വിന് വിന് കോര്‍പ്പ് കണ്ണൂര്‍ മിറര്‍ മെയ് ദിന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കണ്ണൂര്‍: വിന് വിന് കോര്പ്പ,് കണ്ണൂര്‍ മിറര്‍ സംഘടിപ്പിക്കുന്ന ആറാമത് മെയ് ദിന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.എസ് എന്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.പി പ്രശാന്ത്, പാട്യം സര്‍വീസ് സഹകരണ ബാങ്ക് ചീഫ് അക്കൗണ്ടന്റ്് കെ.പി സുജിത് കുമാര്‍, ബലിയ പട്ടണം ടൈല്‍സ് ജീവനക്കാരന് പി സന്തോഷ്, കൃഷ്ണ ബിച്ച് റിസോര്‍ട്ട് ജനറല്‍ മാനേജര്‍ വി.പി സുമല്‍, പെരളശേരിയിലെ ടാക്സി ഡ്രൈവര്‍ എം ശ്രീധരന്, ഗ്രാമിക ടിവി ചീഫ് ക്യാമറാമാന് സി പ്രമോദ്, പ്രോഗ്രാം അവതാരകന് നവീന്‍ പനങ്കാവ്, കൃഷ്ണ ജ്വല്‍സ് ജീവനക്കാരായ അനുമിത ഷാജു, എം വിനയന്, ചൊക്ലി കോടിയേരി ബാലകൃഷ്ണന് സ്മാരക കോളജ് ജീവനക്കാരന് വി.രാധാകൃഷ്ണന് എന്നിവര്‍ക്കാണ് അവാര്‍ഡ്. 5001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജൂണ്‍ രണ്ടാം വാരം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ടി മിലേഷ് കുമാര്‍, ഒ.സി മോഹന്‍രാജ്, കെ.ടി ബാബുരാജ്, കെ.സി ശശീന്ദ്രന്,ടി വിജയന് പങ്കെടുത്തു.

Comments
Post a Comment