പ്രഭാത നടത്തക്കാരെ തേടിയെത്തിയ സ്ഥാനാർത്ഥിയും സംഘവും നടത്തക്കാരായി


 മുഴപിലങ്ങാട്:ധർമ്മടം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി.പി അബ്ദുൾ  റഷീദ് ഇന്ന് അവധി ദിനത്തിൽ രാവിലെ  മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ പ്രഭാത നടത്തക്കാരെ കാണാനെത്തി.   ബീച്ചിൽ ക്രിക്കറ്റും ഫുട്ബോളും കളിക്കുന്നവരോടൊപ്പം സ്ഥാനാർത്ഥി ഒപ്പം കളിച്ചപ്പോൾ സഞ്ചാരികൾക്കും കുട്ടികൾക്കും വേറിട്ട അനുഭവമായി. ഞായറാഴ്ച്ച രാവിലെ 6.30 ന്  തെറിമ്മൽ മുതൽ പാച്ചാക്കര ചിൽഡ്രൻസ് പാർക്ക് വരെ  സൈക്കിളിലും, ബൈക്കിലും,  മത്സ്യത്തൊഴിലാളികൾക്കൊപ്പം ഫൈബർ ബോട്ടിലും സഞ്ചരിച്ച് തീരം വിടുമ്പോൾ എട്ടു മണി. തിരഞ്ഞെടുപ്പ് കമ്മിറ്റി നേതാക്കളും വനിതകൾ ഉൾപ്പെടെയുള്ള  യു.ഡി എഫ്

 പ്രവർത്തകരും സ്ഥാനാർത്ഥിയുടെ ചിഹ്നം പതിച്ച ടീ ഷേർട്ടും ട്രൈ കളർ തൊപ്പിയും ധരിച്ച് ബീച്ചിലുടെ നാല്കിലോ മീറ്ററോളം നടന്ന് നീങ്ങിയത് തിരഞ്ഞെടുപ്പിൻ്റെ ചൂട് പകരുന്നതായി.   നാട്ടിലെയും മറുനാട്ടിലെയും വിനോദ സഞ്ചാരികളെ കണ്ട് വോട്ട് അഭ്യർത്ഥന നടത്തിയ സ്ഥാനാർത്ഥി ബീച്ചിലെത്താനുള്ള റോഡുകളുടെ ദുരവസ്ഥ ചൂണ്ടികാട്ടിയപ്പോൾ സഞ്ചാരികളും വിഷമതകളുടെ പട്ടിക നിരത്തി ഇതൊക്കെയും . ഡി എഫ് സർക്കാർ വന്നാൽ പരിഹരിക്കുമെന്ന് പറഞ്ഞാണ് സ്ഥാനാർത്ഥി മടങ്ങിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം