ആനന്ദ് മുകേഷ് അംബാനി രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തി



തളിപ്പറമ്പ്: ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് മുകേഷ് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.ഇന്നലെ രാത്രിയിലാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്.മാങ്ങാട് കെ.എ.പി ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങിയാണ് ആനന്ദ് അംബാനി കാര്‍ മാര്‍ഗം രാജരാജേശ്വര ക്ഷേത്രത്തിലെത്തിയത്.പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴുതാണ് മടങ്ങിയത്.ക്ഷേത്രത്തിലെത്തിയആനന്ദ് അംബാനിയെ ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി വിനോദ്കുമാര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.പി.വിനയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചുതകര്‍ന്നുകിടക്കുന്ന ഗോപുരത്തിന്റെ പുനര്‍നിര്‍മ്മാണവും ആധുനിക പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെയും പ്രവൃത്തിക്കായുള്ള പ്രൊജക്ടും ക്ഷേത്രം അധികൃതര്‍ ആനന്ദ് അംബാനിക്ക് മുന്നില്‍ സമര്‍പ്പിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം