കാടാച്ചിറയിൽ നിയന്ത്രണം വിട്ടപിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു
..
കാടാച്ചിറ : കാടാച്ചിറ ടൗണിൽ പച്ചക്കറിയുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ അപകടത്തിൽ പെട്ടു. ഇന്ന് പുലർച്ചെ അഞ്ചേ മുക്കാലിനാണ് അപകടം. പോസ്റ്റ് ഓഫീസ് വളവിൽ വെച്ചു നിയന്ത്രണം വിട്ട പിക്കപ്പ് സാജിർ സ്‌റ്റോറിലേക്ക് ഇരച്ചു കയറുകയായിരുന്നു. കടയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. മൈസൂരിൽ നിന്നും പച്ചക്കറി കയറ്റി എടക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ തക്കാളി ചിതറി കിടക്കുന്ന അവസ്ഥയിലാണ്. പ്രഭാത നടത്തക്കാർ ഒരുപാട ഉണ്ടാവാറുള്ള സമയമാണ് വാഹനം അപകടത്തിൽപ്പെട്ടത് ഈ സമയം ആരും റോഡിലുണ്ടാകാത്തത് അപകടമൊഴിവാക്കി. അമിത വേഗതയും അപകടത്തിന് കാരണമായെന്ന സംശയമുണ്ട്. അപകടത്തിൽ ഡ്രൈവർക്ക് സാരമായിപരുക്കേറ്റിട്ടില്ല.

Comments
Post a Comment