എല്ലാം ലോൺ ആപ്പുകാരുടെ തലയിൽ : ആത്മഹത്യ ചെയ്ത നിതിൻ രാജിനെ അധ്യാപകർ പീഡിപിച്ചിട്ടില്ലെന്ന് കോളേജ് മാനേജ്മെൻ്റ്




കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ദന്തൽ കോളേജിൽ ജാതീയ പീഡനമോ നിറത്തിൻ്റെ പേരിലുളള അവഹേളനമോ നടന്നിട്ടില്ലെന്ന ന്യായികരണവുമായി കോളേജ് മാനേജ്മെൻ്റ്.

ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിനിതിൻ രാജിന്റെ മരണത്തിലേക്ക് നയിച്ചത് ലോൺ ആപ്പ് ഭീഷണിയാണെന്ന വിവാദ പ്രസ്‌താവനയുമായി അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മാനേജ്മെന്റ് രംഗത്തെത്തി.ജാതി വിവേചന ആരോപണം തെറ്റെന്നും മാനേജ്മെന്റ് എംഡി അദിനാൻ അറിയിച്ചു നിതിൻ ലോൺ എടുത്തത് സഹോദരീ ഭർത്താവിന് വേണ്ടിയാണെന്നും അധ്യാപികയുടെ നമ്പർ റഫറൻസ് നമ്പറിൽ നിന്ന് മാറ്റാൻ നിതിനോട് ആവശ്യപ്പെട്ടു. അധ്യാപികയുടെ നമ്പർ നൽകിയിട്ടില്ലെന്ന് നിതിൻ രാജ് ആവർത്തിച്ചു. ഇതോടെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നും അദിനാൻ പറഞ്ഞു.

കോളേജിന് പുറത്ത് നിതിൻ രാജ് ഉൾപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്തെല്ലാം കോളേജിൻ്റെ ഭാഗത്ത് നിന്ന് പരമാവധി സഹായിച്ചതാണ്. കൗൺസിലിംഗ് നൽകുമെന്ന് ഉറപ്പ് നൽകി രക്ഷിതാക്കൾ നിതിനെ കൂട്ടിക്കൊണ്ടുപോയി. ഈക്കാര്യം കോളേജിലും പോലീസ് സ്റ്റേഷനിലും എഴുതി നൽകിയിരുന്നു . അധ്യാപികമാർ നിരന്തരം ആവശ്യപ്പെട്ടാണ് നിതിൻ തിരികെ കോളേജിൽ എത്തിയത്. കോളേജിലെ അധ്യാപകരും ജീവനക്കാരും അടക്കം ഒരാൾക്കെതിരെയും നിതിൻരാജ് പരാതി നൽകിയിട്ടില്ലെന്നാണ് മാനേജ്മെൻ്റിൻ്റെ വിശദീകരണം അതേ സമയംപ്രിൻസിപ്പലിൻ്റെ ചേംബറിൽ വച്ച് നിതിനുമായി അധ്യാപകരും പ്രിൻസിപ്പാളും സംസാരിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു

 നിതിൻ രാജിന്റെ മരണത്തിൽ പിടിയിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. സംഭവം നടന്ന ഏപ്രിൽ 10ന് ശേഷം ബിഡിഎസ് വിഭാഗക്കാർ ഉൾപെടെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ പഠിപ്പ് മുടക്ക് സമരത്തിലാണ് വകുപ്പ് മേധാവി എം കെ റാമിനെതിരെ ജാതി പീഡനമുൾപ്പെടെ ഗുരുതരമായ പരാതികൾ വിദ്യാർത്ഥി ഉന്നയിച്ചതിനെ തുടർന്ന് ഇയാളെ മെഡിക്കൽ കോളേജിൽ നിന്നും പുറത്താക്കിയിരുന്നു ഇതിനു ശേഷമാണ് ഗുരുതര കുറ്റത്തിന് അച്ചടക്ക നടപടിയെടുത്ത അധ്യാപകനെ ഉൾപ്പെടെ ന്യായികരിച്ചു മാനേജ്മെൻ്റ് രംഗത്തുവരുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം