സി.പി.ഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുൻപിൽ കർഷകൻ ജീവനൊടുക്കി




വൈക്കം:വൈക്കത്ത് തലയാഴം സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി  ഓഫീസിന് മുന്നിൽകര്‍ഷകന്‍ തൂങ്ങിമരിച്ചു. കര്‍ഷകനായ പുളിക്കാശേരി ചെല്ലപ്പനാണ് മരിച്ചത്. സിപിഐക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടശേഷമാണ് ജീവനൊടുക്കിയത്. കൃഷിയുമായി മുന്നോട്ടു പോകാന്‍ സിപിഐ തടസം നിന്നെന്നും, എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സിപിഐ ആണെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്.  തലയാഴത്തെ സിപിഐയുടെ ഇലക്ഷന്‍ ഓഫീസിനു മുന്നിലാണ് കർഷകനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.


എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം വൈക്കത്തെ സിപിഐക്ക് ആണെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. കൃഷിയുമായി മുന്നോട്ടു പോകാന്‍ സിപിഐ തടസ്സം നിന്നു എന്നും ആരോപണമുണ്ട്. ഇത്തവണ യുഡിഎഫിനെ അനുകൂലിക്കുന്നു എന്നും പറഞ്ഞിരുന്നു. പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയില്‍ ചെല്ലപ്പനെ കണ്ടെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്നും തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നും ചെല്ലപ്പന്‍ വീഡിയോയില്‍ പറയുന്നു. കുറഞ്ഞനിരക്കില്‍ തൈ നല്‍കാമെന്ന് പറഞ്ഞ് വികലാംഗനായ താന്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ പച്ചക്കൊടി കാട്ടിയിരുന്നില്ല എന്നും ആരോപണമുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം