കാലിത്തീറ്റയുമായി വന്നലോറി മറിഞ്ഞു
കുടിയാന്മല: കാലി തീറ്റയുമായി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. നടുവിൽതാവുകുന്ന് കരുവഞ്ചാൽ വളവിൽ ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. പാത്തൻപാറ യിലെപാൽ സൊസൈറ്റിയിലേക്ക് കാലിത്തീറ്റയുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറിയിൽ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കുടിയാന്മല പോലീസ് സ്ഥലത്തെത്തിയിരുന്നു.

Comments
Post a Comment