താരാ രാജാക്കൻമാരുടെ മാസ് കോംപിനേഷൻ, സോഷ്യൽ മീഡിയയെ തീപ്പിടിപ്പിച്ച് പേട്രിയറ്റിൻ്റെ ട്രെയിലർ
കൊച്ചി:തെന്നിന്ത്യൻ സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന പേട്രിയറ്റിൻ്റെ ട്രെയിലർ പുറത്ത്. മലയാളത്തിൻ്റെ താരരാജക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്ന സിനിമയാണ് പേട്രിയറ്റ് ഇവർക്ക് പുറമേയും വൻ താരനിരയാണ് സിനിമയിലുള്ളത്.ബിഗ് എം സ്’ ഒരിക്കൽ കൂടി ഒരുമിച്ച് സ്ക്രീൻ ഷെയർ ചെയ്യുന്നത് കാണാൻ കാലങ്ങളായി മലയാളി കൊതിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ആറ് മണിക്കായിരുന്നു സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തത്. ട്രെയിലർ റിലീസിന് മമ്മൂട്ടി തൃശൂർ രാഗം തീയേറ്ററിലും മോഹൻലാൽ എറണാകുളം കവിതാ തീയേറ്ററിലും എത്തി. അതും മലയാള സിനിമ ലോകത്തിന് വേറിട്ട അനുഭവമായി. മാസ് ആൻഡ് ക്ലാസായിട്ടാണ് ട്രെയിലർ എത്തിയിരിക്കുന്നത്.

Comments
Post a Comment