വിഷു ദിവസം ആക്രമം തടയുന്നതിനായി കണ്ണൂർ ജില്ലയിൽ സി.പി എം വിമത സ്ഥാനാർത്ഥികളുടെയും അനുകൂലിക്കുന്നവരുടെയും വീടുകൾക്ക് പൊലിസ് സുരക്ഷ ഒരുക്കി

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപറമ്പ് മണ്ഡലങ്ങളിൽ


വിഷു ആഘോഷത്തിൻ്റെ മറവിൽ  വ്യാപകമായ ആക്രമവും വീടാക്രമണങ്ങളും നടക്കാൻ സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് പൊലിസ് ജാഗ്രത ശക്തമാക്കി. നാടെങ്ങും പടക്കം പൊട്ടിക്കുന്നതിൻ്റെ മറവിൽ രാഷ്ട്രീയ എതിരാളികളുടെ വീടുകൾക്കു നേരെ ബോംബെറിയാൻ സാദ്ധ്യതയുണ്ടെന്ന നിഗമനത്തെ തുടർന്നാണിത്.

 തെരഞ്ഞെടുപ്പിന് ശേഷം നടന്ന പല അക്രമ സംഭവങ്ങൾക്കു മുൻപിലും പൊലിസ് കാഴ്ച്ചക്കാരായി നിന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് സുരക്ഷാ നടപടി സ്വീകരിക്കുന്നത്.

സി പി എം പ്രവർത്തകരുടെഅക്രമവും ഭീഷണിയും നിലനിൽകുന്ന സാഹചര്യത്തിൽപയ്യന്നൂരിൽ 15 ഓളം വീടുകൾക്കും വ്യക്തികൾക്കുമാണ് പൊലീസ് സംരക്ഷണം ഏർപെടുത്തിയത്.

പയ്യന്നൂർ മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥിയായവി. കുഞ്ഞി കൃഷ്‌ണൻ്റെ വെള്ളൂരിലെ വീടിനും അദ്ദേഹത്തെ

അനുകൂലിക്കുന്ന  വരുടെ വീടുകൾക്കും സ്ഥാപനത്തിനുമാണ് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. കരിവെള്ളൂരിലെ ശരണ്യ ചാരു, കാരയിലെ സി.പി എം വിമതനഗരസഭാ കൗൺസിലർ സി. വൈശാഖ് , വെള്ളൂരിലെ യുഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിവി. കുഞ്ഞികൃഷ്ണൻ, പ്രസന്നൻ , ഏറ്റു കുടുക്കയിലെ സി.ദിവാകരൻ, നാടക പ്രവർത്തകൻ സർഗ്ഗംദാമു, സി. ഭാസ്‌കരൻ, യു. മാധവൻ, അഭിലാഷ് വെള്ളൂർ, പുതിയങ്കാവിലെ പിവി സുഭാഷ്, മാവിച്ചേരിയിലെ ടി. പുരുഷോത്തമൻ , കാരയിൽ അപ്പുക്കുട്ടൻ, പരിഷത്ത് പ്രവർത്തകൻ വെള്ളൂരിലെ സുരേശൻ മാസ്റ്റർ, വെള്ളൂരിലെ സുരേശൻ, പുഞ്ചക്കാട്ടെ ഗ്ലോബൽ ഫർണിച്ചർ ഉടമ എം.സുധാകരൻ എന്നിവരുടെ വീടുകൾക്കാണ് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം . പയ്യന്നൂരിൽ ഡി. വൈ. എസ് പി യുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷി സമാധാന യോഗ തീരുമാനത്തെ തുടർന്നാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് പയ്യന്നൂർ മേഖലയിൽ വ്യാപകമായ അക്രമമാണ് നടന്നത്. ഇതു തടയാൻ പൊലിസിന് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. ടി. പുരുഷോത്തമൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി ജനൽ ചില്ലുകൾ തകർക്കുകയും കാറിന് തീ വയ്ക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് ഡിവൈഎഫ് ഐ നേതാക്കളെ അറസ്റ്റുചെയ്തിട്ടുണ്ട്. തളിപറമ്പിൽ യു.ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം ടികെ ഗോവിന്ദൻ്റെ മലപ്പട്ടത്തെ വീടിനും പൊലിസ് സുരക്ഷ ഏർപെടുത്തിയിട്ടുണ്ട്. വീടിന് മുൻപിൽ സി.സി ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം