മൈലുള്ളി മെട്ടയിൽ യു.ഡി എഫ് ബൂത്ത് എജൻ്റിന് നേരെ അക്രമം, തലയ്ക്ക് അടിയേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



മമ്പറം : ധർമ്മടം മണ്ഡലത്തിലെ മൈലുള്ളി മെട്ടയിൽ കോൺഗ്രസ് പ്രവർത്തകനെ സി.പി.എം പ്രവർത്തകർ അക്രമിച്ചതായി പരാതി. യൂ . ഡി എഫ് ബൂത്ത് ഏജൻ്റായകുഴിയിൽ പീടികപ്രഭാകരനാണ് (70 ) പരുക്കേറ്റത്. ബുധനാഴ്ച്ച രാത്രിബൂത്ത് നമ്പർ 70 കീഴത്തൂർ യു .പിസ്ക്കുളിൽ ബൂത്ത് ഏജൻ്റിന് ഒപ്പം സന്ദർശിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അക്രമംപ്രഭാകരനെതലയ്ക്ക് അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപിച്ചു. പരാജയ ഭീതിയെ തുടർന്ന് ധർമ്മടം മണ്ഡലത്തിൽ സിപിഎം അക്രമം അഴിച്ചു വിടുന്നത് തുടരുകയാണെന്ന് യു.ഡി എഫ് സ്ഥാനാർത്ഥി വി.പി അബ്ദുൾ റഷീദ് ആരോപിച്ചു. അക്രമത്തിന് നേതൃത്വം നൽകിയ സി പി എം പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലിസും തെരഞ്ഞെടുപ്പ് കമ്മിഷനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം