ഭൈരവതാന്ത്രികനായ യോഗിഗുരുക്കൾക്ക് അക്ഷരശ്രാദ്ധമൊരുക്കി മകൾ


അഴീക്കോട്:ഭൈരവതാന്ത്രികനായ അച്ഛൻ്റെ സ്മരണയ്ക്ക്  ഓർമ്മ പുസ്തകം പ്രസിദ്ധീകരിച്ച് മകളുടെ വ്യത്യസ്തമായൊരു ശ്രാദ്ധമൂട്ട് !ക്ഷേത്ര കല അക്കാദമി അവാർഡ് ജേതാവും നാടക കലാകാരനും ഡബ്ബിംഗ് ആർട്ടിസ്റ്റും പ്രശസ്ത ശൈവ ശാക്തേയ , ഭൈരവതാന്ത്രികനുമായിരുന്ന അന്നൂരിലെ കെ. എം ഭാസ്‌കരൻ ഗുരുക്കളുടെ ഒന്നാം ചരമവാർഷിക ദിനത്തിലാണ് മകൾ പ്രിയ എസ് യോഗിഓർമ്മ പുസ്തകം പ്രസിദ്ധീകരിച്ച് അക്ഷര ശ്രാദ്ധമൂട്ടിയത്.പരമശിവൻ്റെ തിരുനാളായ തിരുവാതിര നക്ഷത്രത്തിൽ അന്നൂരിൽജനിച്ച ഭാസ്‌കരൻ ഗുരുക്കൾ കുലധർമ്മം ഏറ്റെടുത്ത് യോഗി ഗുരുക്കളായി ഉത്തര കേരളത്തിലെ ഭൈരവതാന്ത്രിക രംഗത്ത് ശ്രദ്ധേയനാവുകയായിരുന്നു. അഴീക്കോട്ടെ പരയങ്ങാട്ട് യോഗി മുനീശ്വരൻ സമാധിയായ അതേ  ഉത്രം നക്ഷത്രത്തിലാണ്കഴിഞ്ഞ വർഷംഏപ്രിൽ 11 ന്ഭാസ്‌കരൻ ഗുരുക്കൾ അന്നൂരിൽ സമാധിയായതെന്നതും ശ്രദ്ധേയം.വിശ്വാസികളെ സംബന്ധിച്ചിടത്തോളം സഫലമായ ജന്മകർമ്മ യാത്ര തന്നെയായിരുന്നു  ഗുരുക്കളുടെ ജീവിതം.ശൈവ സിദ്ധാന്താധിഷ്ഠിത ജീവിതചര്യയനുഷ്ഠിച്ച പിതാവിന് നിത്യ സ്മാരകമായി മകൾ പ്രിയ എസ് യോഗിരചിച്ച കർമ്മയോഗി പുസ്തകം പൈതൃക സംസ്കാര ഗവേഷകനും സി.എം എസ് ചന്തേര മാഷ് സ്മാരകസംഘവഴക്ക ഗവേഷണ പീഠം ഡയറക്ടറും മാധ്യമ പ്രവർത്തകനുമായഡോ സഞ്ജീവൻ അഴീക്കോടാണ് പ്രകാശനം ചെയ്തത്.യോഗിമഹാസഭ മുൻ ജനറൽ സെക്രട്ടറി അഴീക്കോട്ടെ എം ശ്രീധരൻ മാസ്റ്റർ ആദ്യ കോപ്പി ഏറ്റുവാങ്ങി.അഴീക്കോട് ഗ്രാമ പഞ്ചായത്ത് മെംബറും യോഗി മഹാസഭ അധ്യക്ഷനുമായ പി.വി.ഗണേഷ് ബാബു അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻസവിതാലയം ബാബു,യോഗി സർവീസ് സൊസൈറ്റി സംസ്ഥാന അധ്യക്ഷൻ എം.മോഹനൻ, യോഗി മഹാ സഭ സെക്രട്ടറി എം.അജയകുമാർ, പി. രമേശൻ , ശില്പി രാധാകൃഷ്ണൻ , ഗാന്ധി മന്ദിരം മുൻ സാരഥി എ , രതീശൻ തുടങ്ങിയവർ ആശംസകളർപ്പിച്ചുപ്രിയ എസ് യോഗി മറുപടി പ്രസംഗം നടത്തി.മാതൃകുലപരദേവതസ്ഥാനമായഅഴീക്കോട് പരയങ്ങാട് മുനീശ്വര സന്നിധിയിൽ  പുസ്തകം സമർപ്പിച്ച ശേഷമാണ് പ്രകാശന ചടങ്ങ് നടന്നത്.പരയങ്ങാട് മാതൃസമിതിയും ക്ഷേത്ര കമ്മിറ്റി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.ഫോക് ലോറിസ്റ്റ് ഡോ ആർ. സി കരിപ്പത്താണ്  അവതാരിക എഴുതിയിട്ടുള്ളത്.തൻ്റെ പിതാവ് സഞ്ചരിച്ച അനുഷ്‌ഠാന കർമ്മ നടവഴിയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുകയാണ് ഗ്രന്ഥകാരി.ഇതുവഴി ശിവ യോഗിപാരമ്പര്യത്തെയും ഉത്തര കേരളത്തിലെ ഭൈരവ സങ്കല്പത്തെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള ശ്രമവും നടത്തിയിട്ടുണ്ട്എം.ടി. അന്നൂർ സംവിധാനം ചെയ്ത്ഭാസ്‌കരൻ ഗുരുക്കൾ പകർന്നാടിയകേളിപാത്രം എന്ന ഡോക്യുമെൻ്ററിയുടെ പ്രദർശനം എട്ടു മാസം മുമ്പ് പയ്യന്നൂരിൽ നടന്നിരുന്നു..  (  അക്കാദമി പുരസ്കാരം ലഭിച്ചി ഡോക്യുമെൻ്റ്റി.) അന്ന് രാത്രി പ്രിയയുടെ മനസ് ആകെ അസ്വസ്ഥമായത്രെ.പിറ്റേന്നുതിരുവനന്തപുരം ചേങ്കോട്ടുകോണം സംന്യാസിയുംകാലടി സംസ്‌കൃത സർവകലാശാല സംസ്കൃത അധ്യാപകനും കൂടിയായ ബ്രഹ്മചാരി ഡോ ഭാർഗവ റാമിൻ്റെ നിർദ്ദേശമാണ്ഗ്രന്ഥരചനയ്ക്ക് പ്രേരകമായതെന്ന്  ആമുഖത്തിൽ ഗ്രന്ഥകാരി  സൂചിപ്പിച്ചിട്ടുമുണ്ട്.മനസ്സിലുദിച്ച കാര്യങ്ങൾ ഓരോന്നായി എഴുതി....അവയെല്ലാം കോർത്തിണക്കി പുസ്തകമാക്കി....വാമാചാരം, ഭൈരവ സങ്കല്പം , അന്ന പൂർണേശ്വരി , കർമ്മയോഗം, കുളിയും ഭസ്മ ധാരണവും, യോഗി മഠങ്ങൾ, അദ്വൈത ദർശനം, ആത്മദർശനം, ഭാരത സംസ്‌കാരം, ഹോമം, ശ്രീ ബാല പരമേശ്വരി , ശ്രീവിദോപാസന ശ്രീചക്രംഎന്നീ കാര്യങ്ങളിലൂടെ വന്ദ്യ പിതാവിൻ്റെ നടവഴികൾ ഓരോന്നായി അടയാളപ്പെടുത്തി  ;അങ്ങനെ കഴിഞ്ഞ ദിവസംഒന്നാം ചരമ വാർഷികത്തിൽ പിതാവിൻ്റെ പേരിലുള്ള പുസ്‌തക പ്രകാശനം നടത്തി.1953 ൽ നാഗത്തിൽ മഠത്തിൽ കുഞ്ഞമ്പു ഗുരുക്കളുടെയും കിഴക്കേ മഠത്തിൽ നാരായണിയമ്മയുടെയും മകനായി ജനിച്ച ഭാസ്‌കരൻഇരുപതാം വയസിലാണ്നാടക കലാകാരനായി അറിയപ്പെട്ടത്കെ. എം. ഭാസ്കർ രാജ് അന്നൂർ എന്ന പേരിൽ  നിരവധി നാടകങ്ങളിലൂടെ ആസ്വാദക മനസ്സിൽ പ്രതിഷ്ഠിതനായി.കേരളത്തിനകത്തും പുറത്തും അറിയപ്പെട്ടു. റേഡിയോ നാടകങ്ങളിലും ശ്രദ്ധേയനായി. 2001 ൽ കുലാചാരത്തിലേക്ക് പ്രവേശിച്ച് യോഗി ഗുരുക്കളായി സ്ഥാനമേറ്റെടുത്തുയോഗിഭൈരവ താന്ത്രികവിദ്യകൾ പഠിച്ച് മംഗലാപുരം കദ്രി ക്ഷേത്രത്തിൽ നിന്നാണ് ആചാരപ്പെട്ടത്.തുടർന്നങ്ങോട്ട് കാൽ നൂറ്റാണ്ട് ശൈവ- ശാക്തേയ താന്ത്രിക വിദ്യകളിൽ അഗ്രഗണ്യനായി ഒടുവിൽ 2025 ഏപ്രിൽ 11 ന് സമാധിയുമായി.അഴീക്കോട്ടെ വി.വി. ശ്രീലതയാണ് ഭാര്യഇവർക്ക്മൂന്ന് പെൺ മക്കളുണ്ട്.പ്രിയ എസ് യോഗി ,പ്രീതി ഷാജി,പ്രിൻസി രാജേഷ്. ഇതിൽമൂത്ത മകളാണ് അച്ഛൻ്റെ ഓർമ്മ പുസ്തകം രചിച്ചത്. സനാതന ധർമ്മശാസ്ത്രപഠിതാവും റിക്കീ മാസ്റ്ററും കൗൺസിലിംഗ് സൈക്കോളിജിസ്റ്റുമായ   പ്രിയ എസ് യോഗി സാമൂഹികപ്രവർത്തക കൂടിയാണ്.അന്നൂർ കിഴക്കേ കോവിലിലാണ് താമസം.ഭർത്താവ്: കെ.വി ദീപക്മക്കൾ:സഞ്ജയ് , അക്ഷയ്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം