നിതിൻ രാജിൻ്റെ മരണം: ഒന്നാം പ്രതി ഡോക്ടർറാം മുൻകൂർ ജാമ്യം തേടി ഹൈകോടതിയിലേക്ക്
കണ്ണൂര്‍ :അഞ്ചരക്കണ്ടി കണ്ണൂർ ദന്തല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം പ്രതി ഡോക്ടർഎം.കെ റാം നീക്കം തുടങ്ങി. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു പ്രമുഖ അഭിഭാഷകൻ മുഖേനെയാണ് മുൻകൂർ ജാമ്യ ഹരജി നൽകുക.
നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഡോ. എം. കെറാമിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ കഴിഞ്ഞദിവസം തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (നാല്) തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
നിതിന്‍ രാജിന്റെ മരണത്തില്‍ കേസെടുത്തത് മുതല്‍ ആരോപണ വിധേയരായ അധ്യാപകരായ ഡോക്ടര്‍ റാമും, സംഗീത നമ്പ്യാരും ഒളിവിലാണ്. കഴിഞ്ഞദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പരിഗണിച്ചപ്പോള്‍ സംഗീത നമ്പ്യാര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ റാമിന്റെ അപേക്ഷ കോടതി തള്ളി. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ റാം ഒരുങ്ങുന്നത്.
നിതിന്‍ രാജിനെതിരെ ജാതി അധിക്ഷേപമോ, ജാതിയുടെ പേരില്‍ അപമാനമൊ നടന്നതായി തെളിവില്ലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ തലശേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ നിരീക്ഷണം. വിദ്യാര്‍ഥികളോടുള്ള ഡോ. റാമിന്റെ മോശം പെരുമാറ്റം ജാതിയെ അടിസ്ഥാനമാക്കി ഉള്ളതല്ല. ലോണ്‍ ആപ്പുകാരുടെ ഭീഷണിയും, പ്രിന്‍സിപ്പാളിന്റെ മുറിയിലെ ചോദ്യം ചെയ്യലും, തുടര്‍ന്നുണ്ടായ പരാതിയെക്കുറിച്ചുള്ള ഭയവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വിധിയിലുണ്ട്
അതേസമയം, നിതിന്‍ രാജിനെ കൂട്ട വിചാരണ ചെയ്യുമ്പോള്‍ പ്രിന്‍സിപ്പലിന്റെ മുറിക്ക് സമീപം റാമിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നുവെന്നും അതിനാല്‍ റാമിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പറഞ്ഞാണ് തലശ്ശേരി കോടതി റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. എന്നാൽ കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയിട്ടും ഒളിവിൽ കഴിയുന്ന ഡോക്ടർറാമിനെ പിടികൂടാൻ ഇതുവരെ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല ഇയാൾ കർണാടകയിലുണ്ടെന്നാണ് വിവരം.

Comments
Post a Comment