അമ്മേയെന്ന് വിളിച്ച് ഡോക്ടറായി വന്നില്ല, ആറടി മണ്ണിൽ മടക്കം

 


.കണ്ണൂർ:മകൻ ഡോക്ടറായി വരുന്നത് കാണാൻ കാത്തിരുന്ന രോഗിയായആ അമ്മയ്ക്ക് മുന്നിൽ ആറടി മണ്ണിലേക്ക് യാത്രയായി നിതിൻ രാജ്  സഹോദരിയുടെ വീട്ടുവളപ്പിൽ നിതിൻ ഇനി അന്ത്യവിശ്രമം കൊള്ളും. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ശബ്ദ സന്ദേശം ഉൾപ്പെടെ പുറത്ത് വന്നിരുന്നു.

ഒന്നാം വർഷ ബി. ഡി എസ് വിദ്യാർത്ഥി നേരിട്ടിരുന്നത് കടുത്ത മാനസിക പീഡനമെന്ന് സുഹൃത്തുക്കൾക്ക് പങ്കുവെച്ച ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. അധ്യാപകനെതിരെ ഗുരുതര ആരോപണമാണ് ശബ്ദസന്ദേശത്തിലുള്ളത്. സ്റ്റാഫ് റൂമിൽ വെച്ച് നിരന്തരമായി അപമാനിക്കാറുണ്ടെന്ന് നിതിൻ രാജ് തൻ്റെ ശബ്ദസന്ദേശത്തിൽ പറയുന്നു. അമ്മയുടെ രോഗത്തെക്കുറിച്ച് അധ്യാപകൻ നിരന്തരം കളിയാക്കിയെന്ന് നിതിൻ രാജ് പറയുന്നു.

മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നാണ് നിതിൻ താഴേക്ക് വീണത്. നിതിൻ രാജ് വകുപ്പ് മേധാവിയിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നു എന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെ അധ്യാപകരെ സസ്പെൻഡ് ചെയ്തിരുന്നു. നിതിനെ പുഴുത്ത പട്ടിയെന്ന് വിളിച്ചു, നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചുവെന്നും കുടുംബം ആരോപിച്ചിരുന്നു. സീനിയേഴ്‌സിൽ നിന്നുള്ള റാഗിങ്ങും ജീവനൊടുക്കാൻ കാരണമായെന്നും കുടുംബം പറഞ്ഞിരുന്നു ഓട്ടോറിക്ഷ ഡ്രൈവറാണ് നിതിൻ്റെ അച്ഛൻ രാജൻ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം