കൊലക്കത്തിയുമായി മകനെത്തിയതെന്തിന്? ഗീതമ്മയുടെ ദാരുണ മരണത്തോടെ നാടിന് നഷ്ടമായത് പൊതുപ്രവർത്തകയെ
കൊളക്കാട് : കുടിയേറ്റ കർഷകരുടെ നാട്ടിൽ ഒരമ്മയുടെ ചോര വീണത് നാട്ടുകാരെ നടുക്കത്തിലാഴ്ത്തി. മണ്ണിൽ അധ്വാനിച്ചു ജീവിക്കുന്ന മനുഷ്യരുടെ പുതു തലമുറ ലഹരി വലയത്തിൽപ്പെട്ട് മനോവിഭ്രാന്തി കാണിക്കുന്നത് തിരിച്ചറിയാൻ കഴിയാത്തതാണ് നൊന്തുപെറ്റ് വളർത്തിയ ഒരമ്മയുടെ ജീവനെടുക്കാൻ കാരണമായത്.
കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ കേളകത്തിനടുത്തെ കൊളക്കാടിനെ ഞെട്ടിച്ച് അരുംകൊലയുടെ വാർത്തയാണ് വെള്ളിയാഴ്ച്ച അർദ്ധരാത്രിയോടെ പുറത്തുവന്നത്.
മാരക ലഹരിക്കടി മയായ മകൻ 50 വയസുകാരിയായ അമ്മയെ കഴുത്തറത്തു കൊന്ന വാർത്ത ഇന്നലെ അർദ്ധരാത്രി തന്നെ പ്രദേശത്ത് പരന്നിരുന്നു ഇന്നലെ രാത്രി പത്തരയോടെ കൊലകത്തിയുമായെത്തി
അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷമാണ് മകൻ ക്രിസ്റ്റി 25 ) കേളകം പൊലീസ് സ്റ്റേഷനിൽ സുഹൃത്തിനെ വിളിച്ചു വരുത്തി ബൈക്കിലെത്തി കീഴടങ്ങിയത്. കേളകംകൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച്ച രാത്രി പത്തരയോടെയാ യിരുന്നു സംഭവം.
.ഗീതമ്മയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവച്ചാണ് ക്രിസ്റ്റി ആക്രമിച്ചത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ഇയാൾ ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു കൊലപാതകം നടക്കുന്ന സമയത്ത് ഗീതമ്മയുടെ ഭർത്താവ് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലയ്ക്കുശേഷം വീട്ടിൽ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുകേളകംപൊലീസെത്തിയാണ് ഗീതമ്മയെ ആശുപതിയിലേക്ക് മാറ്റിയത്ഗീതമ്മയുടെ മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഗീതമ്മ കേളകത്തും താനിക്കുന്നിൽ മൊണാലിസയെന്ന പേരിൽ ബ്യൂട്ടി പാർലറും ടെയ്ലറിങ് ഷോപ്പും നടത്തിയിരുന്നു.
ക്രിസ്റ്റിയെക്കൂടാതെ ഗീതമ്മയ്ക്ക് ഒരു മകൾകൂടിയുണ്ട്. സാമ്പത്തിക തർക്കമാണ് മരണകാരണമാണെന്നാണ് പൊലിസിൻ്റെ പ്രാഥമിക വിവരം. ലഹരിക്ക് അടിമയായ മകൻ ക്രിസ്റ്റി ഇതുപയോഗിക്കുന്നതിനായി ഗീതമ്മയോട് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായും നൽകിയില്ലെങ്കിൽ അക്രമ സാക്തനായി ബഹളം വെച്ചിരുന്നുവെന്നാണ് അയൽവാസികൾ പൊലിസിന് നൽകിയ മൊഴി.
പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത് പ്രതിയെ ഇന്ന് ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും. മലയോര പ്രദേശത്തെ പൊതു പരിപാടികളിൽ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു ഗീതമ്മ . സ്നേഹമസൃണമായ പെരുമാറ്റവും ഇടപെടലും വഴി എല്ലാവരുടെയും ആദരവ് പിടിച്ചു പറ്റിയ പൊതുപ്രവർത്തകയെയാണ് നാടിന് നഷ്ടമായത്. മഹിളാ മോർച്ചയുടെയും ബിജെപിയും വനിതാ മുഖങ്ങളിലൊന്നായ ഗീതമ്മയുടെ വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത് രക്തം വാർന്നാണ് ഗീതമ്മ മരണമടയുന്നത് മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Comments
Post a Comment