പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച് വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം’; പള്ളി വികാരിക്കെതിരെ പോക്സോ കേസെടുത്തു



തൃശൂർ :കൊരട്ടിയിൽ ആൺകുട്ടിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം. കൊരട്ടി കോനൂർ പള്ളി വികാരി ഫാ. ജോസഫ് കോടിയനെതിരെയാണ് പെലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ജോസഫ് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച് വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു അതിക്രമം. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട കുട്ടി ബന്ധുക്കളോട് വിവരം അറിയിക്കുകയും തുടർന്ന് ബന്ധുക്കൾ പൊലീസിലും സഭയിലും വിവരം അറിയിക്കുകയുമായിരുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. മൂന്ന് വർഷങ്ങൾക്ക് മുൻപും സമാനമായ കേസിൽ പ്രതിയായ ഫാ.ജോസഫ് കോടിയൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം