്രധാന വരുമാന സ്രോതസ്സ് കരിമണൽ കമ്പനിയായിരുന്നു. സിഎംആർഎല്ലിന് സേവനം നൽകിയതിന്റെ ഒരു രേഖ പോലും ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞില്ല. എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ പ്രമുഖ വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു വീണയ്ക്ക് മാസം അഞ്ച് ലക്ഷം രൂപ. വീണയുടെ കമ്പനി എക്സാലോജിക്കിന് മൂന്ന് ലക്ഷം. മാസം എട്ട് ലക്ഷം. ഒരു വർഷം 96 ലക്ഷം. ആകെ രണ്ട് കോടി 78 ലക്ഷം രൂപയാണ് കരിമണൽ കമ്പനിയിൽ നിന്ന് വീണ ടി കൈപ്പറ്റിയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെ 2017 ജനുവരി മുതൽ 2020 ജൂൺ വരെയായിരുന്നു പണം നൽകൽ 2019 ജനുവരിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 1 കോടി 72 ലക്ഷം രൂപ വീണയ്ക്ക് നൽകിയെന്നായിരുന്നു കണ്ടെത്തിയത്.  എന്നാൽ ഇൻകം ടാക്സ് റെയ്ഡിന് ശേഷവും കരിമണൽ കമ്പനിയിൽ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് പണം ഒഴുകിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തിയത്. കരിമണൽ കമ്പനി സിഎംആർഎൽ മാത്രമായിരുന്നു...

ചുവടുകൾ എല്ലാം പിഴച്ചു :ബൈജുവിനെ കാത്ത് സിംഗപ്പൂർ ജയിൽ, കീഴടങ്ങാൻ സാദ്ധ്യതയേറി

Image
കണ്ണൂർ:എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനും കണ്ണൂർ അഴിക്കോട് സ്വദേശിയുമായ ബൈജു രവീന്ദ്രന് സിംഗപ്പൂര്‍ കോടതി ആറ് മാസത്തെ ജയില്‍ശിക്ഷ വിധിച്ചതിൻ്റെ അടിസ്ഥാനത്തിൽ കീഴടങ്ങിയേക്കും . കോടതിയലക്ഷ്യ കേസിലാണ് നടപടി. സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ 2024 ഏപ്രില്‍ മുതലുള്ള നിരവധി ഉത്തരവുകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ബൈജുവിന് തടവ്ശിക്ഷ വിധിച്ചത്. ബ്ലൂംബെര്‍ഗിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. സിംഗപ്പൂർ പൊലിസ്അധികൃതര്‍ക്ക് മുന്നില്‍ ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ച കോടതി, 68 ലക്ഷം രൂപയോളം (90,000 സിംഗപ്പൂര്‍ ഡോളര്‍) കെട്ടിവയ്ക്കാനും നിര്‍ദ്ദേശിച്ചു. കൂടാതെ ബീആര്‍ ഇന്‍വെസ്റ്റ്‌കോ എന്ന കമ്പനിയിലെ ഉടമസ്ഥാവകാശ രേഖകളും സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിരവധി കേസുകള്‍ നേരിടുന്ന ബൈജുവിന് വലിയ തിരിച്ചടിയാണ് കോടതിവിധി. ഖത്തര്‍ ഹോള്‍ഡിങ് നല്കിയ ഹര്‍ജിയിലാണ് സിംഗപ്പൂര്‍ കോടതിയുടെ നിര്‍ണായക ഉത്തരവ്. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളിലൊന്നായിരുന്ന ബൈജൂസ്. ...

കൊച്ചിയില്‍ രാത്രി ഉറങ്ങിക്കിടന്ന യുവതിയെ ഹോസ്റ്റലില്‍ കയറി പിടിച്ചു; യുവാവ് അറസ്റ്റില്‍

Image
കൊച്ചി: എറണാകുളത്ത് ലേഡീസ് ഹോസ്റ്റലിൽ  അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ച പ്രതിയെ  പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ കുഴിവേലിപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ കാട്ടൂർ സ്വദേശി  റോബിൻ ദാസാണ് (39) അറസ്റ്റിലായത്. പാലാരിവട്ടം മെട്രോസ്റ്റേഷന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയേയാണ് പ്രതി കടന്നുപിടിച്ചത്.  മേയ് 12-ാം തീയതി പുലർച്ചെ 04.00 മണിയോടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ പ്രതി ഹോസ്റ്റൽ റൂമിൽ ഉറങ്ങികിടന്ന യുവതിയെ ബലമായി കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഉറക്കത്തിൽ നിന്നുണർന്ന യുവതി ഒച്ചവച്ചതോടെ പ്രതി ഹോസ്റ്റലിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.  യുവതിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത പാലാരിവട്ടം പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സംഭവ ദിവസത്തെ ലേഡീസ് ഹോസ്റ്റലിലെയും അടുത്തുള്ള പ്രദേശങ്ങളിലേയും ഉൾപ്പടെ ഇരുന്നൂറോളം സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. സൈബർ സെല്ലിൻെറ സഹായത്തോടെ ഇടപ്പള്ളി ഭാഗത്തു നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ച...

റെയ്ഡിന് പിന്നാലെ നടപടി, വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ഇഡി

Image
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന് പിന്നാലെ നടപടിയുമായി ഇ ഡി. വീണ ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഒന്നര ലക്ഷം രൂപ മാത്രമുള്ള എച്ച്ഡിഎഫ്സി ബാങ്കിൻ്റെ അക്കൗണ്ടാണ് മരവിപ്പിച്ചത്. റെയ്ഡിനിടെ വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകള്‍ ഇ ഡി പിടിച്ചെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകളിൽ അടക്കം മണിക്കൂറുകൾ നീണ്ട റെയ്ഡായിരുന്നു ഇ ഡി നടത്തിയത്. ഇന്നലെ തിരുവനന്തപുരത്തെ പിണറായി വിജയൻ്റെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുമ്പോള്‍ വീണയും അവിടെ ഉണ്ടായിരുന്നു. വീണയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഇവിടെ നിന്നും പിടിച്ചെടുത്ത വീണയുടെ നിക്ഷേപത്തിന്റെയും ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെയും രേഖകള്‍ പരിശോധിച്ച ശേഷമാണ് ഇ ഡിയുടെ നടപടി.

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്! ആഭ്യന്തര സർവീസുകൾ വെട്ടിക്കുറക്കാൻ മുൻനിര വിമാനക്കമ്പനികൾ ഒരുങ്ങുന്നു

Image
കണ്ണൂർ:ഇന്ധന വിലക്കയറ്റം ചൂണ്ടിക്കാട്ടി ആഭ്യന്തര സർവീസുകളും വെട്ടിക്കുറയ്ക്കാൻ വിമാന കമ്പനികൾ. എയർ ഇന്ത്യയും ഇൻഡി​ഗോയും ജൂൺ മുതൽ ആ​ഗസ്റ്റ് വരെ സർവീസുകൾ കുറയ്ക്കാൻ ഒരുങ്ങുകയാണ്. എയർ ഇന്ത്യ 15 ശതമാനം വരെ സർവീസും, ഇൻഡി​ഗോ 7 ശതമാനം വരെ സർവീസുകളും റദ്ദാക്കുമെന്നാണ് വിവരം. നേരത്തെ അന്താരാഷ്ട്ര സർവീസുകൾ വെട്ടി കുറയ്ക്കുമെന്ന് കമ്പനികൾ അറിയിച്ചിരുന്നു. വ്യോമയാന ഇന്ധന വില റെക്കോ‍ഡ് ഉയർച്ചയിലാണെന്നും ഈ സാഹചര്യത്തിൽ എല്ലാ സർവീസുകളും നടപ്പാക്കുക സാധ്യമല്ലെന്നും കമ്പനി അധികൃതർ പറഞ്ഞു. എന്നാൽ ഏതെങ്കിലും റൂട്ടിലെ എല്ലാ സർവീസുകളും പിൻവലിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ദില്ലി, മുംബൈ, ബം​ഗളൂരു, ചെന്നൈ എന്നീ റൂട്ടുകളിലേക്കുള്ള സർവീസുകളാകും കുറയ്ക്കുകയെന്നാണ് റിപ്പോർട്ട്.

കണ്ണൂർകോർപ്പറേഷൻ ഓഫീസ് വളപ്പിൽ അതിക്രമിച്ചുകയറി സമ്മേളന ബോർഡ് തകർത്ത നടപടിയിൽ എൻജിഒ അസോ. പ്രതിഷേധിച്ചു

Image
കണ്ണൂർ: പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡിൽ പ്രതിഷേധിച്ചു നടന്നപ്രകടനത്തിന്റെ മറവിൽ നഗരത്തിൽ അഴിഞ്ഞാടുകയും അക്രമം നടത്തുകയും എൻജിഒ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കോർപ്പറേഷൻ ഓഫീസ് വളപ്പിൽ സ്ഥാപിച്ച ബോർഡുകൾ നശിപ്പിക്കുകയും ചെയ്ത എസ്എഫ്ഐക്കാരുടെ നടപടിയിൽ  എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അഴിമതി ആരോപണത്തിൽ നടക്കുന്ന അന്വേഷണത്തെ നിയമപരമായി നേരിടുന്നതിനുപകരം തെരുവുയുദ്ധം സംഘടിപ്പിക്കുകയും സർവീസ് സംഘടനകളുടെ ബോർഡ് നശിപ്പിക്കുകയും ചെയ്യുന്നത് ബുദ്ധി ശൂന്യമായ പ്രവർത്തിയാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

കണ്ണൂർകോർപ്പറേഷൻ ഓഫീസ് വളപ്പിൽ അതിക്രമിച്ചുകയറി സമ്മേളന ബോർഡ് തകർത്ത നടപടിയിൽ എൻജിഒ അസോ. പ്രതിഷേധിച്ചു

Image
കണ്ണൂർ: പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡിൽ പ്രതിഷേധിച്ചു നടന്നപ്രകടനത്തിന്റെ മറവിൽ നഗരത്തിൽ അഴിഞ്ഞാടുകയും അക്രമം നടത്തുകയും എൻജിഒ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കോർപ്പറേഷൻ ഓഫീസ് വളപ്പിൽ സ്ഥാപിച്ച ബോർഡുകൾ നശിപ്പിക്കുകയും ചെയ്ത എസ്എഫ്ഐക്കാരുടെ നടപടിയിൽ  എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അഴിമതി ആരോപണത്തിൽ നടക്കുന്ന അന്വേഷണത്തെ നിയമപരമായി നേരിടുന്നതിനുപകരം തെരുവുയുദ്ധം സംഘടിപ്പിക്കുകയും സർവീസ് സംഘടനകളുടെ ബോർഡ് നശിപ്പിക്കുകയും ചെയ്യുന്നത് ബുദ്ധി ശൂന്യമായ പ്രവർത്തിയാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

മരം മുറി തൊഴിലാളി തെങ്ങ് പൊട്ടി വീണു മരിച്ചു

Image
പയ്യന്നൂർ: മരം മുറി തൊഴിലാളിയും പയ്യന്നൂർ പെയിൻ ആൻ്റ്പാലിയേറ്റീവ് കെയർ സൊസൈറ്റി വളണ്ടിയറുമായ മധ്യവയസ്കൻ അപകടത്തെ തുടർന്ന് മരിച്ചു. രാമന്തളി കുന്നരു സെൻട്രലിലെ കൊയക്കീൽ കൃഷ്‌ണൻ്റെ (59) ആണ് മരിച്ചത്.ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. മരംമുറി തൊഴിലാളിയായിരുന്ന കൃഷ്‌ണൻ കുന്നരു മില്ലിന് സമീപത്തെ വീട്ടുവളപ്പിൽ തെങ്ങ് മുറിച്ച് മാറ്റാനായി എത്തിയതായിരുന്നു. മുകളിലെ ഭാഗം മുറിക്കുന്നതിനിടയിൽ കേടായിരുന്ന അടിഭാഗമുൾപ്പെടെ തെങ്ങ് മുറിഞ്ഞുവീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർഉടൻതന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാളെ (വ്യാഴാഴ്ച)രാവിലെ 8.30 ന് കുന്നരു ടാഗോർ സ്‌മാരക വായനാശലയിലും വീട്ടിലെ പൊതുദർശനത്തിന് ശേഷം 10 മണിക്ക് പൊതുശ്മശാനത്തിൽ സംസ് കാരം.ഭാര്യ: വത്സല. മകൾ: അനൂപ. മരുമകൻ: സുധീഷ് (നീലേശ്വരം, മിലിട്ടറി മധ്യപ്രദേശ്). സഹോദരങ്ങൾ: വിലാസിനി, ശ്യാമള

ഇ ഡി ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധം; എം എ ബേബി അടക്കമുളള നേതാക്കളെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്

Image
ന്യൂഡൽഹി: സി.പി എം പി ബി അംഗം പിണറായി വിജയൻ്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇഡി ആസ്ഥാനത്തേക്ക് നടത്തിയ സിപിഎമ്മിന്റെ പ്രതിഷേധ മാർച്ചിനുനേരെ പോലീസിന്റെ ആക്രമണം. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയെ പോലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. മറ്റ് സിപിഐഎം നേതാക്കളായ വൃന്ദ കാരാട്ട്, വിജു കൃഷ്ണൻ, അശോക് ധാവ്ളെ , മറിയം ധാവ്ളെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.മെട്രോ സ്റ്റേഷൻ ഗേറ്റിൽ നിന്നാണ് നേതാക്കൾ ഇഡി ഓഫീസിലേക്ക് മാർച്ച് ആരംഭിച്ചത്.ഇഡി ആസ്ഥാനത്തിന് ഏകദേശം 300 മീറ്റർ അകലെ വെച്ച് പോലീസ് നേതാക്കളെ തടയുകയായിരുന്നു. നേതാക്കളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്യാതെ അപ്രതീക്ഷിതമായാണ് പോലീസ് ബലം പ്രയോഗിക്കാൻ തുടങ്ങിയത്. എം എ ബേബിയെ പോലീസ് പലതലവണ വലിച്ചിഴച്ച് കയ്യേറ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തെ മർദ്ദിക്കുന്നത് തടയാൻ വിജു കൃഷ്ണൻ അടക്കമുള്ള നേതാക്കൾ ശ്രമിച്ചെങ്കിലും പോലീസ് ഓരോരുത്തരെയായി ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.വൃന്ദ കാരാട്ട് അടക്കമുള്ളവരെ ആദ്യ ബസിലാണ് പോലീസ് കൊണ്ടുപോയത്.

പിണറായിയുടെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ർ ത​ക​ർ​ത്തു

Image
  തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ​തി​ന് ശേ​ഷം മ​ട​ങ്ങി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ക​ർ​ത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ. ഇ​ഷ്ടി​ക​യും മ​റ്റും എ​റി​ഞ്ഞ് കാ​റി​ന്‍റെ നാ​ലു വ​ശ​ത്തെ​യും ഗ്ലാ​സു​ക​ൾ പൊ​ട്ടി​ച്ചു.  തിരുവനന്തപുരത്ത് പിണറായിയുടെ ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലുള്ള റെയ്ഡ് പൂർത്തിയായി മടങ്ങുകയായിരുന്ന ഇ ഡി ഉദ്യോ​ഗസ്ഥരുടെ വാഹനമാണ് അടിച്ചു തകർത്തത് കാറിന്റെ ചില്ലുകൾ തകർത്തു.ഇ ഡിയുടെ മൂന്ന് വാഹനങ്ങളുടെയും ചില്ലുകൾ പൂർണമായി തകർത്തു. ഇ ഡി സംഘത്തിൻ്റെ കാറിന് നേരെ പരക്കെ അക്രമം ഉണ്ടായി. സിപിഎം പ്രവർത്തകർ ഇ ഡിയുടെ വാഹനങ്ങൾ വളഞ്ഞു. പാർട്ടി പ്രവർത്തകർ പിണറായിയുടെ വീട്ടിലേക്ക് ഇരച്ചുകയറി. തുടർന്ന് പൊലീസ് ലാത്തിവീശി ഓടിച്ചു ഇഡി ഉദ്യോഗസ്ഥർ റെയ്ഡിനായി വാടകയ്ക്കു വിളിച്ച കാറാണ് സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ തകർന്നത്. കല്ലേറിൽ ഡ്രൈവർക്ക് കണ്ണിന് പരുക്കേറ്റു ഇയാളെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റെയ്‍ഡ് കൊണ്ടൊന്നും തളർത്താമെന്ന് കരുതേണ്ട ഇതുകൊണ്ടൊന്നും പിന്നോട്ടില്ല: പിണറായി വിജയൻ

Image
തിരു:റെയ്ഡ് കൊണ്ടൊന്നും തളർത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. എട്ടു മണിക്കൂറുകൾ നീണ്ടു നിന്ന ഇ ഡി റെയ്ഡിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. റെയ്ഡുകൊണ്ട് സന്തോഷിക്കുന്ന ചിലരുണ്ട്. രാഹുൽ ഗാന്ധി പലതവണ പറഞ്ഞു ഇ ഡി അന്വേഷണം വേണമെന്ന് ഇപ്പോൾ അത് നടന്നു. ഇ ഡി ഉദ്യോഗസ്ഥർ അവരുടെ ജോലിയാണ് ചെയ്തത്. ഇതുകൊണ്ടൊന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവർത്തകരുടെ വലിയ പിന്തുണ ഇന്നു കണ്ടുവെന്നും ഇനിയും കൂടുതൽ കാര്യങ്ങളുണ്ട്, അതെല്ലാം വഴിയേ പറയാമെന്നും പ്രതിപക്ഷ പാർട്ടികളോടുള്ള സമീപനം നേരത്തെ കണ്ടതാണെന്നും അദ്ദേഹമം മാധ്യമങ്ങളോട് പറഞ്ഞു.പരിശോധനയ്ക്ക് ശേഷം വെറും കൈയോടെ മടങ്ങിയ ഇ ഡിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇ ഡി റെയ്ഡിന് ശേഷം വീടിന് പുറത്തിറങ്ങി പ്രവർത്തകരെ പിണറായി വിജയൻ അഭിവാദ്യം ചെയ്തതും പ്രവർത്തകരിൽ ആവേശമുണ്ടാക്കി.

വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല’; കുറിപ്പുമായി പി എ മുഹമ്മദ് റിയാസ് എംഎൽഎ

Image
 കോഴിക്കോട് : സംഘപരിവാറിന്നു മുൻപിൽ കുമ്പിടില്ലെന്ന് പ്രതികരിച്ച് പി എ മുഹമ്മദ് റിയാസ് എംഎൽഎ. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പ്രതികാര നടപടിയുമായി ഇ ഡി റെയ്ഡ് നടത്തുന്നതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം. വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിനുമുൻപിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടുമെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം ആണ് കേസുമായി രം​ഗത്ത് വരുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. രാവിലെ ആറുമണി മുതൽ ആണ് റെയ്ഡ് തുടങ്ങിയത്. എക്സാലോജിക് വിഷയത്തിലാണ് റെയ്ഡ് എന്നാണ് സൂചന. മുഹമ്മദ് റിയാസ് എംഎൽഎയുടെ കോഴിക്കോട്ടെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്. നീക്കത്തിന് പുറകിൽ ബിജെപി ഹൈഫണ്ട് കോൺഗ്രസ് രാഷ്ട്രീയ തീരുമാനമെന്നാണ് സൂചന. കേരളത്തിൽ 10 ഇടങ്ങളിലും ബംഗളൂരുവിൽ രണ്ട് ഇടങ്ങളിലും ആണ് റെയ്ഡ് നടക്കുന്നത്. വലിയ സന്നാഹങ്ങളോടുകൂടിയാണ് ഇ ഡി ...

മാസപ്പടി കേസ്: വീണാ വിജയൻ്റെ മൊഴിയെടുത്ത് ഇഡി, പത്തിടങ്ങളിൽ റെയ്ഡ് തുടരുന്നു

Image
. തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ വീണാ വിജയൻ്റെ മൊഴിയെടുത്ത് ഇഡി. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. സിഎംആർഎൽ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റിന് അന്വേഷണം തുടരാമെന്നാണ് ഹൈൈക്കോടതി സിംഗിൾ ബെഞ്ച് ഇന്നലെ ഉത്തരവിട്ടത്. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കരിമണൽ കമ്പനി എംഡി ശശിധരൻ കർത്ത, കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ് കുമാർ, ജീവനക്കാരായ അഞ്ജു റേച്ചൽ , ചന്ദ്രശേഖരൻ അടക്കമുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. മേൽകോടതിയെ സമീപിക്കാൻ ഒരാഴ്ച സാവകാശം വേണമെന്ന കമ്പനിയുടെ ആവശ്യവും കോടതി അം...

പിടിവിടാതെ പരുക്ക് : ലോകകപ്പിനായി മെസി കളിക്കുമോ?

Image
ബ്യൂണോസ് ഐറിസ്:മേജര്‍ ലീഗ് സോക്കറില്‍ ഫിലാഡെല്‍ഫിയ യൂണിയന്‍-ഇന്റര്‍ മിയാമി മത്സരത്തില്‍ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസിയെ 72-ാം മിനിറ്റില്‍ പിന്‍വലിച്ചതിനെ ചൊല്ലി അര്‍ജന്റീനൻ ആരാധകര്‍ക്കിടയില്‍ ആശങ്ക. പരിക്കേറ്റാണോ താരം പിന്‍മാറിയതെന്ന ആശങ്കകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. രണ്ടു ദിവസം മുൻപ് നടന്ന മത്സരത്തില്‍ ഫൈനല്‍ വിസിലൂതാന്‍ ഏതാനും മിനിറ്റുകള്‍ ബാക്കി നില്‍ക്കെ മെസി തന്നെ പകരക്കാരനെ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് മെസിയെ പരിക്കുകള്‍ അലട്ടുന്നുണ്ടോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഫിഫ ലോകകപ്പില്‍ സൂപ്പര്‍ താരം കളിച്ചേക്കില്ലെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അസാധാരണമായി മെസിയുടെ ആവശ്യപ്രകാരം തന്നെ ഗ്രൗണ്ടില്‍ നിന്ന് കയറുന്നത്. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ അര്‍ജന്റീനയുടെ ലോകകപ്പ് ടീം ക്യാമ്പ് ചെയ്യുമെന്നാണ് വിവരങ്ങള്‍. സ്റ്റാര്‍ സ്‌ട്രൈക്കറുടെ ഫിറ്റ്‌നസ് ആശങ്ക ടീമിന്റെ ലോകകപ്പ് കിരീടമോഹത്തിന് കരിനിഴല്‍ വീഴ്ത്തുമോ എന്നതടക്കം ആരാധകര്‍ പങ്കുവെക്കുന്ന കുറിപ്പുകളിലുണ്ട്. എംഎല്‍എസിന്റെ ഈ സീസണില്‍ തന്റെ ക്ലബ്ബിനായി ഒരു ഗെയിം മാത്രമാണ് 38-കാരനായ മെസി നഷ്ടപ്പെടുത്തിയത...

കണ്ണൂർ നഗരത്തിൽ ഗതാഗതം ശക്തമാക്കാൻട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനം, പയ്യാമ്പലം റോഡ് വൺവെയാക്കും

Image
. .. കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ തല ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം മേയർ പി ഇന്ദിരയുടെ അധ്യക്ഷതയിൽ മേയറുടെ ചേമ്പറിൽ  ചേർന്നു . കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും അനധികൃത പാർക്കിങ്ങ് ഇല്ലാതാക്കാനും കർശന നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി കണ്ണൂർ സിറ്റിയിൽ നഗരസഭ അനുവദിച്ച മുൻ കൗൺസിലർ ഒ.കെ. മുഹമ്മദ് കുഞ്ഞി ബസ് ഷെൽട്ടർ, സിറ്റി ഹൈസ്കൂളിന് മുൻവശത്ത് ടാക്സി സ്റ്റാൻഡായി ഉപയോഗിച്ച സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനും, ബസ് ഷെൽട്ടർ നിലനിന്ന സ്ഥലം ഓട്ടോ സ്റ്റാൻഡായി മാറ്റുന്നതിനും  വാർഡ് കമ്മിറ്റിയിൽ തീരുമാനിച്ചത് പരീക്ഷണാടിസ്ഥാനത്തിൽ രണ്ടാഴ്ചയിലേക്ക് നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. വൈകുന്നേരം നാലു മണിക്ക് ശേഷം  പയ്യാമ്പലം ബീച്ച് റോഡ് വൺ വെയാക്കിവാഹനങ്ങൾ മണൽ ഭാഗത്തു കൂടി വഴിതിരിച്ചു വിടുന്നതിന് തീരുമാനിച്ചു. താണ ജംഗ്ഷനിലുള്ള സിഗ്നൽ സംവിധാനം കാര്യക്ഷമമാക്കാനും , സിഗ്നൽ തകരാറാകുന്ന സമയത്ത് മാറ്റി സ്ഥാപിക്കുന്നതിന് ,  കറൻ്റ്പോകുന്ന സമയത്ത് ബാക്കപ്പ് സംവിധാനം ഏർപ്പെടുത്തുന്നതിന് സിഗ്നൽ സ്ഥാപിച്ച സ്ഥാപനത്തിന് അറിയിപ്പ് നൽകുന്നതിന്  ...

കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ അക്രമം: നൂറോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

Image
കണ്ണൂർ:കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫിസിലേക്കുള്ള എസ്എഫ്ഐ പ്രതിഷേധ മാർച്ചിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ നൂറോളം എസ്എഫ്ഐ പ്രവർത്തകർക്കും ,നേതാക്കൾക്കുമെതിരെ ടൗൺ പൊലിസ് കേസെടുത്തു.ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തി. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ് എഫ്ഐആർ. കണ്ണൂർസിറ്റി പോലീസ് കമ്മീഷണറുടെ ഔദ്യോഗിക വാഹനത്തിനും കേടുപാട് വരുത്തി. കണ്ണൂരിൽ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസിലേക്കായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. കേരള സർവകലാശാല തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് പിന്നാലെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപക എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തിയത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി അഖില , ജില്ലാ സെക്രട്ടറി ജോയൽ തോമസ്, ജില്ലാ പ്രസിഡൻ്റ് ടി പി ആദർശ് തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്. എന്നാൽ എസ് എഫ് ഐ പ്രവർത്തകർ പൊലിസ് ബാരിക്കേഡ് മറികടന്ന് സിറ്റി പൊലിസ് കമ്മീഷണറുടെ കാര്യാലയത്തിൻ്റെ കവാടത്തിൽ എത്തിയത് ഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണെന്ന് റിപ്പോർട്ടുണ്ട് പെൺകുട്ടികൾ ഉൾപ്പെടെയുള്ളഎസ് എഫ് ഐ പ്രവർത്തകർ ചാടിക്കടക്കുന്നതിനിട...

മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടി മിന്നും വിജയവുമായിപി കെ ശ്രീനന്ദ

Image
കാടാച്ചിറ :ചാല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സയൻസ് ഗ്രൂപ്പിൽ ഫുൾ എ പ്ളസ് നേടി  പി.കെ ശ്രീനന്ദ  മികച്ച വിജയം നേടി.  കാടാച്ചിറ സ്വദേശി എം എൻ ഷെനിത്ത് - പി.കെ അജിത ദമ്പതികളുടെ മകളാണ് ശ്രീനന്ദ.

ജോലി ലഭിച്ചതിൽ സന്തോഷം, പുച്ഛിച്ച് തള്ളിയവർക്കുള്ള മറുപടിയാണിത്'; ഹർഷിന

Image
. കോഴിക്കോട്: തനിക്ക് പൂർണ്ണമായും നീതി ലഭിച്ചുവെന്നും അവഗണിച്ചവർക്കും പുച്ഛിച്ചവർക്കും ഉള്ള മറുപടിയാണ് തന്റെ ജോലിയെന്നും ഹർഷിന. ഒമ്പത് വർഷത്തോളം നീണ്ടുനിന്ന ദുരിതകാലമായിരുന്നു. നാലുവർഷത്തോളം സമരം ഇരുന്നു. തനിക്ക് ആരോഗ്യപരമായും മറ്റും വലിയ നഷ്ടമാണ് സംഭവിച്ചതെന്നും ഹർഷിന പറഞ്ഞു. നല്ല രീതിയിൽ മുന്നോട്ടു പോകുമായിരുന്ന ബിരുദ പഠനം പോലും നടന്നില്ല. അങ്ങോട്ട് ആവശ്യപ്പെടാതെയാണ് ജോലി നൽകിയത്. തുടർ ചികിത്സയും ഉറപ്പുനൽകി. ഇത് വലിയ ആശ്വാസമാണ് തനിക്ക് നൽകിയതെന്നും ഹർഷിന പറഞ്ഞു. ഒമ്പത് വർഷം മരണം മുന്നിൽകണ്ടു ജീവിച്ചുവെന്നും ഒടുവിൽ സത്യം ജയിച്ചുവെന്നും ഹർഷിന വ്യക്തമാക്കി. യഥാർത്ഥ മുഖ്യമന്ത്രി എങ്ങനെയായിരിക്കണം എന്ന് വി ഡി സതീശൻ തെളിയിച്ചു. കേസിന്റെ കാര്യങ്ങൾ ചോദിക്കുമ്പോൾ തന്നെ എല്ലാം പരിഹരിച്ചു എന്ന മറുപടിയാണ് ലഭിച്ചത്. ഇത് അപ്രതീക്ഷിതമായിരുന്നു. ആരോഗ്യമന്ത്രിയും കൂടെ നിന്നുവെന്നും ഹർഷിന പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുമായിരുന്നു ഹർഷിന

അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ചതിൽ ട്വിസ്റ്റ്; പിന്നിൽ രണ്ട് യുവതികൾ, അറസ്‌റ്റിൽ

Image
കൊല്ലം :അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ്(26), സുഹൃത്ത് ഇടുക്കി കൽത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടിൽ വീട്ടിൽ ഗായത്രി മോഹനൻ(26) എന്നിവരെയാണ് അഞ്ചൽ പോലീസ് അറസ്റ്റു ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനായ വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. പൊലീസ് കസ്റ്റഡിയിൽ ആയ ആരതിയെ എലി വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറന്മുള പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആർച്ചൽ പാലവിള വീട്ടിൽ വിവേകിന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് ആണ് കഴിഞ്ഞ ദിവസം രാത്രിയിൽ കത്തിച്ചത്. അന്വേഷണത്തിന്റെ ഭാ​ഗമായി സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും വ്യക്തത ലഭിക്കാത്തതിനെ തു‍‌ടർന്ന് ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. യുവതികളെത്തിയ ഓട്ടോറിക്ഷ കണ്ടെത്തുകയും ഗൂഗിൾ പേ വഴി ഡ്രൈവർക്ക് പണം കൊടുത്തതിന്റെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത...

ആംബുലൻസിൽ ബീക്കണ്‍ ലൈറ്റിട്ട് ലഹരി കടത്തൽ; തൃശ്ശൂരിൽ രണ്ട് പേർ പിടിയിൽ

Image
തൃശ്ശൂർ: ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരാണ് പിടിയിലായത്. 280 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പൊലീസ് പിടികൂടിയത്. പാലക്കാട്- തൃശ്ശൂർ അതിര്‍ത്തിയായ വാണിയംപാറയിലാണ് സംഭവം. ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിലായിരുന്നു എംഡിഎംഎ കടത്തിയത്. തൃശ്ശൂർ,കുന്നംകുളം ഡിവിഷൻ പൊലീസ് സംഘമാണ് ആംബുലൻസിലെ എംഡിഎംഐ കടത്ത് പിടികൂടിയത്. ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യത്തെ മയക്കുമരുന്ന് വേട്ടയാണ് തൃശ്ശൂരിൽ നടന്നത്. ബെംഗളൂരുവില്‍ നിന്നു കൊണ്ടുവന്ന ലഹരി മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. ആംബലന്‍സില്‍ ലഹരിയുമായി ഒരു സംഘം വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. എംഡിഎംഎ തൃശ്ശൂരിൽ തന്നെ വിതരണം ചെയ്യാൻ കൊണ്ടു വന്നതാണെന്നും കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.