വിവാഹം നടത്തി കൊടുത്തതിന് ബ്രോക്കർ ഫീസ് നൽകാത്തതിന് വടിവാൾകൊണ്ട് കൈപ്പത്തിക്ക് വെട്ടിയപ്രതി റിമാൻഡിൽ
ചെറുപുഴ: വിവാഹം നടത്തിയതിന് ബ്രോക്കർ ഫീസ് നൽകാത്തവിരോധത്തിൽ വ്യാപാരിയെ കടയിൽ കയറി വടിവാൾകൊണ്ട് കൈപ്പത്തിക്ക് വെട്ടിപരിക്കേൽപ്പിച്ച വിവാഹ ബ്രോക്കറായ പ്രതി അറസ്റ്റിൽ. മാലോം പറമ്പയിലെ പെരുമ്പ്രാക്കൽ ഹൗസിൽ ബേബി ജോർജ്ജിനെ (55)യാണ് ചിറ്റാരിക്കാൽ പോലീസ് അറസ്റ്റുചെയ്തത്.മാലോം പറമ്പയിലെ വരിക്കത്തൊടിയിൽ അബ്രഹാമിനെ (54) യാണ് പ്രതിവെട്ടി പരിക്കേൽപ്പിച്ചത്. ഈക്കഴിഞ്ഞ 4 ന് രാത്രി 7 മണിയോടെ മാലോം പറമ്പയിലെ കടയിൽ അതിക്രമിച്ചുകയറിയ പ്രതി അശ്ലീല ഭാഷയിൽ ചീത്തവിളിച്ചും വടിവാൾകൊണ്ടു വെട്ടിയതിനെ തുടർന്നുവലതു കൈയുടെ തള്ളവിരലിലും ഇടതു കൈപ്പത്തിയുടെ ചെറുവിരൽ ഉൾപ്പെടെയുള്ള ഭാഗങ്ങളും അറ്റുപോയി ഗുരുതരമായി പരിക്കു പറ്റിയെന്ന് കാണിച്ച് ഭാര്യ മണക്കടവിലെ വിപി സുനിത നൽകിയ പരാതിയിലാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്. സാരമായി പരിക്കേറ്റ അബ്രഹാം കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്തു പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Comments
Post a Comment