പടക്കം പൊട്ടിച്ച് നിലത്തു വീഴുന്ന ആ ചേട്ടൻ ഇവിടെയുണ്ട്; ഒടുവിൽ വൈറൽ താരത്തെ കണ്ടുമുട്ടി ബിജുക്കുട്ടൻ
കൊച്ചി:വിഷുദിനത്തിൽ പടക്കം പൊട്ടിച്ച് നിലത്ത് വീഴുന്ന ചേട്ടൻ, പതിവ് തെറ്റാതെ എല്ലാ വിഷുക്കാലത്തും സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്ന വീഡിയോ, മീമായും സ്റ്റിക്കറായുമെല്ലാം ഇത് ആഘോഷിക്കപ്പെടാറുണ്ട്. ഈ മാസം പുറത്തിറങ്ങിയ വാഴ 2വിൽ ബിജുക്കുട്ടന്റെ കഥാപാത്രത്തിലൂടെ മലയാളികൾ വീണ്ടും ഈ രംഗം കണ്ടു. വാഴ 2 കണ്ടിറങ്ങിയ ആളുകളെല്ലാം ഒരുപോലെ തിരഞ്ഞത് ഈ ചേട്ടനെയാണ്. ഇപ്പോഴിതാ ചേട്ടനെ കണ്ടുപിടിച്ച് മുന്നിൽക്കൊണ്ട് വന്ന് നിർത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയയിൽ ആണ് നടൻ ബിജുക്കുട്ടൻ ഇദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്.സിനിമയുടെ എഴുത്തുകാരൻ സംവിധായകനും ഏറെ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും, എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നതായും ബിജുക്കുട്ടൻ ഫേസ്ബുക്കിൽ കുറിച്ചു.

Comments
Post a Comment