യു.ഡി.എഫ് സ്ഥാനാർത്ഥിക്ക്‌ പിന്തുണ നൽകും: വിശ്വകർമ്മ ആചാര്യ ധർമ്മവേദി ട്രസ്റ്റ്





കണ്ണൂർ: കണ്ണൂർ മണ്ഡലംയു.ഡി.എഫ്  സ്ഥാനാർത്ഥി അഡ്വക്കറ്റ് ടി.ഒ മോഹനന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കാപ്പാട് വെച്ച് നൽകിയ സ്വീകരണ വേദിയിൽ വെച്ച് വിശ്വകർമ്മജരുടെ നീറുന്ന പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം യു.ഡി.എഫ്  സ്ഥാനാർത്ഥി അഡ്വക്കറ്റ് ടി.ഒ മോഹനന് കൈമാറി.പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്ന് ടി.ഒ മോഹനൻ ഉറപ്പ് നൽകി.ആചാര്യസഭ രക്ഷാധികാരി സ്ഥപതി മുത്തുകൃഷ്ണൻ ആചാരി തലോറയുടെ നേതൃത്വത്തിൽ സെക്രട്ടറി രാജീവൻ കേളോത്ത് കാപ്പാട്, പ്രസിഡന്റ് വേണുഗോപാൽ ആലക്കോട്, ട്രഷറർ സദാനന്ദൻ ചേലേരി, വാരം ശ്രീധരൻ ആചാരി, മധുസൂദനൻ ആചാരി-കണ്ണാടിപ്പറമ്പ്, കൃഷ്ണൻ ആചാരി- കാപ്പാട്, ആർട്ടിസ്റ്റ് ശശികല എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം