വീട്ടിലുണ്ടായതീപ്പിടുത്തത്തിൽ മുറി പൂർണമായും കത്തി നശിച്ചു




തളിപ്പറമ്പ്: വീട്ടിലുണ്ടായ തീപ്പിടുത്തത്തിൽമുറി പൂര്‍ണമായി കത്തിനശിച്ചു.കുപ്പം മുക്കുന്നിലെ റായിദ മന്‍സിലില്‍ കെ.മൊയ്തുവിന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം.വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.ഹരിനാരായണന്റെയും ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെയും നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.മുറിയിലെ കട്ടിലും അലമാരയും ഉള്‍പ്പെടെ സര്‍വ്വ സാധനങ്ങളും പൂര്‍ണമായി കത്തിനശിച്ചിരുന്നു. ചുമരുകള്‍ മുഴുവന്‍ തീച്ചൂടില്‍ പൊട്ടിപ്പൊളിഞ്ഞു.

ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം