കുടുംബവുമൊത്ത് വോട്ട് ചെയ്തു മടങ്ങുകയായിരുന്ന യുഡിഎഫ് പ്രവർത്തകനു നേരെ സിപി എം അക്രമം നടത്തിയതായി പരാതി




തലശ്ശേരി : ഒളവിലത്ത് യുഡിഎഫ് പ്രവർത്തകൻ നേരെ സിപിഎം അക്രമം നടത്തിയതായി പരാതി.തിരുമംഗലം എൽ പി സ്കൂളിൽ വോട്ട് ചെയ്തു മടങ്ങുകയായിരുന്ന  സി.വി സബാദിനെയെയാണ് കാറിൻ്റെ മുമ്പിൽ ബൈക്കിട്ടു തടഞ്ഞു നിർത്തി ആക്രമിച്ചത്. ഒളവിലം മത്തിപ്പറമ്പിലെ സി.പിഎം പ്രവർത്തകൻ രാഹുൽ ,  കാറിൻ്റെ ഡോർവലിച്ചു തുറന്നു കഴുത്ത് പിടിച്ചു ഞരിക്കുകയും, കൈക്ക് മാരകമായി പരിക്കേൽപിക്കുകയും കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യ വർഷം ചൊരിയുകയുമായിരുന്നുവത്രെ. സബാദി നെ തലശ്ശേരി ഇന്ദിരാഗാന്ധി കോ: ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലശേരി മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി കെ പി സാജു സബാ ദി നെ സന്ദർശിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം