പിണറായിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിസാംസ്കാരിക സംഗമം നാളെ മമ്പറത്ത് :വേടൻ്റെ റാപ്പ് ഷോ അരങ്ങേറും



പിണറായി : സാംസ്കാരിക കേരളത്തിൻ്റെ ഐക്യസന്ദേശവുമായി 'വിജയ ഗാഥ' കലാസാംസ്ക‌ാരിക സംഗമം വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചുമുതൽ മമ്പറം സ്‌കൂൾ ഗ്രൗണ്ടിൽ നട ക്കും. സ്വരലയയുടെ ആഭിമുഖ്യ ത്തിൽ മുഖ്യമന്ത്രി പിണറായി വിജ യന് സാംസ്ക‌ാരിക ലോകത്തിച്ച് ന്റെ ആദരവായാണ് പരിപാടി സം ഘടിപ്പിക്കുന്നത്. 'നവകേരള നിർ മിതിക്ക് സാംസ്‌കാരിക കേരളം ഒപ്പം' എന്ന സന്ദേശമേകുന്ന സമ്മേളനം നടൻ കമലഹാസൻ്റെ വീഡിയോ സന്ദേശത്തോടെയാ ണ് ആരംഭിക്കുക. കഥാകൃത്ത് ടി പത്മനാഭൻ ഉൾപ്പെടെ വിവിധ മേഖലകളിലെ ശ്രദ്ധേയർ പങ്കെടുക്കും മട്ടന്നൂർ ശങ്കരൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന തായ മ്പകയോടെ കലാസന്ധ്യയ്ക്ക് തുട ക്കമാവും. തുടർന്ന് വേടൻ്റെ റാപ് ഷോയും നടി റിമ കല്ലിങ്കൽ ടീമി ൻ്റെ നൃത്തശിൽപ്പവും അരങ്ങേ റും സിനിമ, നാടകം, ടെലിവി ഷൻ രംഗങ്ങളിലെ നിരവധി പേർ അണിനിരക്കുന്ന 'തീയറ്റർ സ്കെ മുഖ്യ ആകർഷണമാകും. നില മ്പൂർ ആയിഷ, മധുപാൽ, സന്തോഷ് കിഴാറ്റൂർ, സിത്താര ബാലകൃഷ്ണൻ, അപ്പാനി ശരത്, പി പി കുഞ്ഞികൃഷ്‌ണൻ, ഇർഷാദ് അലി, സേതുലക്ഷ്മിയമ്മ, ഗായ ത്രി വർഷ, ഗുരുപ്രസാദ് വർമ, ഗി രിജ സുരേന്ദ്രൻ, ഫിദ, ആദിത്യ, സ്റ്റിനാരാജ്, അനുജ, അനുപ്ര വീൺ തുടങ്ങിയ കലാകാരന്മാർ തീയറ്റർ സ്കെച്ചിൽ പങ്കെടുക്കും. സിവിഎൻ കളരി സംഘത്തെ

നയിച്ച് ഡോ. ഗൗതവും സംഘ വും എത്തും. ഷൈജു ഷാഡോസ് ആൻഡ് ടീമിന്റെ പ്രകടനവും ഉണ്ടാകും. ഇതിൻ്റെ സംവിധാനം നിർവഹിക്കുന്നത് ചലച്ചിത്രകാ രൻ ഡോ. പ്രമോദ് പയ്യന്നൂരാണ്. നാടകഗാനങ്ങളിലുടെ പഴയ തും പുതിയതുമായ കേരളത്തെ അവതരിപ്പിക്കുന്ന ഗാനസന്ധ്യ യും ഒരുക്കിയിട്ടുണ്ട്. കാഥികൻ വസന്തകുമാർ സാംബശിവൻ അവതാരകനാകും. ഔസേപ്പ ച്ചൻ, രമേഷ് നാരായണൻ, വി ടി മുരളി, സുധീപ്കുമാർ, അഫ്സൽ, മധുശ്രീ, ആര്യദയാൽ, മൃദുല വാ ര്യർ എന്നിവരാണ് ഗാനവിരുന്നൊ രൂക്കുക. അഞ്ചുമണിക്കൂർ നീളു ന്ന സാംസ്കാരിക സംഗമത്തി ൻ്റെ ഷോ ഡയറക്ടർ ചലച്ചിത്രകാ രൻ ടി കെ രാജീവ്കുമാറാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം