പുസ്തകക്കണിയൊരുക്കി കാഞ്ഞിര വായനശാല
തോട്ടട: വിഷുദിനത്തിൽ പുസ്തകക്കണിയൊരുക്കിയും വിഷുക്കൈനീട്ടം നൽകിയും കാഞ്ഞിര ദേശീയ യുവക് സംഘം വായനശാല ആന്റ് ഗ്രന്ഥാലയം മാതൃകയായി.
ലൈബ്രറി കൗൺസിലും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി നടത്തുന്ന അവധിക്കാല പരിപാടിയായ വായന ചങ്ങാത്തത്തിന്റെ ഗ്രന്ഥശാലാതല ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
നേതൃസമിതി കൺവീനർ ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡണ്ട് ഹാരിഷ് വാഴയിൽ അധ്യക്ഷനായി. സി.എം. സുമേഷ്, കെ പി അബ്ദുൽ അസീസ്,കെ മുകേഷ്,വനിതാവേദി പ്രസിഡണ്ട് മുഹ്സിന ഫൈസൽ,എ.സിദാന, കെ. ലക്ഷ്മണൻ,ടി.വി. ശൈലജ, ബാലവേദി പ്രസിഡന്റ് കാർത്തികേയ് എന്നിവർ സംസാരിച്ചു. അവധിക്കാല ആസ്വാദനക്കുറിപ്പ് മത്സരത്തിനുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു.

Comments
Post a Comment