മാതമംഗലത്ത് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയായ സിപിഎം പ്രവർത്തകൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിക്കാൻ ശ്രമം



പയ്യന്നൂർ:പയ്യന്നൂരിൽ തെരഞ്ഞെടുപ്പിന് ശേഷവും തീക്കളി തുടരുന്നു. മാതമംഗലത്ത് വി കുഞ്ഞികൃഷ്ണന് അനുകൂലമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട സിപിഎം പ്രവർത്തകൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടകാർ കത്തിക്കാൻ ശ്രമം നടത്തി.വീട്ടുകാർതക്കസമയത്ത് കണ്ട് തീകെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ശനിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.എന്‍.ജി.ഒ യൂണിയന്‍ നേതാവും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ജീവനക്കാരനുമായ പേരൂല്‍സൗത്തിലെ മാവില കല്ലിട വീട്ടില്‍എം.കെ.നാരായണന്റെ(50)കെ.എല്‍-59 എന്‍-2599 ആള്‍ട്ടോ കാറിനാണ് തീവെക്കാന്‍ ശ്രമം നടന്നത്.വി.കുഞ്ഞികൃഷ്ണന് അനുകൂലമായി നിരന്തരം സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാറുള്ള നാരായണന്‍ ഉറച്ച ഇടതുപക്ഷ അനുകൂലിയാണ്.കനത്ത ഇടിയും മഴയുമായതിനാല്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എഴുന്നേറ്റപ്പോള്‍ നാരായണന്റെ അമ്മയാണ് വീട്ടുമുറ്റത്ത് കാര്‍ കത്തുന്നത് കണ്ടതെന്ന് പോലീസ് പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം