നിതിൻ രാജിൻ്റെ മരണത്തിൽ ഗൗരവകരമായ അന്വേഷണം വേണമെന്ന് കെ കെ രാഗേഷ്




കണ്ണൂർ:അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിന്‍ രാജിന്റെ മരണം സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങൾ,  ഗൗരവമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന് സിപി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രസ്‌താവനയിൽആവശ്യപ്പെട്ടു.

 മതനിരപേക്ഷ, നവോത്ഥാന കേരളത്തിന് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ജാതിവിവേചനത്തിൻ്റെ മറ്റൊരു പതിപ്പാണ് ഇവിടെയും അരങ്ങേറിയത് എന്ന് സംശയിക്കണം.

 അധ്യാപകര്‍ നിരന്തരമായി അധിക്ഷേപിച്ചതിനെ കുറിച്ച് നിതിന്‍ രാജിന്റെ തന്നെ സാക്ഷ്യമുണ്ട്. കേരളീയ പൊതുബോധം ആഴത്തിൽ ചർച്ച ചെയ്യേണ്ടുന്ന വിഷയമാണിത്. കാമ്പസുകളെ അരാഷ്ട്രീയമാക്കി മാറ്റാൻ ശ്രമിക്കുന്നവർക്കുള്ള പൊള്ളുന്ന ചോദ്യചിഹ്നം കൂടിയാണ് ഈ മരണം.

കാമ്പസിലെ വിവേചനങ്ങൾക്കെതിരെ

രോഹിത് ആക്ട് നടപ്പിലാക്കണമെന്നും ജാതി വിവേചനത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന രാജ്യവ്യാപകമായ ആവശ്യത്തെ അംഗീകരിക്കാൻ മനുസ്മൃതിയുടെ  വക്താക്കളായ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനു പകരം കൊണ്ടുവന്ന യുജിസി മാർഗ നിർദ്ദേശങ്ങൾ സുപ്രീം കോടതി മരവിപ്പിച്ചിരിക്കുകയുമാണ്. സംഘ പരിവാർ താൽപര്യത്തിലുള്ള ഉന്നത വിദ്യാഭ്യാസ മണ്ഡലം കേരളത്തിലും വേരുപിടിപ്പിക്കാൻ അനുവദിക്കരുത്. അഞ്ചരക്കണ്ടിയിലെ മരണം ആ അർഥത്തിൽ ഒന്നുകൂടി ഗൗരവത്തിൽ കാണേണ്ടതാണ്.നിതിൻ രാജിൻ്റെത്ആത്മഹത്യ തന്നെയാണോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കണം. സമഗ്രവും സത്വരവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതിനോടൊപ്പം, സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ജാതി ചിന്തയെന്ന കെട്ട സാമൂഹ്യ പരിസരത്തെ കുറിച്ചുള്ള ചർച്ചയും ഉയർന്നു വരണമെന്നും കെ കെ രാഗേഷ് പ്രസ്താവനയിൽ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം