ചരിത്രം ഓർമ്മിപ്പിച്ച് ഒലക്ക നാടകം ശ്രദ്ധേയമാകുന്നു
കണ്ണൂർ:ചരിത്രം തിരുത്തിയും നുണ പ്രചരിപ്പിച്ചും ജനങ്ങളെ കബളിപ്പിച്ചു ജനാധിപത്യം അട്ടിമറിക്കാനുള്ള ചിലരുടെ നീക്കത്തെ ജീവിതാനുഭവത്തിലൂടെ നേരിടുന്ന പാഞ്ചുവമ്മ വൈറലാവുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഒരുക്കിയ 'ഒലക്ക' നാടകത്തിലെ പ്രധാന കഥാപാത്രമായ പാഞ്ചു വമ്മയാണ് പുതിയ കാലത്തെ നുണയന്മാരെ തുറന്നുകാട്ടുന്നത്.മാധ്യമപ്രവർത്തകനായ ജയകൃഷ്ണൻ നരിക്കുട്ടിയുടെ കഥയുടെ നാടക രൂപാന്തരമാണ് ഒലക്ക.മിനി രാധനാണ് പാഞ്ചുവമ്മയെ അവതരിപ്പിക്കുന്നത്,ശശിധരൻ ചാലക്കുന്ന് ,മനോജ് മുണ്ടേരി,ഷനിൽ വാരം,ശ്രീധരൻ ഉരുവച്ചാൽ,അശ്വനി മുണ്ടേരി, റിജില മുണ്ടേരി, ലിബിന മുണ്ടേരി, അതുല്യ മുണ്ടേരി, ശ്രീഷ്മ മുണ്ടേരി, ശലഭ വാരം, അഭിന വാരം, അനാമിക കാപ്പാട്, ആര്യ മുണ്ടേരി എന്നിവരാണ് രംഗത്ത്. കെ വി ജീജൽ ഗാനരചനയുംസുമേഷ് ചാലപശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.

Comments
Post a Comment