വി കുഞ്ഞികൃഷ്ണൻ്റെ ഗ്രീൻ ഹൗസിലെ മഴമറ കത്തിച്ചു




പയ്യന്നൂർ:കാങ്കോല്‍ കരിങ്കുഴിയിലുളള കുഞ്ഞികൃഷ്ണന്റെ ഭാര്യയുടെ ഉടമസ്ഥതയിലുളള ഗ്രീന്‍ ഹൗസും കൃഷി തോട്ടത്തിലെ ചുറ്റുമതിലും അക്രമികൾ നശിപിച്ചു. സിപിഎം പ്രവർത്തകരാണ് ഇരുട്ടിൻ്റെ മറവിൽ അക്രമം അഴിച്ചു വിട്ടു വെന്നാണ് പരാതി.

വെള്ളിയാഴ്ച്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. പയ്യന്നൂർ പൊലീസ് എത്തിയാണ് തീ അണച്ചത്. ഗ്രീൻ ഹൗസിലെ മഴമറ കത്തി നശിച്ചിട്ടുണ്ട് കൃഷി സ്ഥലത്തെ ചുറ്റുമതിലും തകർത്തു. ഇതിൽ വി. കുഞ്ഞികൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. ശനിയാഴ്ച്ച പുലർച്ചെ തന്നെ മാതം മംഗലം പേരൂലി ലെ എ.കെ നാരായണൻ്റെ വീട്ടിൽ നിർത്തിയിട്ട കാറിന് നേരെയും സ്ഫോടക വസ്തു എറിഞ്ഞു. വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് അക്രമം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം