വ്യാജ രേഖ ചമച്ച് സ്വത്ത് തട്ടിയെടുത്തതിന് ഏഴു പേർക്കെതിരെ കേസെടുത്തു




പരിയാരം: വ്യാജമുക്ത്യാര്‍ നിര്‍മ്മിച്ച് ആള്‍മാറാട്ടം നടത്തി സ്വത്ത് തട്ടിയെടുത്ത് വില്‍പ്പന ചെയ്തു എന്ന പരാതിയില്‍ പരായാരം പോലീസ് ഏഴുപേര്‍ക്കെതിരെ കേസെടുത്തു.പത്തനംതിട്ട തിരുവല്ല തികലശേരി ശ്രീവിലാസ് വീട്ടില്‍ തങ്കമ്മ, തികലശേരിയിലെ എം.എസ്.ശ്രീകുമാരി, കുഞ്ഞിമംഗലത്തെ ശ്രീപ്രിയ പട്ടേരി, പുഴാതിയിലെ മൂലയില്‍ വിശ്വനാഥന്‍, കോഴിക്കോട് കല്ലായി പയ്യാനക്കലിലെ സര്‍ഗീനാസില്‍ എരഞ്ഞിക്കല്‍ മുഹമ്മദ്‌കോയ, മുഹമ്മദ് കോയയുടെ ഭാര്യ പി.പി.സക്കീന, പാപ്പിനിശേരി അല്‍ മന്‍സില്‍ വീട്ടില്‍ ബിലാവിനകത്ത് ഉനൈസ് എന്നിവരുെ പേരിലാണ് കേസ്.തിരുവല്ല അഴിയടത്തുചിറ നന്ദനം വീട്ടില്‍ ആര്‍.മോഹന്‍ദാസിന്റെ പരാതിയിലാണ് കേസ്.മോഹന്‍ദാസിന്റെ അമ്മ എം.കെ.തങ്കമ്മയുടെ പേരില്‍ പാണപ്പുഴ ആലക്കാട് പ്രദേശത്തുള്ള 15 ഏക്കര്‍ ഭൂമി 2014 മെയ് മുതല്‍ 2025 മെയ് വരെയുള്ള കാലയളവില്‍ പ്രതികളായ ഏഴുപേരും ചേര്‍ന്ന് ഗൂഡാലോചന നടത്തി വ്യാജ മുക്ത്യാര്‍ നിര്‍മ്മിച്ച് ആള്‍മാറാട്ടം നടത്തി വില്‍പ്പന ചെയ്തുവെന്നാണ് പരാതി.

പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിയാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം