കോട്ടൂരിൽ ഇനി സോക്കർ ലഹി അഖില കേരള ഫ്ലഡ്‌ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് തുടങ്ങും
കാടാച്ചിറ:കോട്ടൂർ കെ.ടി.ആർ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ മുഹമ്മദ് സാലിഹ് സ്മാരക അഖില കേരള ഫ്ലഡ്‌ലൈറ്റ് 5's ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 25,26 തീയതികളിൽ കോട്ടൂർ പഞ്ചായത്ത് കിണർ കെ.ടി.ആർ ബ്രദേഴ്സ് ഗ്രൗണ്ടിൽ നടക്കും കേരളത്തിലെ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് 25,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും ട്രോഫിയുമാണ് സമ്മാനമായി നൽകുന്നത്.ടൂർണമെന്റിലെ മത്സരക്രമം അനുസരിച്ച് ടീമുകളെ രണ്ട് പൂളുകളിലായാണ് തിരിച്ചിരിക്കുന്നത്.ഇന്ന് രാത്രി 7:30 മുതൽ മത്സരങ്ങൾ ആരംഭിക്കും. പൂൾ എ-യിൽ പവർ സോൺ കരിപ്പച്ചാൽ - മോഡേൺ മൂരിയാട്, ഡിഫൻഡേഴ്സ് ചാല - സി.ബി.ടി തൈവളപ്പ്, ഒക്കൻസ് കണ്ണൂർ - റെയിൻബോ കടമ്പൂർ, ബാസിംഗ - ജി.എഫ്.സി കമ്പിൽ എന്നീ ടീമുകൾ ഏറ്റുമുട്ടും. പൂൾ ബി-യിൽ ക്ലബ്ബ് ജി.ഡി കണ്ണൂർ - ക്ലാസിക് കണ്ണൂർ, ഫ്രീ ഫയർ കണ്ണൂർ - കാരക്ക എഫ്.സി നാദാപുരം, എഫ്.സി കാലാടി - ഓക്സം കൂത്തുപറമ്പ്, വിൻമാൻ എഫ്.സി താഴെചൊവ്വ - ആർ.സി.സി കടമ്പൂർ എന്നീ ടീമുകൾ ആദ്യ റൗണ്ടിൽ കളത്തിലിറങ്ങും.ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷം രാത്രി 11½ മണിക്ക് സെമിഫൈനൽ മത്സരങ്ങളും തുടർന്ന് ഏപ്രിൽ 26-ന് പുലർച്ചെ ഫൈനൽ മത്സരവും നടക്കും.

Comments
Post a Comment