എസ് ഡി പി ഐ ഡീൽ: പിണറായി അഭിമന്യുവിൻ്റെ അമ്മയോട് മാപ്പ് പറയണമെന്ന് വി ഡി സതീശൻ




കണ്ണൂർ:പാർട്ടി കോൺഗ്രസ്‌ പ്രമേയത്തിൽ എസ്.ഡി.പി ഐ തീവ്രവാദ സംഘടനായാണെന്നു പറഞ്ഞ പാർട്ടിയാണ് സിപിഎമ്മെന്നും അതിന്റെ നേതാവാണ് പിണറായി വിജയനെന്നുംപ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കണ്ണൂർ മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി ടി ഒ മോഹനൻ്റെ തെരഞ്ഞെടുപ്പ് പൊതുയോഗം കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിമന്യുവിന്റെ അമ്മയുടെ 'നാൻ പെറ്റ മകനെ' എന്ന കരച്ചിൽ കേരളത്തിന്റെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. 

എസ് ഡി പി ഐ യുമായിഡീൽ ഏർപ്പാടാക്കിയ പിണറായി അഭിമന്യുവിന്റെ അമ്മയോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ  കണ്ണൂരിൻ ആവശ്യപ്പെട്ടു.

നല്ലത് കൊണ്ടുവരാൻ യുഡിഎഫിനെ സാധിക്കൂ വെന്നും ഇടതുപക്ഷ സഹയാത്രികർ യുഡിഎഫിന് വോട്ട് ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ഗണേഷ് കുമാറിനെ കടലിൽ കൊണ്ടിട്ടാൽ കടലും നാറുമെന്ന് പറഞ്ഞ പിണറായി ഇപ്പോൾ നാറിയവനെ പേറി ആകെ നാറി നിൽക്കുന്നത് കേരളം കാണുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പരിപാടിയിൽ

അഡ്വ. എം. പി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു  സ്ഥാനാർത്ഥി അഡ്വ. ടി. ഒ. മോഹനൻ,അഡ്വ. ടി. അസഫലി,മേയർ അഡ്വ. പി. ഇന്ദിര, അഡ്വ. കെ. എ. ലത്തീഫ്,രാജീവൻ എളയാവൂർ, വി. വി. പുരുഷോത്തമൻ, മനോജ്‌കൂവേരി,പി. മാധവൻ മാസ്റ്റർ,അഡ്വ. റഷീദ്കവായി,സുധീഷ് മുണ്ടേരി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ റസീന ലക്ഷ്മണൻ തുണ്ടിക്കോത്, അഹമ്മദ്കുട്ടി എന്നിവർ പ്രസംഗിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം