കാപ്പ കേസിൽ പ്രതിയാക്കിയ വൈരാഗ്യത്തിന് പൊലിസുകാരൻ്റെ വീടിന് നേരെ ബോംബെറിയാൻ ഗൂഡാലോചന കേസിൽ ആർ എസ് .എസ് പ്രവർത്തകൻ റിമാൻഡിൽ




കണ്ണൂർ: കാപ്പ കേസിൽ കുടുങ്ങിയ വൈരാഗ്യത്താൽപൊലിസുകാരൻ്റെ വീടിന് നേരെ ബോംബേ റിയാൻ ഗൂഡാലോചന നടത്തിയ കേസിൽ ആർ എസ് എസ് പ്രവർത്തകൻ റിമാൻഡിൽ.കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷ്യ ൽ ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ യു പി അർജുന്റെ ചെറുവാഞ്ചേരി പൂവ്വത്തൂരിലെ വീടിന്  ബോംബെറിഞ്ഞ സംഭവ ത്തിലാണ് ആർ എസ് എസ് പ്രവർത്തകനായ കണ്ണവത്തെ അമൽ രാജിനെ അറസ്റ്റ് ചെയ്തത്. ഗൂഡാലോ ചന കുറ്റം ചുമത്തി യാണ് അറസ്റ്റ്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാ ണെന്ന് പോലീസ് പറ ഞ്ഞു. കഴിഞ്ഞ മാസം 19 നാണ് പോലീസുകാ രന്റെ വീടിന് നേരെ ബോംബേറുണ്ടായത്. ഈ കേസിൽ ആർ എസ് എസ് പ്രവർത്ത കരായ കോളയാട് സഗിൽ നിവാസിൽ കെ രാഹുൽ, കാക്കയങ്ങാട് പാല

പ്പുഴയിലെ ജിതിൻ നിവാസിൽ പി ജിതിൻ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കേസിൽ ഉൾപ്പെട്ട മറ്റ് പ്രതിക ൾക്കായി പ്രത്യേ ക അന്വേഷണസംഘം അന്വേഷണം നടത്തി വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഉഗ്രശേഷിയുള്ള സ്‌റ്റീൽ ബോംബാണ് പൊലിസുകാരൻ്റെ വീടിന് നേരെ എറിഞ്ഞത്. വരാന്തയിൽ വീണ ബോംബ് പൊട്ടിയിരുന്നില്ല. നേരത്തെ നിരവധി കേസുകളിൽ പ്രതിയായ അമൽരാജിനെ കാപ്പ കേസിൽ കുടുക്കി ജയിലിൽ അടക്കാൻ റിപ്പോർട്ട് നൽകിയത് അർജുനാണെന്ന വൈരാഗ്യത്തിലാണ് പ്രതികൾ ഗൂഡാലോചന നടത്തി വീടിന് നേരെ ബോംബെറിഞ്ഞത്. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചു പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം