പിണറായി ഇരട്ടചങ്കനല്ല ഇരട്ടത്താപ്പൻ: വി ഡി സതീശൻ
അലവിൽ : മലയാളഭാഷയിൽ തെറി പ്രയോഗങ്ങളെ പുനരുജ്ജീവിപ്പിച്ച പിണറായി വിജയനെ ഭാഷാ 'പണ്ഡിത'നെന്ന നിലയിൽ ആദരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചു. കഴിഞ്ഞ പത്തുവർഷത്തെ നിലപാടുകൾ പരിശോധിച്ചാൽ ഇരട്ടചങ്കനല്ല ഇരട്ടത്താപ്പനാണ് അദ്ദേഹമെന്നും ബോധ്യപ്പെടും. ഏപ്രിൽ 9 ന് എസ് ഡിപിഐയുടെ വോട്ട് വാങ്ങുന്നതിന് മുമ്പ് അഭിമന്യുവിൻറെ അമ്മയോട് മാപ്പ് പറയാൻ സിപിഎം തയ്യാറാകണം. അയ്യപ്പൻ്റെ സ്വർണ്ണം കട്ടവർക്കെതിരെ ഒരുനടപടിയും സ്വീകരിക്കാത്ത, കേരളത്തെ മുച്ചൂടും മുടിച്ച പിണറായിയുടെ ദുർഭരണത്തിനെതിരെ ബഹുജനങ്ങളുടെ പിന്തുണയും പ്രാർത്ഥനയും യുഡിഎഫിന് ഒപ്പമാണെന്നും സതീശൻ പറഞ്ഞു അഴീക്കോട് മണ്ഡലം സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണം അലവിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വി എ നാരായണൻ, പി എം മുഹമ്മദ് കുഞ്ഞി ഹാജി എസ് എൽ പി മുഹമ്മദ് സജീവ് മാറോളി അതുൽ സിപി റഷീദ് എന്നിവർ സംസാരിച്ചു

Comments
Post a Comment