തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുന്നതിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു
പാലക്കാട് :സിപിഐയുടെ മുതിർന്ന നേതാവും മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുന്നതിനിടയിൽ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് പന്ന്യൻ കുഴഞ്ഞുവീണത്. ഉടൻതന്നെ പുതൂർ ഫാമിലി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നാണ് ആശുപത്രി അധികൃതർ വിവരം.

Comments
Post a Comment