അവളൊന്നും മിണ്ടിയില്ല കരയുകയായിരുന്നു’; വാഴ കണ്ട് ബിജുക്കുട്ടൻ്റെ മകൾ: വൈകാരിക രംഗം പങ്കുവച്ച് നടൻ




കൊച്ചി:തീയേറ്ററുകളിൽ നിറഞ്ഞോടുന്ന സിനിമയാണ് വാഴ ടു. മികച്ച പ്രതികരണമാണ് എല്ലാ വിഭാ​ഗം ആസ്വാദകരിൽ നിന്നും സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജെൻസി സിനിമ ഏറ്റെടുക്കകയും ചെയ്തു. സിനിമയിലെ അഭിനേതാക്കളെല്ലാം മികച്ച് പ്രകടനമാണ് കാഴ്ച വച്ചത്. സിനിമയിൽ ഏറെ അം​ഗീകാരം ലഭിച്ച പ്രകടനമായിരുന്നു ബിജുക്കുട്ടൻ്റേത്. സ്ഥിരം കോമഡി റോളുകൾ ചെയ്തിരുന്ന ബിജുക്കുട്ടൻ സിനിമയിൽ കാണികളെ കരയിപ്പിച്ചു. മികച്ച അഭിനയം കാഴ്ച വച്ചു. ഒരു തുള്ളി കണ്ണീരോടെയല്ലാതെ ബിജുക്കുട്ടൻ്റെ കഥാപാത്രം കാണാൻ കഴിയില്ലെന്നാണ് സിനിമ കണ്ടവർ നവമാധ്യമത്തിൽ കുറിച്ചിട്ടുള്ളത്.ഇപ്പോൾ സിനിമ കണ്ടതിന് ശേഷം ബിജുക്കുട്ടൻ്റെ മകൾ പ്രതികരിച്ചതിനെപ്പറ്റി പറഞ്ഞിരിക്കുകയാണ് നടൻ. ഫോണിൽ വിളിച്ച് ഒന്നും പറയാനാകാതെ വിങ്ങിപ്പൊട്ടി നിൽക്കുന്ന മകളെപ്പറ്റിയാണ് പറഞ്ഞിട്ടുള്ളത്. സിനിമ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ അവളൊന്നും മിണ്ടിയില്ലെന്നും അപ്പോൾ അവൾ കരയുകയാണെന്ന് തനിക്ക് മനസിലായതായും ബിജുക്കുട്ടൻ പറഞ്ഞു.

ഒരു ഇൻ്റർവ്യൂവിലാണ് ബിജുക്കുട്ടൻ ഇത് പറഞ്ഞിട്ടുള്ളത്. സിനിമ കണ്ടതിന് ശേഷം അവൾ വീട്ടിലേക്ക് വന്നു പിന്നേയും ഒന്നും മിണ്ടിയില്ല, ആ നിശബ്ദതയിൽ നിന്നും അവളുടെ വികാരം തനിക്ക് മനസിലായെന്നും വൈാകാരികമായി നടൻ ബിജുക്കുട്ടൻ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം