നിതിൻ രാജിൻ്റെ മരണം, ആരോപണ വിധേയരായ അദ്ധ്യാപകർ കേരളത്തിന് പുറത്തേക്ക് മുങ്ങി ?
അഞ്ചരക്കണ്ടി :അഞ്ചരക്കണ്ടിയിലെ കണ്ണൂർഡെന്റൽ കോളേജിലെ നിതിന്‍ രാജിൻ്റെ മരണത്തിൽ പ്രതികളായ അധ്യാപകരെ കണ്ടെത്താനാവാതെ പ്രത്യേക അന്വേഷണ സംഘം ഇരുട്ടിൽ തപ്പുന്നു.
നിതിന്‍ മരിച്ചിട്ട് അഞ്ച് ദിവസമായിട്ടും കുറ്റാരോപിതനായ എച്ച്ഒഡി ഡോ. റാമിനെയും ഡോ. കെടി സംഗീതാ നമ്പ്യാരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികൾ കേരളം വിട്ടതായി പൊലിസ് സംശയിക്കുന്നുണ്ട്. സംഭവത്തിന് ശേഷം
ഒളിവിൽ കഴിയുന്ന പ്രതികൾ ഹൈക്കോടതിയിൽ നിന്നുമുൻകൂർ ജാമ്യത്തിനുള്ള നീക്കങ്ങൾ ബന്ധുക്കൾ മുഖേനെ പ്രമുഖ അഭിഭാഷകർ വഴി ആരംഭിച്ചുവെന്നാണ് വിവരം.
ഇരുവരെയും കണ്ടെത്തണണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അറസ്റ്റ് മാത്രമല്ല, ഡോ. റാമിനെ ദന്തൽ കോളേജിൽ നിന്നും പുറത്താക്കണമെന്നത്കൂടിയാണ് വിദ്യാർത്ഥികളുടെ ആവശ്യം. അതുവരെ സമരം തുടരും എന്നതാണ് വിദ്യാർത്ഥികളുടെ നിലപാട്. ഇരുവർക്കും വേണ്ടിയുള്ള അന്വേഷണം ആന്ധ്രപ്രദേശിലേക്കും വ്യാപിപ്പിക്കുമെന്നാണ് വിവരം. ലോൺ ആപ്പ് ആരോപണം ഉന്നയിച്ചഅധ്യാപിക ലത ഉൾപ്പെടെ എട്ടു പേർക്കെതിരെ അന്വേഷണം വേണമെന്നാണ് നിതിന്റെ കുടുംബത്തിന്റെ ആവശ്യം.ഡോ. എം കെ റാമിനെ പുറത്താക്കുന്നത് വരെ ക്ലാസുകൾ ബഹിഷ്‌കരിക്കുന്നത് തുടരുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികൾ. മരണം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും ഇതുവരെയും മാനേജ്‌മെന്റ് പ്രതിനിധികൾ തങ്ങളുമായി ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

Comments
Post a Comment