മൂർഖനുമായി പോരാടി കാളി രക്ഷിച്ചത് മുപ്പതോളം കുട്ടികളെ : ഒടുവിൽ ദാരുണാന്ത്യം
ഭുവനേശ്വർ:മരണം ഉറപ്പിച്ചൊരു പോരാട്ടത്തിൽ നിരന്തരം കടിയേറ്റിട്ടും മൂർഖനെ ഒരിഞ്ച് മുന്നോട്ട് കടത്തി വിടാതെ പോരാടി നിന്ന് ഒടുവിൽ പാമ്പിനെ കൊന്നതിന് പിന്നാലെ മരണമടഞ്ഞ കാളിയ്ക്ക് ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ കുട്ടികൾ വിട നൽകി. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ നിരവധി കുട്ടികൾ പഠിക്കുന്ന ഒരു പ്രൈമറി സ്കൂളിന് സമീപത്ത് വച്ചായിരുന്നു കാളി മൂർഖനുമായി പോരാടിയത്. സ്വന്തം ജീവൻ പണം വച്ച് അവൾ രക്ഷിച്ചത് 30 -ഓളം കുട്ടികളെയാണ്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏതാണ്ട് ഏട്ടരയോടെ ധീരകുല ഗ്രാമത്തിലെ ജഗന്നാഥ ശിശു വിദ്യാ മന്ദിറിന് സമീപത്ത് വച്ചാണ് കാളിയും വിഷ പാമ്പും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 30 -ൽ അധികം കുട്ടികൾ ഈ സമയം കിന്റർഗാർട്ടന് പുറത്ത് നിൽക്കുകയായിരുന്നു. സമയം സമീപത്തെ പൊന്തക്കാട്ടിൽ നിന്നും ഇഴഞ്ഞെത്തിയ മൂർഖൻ കുട്ടികൾ കളിക്കുന്ന സ്ഥലത്തേക്ക് നീങ്ങി. ഇത് കണ്ട കാളി ഉടനെ മൂർഖനെ പ്രതിരോധിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Comments
Post a Comment