എസ് ഡി പി ഐ വോട്ട് വേണ്ടെന്ന് എന്തിന് പറയണം? എം. വി ഗോവിന്ദൻ




കണ്ണൂര്‍: എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിന് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കണ്ണൂർ പാപ്പിനിശേരിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 ജമാ അത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ വോട്ട് വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോയെന്നും ഗോവിന്ദന്‍ ചോദിച്ചു. എസ്ഡിപിഐ അവരുടെ നിലപാട് പറഞ്ഞാല്‍ സിപിഎം നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം  വ്യക്തമാക്കി.അതേസമയം എസ്ഡിപിഐ വര്‍ഗീയ പാര്‍ട്ടിയാണോയെന്ന ചോദ്യത്തിനോട്  എംവി ഗോവിന്ദൻ  പ്രതികരിച്ചില്ല. ഈക്കാര്യം വിശകലനം ചെയ്യേണ്ട വിഷയമാണ്. വര്‍ഗീയ പാര്‍ട്ടികളെ സംബന്ധിച്ച് സിപി എമ്മിന് കൃത്യമായ നിലപാടുണ്ട്. എസ്ഡിപിഐ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എസ്ഡിപിഐയുടെ നിലപാട് വ്യക്തമാക്കിയാല്‍ സിപിഎം പിന്തുണയുടെ കാര്യവും വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.വയനാട് ഫണ്ടിന്റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശൻഇപ്പോഴും ഒന്നും പറയുന്നില്ലെന്ന് എം വി ഗോവിന്ദന്‍ വിമർശിച്ചു. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ സത്യാവാങ്മൂലത്തില്‍ ഉണ്ടാകണം. സ്ഥലം വാങ്ങിയത് മുതല്‍ തട്ടിപ്പാണ് നടക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

പയ്യന്നൂരില്‍ വ്യാജ ഐഡി കാര്‍ഡുമായി ബന്ധപ്പെട്ടു കെ സി വേണുഗോപാല്‍ അസംബന്ധം പറയുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് വ്യാജ രേഖ ഉണ്ടാക്കുന്നത് മനസില്‍വച്ചാണ് ഇത് പറയുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം